pravasi live Broadcasting

പെട്രോൾ ഡീസൽ വില വർധനവിനെതിരെ പുന്നത്തുറ കെസിവൈൽ

പെട്രോൾ ഡീസൽ വില വർധനവിനെതിരെ പുന്നത്തുറ കെസിവൈൽ

കെ സി വൈൽ പുന്നത്തുറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ദിനംപ്രതി വർധിച്ചുവരുന്ന പെട്രോൾ ഡീസൽ വില വർധനവിനെതിരെ സൈക്കിൾ ജാഥ നടത്തി പ്രതിക്ഷേധം അറിയിച്ചു .പുന്നത്തുറ പഴയ പള്ളി വികാരി fr. ജോസഫ് കീഴങ്ങാട്ട് പ്രതിക്ഷേധറാലി ഉദ്ഘാടനം ചെയ്തു.നിരവധി യുവജനങ്ങൾ ഈ പ്രതിഷേധറാലിയിൽ പങ്കാളികളായി. യൂണിറ്റ് പ്രസിഡണ്ട് ഫ്രെഡി നന്ദികുന്നേൽ, സെക്രട്ടറി ജോർജ്കുട്ടി കടിയംപള്ളിയിൽ എന്നിവർ പ്രതിഷേധറാലിയ്ക്ക് നേത്യത്വം നൽകി.

Read more

2019 സീറോ മലബാര്‍ ‍ദേശീയ ‍കണ്‍വന്‍ഷന്‍: കിക്കോഫ് 16 നു ഹൂസ്റ്റണിൽ

ഹൂസ്റ്റൺ : ഹൂസ്റ്റണിൽ 2019 ആഗസ്ത് ഒന്ന് മുതൽ നാല് വരെ നടക്കുന്ന നടക്കുന്ന ഏഴാമത് സീറോ മലബാര്‍ ‍ നാഷണല്‍ ‍ കണ്‍വന്‍ഷന്റെ രജിസ്‌ട്രേഷൻ കിക്കോഫ് സെപ്തംബർ 16 ഞായറാഴ്ച ഹൂസ്റ്റൺ സെന്റ് ജോസഫ് ഫോറോനാ ദേവാലയത്തിൽ നടക്കും. സീറോ മലബാര്‍ രൂപതാ സഹായ മെത്രാനും കൺവൻഷൻ ജനറൽ കൺവീനറുമായ മാർ. ജോയ് ആലപ്പാട്ട് കിക്കോഫ് നിർവഹിക്കും.

ചടങ്ങിൽ ഫൊറോനാ വികാരിയും കൺവൻഷൻ കണ്‍വീനറുമായ വികാരി ഫാ. കുര്യൻ നെടുവേലിചാലുങ്കൽ, യൂത്ത് കൺവീനർ ഫാ. രാജീവ് വലിയവീട്ടിൽ, കൺവൻഷൻ ഭാരവാഹികൾ തുടങ്ങിയവർക്കൊപ്പം റീജണിലെയും ഇടവകയിലെയും വിശ്വാസി സമൂഹവും പങ്കെടുക്കും. കൺവൻഷനായി തയാറാക്കിയിരിക്കുന്ന പ്രത്യക വെബ്സ്റ്റിൻെറ ഉദ്ഘാടനവും മാർ ജോയ് ആലപ്പാട്ട്‌ ചടങ്ങിൽ നിർവഹിക്കും.

ഫൊറോനായിൽ നിന്ന് പരമാവധി കുടുംബങ്ങളെ രജിസ്‌ട്രേഷൻ കിക്കോഫിൽ പങ്കെടുപ്പിക്കുമെന്നു കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ അലക്‌സാണ്ടർ കുടക്കച്ചിറ , വൈസ് ചെയർമാൻ ബാബു മാത്യു പുല്ലാട്ട് , ജോസ് മണക്കളത്തിൽ എന്നിവർ പറഞ്ഞു. തുടർന്ന് രൂപതയിലെ മറ്റു ഇടവകകളിലും കൺവൻഷന്റെ കിക്കോഫുകൾ സംഘടിപ്പിക്കും. നോർത്ത് അമേരിക്കയിലെ നാല്പതോളം സീറോ മലബാർ ഇടവകകളിൽ നിന്നും, നാൽപ്പത്തിഅഞ്ചോളം മിഷനുകളിൽ നിന്നുമായി അയ്യായിരത്തിൽപരം വിശാസികൾ പങ്കെടുക്കുന്ന 2019 സീറോ മലബാര്‍ ‍ദേശീയ ‍കണ്‍വന്‍ഷന്‍ ഹൂസ്റ്റൺ സെന്റ് ജോസഫ് ഫൊറോനയുടെ ആഭിമുഖ്യത്തിലാണ് നടക്കുന്നത്.

Read more

മാഞ്ചസ്റ്റര്‍; സെന്റ് മേരീസ് ക്നാനായ മിഷനില്‍ കല്ലിട്ട തിരുനാളും 8 നോമ്പു സമാപനവും ഞായറാഴ്ച(09.09.2018

മാഞ്ചസ്റ്റര്‍; സെന്റ് മേരീസ് ക്നാനായ മിഷനില്‍ മാതാവിന്റെ തിരുനാളും മിഷന്റെ കല്ലിട്ട തിരുനാളും ഭക്തിപൂര്‍വ്വം ആഘോഷിക്കുന്നു. വിഥിന്‍ഷോ പീല്‍ ഹാളിലെ സെന്റ് എലിസബത്ത് ദേവാലയത്തില്‍ ഞായറാഴ്ച(09.09.2018) 3.30ന് ആഘോഷമായ പാട്ടുകുര്‍ബാനയോടെ ആയിരിക്കും ആഘോഷങ്ങള്‍ക്ക് തുടക്കമാവുക. തുടര്‍ന്ന് മാതാവിന്റെ നൊവേനയും അതിനേടനുബദ്ധിച്ച് സെന്റ് മേരീസ് ക്നാനായ വുമണ്‍സിന്റെ നേതൃത്വത്തില്‍ സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്. കുര്‍ബാനയ്ക്കു ശേഷം സണ്‍ഡേ സ്‌കൂളിന്റെയും, കൂടാരയോഗങ്ങള്‍ തമ്മില്‍ നടന്ന ആര്‍ട്സ് & സ്പോര്‍ട്സിന്റെ സമ്മാനങ്ങളും വിതരണം ചെയ്യുന്നതാണ്. തിരുനാളില്‍ സംബന്ധിച്ച് മാതാവിന്റെ അനുഗ്രഹം നേടാന്‍ മാഞ്ചസ്റ്ററിലും പരിസരപ്രദേശങ്ങളിലും ഉളള എല്ലാ വിശ്വാസികളേയും ഇടവക വികാരി ഫാ. സജി മലയില്‍പുത്തന്‍പുരയില്‍ സ്വാഗതം ചെയ്യുന്നു.

പയ്യാവൂർ സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഗ്രാൻഡ് പേരെന്റ്സ് ദിനം ആഘോഷിച്ചു

പയ്യാവൂർ സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഗ്രാൻഡ് പേരെന്റ്സ് ദിനം ആഘോഷിച്ചു
പയ്യാവൂർ : പയ്യാവൂർ സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഗ്രാൻഡ് പേരെന്റസ് ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.കണ്ടകശേരി സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ഫാ.സജി പുത്തൻപുരക്കൽ ഉദ്‌ഘാടനം ചെയ്തു. സ്കൂൾ മാനേജർ സിസ്റ്റർ ബെറ്റ്സി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സിസ്റ്റർ തോംസിൻ,പി.ടി.എ വൈസ് പ്രസിഡന്റ് സവിത ജയപ്രകാശ്, മഞ്ജു ശിവൻ എന്നിവർ പ്രസംഗിച്ചു. ഗ്രാൻഡ് പേരന്റും സേക്രട്ട് ഹാർട്ട് ഹൈസ്ക്കൂൾ റിട്ട.പ്രധാനാധ്യാപികയുമായ ഇ.കെ.മേരി പഴയ വിദ്യാഭ്യാസ കാലവും,ഇപ്പോഴത്തെ വിദ്യാഭ്യാസ കാലത്തിന്റെ വ്യത്യാസങ്ങളും വിദ്യാർത്ഥികളുമായി പങ്കുവച്ചപ്പോൾ കുട്ടികൾക്കത് വേറിട്ട അനുഭവമായി. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.തുടർന്ന് സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.

നീറിക്കാട് ലൂര്‍ദ്ദ് മാതാ ക്‌നാനായ പളളിയില്‍ മാതാവിന്റെ ജനനതിരുനാള്‍ ആഘോഷിച്ചു

നീറിക്കാട് ലൂര്‍ദ്ദ് മാതാ ക്‌നാനായ പളളിയില്‍ മാതാവിന്റെ ജനനത്തിരുന്നാളിനോട് അനുബദ്ധിച്ചുള്ള എട്ടുനോമ്പിന്റെ സമാപന ദിനമായ ഇന്ന് കാരിത്താസ് ജോയിന്റ് ഡയറക്ടറും  മുൻ വികാരിയുമായിരുന്ന ബഹു.ഫാ.ജിനു കാവിൽ ആഘോഷമായ വി.കുർബാന അർപ്പിച്ചു സന്ദേശം നൽകി.കുർബാനക്ക് ശേഷം ജപമാല പ്രദക്ഷിണവും സ്‌നേഹവിരുന്നും ഉണ്ടായിരുന്നു. എട്ടുദിവസത്തെ തിരുനാളിനു 200ഓളം പ്രസുദേന്തിമാർ ഉണ്ടായിരുന്നു.ഇടവക വികാരി ഫാ.റ്റീനേഷ് പിണർകയിൽ സഹ കാർമ്മികൻ ആയിരുന്നു

നീറിക്കാട് ലൂര്‍ദ്ദ് മാതാ ക്‌നാനായ പളളിയില്‍ ദിനമായ സ്‌നേഹവിരുന്നും  മാതാവിന്റെ ജനനതിരുനാള്‍ ആഘോഷിച്ചു

.

Read more

പളയബാധിതര്‍ക്ക് ഭക്ഷണകിറ്റും അവശ്യസാധനങ്ങളും ലഭ്യമാക്കി കെ.എസ്.എസ്.എസ്

പളയബാധിതര്‍ക്ക് ഭക്ഷണകിറ്റും അവശ്യസാധനങ്ങളും
ലഭ്യമാക്കി കെ.എസ്.എസ്.എസ്
കോട്ടയം: പ്രളയക്കെടുതി നേരിട്ട ആലപ്പുഴ ജില്ലയിലെ വെളിയനാട് നിവാസികള്‍ക്ക് ഭക്ഷണകിറ്റും അവശ്യസാധനങ്ങളും കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ലഭ്യമാക്കി. അരി, പഞ്ചസാര, തേയിലപ്പൊടി, പയര്‍, തുണിത്തരങ്ങള്‍, സോപ്പ്, പെയ്സ്റ്റ്, ബ്രഷ്, ബിസ്‌ക്കറ്റ് തുടങ്ങിയവയണ് കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ വെളിയനാട് പ്രദേശത്തെ കുടുംബങ്ങള്‍ക്കായി ലഭ്യമാക്കിയത്. കെ.എസ്.എസ്.എസ് സെക്രട്ടറി ഫാ. സുനില്‍ പെരുമാനൂര്‍, വെളിയനാട് സെന്റ്‌മൈക്കിള്‍സ് ചര്‍ച്ച് വികാരി ഫാ. മാത്യു കണ്ണാല, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ നേതൃത്വം നല്‍കി. കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ സന്നദ്ധ പ്രവര്‍ത്തകരെ സംഘടിപ്പിച്ചുകൊണ്ട് ശുചീകരണ പ്രവര്‍ത്തനങ്ങളും പ്രദേശത്ത് നടപ്പിലാക്കിവരുന്നു. 

പരിശുദ്ധ മറിയം അമ്മമാര്‍ക്ക് മാതൃകയും പ്രചോദനവും : മാര്‍ മാത്യു മൂലക്കാട്ട്

പരിശുദ്ധ മറിയം അമ്മമാര്‍ക്ക് മാതൃകയും പ്രചോദനവും : മാര്‍ മാത്യു മൂലക്കാട്ട്
കോട്ടയം: പരിശുദ്ധ മറിയം അമ്മമാര്‍ക്കും വനിതകള്‍ക്കും മാതൃകയും പ്രചോദനവുമാണെന്ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്. കോട്ടയം അതിരൂപതയിലെ വനിതാ അല്‍മായ സംഘടനയായ ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കോതനല്ലൂര്‍ തൂവാനിസയില്‍ സംഘടിപ്പിച്ച ഏകദിന ധ്യാനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിശുദ്ധ അമ്മയുടെ വിശുദ്ധി, ത്യാഗമനോഭാവം, കാരുണ്യം എന്നീ സുകൃതങ്ങള്‍ കുടുംബമൂല്യങ്ങളില്‍ പകര്‍ത്തുവാന്‍ എല്ലാ അമ്മമാരും തയ്യാറാകണമെന്നും അദ്ദേഹം ഉദ്ഘാടന സന്ദേശത്തില്‍ പറഞ്ഞു. രാവിലെ 10 മണിക്ക് ആരംഭിച്ച ധ്യാനത്തോടനുബന്ധിച്ച് അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചു.  ഇടുക്കി തങ്കച്ചന്‍ ധ്യാനചിന്തകള്‍ പങ്കുവച്ചു. ഫാ. സുജിത് കാഞ്ഞിരത്തുമ്മൂട്ടില്‍ ആരാധനാ ശുശ്രൂഷകള്‍ക്ക്  നേതൃത്വം നല്‍കി. തൂവാനിസ ഡയറക്ടര്‍ ഫാ. ജിബില്‍ കുഴിവേലില്‍ മരിയന്‍ ചിന്തകള്‍ പങ്കുവച്ചു. അതിരൂപതാ ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ബ്രസണ്‍ ഒഴുങ്ങാലില്‍ സമാപന സന്ദേശം നല്‍കി. കെ.സി.ഡബ്ല്യു. എ പ്രസിഡന്റ് പ്രൊഫ. മേഴ്‌സി സ്റ്റീഫന്‍, സെക്രട്ടറി സിന്‍സ് പാറേല്‍ എന്നിവര്‍ നേതൃത്വം നല്‍കി. അതിരൂപതയിലെ വിവിധ ഇടവകകളില്‍ നിന്നുള്ള കെ.സി.ഡബ്ല്യു.എ അംഗങ്ങള്‍ ധ്യാനത്തില്‍ പങ്കെടുത്തു. 

പുനര്‍നിര്‍മ്മിച്ച മംഗലഗിരി മര്‍ത്തമറിയം ദൈവാലയത്തിന്‍െറ വെഞ്ചരിപ്പ് കര്‍മ്മം നടത്തി.

മംഗലഗിരി: പുനര്‍നിര്‍മ്മിച്ച മര്‍ത്തമറിയം ദൈവാലയത്തിന്‍െറ വെഞ്ചരിപ്പ് കര്‍മ്മം മാര്‍ ജോസഫ് പണ്ടാരശേരില്‍ നിര്‍വഹിച്ചു.പാലക്കാട് രൂപത മംഗലംഡാം ഫൊറോന വികാരി ഫാ.ചെറിയാന്‍ ആഞ്ഞിലിമൂട്ടില്‍, മര്‍ത്ത മറിയം പള്ളി വികാരി ഫാ. ജോബിന്‍ പ്ളാച്ചേരിപ്പുറത്ത് എന്നിവര്‍ സഹകാര്‍മികരായിരുന്നു. അന്നേ ദിവസം കുട്ടികളുടെ ദിവ്യകാരുണ്യ സ്വീകരണവും നടന്നു.

നടത്തി
Read more

ഫാ. ടോം ഉഴുന്നാലില്‍ സെപ്തംബർ ഒമ്പതിന് മോർട്ടൺഗ്രോവ് സെ.മേരിസില്‍ എത്തുന്നു.

ഫാ. ടോം ഉഴുന്നാലില്‍ സെപ്തംബർ ഒമ്പതിന് മോർട്ടൺഗ്രോവ് സെ.മേരിസില്‍ എത്തുന്നു. 
ചിക്കാഗോ: ഐഎസ് ഭീകരരുടെ പതിനെട്ടു മാസത്തെ തടങ്കലില്‍ നിന്നും അത്ഭുതകരമായി മോചിതനായ ഫാ. ടോം ഉഴുന്നാലില്‍ സെപ്തംബർ ഒമ്പതാം തീയതി ഞായറാഴ്ച രാവിലെ 10 മണിക്ക് ചിക്കാഗോ മോർട്ടൺഗ്രോവ് സെ.മേരിസ് ദേവാലയത്തിൽ വിശുദ്ധ ബലിയർപ്പിക്കുന്നു.തുടര്‍ന്നു ഫാ. ടോം അദ്ദേഹത്തിന്റെ അനുഭവസാക്ഷ്യം പങ്കുവയ്ക്കുന്നു.
സെപ്റ്റംബര്‍ ഒന്നാംതീയതി ആരംഭിച്ച മാതാവിന്റെ എട്ടുനോമ്പാചരണം തുടരുന്നു. എല്ലാ ദിവസവും വൈകിട്ട് 6.30 -തിന് ജപമാലയും ഏഴിനു വി. കുര്‍ബാനയും മാതാവിനോടുള്ള പ്രത്യേക പ്രാർത്ഥനയും ഉണ്ടായിരിക്കും. എട്ടുനോമ്പിന്റെ സമാപന ദിവസമായ എട്ടാം തീയതി ശനിയാഴ്ച രാവിലെ പത്തിനാണു തിരുകര്‍മങ്ങള്‍.
പരി.മാതാവിന്റെ ജനനത്തിരുനാളിനോട് അനുബന്ധിച്ച് ഏറ്റവും മനോഹരമായി മാതാവിൻറെ തിരുസ്വരൂപം അലങ്കരിക്കുന്നതിനായിട്ട് ഭവന തലത്തിലുള്ള മത്സരവും ഏർപ്പെടുത്തിയിട്ടുണ്ട്. ഈ മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അസി.വികാരി ബഹുമാനപ്പെട്ട ബിൻസ് ചേത്തലിൽ അച്ഛനുമായി ബന്ധപ്പെടേണ്ടതാണ് (281) 818-6518). ഈ ദിവസങ്ങളിൽ നടക്കുന്ന തിരുകര്‍മങ്ങളിലേക്ക് എല്ലാ വിശ്വാസികളേയും വികാരി ഫാദർ തോമസ് മുളവനാലും, ഫാദർ ബിൻസ് ചേത്തലിലും സ്വാഗതം ചെയ്യുന്നു.
സ്റ്റീഫൻ ചൊള്ളംബേൽ (പി.ആ.ഒ)

ചിക്കാഗോ: ഐഎസ് ഭീകരരുടെ പതിനെട്ടു മാസത്തെ തടങ്കലില്‍ നിന്നും അത്ഭുതകരമായി മോചിതനായ ഫാ. ടോം ഉഴുന്നാലില്‍ സെപ്തംബർ ഒമ്പതാം തീയതി ഞായറാഴ്ച രാവിലെ 10 മണിക്ക് ചിക്കാഗോ മോർട്ടൺഗ്രോവ് സെ.മേരിസ് ദേവാലയത്തിൽ വിശുദ്ധ ബലിയർപ്പിക്കുന്നു.തുടര്‍ന്നു ഫാ. ടോം അദ്ദേഹത്തിന്റെ അനുഭവസാക്ഷ്യം പങ്കുവയ്ക്കുന്നു.സെപ്റ്റംബര്‍ ഒന്നാംതീയതി ആരംഭിച്ച മാതാവിന്റെ എട്ടുനോമ്പാചരണം തുടരുന്നു. എല്ലാ ദിവസവും വൈകിട്ട് 6.30 -തിന് ജപമാലയും ഏഴിനു വി. കുര്‍ബാനയും മാതാവിനോടുള്ള പ്രത്യേക പ്രാർത്ഥനയും ഉണ്ടായിരിക്കും. എട്ടുനോമ്പിന്റെ സമാപന ദിവസമായ എട്ടാം തീയതി ശനിയാഴ്ച രാവിലെ പത്തിനാണു തിരുകര്‍മങ്ങള്‍.

പരി.മാതാവിന്റെ ജനനത്തിരുനാളിനോട് അനുബന്ധിച്ച് ഏറ്റവും മനോഹരമായി മാതാവിൻറെ തിരുസ്വരൂപം അലങ്കരിക്കുന്നതിനായിട്ട് ഭവന തലത്തിലുള്ള മത്സരവും ഏർപ്പെടുത്തിയിട്ടുണ്ട്. ഈ മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അസി.വികാരി ബഹുമാനപ്പെട്ട ബിൻസ് ചേത്തലിൽ അച്ഛനുമായി ബന്ധപ്പെടേണ്ടതാണ് (281) 818-6518). ഈ ദിവസങ്ങളിൽ നടക്കുന്ന തിരുകര്‍മങ്ങളിലേക്ക് എല്ലാ വിശ്വാസികളേയും വികാരി ഫാദർ തോമസ് മുളവനാലും, ഫാദർ ബിൻസ് ചേത്തലിലും സ്വാഗതം ചെയ്യുന്നു.

Read more

വിശുദ്ധ മദർ തെരേസായുടെ തിരുനാൾ സെ.മേരീസ് ദേവാലയത്തിൽ ഭക്തിനിർഭരമായി ആചരിച്ചു

വിശുദ്ധ മദർ തെരേസായുടെ തിരുനാൾ ആചരിച്ചു.
അഗതികളുടെ അമ്മയെന്ന്റിയപ്പെടുന്ന കൽക്കട്ടായിലെ വി.മദർ തെരേസായുടെ
തിരുനാൾ സെ.മേരീസ് ദേവാലയത്തിൽ ഭക്തിനിർഭരമായി ആചരിച്ചു. തികഞ്ഞ മരിയഭക്തയായിരുന്ന വിശുദ്ധ മദർ തെരേസായുടെ തിരുനാൾ 
പരി.മാതാവിന്റെ
എട്ടുനോമ്പാചരണ നിറവിൽ ആചരിച്ചത് ഏറെ അനുഗ്രഹപ്രഭചൊരിഞ്ഞ
നിമിഷങ്ങളായിരുന്നു. ഇടവക വികാരി മോൺ.തോമസ് മുളവനാൽ വി.ബലിയിൽ
മുഖ്യകാർമികത്വം വഹിക്കുകയും വചന സന്ദേശം നൽകുകയും ചെയ്തു. അസി.വികാരി ഫാദർ ബിൻസ് ചേത്തലിൽ,ഫാദർ ബോബൻ കൊല്ലപ്പള്ളി, ഫാദർ മാത്യു ക്ലാക്കീയിൽ
എന്നിവർ സഹകാർമികരായിരുന്നു. വി.കുർബാനക്ക് ശേഷം നാട്ടിൽ നിര്യാതനായ കോട്ടയം അതിരൂപതയിലെ സീനിയർ വൈദികനും സുറിയാനി പണ്ഡിതനുമായ
ബഹുമാനപ്പെട്ട മാത്യൂ ചെള്ളക്കണ്ടത്തിൽ അച്ഛനുവേണ്ടി ഒപ്പീസും
നടത്തപ്പെട്ടു. മിഖായേൽ റേശ് മാലാഖയോടുള്ള നോവേനയിലും,
എട്ടുനോമ്പ്നോട് അനുബന്ധിച്ച് നടക്കുന്ന പ്രത്യേക പ്രാർത്ഥന
കർമ്മങ്ങളിലും, നേർച്ച കാഴ്ച സമർപ്പണത്തിലും തുടർന്നുനടന്ന പാച്ചോറ് സൽക്കാരത്തിലും , നൂറുകണക്കിന് ജനങ്ങൾ പങ്കെടുത്തു. ഭവനങ്ങളിൽ നിന്നും
ശേഖരിച്ച പച്ചക്കറിവിള ഉൽപ്പന്നങ്ങളുടെ വിതരണവും ചടങ്ങുകളുടെ
സമാപനത്തിൽ നടത്തപ്പെട്ടു. 
സ്റ്റീഫൻ ചൊള്ളമ്പേൽ (പി.ആർ.ഒ)

അഗതികളുടെ അമ്മയെന്ന്റിയപ്പെടുന്ന കൽക്കട്ടായിലെ വി.മദർ തെരേസായുടെ തിരുനാൾ സെ.മേരീസ് ദേവാലയത്തിൽ ഭക്തിനിർഭരമായി ആചരിച്ചു. തികഞ്ഞ മരിയഭക്തയായിരുന്ന വിശുദ്ധ മദർ തെരേസായുടെ തിരുനാൾ പരി.മാതാവിന്റെ എട്ടുനോമ്പാചരണ നിറവിൽ ആചരിച്ചത് ഏറെ അനുഗ്രഹപ്രഭചൊരിഞ്ഞ നിമിഷങ്ങളായിരുന്നു. ഇടവക വികാരി മോൺ.തോമസ് മുളവനാൽ വി.ബലിയിൽ മുഖ്യകാർമികത്വം വഹിക്കുകയും വചന സന്ദേശം നൽകുകയും ചെയ്തു. അസി.വികാരി ഫാദർ ബിൻസ് ചേത്തലിൽ,ഫാദർ ബോബൻ കൊല്ലപ്പള്ളി, ഫാദർ മാത്യു ക്ലാക്കീയിൽ എന്നിവർ സഹകാർമികരായിരുന്നു. വി.കുർബാനക്ക് ശേഷം നാട്ടിൽ നിര്യാതനായ കോട്ടയം അതിരൂപതയിലെ സീനിയർ വൈദികനും സുറിയാനി പണ്ഡിതനുമായ ബഹുമാനപ്പെട്ട മാത്യൂ ചെള്ളക്കണ്ടത്തിൽ അച്ഛനുവേണ്ടി ഒപ്പീസും നടത്തപ്പെട്ടു. മിഖായേൽ റേശ് മാലാഖയോടുള്ള നോവേനയിലും,എട്ടുനോമ്പ്നോട് അനുബന്ധിച്ച് നടക്കുന്ന പ്രത്യേക പ്രാർത്ഥന കർമ്മങ്ങളിലും, നേർച്ച കാഴ്ച സമർപ്പണത്തിലും തുടർന്നുനടന്ന പാച്ചോറ് സൽക്കാരത്തിലും , നൂറുകണക്കിന് ജനങ്ങൾ പങ്കെടുത്തു. ഭവനങ്ങളിൽ നിന്നും ശേഖരിച്ച പച്ചക്കറിവിള ഉൽപ്പന്നങ്ങളുടെ വിതരണവും ചടങ്ങുകളുടെ സമാപനത്തിൽ നടത്തപ്പെട്ടു. 

Read more

മാർ കുര്യാക്കോസ് കുന്നശ്ശേരി ഫൗണ്ടേഷൻ. സെമിനാർ സെപ്റ്റംബർ 7 ന്‌ Live Telecast Available.

കോട്ടയം അതിരൂപതയുടെ ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ് കുന്നശ്ശേരി യുടെ സ്മരണ നിലനിർത്തുന്നതിനും അദ്ദേഹം തന്റെ ജീവിതത്തിൽ ഉയർത്തിപ്പിടിച്ച് ആധ്യാത്മിക സാമൂഹിക മൂല്യങ്ങൾ വരുംതലമുറകൾക്ക് പകർന്നു കൊടുക്കുന്നതിനു സാമൂഹ്യ സേവന പ്രവർത്തനങ്ങളിലൂടെ പൊതു ജനങ്ങൾക്ക് നന്മ ചെയ്യുന്നതിനുവേണ്ടി ആരംഭിച്ച ആർച്ച് ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരി ഫൗണ്ടേഷൻ  പ്രളയബാധിതരുടെ പുനരധിവാസവും കുട്ടനാടിന്റെ പുനർനിർമ്മാണവും നടത്തുന്നതിന് സഹായകമായ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും മാർഗദർശനവും ലഭ്യമാക്കുന്നതിനുവേണ്ടി വിദഗ്ധരും, അനുഭവസമ്പന്നരും, ജനപ്രതിനിധികളും, സാമൂഹ്യപ്രവർത്തകരും, പൊതുപ്രവർത്തകരും, പങ്കെടുക്കുന്ന ഒരു സെമിനാർ 2018 സെപ്റ്റംബർ 7-ാം തീയതി വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണി മുതൽ ആറുമണിവരെ കോട്ടയത്ത് ഗുഡ്ഷെപ്പേർഡ് റോഡിലുള്ള ഡി.സി ബുക്സ് കോംപ്ലക്സിലെ ഡി.സി ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നു. സെമിനാറിന് പ്രധാന വിഷയം"പ്രളയ ബാധിതരുടെ പുനരധിവാസവും കുട്ടനാടിന്റെ  പുനർനിർമ്മാണവും"എന്നതാണ്.മുന്‍ അംബാസഡര്‍ ശ്രീ.റ്റി.പി.ശ്രീനിവാസന്‍(IFS Retd.) മോഡറേറ്റര്‍ ആയിരിക്കും.രാജ്യാന്തര രംഗത്ത് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ വിദഗ്ദ്ധനായ ഡോ.മുരളി തുമ്മാരുകുടി (Chief of Disaster Risk Reduction in the UN Environment Programme), റവന്യൂ-ദുരന്ത നിവാരണ വകുപ്പുകളുടെ ചുമതലയുളള അഡീഷണല്‍ ചീഫ് സെക്രട്ടറി ശ്രീ.പി.എച്ച് കുര്യന്‍ IAS, ഡോ. കെ.ജി. പത്മകുമാര്‍ (Director International Research & Training Center for Below Sea Level Farming Kuttanad) തുടങ്ങിയവര്‍ പ്രസംഗിക്കും.

Read more

ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ അംഗങ്ങള്‍ക്കായി ഏകദിനധ്യാനം സെപ്റ്റംബര്‍ 7ന് തൂവാനിസായില്‍

ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ അംഗങ്ങള്‍ക്കായി  
ഏകദിനധ്യാനം ഇന്ന് (സെപ്റ്റംബര്‍ 7) തൂവാനിസായില്‍
കോട്ടയം: കോട്ടയം അതിരൂപതയിലെ വനിതാ അല്‍മായ സംഘടനയായ ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ അംഗങ്ങള്‍ക്കായി ഏകദിന ധ്യാനം ഇന്ന് കോതനല്ലൂര്‍ തൂവാനിസയില്‍ സംഘടിപ്പിക്കുന്നു. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ധ്യാനത്തില്‍ അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കും. തൂവാനിസ ഡയറക്ടര്‍ ഫാ. ജിബില്‍ കുഴിവേലില്‍ വചനസന്ദേശം നല്‍കും. ഇടുക്കി തങ്കച്ചന്‍ ധ്യാനചിന്തകള്‍ പങ്കുവയ്ക്കും. ഫാ. സുജിത് കാഞ്ഞിരത്തുമ്മൂട്ടില്‍ ആരാധനാ ശുശ്രൂഷയിക്ക് നേതൃത്വം നല്‍കും. അതിരൂപതയിലെ വിവിധ ഇടവകകളില്‍ നിന്നുള്ള കെ.സി.ഡബ്ല്യു.എ അംഗങ്ങള്‍ ധ്യാനത്തില്‍ പങ്കെടുക്കും.  

കോട്ടയം: കോട്ടയം അതിരൂപതയിലെ വനിതാ അല്‍മായ സംഘടനയായ ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ അംഗങ്ങള്‍ക്കായി ഏകദിന ധ്യാനം സെപ്റ്റംബര്‍ 7ന്കോതനല്ലൂര്‍ തൂവാനിസയില്‍ സംഘടിപ്പിക്കുന്നു. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ധ്യാനത്തില്‍ അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കും. തൂവാനിസ ഡയറക്ടര്‍ ഫാ. ജിബില്‍ കുഴിവേലില്‍ വചനസന്ദേശം നല്‍കും. ഇടുക്കി തങ്കച്ചന്‍ ധ്യാനചിന്തകള്‍ പങ്കുവയ്ക്കും. ഫാ. സുജിത് കാഞ്ഞിരത്തുമ്മൂട്ടില്‍ ആരാധനാ ശുശ്രൂഷയിക്ക് നേതൃത്വം നല്‍കും. അതിരൂപതയിലെ വിവിധ ഇടവകകളില്‍ നിന്നുള്ള കെ.സി.ഡബ്ല്യു.എ അംഗങ്ങള്‍ ധ്യാനത്തില്‍ പങ്കെടുക്കും.  

Read more

നീണ്ടൂര്‍ സെന്റ് മൈക്കിള്‍സ് ദേവാലയത്തില്‍ നിന്നും നൈറ്റ് വിജില്‍ തത്സമയം

നീണ്ടൂര്‍; വി.മിഖായേല്‍ റേശ് മാലാഖയുടെ നാമദേയത്തിലുളള നീണ്ടൂര്‍ ക്‌നാനായ കത്തോലിക്ക പളളിയില്‍ സെപ്റ്റബര്‍ 7 (ആദ്യ വെളളിയാഴ്ച) ആത്മീയ ശുശ്രൂഷയായാ നൈറ്റ് വിജില്‍ നടത്തപ്പെടുന്നു.വെളളിയാഴ്ച വൈകുന്നേരം 6.30 pm മുതല്‍ പാലക്കാട് സെഹിയോന്‍ മിനിസ്ട്രിയിലെ ബ്രദര്‍.ജെസ്റ്റിന്‍ പളളിവാതുക്കലല്‍ നൈറ്റ് വിജിലിന് നേതൃത്വം വഹിക്കും.അനേകര്‍ക്ക് ആത്മീയ ഉണര്‍വ് പ്രധാനം ചെയ്യുന്ന ഈ ജാഗരണ പ്രാര്‍ത്ഥനാശുശ്രൂഷയില്‍ പങ്കുചേരാനായി ഏവരെയും മാലാഖയുടെ മണ്ണിലേക്ക് സ്വാഗതം ചെയ്യുന്നു. പ്രാര്‍ത്ഥനാശുശ്രൂഷകള്‍ ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം സംപ്രേഷണം ഉണ്ടായിരിക്കും.
നീണ്ടൂര്‍ സെന്റ് മൈക്കിള്‍സ് ദേവാലയത്തില്‍ നിന്നും നൈറ്റ് വിജില്‍ തത്സമയം 

നീണ്ടൂര്‍; വി.മിഖായേല്‍ റേശ് മാലാഖയുടെ നാമദേയത്തിലുളള നീണ്ടൂര്‍ ക്‌നാനായ കത്തോലിക്ക പളളിയില്‍ സെപ്റ്റബര്‍ 7 ന്‌ (ആദ്യ വെളളിയാഴ്ച) ആത്മീയ ശുശ്രൂഷയായാ നൈറ്റ് വിജില്‍ നടത്തപ്പെടുന്നു.വെളളിയാഴ്ച വൈകുന്നേരം 6.30 pm മുതല്‍ പാലക്കാട് സെഹിയോന്‍ മിനിസ്ട്രിയിലെ ബ്രദര്‍.ജെസ്റ്റിന്‍ പളളിവാതുക്കലല്‍ നൈറ്റ് വിജിലിന് നേതൃത്വം വഹിക്കും.അനേകര്‍ക്ക് ആത്മീയ ഉണര്‍വ് പ്രധാനം ചെയ്യുന്ന ഈ ജാഗരണ പ്രാര്‍ത്ഥനാശുശ്രൂഷയില്‍ പങ്കുചേരാനായി ഏവരെയും മാലാഖയുടെ മണ്ണിലേക്ക് സ്വാഗതം ചെയ്യുന്നു. പ്രാര്‍ത്ഥനാശുശ്രൂഷകള്‍ ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം സംപ്രേഷണം ഉണ്ടായിരിക്കും.

Read more

ഉഴവൂരില്‍ അധ്യാപകദിനാചരണം നടത്തി

ഉഴവൂര്‍; സെന്റ് ജോവാനാസ് യു.പി.സ്‌കൂളില്‍ അധ്യാപകദിനാചരണം ഉഴവൂര്‍ ഫൊറോന പളളി വികാരി ഫാ.തോമസ് പ്രാലേല്‍ ഉദ്ഘാടനം ചെയ്തു.
ഉഴവൂരില്‍ നടത്തി

ഉഴവൂര്‍; സെന്റ് ജോവാനാസ് യു.പി.സ്‌കൂളില്‍ അധ്യാപകദിനാചരണം ഉഴവൂര്‍ ഫൊറോന പളളി വികാരി ഫാ.തോമസ് പ്രാലേല്‍ ഉദ്ഘാടനം ചെയ്തു.

Read more

സാന്‍ഹൊസെ സെന്റ് മേരീസ് ക്‌നാനായ പളളിയില്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ സെപ്റ്റംബര്‍ 7,8,9 തീയതികളില്‍.

സാന്‍ഹൊസെ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഫൊറോന പളളിയില്‍ ഫാ.മാത്യുനായക്കംപറമ്പില്‍ അച്ചന്‍ നേതൃത്വം നല്‍കുന്ന ബൈബിള്‍ കണ്‍വെന്‍ഷന്‍ 2018 സെപ്റ്റംബര്‍ 7,8,9 (വെളളി,ശനി, ഞായര്‍) ദിവസങ്ങളില്‍ നടത്തപ്പെടുന്നു. വെളളിയാഴ്ച വൈകുന്നേരം 5.30 PM മുതല്‍ 9.30 PM വരെയും, ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 9 AM മുതല്‍ വൈകുന്നേരം 6.00 PM വരെയും.
 തീയതികളില്‍

ലീജിയണ്‍ ഓഫ്‌ മേരി മാതാവിന്റെ പിറവിതിരുനാള്‍ ആഘോഷവും പ്ലാറ്റിനം ജൂബിലി കര്‍മ്മരേഖ രൂപീകരണവും നടത്തി.

കോട്ടയം അതിരൂപതയിലെ അല്‌മായ ഭക്ത സംഘടനയായ ലീജിയണ്‍ ഓഫ്‌ മേരിയുടെ മദ്ധ്യസ്ഥയായ പരി. അമലോത്ഭവ മാതാവിന്റെ പിറവിതിരുനാള്‍ ആഘോഷവും പ്ലാറ്റിനം ജൂബിലി കര്‍മ്മരേഖ രൂപീകരണവും നടത്തി. ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ വച്ച്‌ സംഘടിപ്പിച്ച സമ്മേളനത്തിന്റെ ഉദ്‌ഘാടനം ചൈതന്യ കമ്മീഷന്‍സ്‌ കോര്‍ഡിനേറ്റര്‍ ഫാ. ബിജോ കൊച്ചാദംപള്ളില്‍ നിര്‍വ്വഹിച്ചു. യോഗത്തില്‍ ലീജിയന്‍ ഓഫ്‌ മേരി പ്രസിഡന്റ്‌ മോളി ചാക്കോ അദ്ധ്യക്ഷത വഹിച്ചു. ചൈതന്യ പാസ്റ്ററല്‍ സെന്റര്‍ ഡയറക്‌ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ ആശംസകള്‍ അര്‍പ്പിച്ചു. ലീജിയന്‍ ഓഫ്‌ മേരി ആത്മീയ നിയന്താവ്‌ ഫാ. ജോസ്‌ കുറുപ്പന്തറയില്‍ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ കരട്‌ രേഖ അവതരിപ്പിച്ച്‌ പാസ്സാക്കി. അതിരൂപത അനിമേറ്റര്‍ സി. ജോസ്‌ലെറ്റ്‌ എസ്‌.ജെ.സി കൃതജ്ഞത അര്‍പ്പിച്ചു. അതിരൂപത ഭാരവാഹികളായ സി. ജയിന്‍ ജോയി, സി. ആലീസ്‌ ജോയി എന്നിവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി. പരി. കന്യാകമറിയത്തിന്റെ പിറവിതിരുനാളിനോടനുബന്ധിച്ച്‌ ലീജിയന്‍ ഓഫ്‌ മേരി അംഗങ്ങള്‍ കേക്ക്‌ മുറിച്ച്‌ മധുരം പങ്കുവച്ചു. 125 പേര്‍ പങ്കെടുത്തു

Read more

ഫാ. സിനോജ് ജോസഫിന് ഡോക്ടറേറ്റ് ലഭിച്ചു

ഫാ. സിനോജ് ജോസഫിന് ഡോക്ടറേറ്റ് ലഭിച്ചു
രാജപുരം : തമിഴ്നാട് അളഗപ്പ യൂണിവേഴ്സിറ്റിയിൽ നിന്നും ഫിസിക്കൽ എഡ്യൂക്കേഷനിൽ ഡോക്ടറേറ്റ് ലഭിച്ച ഫാ. സിനോജ് ജോസഫ് (ഒഎസ് എച്ച്).രാജപുരം കാരുപ്ലാക്കൽ പരേതനായ ജോസഫ് - ചിന്നമ്മ ദമ്പതികളുടെ മകനും കോട്ടയം അതിരൂപത തിരുഹൃദയദാസ സന്യാസസമൂഹാംഗവുമാണ്.

പുന്നത്തുറ കെ.സി.വൈ.എല്‍ അധ്യാപക ദിനം ആഘോഷിച്ചു

പുന്നത്തുറ കെ സി വൈൽ അധ്യാപക ദിനം ആഘോഷിച്ചു
പുന്നത്തുറ : “അക്ഷരങ്ങളിൽ പിച്ചവെച്ചു നടത്തി ,അറിവിൻ ലോകജാലകം തുറന്നു തന്ന എല്ലാ അധ്യാപകർക്കും നന്ദിയുടെ പൂച്ചെണ്ടുകൾ" 💐💐💐.കെ സി വൈൽ പുന്നത്തുറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പുന്നത്തുറ പഴയ പള്ളിയുടെ കീഴിലുള്ള 3 സ്കൂളിലെയും അധ്യാപകരെ നേരിട്ട് ചെന്ന് കാണുകയും പൂർവ്വ വിദ്യാർത്ഥികളെന്ന നിലയിൽ അറിവിന്റെ വെളിച്ചം പകർന്നു തന്ന തങ്ങളുടെ ഗുരുക്കൻമാർക്ക് ആശംസകളും നമ്മാനങ്ങളും നൽകുകയും പുതുതലമുറയിലെ വിദ്യാർത്ഥികൾക്ക് പൂർവ്വ വിദ്യർത്ഥികൾ എന്ന നിലയിൽ ജീവിതത്തിൽ അധ്യാപകർക്കുള്ള സ്ഥാനവും പ്രാധാന്യവും തങ്ങളുടെ അനുഭവങ്ങളിലൂടെ പറഞ്ഞു കൊടുക്കുവാനും ലഭിച്ച ഈ അവസരം പുന്നത്തുറയിലെ യുവജനങ്ങൾക്ക് വ്യത്യസ്ത അനുഭവമായി മാറി .എല്ലാ ഗുരുക്കൻമാർക്കും കെ സി വൈൽ പുന്നത്തുറ യൂണിറ്റിന്റെ അധ്യാപക ദിന ആശംസകളും നേരുന്നു.

പുന്നത്തുറ :അക്ഷരങ്ങളിൽ പിച്ചവെച്ചു നടത്തി ,അറിവിൻ ലോകജാലകം തുറന്നു തന്ന എല്ലാ അധ്യാപകർക്കും നന്ദിയുടെ പൂച്ചെണ്ടുകൾ" കെ.സി.വൈ.എല്‍ പുന്നത്തുറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പുന്നത്തുറ പഴയ പള്ളിയുടെ കീഴിലുള്ള 3 സ്കൂളിലെയും അധ്യാപകരെ നേരിട്ട് ചെന്ന് കാണുകയും പൂർവ്വ വിദ്യാർത്ഥികളെന്ന നിലയിൽ അറിവിന്റെ വെളിച്ചം പകർന്നു തന്ന തങ്ങളുടെ ഗുരുക്കൻമാർക്ക് ആശംസകളും നമ്മാനങ്ങളും നൽകുകയും പുതുതലമുറയിലെ വിദ്യാർത്ഥികൾക്ക് പൂർവ്വ വിദ്യർത്ഥികൾ എന്ന നിലയിൽ ജീവിതത്തിൽ അധ്യാപകർക്കുള്ള സ്ഥാനവും പ്രാധാന്യവും തങ്ങളുടെ അനുഭവങ്ങളിലൂടെ പറഞ്ഞു കൊടുക്കുവാനും ലഭിച്ച ഈ അവസരം പുന്നത്തുറയിലെ യുവജനങ്ങൾക്ക് വ്യത്യസ്ത അനുഭവമായി മാറി .എല്ലാ ഗുരുക്കൻമാർക്കും കെ സി വൈൽ പുന്നത്തുറ യൂണിറ്റിന്റെ അധ്യാപക ദിന ആശംസകളും നേരുന്നു.

Read more

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് നോട്ട് ബുക്കുകള്‍ സമാഹരിച്ച് നല്‍കി.

ഉഴവൂര്‍: പ്രളയദുരിത രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി കോട്ടയം ജില്ലയിലെ
വെള്ളപ്പൊക്ക കെടുതിയില്‍ നോട്ട്ബുക്കുകള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്കായി ജില്ലാ ഭരണ കൂടത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന "കുട്ടിക്ക് ഒരു കുട്ടി" എന്ന പദ്ധതിയിലേക്ക് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍ ് കോളേജിലെ അദ്ധ്യാപക -അനദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് സമാഹരിച്ച 2423 നോട്ട്ബുക്കുകള്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഷൈനി ബേബി റവന്യൂ വകുപ്പിന് കൈമാറി.
 
 നോട്ട് ബുക്കുകള്‍ സമാഹരിച്ച് നല്‍കി.

ഉഴവൂര്‍: പ്രളയദുരിത രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി കോട്ടയം ജില്ലയിലെ വെള്ളപ്പൊക്ക കെടുതിയില്‍ നോട്ട്ബുക്കുകള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്കായി ജില്ലാ ഭരണ കൂടത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന "കുട്ടിക്ക് ഒരു കുട്ടി" എന്ന പദ്ധതിയിലേക്ക് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍ കോളേജിലെ അദ്ധ്യാപക -അനദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് സമാഹരിച്ച 2423 നോട്ട്ബുക്കുകള്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഷൈനി ബേബി റവന്യൂ വകുപ്പിന് കൈമാറി.

Read more

വടക്കുമ്മുറി സാന്‍ജോ മൗണ്ടില്‍ ആദ്യവെള്ളിയാചരണവും കുരിശു മലകയറ്റവും സെപ്റ്റംബര്‍ 7ന്.

വടക്കുമ്മുറി സാന്‍ജോ മൗണ്ടില്‍ ആദ്യവെള്ളിയാചരണവും കുരിശു മലകയറ്റവും💐💐💐 
വടക്കുമ്മുറി സാന്‍ജോ മൗണ്ടില്‍ ആദ്യവെള്ളിയാചരണവും കുരിശു മലകയറ്റവും
 സെപ്റ്റംബര്‍ ഏഴിന്  വൈകുന്നേരം അഞ്ചു മണിയ്ക്ക് ജപമാലയോടു കൂടി ആരംഭിയ്ക്കുന്നു. അഞ്ചരയ്ക്ക് വിശുദ്ധ കുര്‍ബാനയും വചനപ്രഘോഷണവും. ദിവ്യകാരുണ്യ ആരാധനയ്ക്കും ദിവ്യകാരുണ്യ പ്രദക്ഷിണത്തിനും വികാരി, ഫാ. ഷാജി പൂത്തറ നേതൃത്വം നല്കും ചുങ്കം ഫൊറോനയിലെ മണക്കാടു ഇടവകയെ  പ്രത്യേകമായി സമര്‍പ്പിച്ചു പ്രാര്‍ത്ഥിയ്ക്കുന്ന ശുശ്രൂഷകളിലേയ്ക്ക് ഏവരേയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു
[
  പ്രാര്‍ത്ഥനനിയോഗങ്ങ ള്‍ ക്കും അന്വേഷണങ്ങള്‍ക്കും 9446201976 എന്ന നമ്പരില്‍ ബന്ധപ്പെടുക

വടക്കുമ്മുറി സാന്‍ജോ മൗണ്ടില്‍ ആദ്യവെള്ളിയാചരണവും കുരിശു മലകയറ്റവും സെപ്റ്റംബര്‍ 7ന് വൈകുന്നേരം അഞ്ചു മണിയ്ക്ക് ജപമാലയോടു കൂടി ആരംഭിയ്ക്കുന്നു. അഞ്ചരയ്ക്ക് വിശുദ്ധ കുര്‍ബാനയും വചനപ്രഘോഷണവും. ദിവ്യകാരുണ്യ ആരാധനയ്ക്കും ദിവ്യകാരുണ്യ പ്രദക്ഷിണത്തിനും വികാരി, ഫാ. ഷാജി പൂത്തറ നേതൃത്വം നല്കും ചുങ്കം ഫൊറോനയിലെ മണക്കാടു ഇടവകയെ  പ്രത്യേകമായി സമര്‍പ്പിച്ചു പ്രാര്‍ത്ഥിയ്ക്കുന്ന ശുശ്രൂഷകളിലേയ്ക്ക് ഏവരേയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

[പ്രാര്‍ത്ഥനനിയോഗങ്ങള്‍ ക്കും അന്വേഷണങ്ങള്‍ക്കും 9446201976 എന്ന നമ്പരില്‍ ബന്ധപ്പെടുക

Read more

Copyrights@2016.