pravasi live Broadcasting

പ്രവാസികളിലാണ് സീറോ മലബാർ സഭയുടെ ഭാവി കുടികൊള്ളുന്നത്: മാർ ആൻഡ്രൂസ് താഴത്ത്

പ്രവാസികളിലാണ് സീറോ മലബാർ സഭയുടെ ഭാവി കുടികൊള്ളുന്നത്: മാർ ആൻഡ്രൂസ് താഴത്ത്
പ്രെസ്റ്റൺ: പ്രവാസികളിലാണ് സീറോ മലബാർ സഭയുടെ ഭാവി കുടികൊള്ളുന്നതെന്ന് തൃശൂർ അതിരൂപതാധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത്. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെസ്ഥാപനത്തിന്റെയും രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മെത്രാഭിഷകത്തിന്റെയും രണ്ടാം വാർഷികത്തോട് അനുബന്ധിച്ച പ്രെസ്റ്റൻ സെന്റ് അൽഫോൻസാ ഓഫ് ഇമ്മാക്കുലേറ്റ് കൺസപ്‌ഷൻ കത്തീഡ്രലിൽ കൃതജ്ഞത ബലിയിൽ പ്രധാന കാർമികനായി സുവിശേഷ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
തിരുസഭയുടെ നിലനിൽപ്പും ഭാവിയും യുവജനങ്ങളിൽ ആണ്. ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ അംഗങ്ങളിൽ ഭൂരിഭാഗവും യുവാക്കളാണ് എന്നത് ഏറെ പ്രതീക്ഷ നൽകുന്നു. നമ്മുടെ ഉറവിടങ്ങളിലേക്കു തിരിച്ചു പോകുകയും നമ്മുടെ തനിമയും, വ്യക്തിത്വവും അറിയുകയും, പുതിയ തലമുറക്ക് അവയിൽ പരിശീലനം നൽകുകയും ചെയ്യൂമ്പോഴാണ് ആത്മ ബോധവും, വിശ്വാസതീഷ്‌ണതയും ഉള്ള ഒരു സമൂഹമായി നമുക്ക് വളരാൻ സാധിക്കുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രൂപതയിലെ വൈദികർ ഒന്ന് ചേർന്ന് അർപ്പിച്ച സമൂഹബലിയിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ആമുഖ സന്ദേശം നൽകി, കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലൂടെ ദൈവം നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി പറയണ്ട സമയം ആണിതെന്നും, രൂപതയുടെ വളർച്ചക്കുവേണ്ടി രൂപതാ അംഗങ്ങൾ പ്രത്യേകം പ്രാർത്ഥിക്കണം എന്നും മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു.
വിശുദ്ധ കുർബാനക്കുശേഷം രൂപതയുടെ വിവിധ റീജിയനുകളിൽ നിന്നും എത്തിയ വൈദികരുടെയും, അല്‍മായ പ്രതിനിധികളുടെയും സമ്മേളനം നടന്നു. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ രൂപീകരണത്തിന് മുൻപ്, ബ്രിട്ടനിലെ സീറോ മലബാർ സഭാ കോർഡിനേറ്റർ ആയും, കഴിഞ്ഞ രണ്ടു വർഷമായി രൂപതയുടെ പ്രോട്ടോ സിഞ്ചെല്ലൂസ്‌ ആയും സ്തുത്യർഹമായി സേവനം അനുഷ്ഠിച്ച ശേഷം ഇന്ത്യയിലേക്ക്‌ മടങ്ങുന്ന വെരി. റവ. ഡോ. തോമസ് പാറയടിക്ക് സമ്മേളനത്തിൽ യാത്രയയപ്പു നൽകി.
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കഴിഞ്ഞ രണ്ടു വർഷത്തെ പ്രവർത്തനങ്ങൾ ക്രോഡീകരിച്ചുകൊണ്ടു ഉള്ള വിഡിയോ പ്രദർശനവും, വിവിധ റീജിയണൽ കോഡിനേറ്റേഴ്‌സ് ആയ വൈദികരുടെ നേതൃത്വത്തിൽ അല്മായ പ്രതിനിധികളുടെ റീജിയണൽ സമ്മേളനവും നടന്നു. പ്രസ്തുത സമ്മേളനത്തിൽ രൂപതയുടെ നാളിതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തുകയും, ഭാവി പരിപാടികൾ ചർച്ച ചെയ്യുകയും, ചർച്ചകൾക്കു ശേഷം ഉണ്ടായ നിർദേശങ്ങൾ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ അധ്യക്ഷതയിൽ കൂടിയ പൊതു യോഗത്തിൽ അവതരിപ്പിക്കുകയും ചെയ്തു.
ഒക്ടോബർ ഇരുപതുമുതൽ നവംമ്പർ നാലുവരെ ഗ്രേറ്റ് ബ്രിട്ടനിലെ എട്ടു നഗരങ്ങളിൽ വച്ച് റവ. ഫാ. സേവ്യർ ഖാൻ വട്ടായിൽ അച്ചൻ നേതൃത്വം നൽകുന്ന രൂപതയുടെ രണ്ടാമത് ബൈബിൾ കൺവെൻഷൻ, നവംമ്പർ പത്താം തീയതി ബ്രിസ്റ്റോളിൽ വച്ച് നടത്തപെടുന്ന രണ്ടാമത് രൂപത ബൈബിൾ കലോത്സവം, കുട്ടികളുടെ വർഷത്തിന്റെ സമാപനത്തോടനുബന്ധിച്ചു ബിർമിംഗ്ഹാമിലെ ബെഥേൽ കൺവെൻഷൻ സെന്ററിൽ ഡിസംബർ ഒന്നിന് നടക്കുന്ന കുട്ടികളുടെ കൺവെൻഷൻ, മേജർ ആര്‍ച്ച് ബിഷപ്പ് മാർ ജോർജ് കര്‍ദ്ദിനാള്‍ ആലഞ്ചേരി പിതാവ് നടത്തുന്ന അജപാലന സന്ദർശനത്തെക്കുറിച്ചുമുള്ള വിശദ വിവരങ്ങൾ രൂപതാധ്യക്ഷൻ സമ്മേളനത്തിൽ അറിയിച്ചു.
പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ . തോമസ് പാറയടി, വികാരി ജനറൽമാരായ റവ. ഫാ. സജിമോൻ മലയിൽപുത്തൻപുര, റവ. ഡോ .മാത്യു ചൂരപൊയ്കയിൽ, റവ . ഡോ. മാത്യു പിണക്കാട്, റവ. ഡോ. വർഗീസ് പുത്തൻപുരക്കൽ റവ. ഫാ. ഫാൻസ്വാ പത്തിൽ എന്നിവർ കാര്യ പരിപാടികൾക്ക് നേതൃത്വം നൽകി. റവ. ഫാ. സെബാസ്റ്റ്യൻ ചാമക്കാലായുടെ നേതൃത്വത്തിലുള്ള രൂപത ഗായക സംഘം തിരുക്കർമ്മങ്ങളെ ഭക്തിസാന്ദ്രമാക്കി

Read more

അലക്‌സ് നഗർ ചെട്ടിയാത്ത് ഡാലിയ സൈമണിന്‌ M.Sc Bioinformatics ൽ‌ റാങ്ക്

ഡാലിയ സൈമണ് M.Sc Bioinformatics ൽ‌ റാങ്ക്
👏👏🌹🌹Congratulations 🌹🌹👏👏
അലക്‌സ് നഗർ: സെന്റ് ജോസഫ് ഇടവകയിലെ ചെട്ടിയാത്ത് സൈമണിന്റേയും ഷൈനിയുടെയും മകൾ ഡാലിയ സൈമൺ M.Sc Bioinformatics ൽ‌മഹാത്മാഗാന്ധി യൂണിവേഴ്റ്റിയിൽ 6th റാങ്ക് നേടി

അലക്‌സ് നഗർ: സെന്റ് ജോസഫ് ഇടവകയിലെ ചെട്ടിയാത്ത് സൈമണിന്റേയും ഷൈനിയുടെയും മകൾ ഡാലിയ സൈമൺ M.Sc Bioinformatics ൽ‌മഹാത്മാഗാന്ധി യൂണിവേഴ്റ്റിയിൽ 6th റാങ്ക് നേടി.

Read more

തിരൂർ സെന്റ് ഫ്രാൻസിസ് അസ്സീസ്സി ഇടവകയുടെ രജത ജൂബിലി ആഘോഷങ്ങൾക്ക് വർണോജ്ജ്വലമായ സമാപനം

തിരൂർ സെന്റ് ഫ്രാൻസിസ് അസ്സീസ്സി ഇടവകയുടെ രജത ജൂബിലി ആഘോഷങ്ങൾക്ക് വർണോജ്ജ്വലമായ സമാപനം
പയ്യാവൂർ : തിരൂർ സെന്റ് ഫ്രാൻസിസ് അസ്സീസ്സി ഇടവകയുടെ രജത ജൂബിലി ആഘോഷങ്ങൾക്ക് വർണോജ്ജ്വലമായ സമാപനം. അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് പിതാവിന്റെ മുഖ്യകാർമ്മികത്വത്തിൽ നടന്ന കൃതജ്ഞതാബലിയോടെയായിരുന്നു സമാപനാഘോഷങ്ങൾക്കു തുടക്കം. തുടർന്ന് ബഹു. സ്റ്റീഫൻ ജയരാജച്ചന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനം മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്താ ഉത്ഘാടനം ചെയ്തു. പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ. ശ്രീജ, മടമ്പം ഫൊറോനാ പള്ളി വികാരി റവ. ഫാ. ലൂക്ക് പുത്തൃക്കയിൽ, പ്രഥമ വികാരി റവ. ഫാ. ജോർജ്ജ് കപ്പുകാലായിൽ, മുൻ വികാരി റവ. ഫാ. ബേബി പാറ്റ്യാൽ, വിസിറ്റേഷൻ മദർ ജനറാൾ റവ. സി. കരുണ SVM, മൂന്നാം വാർഡ് മെമ്പർ ശ്രീ. കെ. ടി. മാത്യു, ഇടവക സമർപ്പിത പ്രതിനിധി റവ. ഫാ. സിറിൾ ഇടമന എന്നിവർ ആശംസകൾ നേർന്നു. വികാരി ഫാ.ജിനു ആവണിക്കുന്നേൽ സ്വാഗതവും ജൂബിലി കൺവീനർ ശ്രീ. സൈമൺ പുന്നോടത്ത് നന്ദി പ്രകാശനവും നടത്തി. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടത്തപ്പെട്ടു. സ്നേഹവിരുന്നോടെ രജത ജൂബിലി ആഘോഷങ്ങൾക്ക് സമാപനമായി.

ഉഴവൂർ KCYL, CML, സൺ‌ഡേ സ്കൂൾ സംയുക്താഭിമുഖ്യത്തിൽ പ്രളയ ബാധിതർക്ക് ബെഡ് വിതരണം ചെയ്തു

*ഉഴവൂർ KCYL, CML, സൺ‌ഡേ സ്കൂൾ സംയുക്താഭിമുഖ്യത്തിൽ പ്രളയ ബാധിതർക്ക് ബെഡ് വിതരണം ചെയ്തു*
ഉഴവൂർ: *ഉഴവൂർ ഇടവകക്കാരുടെയും പ്രവാസി സുഹൃത്തുക്കളുടെയും, സ്വിറ്റ്സർലൻഡ് ക്നാനായ യുവജങ്ങളുടെയും പിന്തുണയോടെ  KCYL, CML, സൺ‌ഡേ സ്കൂൾ എന്നിവയുടെ  സംയുക്താഭിമുഖ്യത്തിൽ വെളിയനാട് പ്രദേശത്തു  150-ഓളം ബഡ്ഡുകൾ വിതരണം ചെയ്തു. 2,90,000/- രൂപാ സമാഹരിച്ചാണ് ഈ ബൃഹത്തായ സംരഭം നടത്തുവാൻ സാധിച്ചത്.* പ്രളയ ബാധിതർക്ക് ഇപ്പോഴും സഹായങ്ങൾ എത്തിക്കാൻ കഴിയുന്നത് നാട്ടുകാരുടെ മനസ്സിലെ  നന്മയുടെ ഫലമാണ്. *ഉഴവൂർ പള്ളി വികാരി ബഹു. പ്രാലേൽ തോമസ് അച്ഛൻ വെളിയനാട് പള്ളി വികാരി ഫാ. മാത്യു കണ്ണാലയിൽ അച്ഛന്  ബഡ്ഡുകൾ നൽകി ഉദ്ഘാടനം നടത്തി*. ഉഴവൂർ സൺ‌ഡേ സ്കൂൾ ഹെഡ്മിട്രസ്സ് Sr. മത്തിയാസ് svm, മിഷൻ ലീഗ്‌ അഡ്വൈസർ sr. ജോണിയ svm, എന്നിവർ സന്നിഹിതരായിരുന്നു. ഉഴവൂർ KCYL പ്രസിഡന്റ് ജോമി കൈപ്പാറേട്ട്, സെക്രട്ടറി സാജു ആൽപാറയിൽ, ഷിജോ നെഞ്ചുംതൊട്ടിയിൽ, മിഷൻ ലീഗ്‌ പ്രസിഡന്റ് അലൻ റോയി മുടക്കിച്ചാലിൽ, ഫാ. എബിൻ കവുന്നുംപാറയിൽ, Br. ഗ്രേസൺ വേങ്ങക്കൽ എന്നിവർ പരിപാടികൾക്കു നേതൃത്വം കൊടുത്തു. *സ്വിറ്റ്സർലൻഡ് ക്നാനായ യുവജനങ്ങളോടുള്ള  * പ്രേത്യക നന്ദി അറിയിക്കുന്നു. 
ANASWAL LOUIS 

ഉഴവൂർ: ഉഴവൂർ ഇടവകക്കാരുടെയും പ്രവാസി സുഹൃത്തുക്കളുടെയും, സ്വിറ്റ്സർലൻഡ് ക്നാനായ യുവജങ്ങളുടെയും പിന്തുണയോടെ  KCYL, CML, സൺ‌ഡേ സ്കൂൾ എന്നിവയുടെ  സംയുക്താഭിമുഖ്യത്തിൽ വെളിയനാട് പ്രദേശത്തു  150-ഓളം ബഡ്ഡുകൾ വിതരണം ചെയ്തു. 2,90,000/- രൂപാ സമാഹരിച്ചാണ് ഈ ബൃഹത്തായ സംരഭം നടത്തുവാൻ സാധിച്ചത്. പ്രളയ ബാധിതർക്ക് ഇപ്പോഴും സഹായങ്ങൾ എത്തിക്കാൻ കഴിയുന്നത് നാട്ടുകാരുടെ മനസ്സിലെ  നന്മയുടെ ഫലമാണ്. ഉഴവൂർ പള്ളി വികാരി ബഹു. പ്രാലേൽ തോമസ് അച്ഛൻ വെളിയനാട് പള്ളി വികാരി ഫാ. മാത്യു കണ്ണാലയിൽ അച്ഛന്  ബഡ്ഡുകൾ നൽകി ഉദ്ഘാടനം നടത്തി. ഉഴവൂർ സൺ‌ഡേ സ്കൂൾ ഹെഡ്മിട്രസ്സ് Sr. മത്തിയാസ് svm, മിഷൻ ലീഗ്‌ അഡ്വൈസർ sr. ജോണിയ svm, എന്നിവർ സന്നിഹിതരായിരുന്നു. ഉഴവൂർ KCYL പ്രസിഡന്റ് ജോമി കൈപ്പാറേട്ട്, സെക്രട്ടറി സാജു ആൽപാറയിൽ, ഷിജോ നെഞ്ചുംതൊട്ടിയിൽ, മിഷൻ ലീഗ്‌ പ്രസിഡന്റ് അലൻ റോയി മുടക്കിച്ചാലിൽ, ഫാ. എബിൻ കവുന്നുംപാറയിൽ, Br. ഗ്രേസൺ വേങ്ങക്കൽ എന്നിവർ പരിപാടികൾക്കു നേതൃത്വം കൊടുത്തു. 

Read more

ന്യൂയോർക്ക് ക്നാനായ ഫൊറോനാ ബൈബിൾ കലോത്സവം നവംബർ 3ന് ന്യൂജേഴ്‌സിയിൽ.

ന്യൂയോർക്ക് ക്നാനായ ഫൊറോനാ  ബൈബിൾ  കലോത്സവം നവംബർ മൂന്നിന്  ന്യൂജേഴ്‌സിയിൽ 
---------------------------------------------------------------------------------------------------------------------------------------------------------------
 ന്യൂയോർക്കിലെ ക്നാനായ ഫൊറോനായുടെ കിഴിലുള്ള  ഇടവകകളുടെയും മിഷന്റെയും സംയുക്‌താഭിമുഖയത്തിൽ  എല്ലാ വർഷവും നടത്തിവരാറുള്ള ഫൊറോനാ ബൈബിൾ കലോത്സവം ഈ  വർഷം  നവംബര് മൂന്നാം തിയതി ശനിയാഴ്ച  ന്യൂജേഴ്സിയിലുള്ള  പാറ്റേഴ്സൺ സിറോ മലബാർ പള്ളിയുടെ ആഡിറ്റോറിയത്തിൽ നടത്തപെടുമെന്നു . വിവിധ പ്രായത്തിലുള്ളവർക്കായി വിവിധതരം ബൈബിളിലധിഷിതമായ കലാമത്സരങ്ങൾ നടത്തപെടുന്നു . മാർഗംകളി ,പുരാതനപ്പാട്ട് ,പള്ളിപ്പാട്ടുകൾ,ടാബ്ലോ ,പ്രസംഗം ,ക്നാനായ കലകൾ ,തുടങ്ങിയ ഇനങ്ങളിൽ മത്സരം നടത്തപെടുമെന്നു . അഭിവന്യ മാത്യു മൂലെക്കാട്ട്  പിതാവിന്റെ നേതൃത്വത്തിൽ  ദിവ്യബലിയും തുറന്ന്  പിതാവിന്റെ  സാനിധ്യം  പരിപാടിയിലുടനീളം ഉണ്ടായിരിക്കുകയും ചെയ്യും . ഫൊറോനാ വികാരി ഫാദർ ജോസ് തറക്കൽ, ഫാദർ ജോസഫ് ആദോപ്പള്ളി ,റെന്നി കട്ടേൽ ,ഫോർപ്പണ സെക്രട്ടറി  തോമസ് പാലച്ചേരി ,അനി നെടുംതുരുത്തി ,ടോംസ് കടിയംപള്ളി ,ലിൻഡ വില്ലുതറ ,ജിപി കട്ടപ്പുറം ,ഷീബ കറുത്തേടം  തുടങ്ങിയവർ പരിപാടികൾക്കു നേതൃത്വം വഹിക്കുന്നു .

UKKCYL തെക്കൻസ് 2018 നവംബർ 24ന് ലെസ്റ്ററിൽ .ടിക്കറ്റ് വിതരണ ഉദ്ഘാടനം ഫാദർ സജി മലയിൽ പുത്തൻപുരയിൽ നിർവഹിച്ചു

തെക്കൻ സ് 2018 യു കെ കെ സി വൈ എം കൺവെൻഷൻ നവംബർ 24ന് ലെസ്റ്ററിൽ!!. ടിക്കറ്റ് വിതരണ ഉദ്ഘാടനം ഫാദർ സജി മലയിൽ പുത്തൻപുരയിൽ നിർവഹിച്ചു.
===================================
 യുകെയുടെ ചരിത്രത്തിലാദ്യമായി യുകെയിലെ ക്നാനായ യുവജനങ്ങൾ ഒരുമിക്കുന്ന യുവജന ക്നാനായ മാമാങ്കം UKKCYL "തെക്കൻസ്  2018" നവംബർ  24 ആം തീയതി leceister ലെ Judgemeadow കമ്മ്യൂണിറ്റി കോളേജിൽ വച്ച് അതിഗംഭീരമായി നടത്തപ്പെടുന്നു. ഈ മാമാങ്കത്തിൻറെ ടിക്കറ്റ് വിതരണ ഉദ്ഘാടനം വെയിൽസിൽ വച്ച് നടന്ന UKKCYL ക്യാമ്പിൽ വച്ച് , യു കെ കെ സി വൈ എൽ എ നാഷണൽ ചാപ്ലയിൻ സജി മലയിൽ  പുത്തൻപുരയിൽ  മുൻ ട്രഷറർ ഡേവിഡ്  ജേക്കബിനും Stoke on Trent Director  ശ്രീമതി ജോൺസി കിഷോറിനും നൽകികൊണ്ട്  നിർവഹിച്ചു. യൂണിറ്റുകൾ ക്കുള്ള ടിക്കറ്റ് ബു ക്കുകൾ  ഓരോ യൂണിറ്റുകളുടെ പ്രതിനിധികൾ ചടങ്ങിൽ  ഏറ്റുവാങ്ങി. 
കമ്മറ്റി അംഗങ്ങൾ ആയ ജോൺ മാലേമുണ്ടക്കക്കൽ സ്റ്റീഫൻ ടോം, സ്റെഫിൻ ഫിലിപ്സ്, നയന ബാബു, നവീന തോമസ്, നാഷണൽ ഡയറക്ടർ directors  ആയ സിന്റോ വേട്ടുകല്ലേൽ , ജോ മോൾ സന്തോഷ് അതുപോലെ Fr. ജോസ്   , Fr shanjo എന്നിവർ സന്നിഹിതരായിരുന്നു. 
ഏകദേശം 1500-ഓളം ക്നാനായ യുവജനങ്ങളെ പ്രതീക്ഷിക്കുന്ന "THEKKANS 2018" മാമാങ്കത്തിൽ,  യുവജനങ്ങൾ  ആസ്വദിക്കുന്ന തരത്തിൽ ചർച്ചകൾ,  മ്യൂസിക്,  ഡാൻസ് , ഡിജെ, കോമഡി   മുതലായവ സമ്മിശ്ര  മായി കോർത്തിണക്കി യുവജനങ്ങളെ  ആവേശത്തിൽ ആറാടിക്കാൻ പാകത്തിൽ അവർക്ക് ഒരു കലാവിസ്മയം ഒരുക്കാനാണ് UKKCYL  പ്രസിഡണ്ട് ശ്രീ ജോൺ മലേമുണ്ട ക്കലിന്റെ നേതൃത്വത്തിലുള്ള UKKCYL കേന്ദ്ര കമ്മറ്റിയുടെ പദ്ധതികൾ.
ഈ മാമാങ്കം അവിസ്മരണീയമാകാൻ യുകെയിലും പുറത്തുനിന്നുമുള്ള വിവിധ കലാകാരന്മാർ ഈ കലാ വിസ്മയത്തിൽ കൈകോർക്കുന്നു. നവംബർ ഇരുപത്തിനാലാം തീയതി രാവിലെ ഒമ്പതുമണിക്ക് വിശുദ്ധ കുർബാനയോടുകൂടി ആരംഭിക്കുന്ന "തെക്കൻ സ് 2018" വൈകുന്നേരം എട്ടുമണിയോടു കൂടി പര്യവസാനിക്കും. UK യുടെ  പലഭാഗങ്ങളിൽനിന്നും ഉള്ള  38 ഓളം UKKCYL  യൂണിറ്റുകളിൽ നിന്നും ക്നാനായ യുവജനങ്ങൾ നവംബർ ഇരുപത്തിനാലാം തീയതി ഒഴുകിയെത്തുമ്പോൾ നട വിളിക കളാലും പുരാതന  പാട്ടുകളാലും ലെസ്റ്റർ നഗരം ശബ്ദമുഖരിതമാകും. 
ഈ ക്നാനായ യുവജനങ്ങൾ ഒരുമിക്കുന്ന " തെക്കൻ 2018 " മാമാങ്കത്തിൽ UKKCYL ലിൽ നിന്നു  തന്നെ    വിവാഹം കഴിച്ച യുവ ദമ്പതികളെ  അഭിനന്ദിക്കുകയും  ഇൗ വർഷം 25 ആം  വിവാഹവാർഷികം ആഘോഷിക്കുന്ന മാതാപിതാക്കളെ ആദരിക്കുകയും ചെയ്യുന്നത് ഈ മാമാങ്കത്തി ന്റെ  മറ്റൊരു പ്രത്യേകതയാണ്. 38 ഓളം യൂണിറ്റുകളിൽ ടിക്കറ്റ് എത്തിയപ്പോൾ തന്നെ പകുതിയോളം ടിക്കറ്റുകൾ ആദ്യവാരത്തിൽ തന്നെ വിറ്റു തീർന്നത്  , യുവജനങ്ങൾ "THEKKANS 2018"  ആവേശത്തോടെ സ്വീകരിക്കുന്നതി ന്റെ തെളിവാണ്. യുകെയുടെ അങ്ങോളമിങ്ങോളമുള്ള എല്ലാ യുവജനങ്ങളെയും യു കെ കെ സി വൈ എൽ സെൻട്രൽ കമ്മിറ്റി ഇൗ ചരിത്ര മോഹൂർത്ത്തിലേക്കു  സാദരം ക്ഷണിച്ചു കൊള്ളുന്നു. സ്കിറ്റുകളും,  ചർച്ചകളും,  ഡാൻസുകളും കോമഡികളും, സംഗീതവും DJ  യും ഒരുമിക്കുന്ന THEKKANS 2018  ആവേശം ഉയർത്തും എന്നത് ഉറപ്പാണ്.
ഇൗ സംഗമത്തിന് ആവേശം പകരാൻ "THEKKANS 2018 " ന്റെ  സ്വാഗത നൃത്തത്തിനു ള്ള ഗാനവും, തീം സോങ്ങ് ഉം അണിയറയിൽ  ഒരു ങ്ങി കഴിഞ്ഞു.

യുകെയുടെ ചരിത്രത്തിലാദ്യമായി യുകെയിലെ ക്നാനായ യുവജനങ്ങൾ ഒരുമിക്കുന്ന യുവജന ക്നാനായ മാമാങ്കം UKKCYL "തെക്കൻസ്  2018" നവംബർ  24 ആം തീയതി leceister ലെ Judgemeadow കമ്മ്യൂണിറ്റി കോളേജിൽ വച്ച് അതിഗംഭീരമായി നടത്തപ്പെടുന്നു. ഈ മാമാങ്കത്തിൻറെ ടിക്കറ്റ് വിതരണ ഉദ്ഘാടനം വെയിൽസിൽ വച്ച് നടന്ന UKKCYL ക്യാമ്പിൽ വച്ച് , യു കെ കെ സി വൈ എൽ എ നാഷണൽ ചാപ്ലയിൻ സജി മലയിൽ  പുത്തൻപുരയിൽ  മുൻ ട്രഷറർ ഡേവിഡ്  ജേക്കബിനും Stoke on Trent Director  ശ്രീമതി ജോൺസി കിഷോറിനും നൽകികൊണ്ട്  നിർവഹിച്ചു. യൂണിറ്റുകൾ ക്കുള്ള ടിക്കറ്റ് ബു ക്കുകൾ  ഓരോ യൂണിറ്റുകളുടെ പ്രതിനിധികൾ ചടങ്ങിൽ  ഏറ്റുവാങ്ങി. 

കമ്മറ്റി അംഗങ്ങൾ ആയ ജോൺ മാലേമുണ്ടക്കക്കൽ സ്റ്റീഫൻ ടോം, സ്റെഫിൻ ഫിലിപ്സ്, നയന ബാബു, നവീന തോമസ്, നാഷണൽ ഡയറക്ടർ directors  ആയ സിന്റോ വേട്ടുകല്ലേൽ , ജോ മോൾ സന്തോഷ് അതുപോലെ Fr. ജോസ്   , Fr shanjo എന്നിവർ സന്നിഹിതരായിരുന്നു. ഏകദേശം 1500-ഓളം ക്നാനായ യുവജനങ്ങളെ പ്രതീക്ഷിക്കുന്ന "THEKKANS 2018" മാമാങ്കത്തിൽ,  യുവജനങ്ങൾ  ആസ്വദിക്കുന്ന തരത്തിൽ ചർച്ചകൾ,  മ്യൂസിക്,  ഡാൻസ് , ഡിജെ, കോമഡി   മുതലായവ സമ്മിശ്ര  മായി കോർത്തിണക്കി യുവജനങ്ങളെ  ആവേശത്തിൽ ആറാടിക്കാൻ പാകത്തിൽ അവർക്ക് ഒരു കലാവിസ്മയം ഒരുക്കാനാണ് UKKCYL  പ്രസിഡണ്ട് ശ്രീ ജോൺ മലേമുണ്ട ക്കലിന്റെ നേതൃത്വത്തിലുള്ള UKKCYL കേന്ദ്ര കമ്മറ്റിയുടെ പദ്ധതികൾ.

ഈ മാമാങ്കം അവിസ്മരണീയമാകാൻ യുകെയിലും പുറത്തുനിന്നുമുള്ള വിവിധ കലാകാരന്മാർ ഈ കലാ വിസ്മയത്തിൽ കൈകോർക്കുന്നു. നവംബർ ഇരുപത്തിനാലാം തീയതി രാവിലെ ഒമ്പതുമണിക്ക് വിശുദ്ധ കുർബാനയോടുകൂടി ആരംഭിക്കുന്ന "തെക്കൻ സ് 2018" വൈകുന്നേരം എട്ടുമണിയോടു കൂടി പര്യവസാനിക്കും. UK യുടെ  പലഭാഗങ്ങളിൽനിന്നും ഉള്ള  38 ഓളം UKKCYL  യൂണിറ്റുകളിൽ നിന്നും ക്നാനായ യുവജനങ്ങൾ നവംബർ ഇരുപത്തിനാലാം തീയതി ഒഴുകിയെത്തുമ്പോൾ നട വിളിക കളാലും പുരാതന  പാട്ടുകളാലും ലെസ്റ്റർ നഗരം ശബ്ദമുഖരിതമാകും. 

ഈ ക്നാനായ യുവജനങ്ങൾ ഒരുമിക്കുന്ന " തെക്കൻ 2018 " മാമാങ്കത്തിൽ UKKCYL ലിൽ നിന്നു  തന്നെ    വിവാഹം കഴിച്ച യുവ ദമ്പതികളെ  അഭിനന്ദിക്കുകയും  ഇൗ വർഷം 25 ആം  വിവാഹവാർഷികം ആഘോഷിക്കുന്ന മാതാപിതാക്കളെ ആദരിക്കുകയും ചെയ്യുന്നത് ഈ മാമാങ്കത്തി ന്റെ  മറ്റൊരു പ്രത്യേകതയാണ്. 38 ഓളം യൂണിറ്റുകളിൽ ടിക്കറ്റ് എത്തിയപ്പോൾ തന്നെ പകുതിയോളം ടിക്കറ്റുകൾ ആദ്യവാരത്തിൽ തന്നെ വിറ്റു തീർന്നത്  , യുവജനങ്ങൾ "THEKKANS 2018"  ആവേശത്തോടെ സ്വീകരിക്കുന്നതി ന്റെ തെളിവാണ്. യുകെയുടെ അങ്ങോളമിങ്ങോളമുള്ള എല്ലാ യുവജനങ്ങളെയും യു കെ കെ സി വൈ എൽ സെൻട്രൽ കമ്മിറ്റി ഇൗ ചരിത്ര മോഹൂർത്ത്തിലേക്കു  സാദരം ക്ഷണിച്ചു കൊള്ളുന്നു. സ്കിറ്റുകളും,  ചർച്ചകളും,  ഡാൻസുകളും കോമഡികളും, സംഗീതവും DJ  യും ഒരുമിക്കുന്ന THEKKANS 2018  ആവേശം ഉയർത്തും എന്നത് ഉറപ്പാണ്.

ഇൗ സംഗമത്തിന് ആവേശം പകരാൻ "THEKKANS 2018 " ന്റെ  സ്വാഗത നൃത്തത്തിനുള്ള ഗാനവും, തീം സോങ്ങ്  അണിയറയിൽ  ഒരു ങ്ങികഴിഞ്ഞു.

Read more

മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് ക്‌നാനായ മിഷനിലെ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുന്നാള്‍ ഭക്തിപൂര്‍വ്വം ആഘോഷിച്ചു.

മാഞ്ചസ്റ്റര്‍ : ക്‌നാനായ ജനതയുടെ ശക്തമായ പ്രാര്‍ഥന പരിശുദ്ധ അമ്മയുടെ മദ്ധ്യസ്ഥതയില്‍ കര്‍ത്താവിലേക്ക് ഉയര്‍ന്നപ്പോള്‍, ക്‌നാനായ ജനതയുടെ വിശ്വസ തീവ്രത ബോദ്ധ്യപെട്ട തിരുസഭ നേതൃത്വം ഷൂഷ്ബറി രൂപതയിലൂടെ മാഞ്ചസ്റ്ററില്‍ അനുവദിച്ചു നല്കിയ യുകെയിലെ പ്രഥമ ക്‌നാനായ ചാപ്ലിയന്‍സിലെ (മിഷന്‍) മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് ക്‌നാനായ മിഷനില്‍ നടന്ന ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുന്നാള്‍ വിഥിന്‍ഷോയിലെ മനോഹരമായ സെന്റ്. ആന്റണീസ് ദേവാലയത്തില്‍ നൂറ് കണക്കിന് വിശ്വാസികള്‍ പ്രാര്‍ത്ഥനാ മന്ത്രങ്ങള്‍ ഉരുവിട്ട് നിന്ന ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ ഭക്തിപൂര്‍വ്വം ആഘോഷിച്ചു.
രാവിലെ പത്തുമണിക്ക് ഇടവക വികാരിയും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ വികാരി ജനറാളുമായ മോണ്‍സിഞ്ഞോര്‍ ഫാ.സജി മലയില്‍ പുത്തന്‍പുരയില്‍ കൊടിയേറ്റിയതോടെ തിരുന്നാളിന് തുടക്കമായി. തുടര്‍ന്ന് ദേവാലയത്തില്‍ ബഹുമാനപ്പെട്ട വൈദികര്‍ പ്രദിക്ഷണമായി ദിവ്യബലിക്കായി എത്തിച്ചേര്‍ന്നപ്പോള്‍ ഇടവക വികാരി ഫാ.സജി മലയില്‍ പുത്തന്‍പുരയില്‍ ഏവരേയും തിരുന്നാളിലേക്ക് സ്വാഗതം ചെയ്തു. തുടര്‍ന്ന് വര്‍ഷങ്ങളായി ഇടവകയില്‍ പിതാക്കന്‍മാരുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്നുവരുന്ന തിരുന്നാളാഘോഷങ്ങളില്‍ നിന്നും വിത്യസ്തമായി ഈ വര്‍ഷം ഗായകന്‍ കൂടിയായ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട തിരുന്നാള്‍ റാസയില്‍ വിശ്വാസികളെ ഭക്തിയുടെ പാരമ്യത്തിലെത്തിച്ചു. ഷ്രൂസ്ബറി രൂപതാ സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ.ജോസ് അഞ്ചാനിക്കല്‍, വിഥിന്‍ഷോ സെന്റ്.ആന്റണീസ് ഇടവക വികാരി ഫാ.നിക്ക് കേന്‍, ഫാ.സാജന്‍ നൊട്ടപൊങ്ങ്, ഫാ.സജി തോട്ടത്തില്‍, ഫാ.ബേബി കട്ടിയാങ്കല്‍, ഫാ.ഫിലിപ്പ്, ഫാ.ജോസ് തേക്കിനിക്കുന്നേല്‍, ഫാ.ജസ്റ്റിന്‍ കാരക്കാട്ട്, ഫാ.ഷന്‍ജു കൊച്ചു പറമ്പില്‍ ഉള്‍പ്പെടെ നിരവധി വൈദികര്‍ സഹകാര്‍മികരായിരുന്നു.. ഫാ.ജോസ് അഞ്ചാനിക്കല്‍ വചന സന്ദേശം നല്കി. മാതാവ് ക്ഷമയുടെയും സഹനത്തിന്റെയും പര്യായമായിരുന്നുവെന്നും, മാതാവിന്റെ മാതൃക പിന്തുടര്‍ന്ന് തീഷ്ണമായ വിശ്വാസത്തോടെ ജീവിക്കുവാന്‍ ഏവരേയും ജോസച്ചന്‍ ഉദ്‌ബോധിപ്പിച്ചു
റെക്‌സ് ജോസ്, റോയ് മാത്യു ജോസ് പടപുരയ്ക്കല്‍, തുsങ്ങിയവരുടെ നേതൃത്വത്തിലുള്ള ഗായക സംഘം ദിവ്യബലിയില്‍ ഗാനങ്ങള്‍ ആലപിച്ച് തിരുന്നാള്‍ ദിവ്യബലിയെ കൂടുതല്‍ ഭക്തസാന്ദ്രമാക്കി. തിരുനാള്‍ കുര്‍ബാനക്ക് ശേഷം നഗരം ചുറ്റി നടന്ന പ്രദക്ഷിണത്തില്‍ മാതാവിന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ട് നൂറ് കണക്കിന് വിശ്വാസികള്‍ ജപമാല ചൊല്ലിക്കൊണ്ട് പങ്കു ചേര്‍ന്നു. ഐറിഷ് ബാന്റിന്റെ അകമ്പടിയില്‍ പൊന്‍ വെള്ളിക്കുരിശുകള്‍, മുത്തുക്കുടകള്‍, പതാകകള്‍ എന്നിവയേന്തി ഭക്തജനങ്ങള്‍ വിശ്വാസ പൂര്‍വ്വം പങ്കുചേര്‍ന്നു. തിരുന്നാള്‍ പ്രദക്ഷിണം തിരികെ ദേവാലയത്തില്‍ പ്രവേശിച്ച ശേഷം വാഴ് വും സമാപന ആശീര്‍വാദവും നടന്നു. കഴുന്ന് എടുക്കുവാനും, മുടി എടുക്കുന്നതിനും സൗകര്യം ഉണ്ടായിരുന്നു.
മാഞ്ചസ്റ്റര്‍ മിഷനിലെ വിവിധ പ്രദേശങ്ങളായ സ്റ്റോക്ക് ഓണ്‍ ട്രെന്റ്, വാറിംഗ്ടണ്‍, വിഗന്‍, ബറി, ബോള്‍ട്ടന്‍, ഓള്‍ധാം, റോച്ച് ഡെയില്‍, സാല്‍ഫോര്‍ഡ്, ട്രാഫോര്‍ഡ്, മാഞ്ചസ്റ്ററിലെ വിവിധ പ്രദേശങ്ങള്‍ തുടങ്ങിയിടങ്ങളില്‍ നിന്നും നൂറ് കണക്കിന് വിശ്വാസികള്‍ തിരുനാളാഘോഷങ്ങളില്‍ പങ്കു ചേര്‍ന്നിരുന്നു. ഇടവകയില്‍ നിന്നും കഴിഞ്ഞ വര്‍ഷം വിവാഹിതരായ നവദമ്പതികളെ അനുമോദിച്ചു. ഇടവകയിലെ മതബോധത്തില്‍ ഉയര്‍ന്ന വിജയം നേടിയവര്‍ക്കും മറ്റ് മത്സര വിജയികള്‍ക്കും സമാനങ്ങള്‍ വിതരണം ചെയ്തു. പാച്ചോര്‍ നേര്‍ച്ചയോട് കൂടി തിരുനാളാഘോഷങ്ങള്‍ സമാപിച്ചു,
തിരുനാളാഘോഷത്തിന് കമ്മിറ്റി ജനറള്‍ കണ്‍വീനര്‍ റെജി മടത്തിലേട്ട്, ട്രസ്റ്റിമാരായ ജോസ് അത്തിമറ്റം, ജോസ് കുന്നശ്ശേരി, പുന്നൂസ് കുട്ടി ചാക്കോ എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികളുടെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനമാണ് നടന്നത്. ജയ്‌മോന്‍ തോമസിന്റെ നേതൃത്വത്തിലുള്ള ലിറ്റര്‍ജി കമ്മിറ്റിയും അള്‍ത്താര ബാലന്‍മാരും ദിവ്യബലിയില്‍ സഹായിച്ചു. മതബോധന അദ്ധ്യാപകരും കൂടാരയോഗം ഭാരവാഹികളും ഉള്‍പ്പെടെ മുഴുവന്‍ ഇടവകാംഗങ്ങളുടെയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനമാണ് തിരുനാളിന്റെ ദിവസം കാണുവാന്‍ കഴിഞ്ഞത്.
പരിശുദ്ധ അമ്മയുടെ തിരുനാള്‍ ആഘോഷങ്ങള്‍ ഭക്തിപൂര്‍വ്വം ആഘോഷിക്കുവാന്‍ സഹായ സഹകരണങ്ങള്‍ നല്കിയ എല്ലാവര്‍ക്കും തിരുന്നാള്‍ കമ്മിറ്റിക്കു വേണ്ടി വികാരി ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍ നന്ദി രേഖപ്പെടുത്തി.

മാഞ്ചസ്റ്റര്‍ : ക്‌നാനായ ജനതയുടെ ശക്തമായ പ്രാര്‍ഥന പരിശുദ്ധ അമ്മയുടെ മദ്ധ്യസ്ഥതയില്‍ കര്‍ത്താവിലേക്ക് ഉയര്‍ന്നപ്പോള്‍, ക്‌നാനായ ജനതയുടെ വിശ്വസ തീവ്രത ബോദ്ധ്യപെട്ട തിരുസഭ നേതൃത്വം ഷൂഷ്ബറി രൂപതയിലൂടെ മാഞ്ചസ്റ്ററില്‍ അനുവദിച്ചു നല്കിയ യുകെയിലെ പ്രഥമ ക്‌നാനായ ചാപ്ലിയന്‍സിലെ (മിഷന്‍) മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് ക്‌നാനായ മിഷനില്‍ നടന്ന ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുന്നാള്‍ വിഥിന്‍ഷോയിലെ മനോഹരമായ സെന്റ്. ആന്റണീസ് ദേവാലയത്തില്‍ നൂറ് കണക്കിന് വിശ്വാസികള്‍ പ്രാര്‍ത്ഥനാ മന്ത്രങ്ങള്‍ ഉരുവിട്ട് നിന്ന ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ ഭക്തിപൂര്‍വ്വം ആഘോഷിച്ചു.

രാവിലെ പത്തുമണിക്ക് ഇടവക വികാരിയും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ വികാരി ജനറാളുമായ മോണ്‍സിഞ്ഞോര്‍ ഫാ.സജി മലയില്‍ പുത്തന്‍പുരയില്‍ കൊടിയേറ്റിയതോടെ തിരുന്നാളിന് തുടക്കമായി. തുടര്‍ന്ന് ദേവാലയത്തില്‍ ബഹുമാനപ്പെട്ട വൈദികര്‍ പ്രദിക്ഷണമായി ദിവ്യബലിക്കായി എത്തിച്ചേര്‍ന്നപ്പോള്‍ ഇടവക വികാരി ഫാ.സജി മലയില്‍ പുത്തന്‍പുരയില്‍ ഏവരേയും തിരുന്നാളിലേക്ക് സ്വാഗതം ചെയ്തു. തുടര്‍ന്ന് വര്‍ഷങ്ങളായി ഇടവകയില്‍ പിതാക്കന്‍മാരുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്നുവരുന്ന തിരുന്നാളാഘോഷങ്ങളില്‍ നിന്നും വിത്യസ്തമായി ഈ വര്‍ഷം ഗായകന്‍ കൂടിയായ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട തിരുന്നാള്‍ റാസയില്‍ വിശ്വാസികളെ ഭക്തിയുടെ പാരമ്യത്തിലെത്തിച്ചു. ഷ്രൂസ്ബറി രൂപതാ സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ.ജോസ് അഞ്ചാനിക്കല്‍, വിഥിന്‍ഷോ സെന്റ്.ആന്റണീസ് ഇടവക വികാരി ഫാ.നിക്ക് കേന്‍, ഫാ.സാജന്‍ നൊട്ടപൊങ്ങ്, ഫാ.സജി തോട്ടത്തില്‍, ഫാ.ബേബി കട്ടിയാങ്കല്‍, ഫാ.ഫിലിപ്പ്, ഫാ.ജോസ് തേക്കിനിക്കുന്നേല്‍, ഫാ.ജസ്റ്റിന്‍ കാരക്കാട്ട്, ഫാ.ഷന്‍ജു കൊച്ചു പറമ്പില്‍ ഉള്‍പ്പെടെ നിരവധി വൈദികര്‍ സഹകാര്‍മികരായിരുന്നു.. ഫാ.ജോസ് അഞ്ചാനിക്കല്‍ വചന സന്ദേശം നല്കി. മാതാവ് ക്ഷമയുടെയും സഹനത്തിന്റെയും പര്യായമായിരുന്നുവെന്നും, മാതാവിന്റെ മാതൃക പിന്തുടര്‍ന്ന് തീഷ്ണമായ വിശ്വാസത്തോടെ ജീവിക്കുവാന്‍ ഏവരേയും ജോസച്ചന്‍ ഉദ്‌ബോധിപ്പിച്ചു റെക്‌സ് ജോസ്, റോയ് മാത്യു ജോസ് പടപുരയ്ക്കല്‍, തുsങ്ങിയവരുടെ നേതൃത്വത്തിലുള്ള ഗായക സംഘം ദിവ്യബലിയില്‍ ഗാനങ്ങള്‍ ആലപിച്ച് തിരുന്നാള്‍ ദിവ്യബലിയെ കൂടുതല്‍ ഭക്തസാന്ദ്രമാക്കി. തിരുനാള്‍ കുര്‍ബാനക്ക് ശേഷം നഗരം ചുറ്റി നടന്ന പ്രദക്ഷിണത്തില്‍ മാതാവിന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ട് നൂറ് കണക്കിന് വിശ്വാസികള്‍ ജപമാല ചൊല്ലിക്കൊണ്ട് പങ്കു ചേര്‍ന്നു. ഐറിഷ് ബാന്റിന്റെ അകമ്പടിയില്‍ പൊന്‍ വെള്ളിക്കുരിശുകള്‍, മുത്തുക്കുടകള്‍, പതാകകള്‍ എന്നിവയേന്തി ഭക്തജനങ്ങള്‍ വിശ്വാസ പൂര്‍വ്വം പങ്കുചേര്‍ന്നു. തിരുന്നാള്‍ പ്രദക്ഷിണം തിരികെ ദേവാലയത്തില്‍ പ്രവേശിച്ച ശേഷം വാഴ് വും സമാപന ആശീര്‍വാദവും നടന്നു. കഴുന്ന് എടുക്കുവാനും, മുടി എടുക്കുന്നതിനും സൗകര്യം ഉണ്ടായിരുന്നു.

മാഞ്ചസ്റ്റര്‍ മിഷനിലെ വിവിധ പ്രദേശങ്ങളായ സ്റ്റോക്ക് ഓണ്‍ ട്രെന്റ്, വാറിംഗ്ടണ്‍, വിഗന്‍, ബറി, ബോള്‍ട്ടന്‍, ഓള്‍ധാം, റോച്ച് ഡെയില്‍, സാല്‍ഫോര്‍ഡ്, ട്രാഫോര്‍ഡ്, മാഞ്ചസ്റ്ററിലെ വിവിധ പ്രദേശങ്ങള്‍ തുടങ്ങിയിടങ്ങളില്‍ നിന്നും നൂറ് കണക്കിന് വിശ്വാസികള്‍ തിരുനാളാഘോഷങ്ങളില്‍ പങ്കു ചേര്‍ന്നിരുന്നു. ഇടവകയില്‍ നിന്നും കഴിഞ്ഞ വര്‍ഷം വിവാഹിതരായ നവദമ്പതികളെ അനുമോദിച്ചു. ഇടവകയിലെ മതബോധത്തില്‍ ഉയര്‍ന്ന വിജയം നേടിയവര്‍ക്കും മറ്റ് മത്സര വിജയികള്‍ക്കും സമാനങ്ങള്‍ വിതരണം ചെയ്തു. പാച്ചോര്‍ നേര്‍ച്ചയോട് കൂടി തിരുനാളാഘോഷങ്ങള്‍ സമാപിച്ചു,

തിരുനാളാഘോഷത്തിന് കമ്മിറ്റി ജനറള്‍ കണ്‍വീനര്‍ റെജി മടത്തിലേട്ട്, ട്രസ്റ്റിമാരായ ജോസ് അത്തിമറ്റം, ജോസ് കുന്നശ്ശേരി, പുന്നൂസ് കുട്ടി ചാക്കോ എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികളുടെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനമാണ് നടന്നത്. ജയ്‌മോന്‍ തോമസിന്റെ നേതൃത്വത്തിലുള്ള ലിറ്റര്‍ജി കമ്മിറ്റിയും അള്‍ത്താര ബാലന്‍മാരും ദിവ്യബലിയില്‍ സഹായിച്ചു. മതബോധന അദ്ധ്യാപകരും കൂടാരയോഗം ഭാരവാഹികളും ഉള്‍പ്പെടെ മുഴുവന്‍ ഇടവകാംഗങ്ങളുടെയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനമാണ് തിരുനാളിന്റെ ദിവസം കാണുവാന്‍ കഴിഞ്ഞത്.പരിശുദ്ധ അമ്മയുടെ തിരുനാള്‍ ആഘോഷങ്ങള്‍ ഭക്തിപൂര്‍വ്വം ആഘോഷിക്കുവാന്‍ സഹായ സഹകരണങ്ങള്‍ നല്കിയ എല്ലാവര്‍ക്കും തിരുന്നാള്‍ കമ്മിറ്റിക്കു വേണ്ടി വികാരി ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍ നന്ദി രേഖപ്പെടുത്തി.

Read more

പെരികല്ലൂര്‍ ഫൊറോന മതബോധന അധ്യാപകരുടെ ഏകദിന സെമിനാര്‍ നടത്തി.

മതബോധന അധ്യാപകർക്കായുള്ള ഏകദിന സെമിനാർ പെരിക്കല്ലൂർ ഫൊറോനയിൽ നടന്നു
തേറ്റമല: പെരികല്ലൂര്‍ ഫൊറോന മതബോധന അധ്യാപകരുടെ ഏകദിന സെമിനാര്‍ തേറ്റമല സെന്റ്‌ സ്റ്റീഫന്‍സ്‌ പള്ളിയില്‍ നടത്തി. വികാരി ഫാ. എബി വടക്കേകര സ്വാഗതം പറഞ്ഞു. മലബാര്‍ റീജിയണ്‍ മതബോധന കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ലിജോ കൊച്ചുപറമ്പില്‍ ഉദ്‌ഘാടനം ചെയ്‌തു. ഫൊറോന മതബധന ഡയറക്‌ടര്‍ ഫാ. അനീഷ്‌ മാവേലിപുത്തന്‍പുര പ്രസംഗിച്ചു. ബിനോയ്‌ മുട്ടത്തില്‍ നന്ദി പറഞ്ഞു. സുജന്‍ സെമിനാറിന്‌ നേതൃത്വം നല്‍കി. വിവിധ ഇടവകകളില്‍ നിന്നായ്‌ 81 മതാദ്ധ്യാപകര്‍ പങ്കെടുത്തു.

ഏകദിന സഹവാസ ക്യാമ്പ്‌ നടത്തി.

കടുത്തുരുത്തി: കടുത്തുരുത്തി വലിയപള്ളി ഇടവകയിലെ പാരീഷ്‌ കൗണ്‍സില്‍ അംഗങ്ങള്‍, കൂടാരയോഗ ഭാരവാഹികള്‍, സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ പാഴുത്തുരുത്ത്‌ മരിയമലയില്‍ ഏകദിന സഹവാസ ക്യാമ്പ്‌ നടത്തി. ഫാ. ബ്രസന്‍ ഒഴുങ്ങാലിലിന്റെ പ്രാര്‍ത്ഥനാ ശുശ്രൂഷയോടെ ക്യാമ്പിന്‌ തുടക്കമായി. ഫൊറോന വികാരി ഫാ. അബ്രഹാം പറമ്പേട്ട്‌ സ്വാഗതം പറഞ്ഞു. ഫാ. ജേക്കബ്‌ മുല്ലൂര്‍ ക്ലാസ്‌ നയിച്ചു. തുടര്‍ന്ന്‌ ഗ്രൂപ്പുകളായി തിരിഞ്ഞ്‌ വിശദമായ ചര്‍ച്ചയിലൂടെ കടുത്തുരുത്തി ഇടവകയില്‍ വിവിധ തലങ്ങളില്‍ അടുത്ത മൂന്നുവര്‍ഷം നടപ്പിലാക്കേണ്ട കാര്യങ്ങളെക്കുറിച്ച്‌ ഒരു പ്രവര്‍ത്തന മാര്‍ഗരേഖയുടെ കരട്‌ തയ്യാറാക്കി. കൂടാരയോഗം കേന്ദ്രകമ്മറ്റി പ്രസിഡന്റ്‌ സാബു മുണ്ടകപ്പറമ്പില്‍ നന്ദി പറഞ്ഞു. ഫാ. സജി മേക്കാട്ടേല്‍ നയിച്ച ആരാധനയോടെ ക്യാമ്പ്‌ സമാപിച്ചു. ഫാ. അബ്രഹാം പറമ്പേട്ട്‌, ഫാ. ബ്രസന്‍ ഒഴുങ്ങാലില്‍, ഫാ. സജി മേക്കാട്ടേല്‍,കൈക്കാരന്മാരായ കുര്യന്‍ തേനാകര, ബെന്നി ഞാറവേലി, ഫിലിപ്പ്‌ ചാന്തുരുത്തില്‍, പാരീഷ്‌ കൗണ്‍സില്‍ സെക്രട്ടറി ജോസ്‌ വെങ്ങാലില്‍ എന്നിവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി. 75 പേര്‍ ക്യാമ്പില്‍ പങ്കെടുത്തു

Read more

SHEEJO KURIAN PAZHAYAMPALLY അമിഗോസ് എന്ന ചിത്രത്തില്‍ സുപ്രധാന വേഷം ചെയ്യുന്നു.

SHEEJO KURIAN PAZHAYAMPALLY
ഒരുപാട് മലയാളികൾ തന്റെ നാട് വിട്ടു അന്യനാടുകളിൽ പോയി ജീവിക്കുന്നുണ്ട്. പലരും തന്റെ കുടുംബത്തിനു മികച്ച ഒരു ജീവിതനിലവാരം ഉണ്ടാക്കുവാനായി സ്വന്തം നാട് ഉപേക്ഷിച്ചു അന്യനാടുകളിലേക്ക് യാത്രത്തിരിക്കുന്നു. ഇവരിൽ ഭൂരിഭാഗം ആളുകളും ആ യാത്രയിൽ, അതുവരെ തന്റെ മനസ്സിലുള്ള സ്വപ്നങ്ങളെ ഒരു ചില്ലിൻക്കൂട്ടിൽ അടച്ചുവച്ചാണ് യാത്ര തിരിക്കുന്നത്. ഇവിടെയാണ് ഷീജോ കുര്യൻ എന്ന വ്യക്തി വ്യത്യസ്തൻ ആകുന്നത്. തന്റെ പ്രവാസ ജീവിതത്തിലും തന്റെ കുട്ടിക്കാലം മുതൽ കൂടെ കൂടിയ അഭിനയമോഹത്തെ അദ്ദേഹം മറന്നില്ല.
അഭിനയത്തോടുള്ള അടങ്ങാത്ത ആഗ്രഹം അദ്ദേഹം തന്റെ ഇതുവരെ ഉള്ള ജീവിതത്തിൽ ഉടനീളം കൊണ്ടുനടന്നു. ഒടുവിൽ ഇപ്പോൾ അദ്ദേഹത്തിന്റെ ആ സ്വപ്നം പൂവണിയുന്നു. നവാഗതനായ കിരൺ ആർ നായർ സംവിധാനം നിർവഹിക്കുന്ന അമിഗോസ് എന്ന ചിത്രത്തിലെ ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നത് ഷീജോ ആണ്. ഷീജോയുടെ മനസ്സിനുള്ളിൽ കെടാതെ സൂക്ഷിച്ച ആ കനൽ ഒന്നു ആളികത്തിക്കുക എന്നത് മാത്രമായിരുന്നു സംവിധായകനായ കിരണിന്റെയും തിരക്കഥാകൃത്തായ ഡോ.ജിസ്സ് തോമസിന്റെയും തൊഴിൽ. ആദ്യം ചിത്രത്തിന്റെ നിർമാതാവായി കടന്നുവന്ന ഷീജോയുടെ കഴിവ് മനസ്സിലാക്കി, അദ്ദേഹത്തിനായി ചിത്രത്തിലെ പരമപ്രധാനമായ വേഷം മാറ്റിവക്കുകയായിരുന്നു സംവിധായകൻ.
താൻ പഠനകാലം ചെലവിട്ട കോട്ടയം സി എം എസ് കോളേജിലെ നാടകങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു ഷീജോ. മഹാനായ വില്യം ഷേക്ക്‌സ്പിയറിന്റെ കിംഗ്‌ ലിയർ എന്ന നോവൽ സി എം എസ് ഇൽ അരങ്ങേറിയപ്പോൾ ഷീജോ അവതരിപ്പിച്ച എട്മണ്ട് രാജകുമാരന്റെ വേഷം അന്നു ഏറെ പ്രശംസ പിടിച്ചുപറ്റിയതാണ്.
അതിനുശേഷം ഷീജോയെ നമ്മൾ കാണുന്നത് ദൂരദർശനിലെ ഒരു സീരിയലിലൂടെയാണ് .അതിനുശേഷം കൽക്കട്ട ഹോസ്പിറ്റൽ എന്ന സീരിയലിലും അദ്ദേഹം അഭിനയിച്ചിരുന്നു. കാലചക്രം വീണ്ടും നീങ്ങി ഷോർട്ട് ഫിലിമുകൾ പ്രചാരത്തിലെത്തിയപ്പോൾ അദ്ദേഹം തന്റെ സ്വതസിദ്ധമായ അഭിനയശൈലികൊണ്ട് കുറച്ച ഷോർട്ട് ഫിലിമുകളിലും തിളങ്ങി. ഏറ്റവും ഒടുവിൽ യു എസ് എയിൽ വച്ചു നടന്ന ക്നാനായ കൺവൻഷനിൽ വച്ചു ക്നാനായ മന്നനായി തിരഞ്ഞെടുത്തതും ഷീജോയുടെ ജീവിതത്തിലെ സുവർണ്ണ നേട്ടങ്ങളിൽ ഒന്ന് മാത്രമാണ്.
ഇന്ന് ഈ വഴികളെല്ലാം താണ്ടി ഷീജോ അമിഗോസിലെത്തി നിൽക്കുമ്പോൾ നമുക്ക് അഭിമാനത്തോടെ പറയാം ഷീജോ ഒരു മാതൃകയാണ്. തന്റെ സ്വപ്നങ്ങൾ കീഴടക്കുവാൻ, ഷീജോയെ പോലെ കാത്തിരുന്നു, കാത്തിരുന്നു പടിപടിയായി ഉയരങ്ങളിലേക്ക് എത്തുവാൻ. അഭിനന്ദനങ്ങൾ... ഷീജോ താങ്കൾ കണ്ട സ്വപ്നങ്ങൾ ഉടനെ യാഥാർഥ്യം ആകട്ടെ...

ഡൽഹി ക്നാനായ സോക്കർ ലീഗ് ഫുട്‌ബോളില്‍ ഓഖ്‌ല എസ്രാ എഫ്.സി ജേതാക്കള്‍

ഡൽഹി ക്നാനായ സോക്കർ ലീഗ്:എസ്രാ FC ചാമ്പ്യന്മാർ.
ന്യൂഡൽഹി:Delhi knanaya soccer league 2018 ക്നാനായ യുവജനങ്ങൾക്കായി KCYL ഡൽഹി റീജിയൻ അണിയിച്ചൊരുക്കി. കഴിഞ്ഞ ദിവസം നടന്ന ഫുട്ബോൾ മാമാങ്കത്തിന് തിരശീല വീണപ്പോൾ നിലവിലെ ജേതാക്കളായ മയൂർവിഹാർ സ്റ്റെഫാൻ സ്‌ട്രൈക്കേഴ്‌സ് നെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിക്കൊണ്ടു ഓഖ്‌ല എസ്രാ FC ഡൽഹി KCC സ്പോൺസർ ചെയ്യുന്ന എവർറോളിങ് ട്രോഫിയും 5001 രൂപ ക്യാഷ് പ്രൈസും കരസ്ഥമാക്കി. ആവേശോജ്വലമായിരുന്ന മത്സരങ്ങൾ DKCM പ്രസിഡന്റ്‌ ശ്രീ K C ജോസഫ് ബോൾ കിക്ക് ചെയ്തു ഉത്‌ഘാടനം ചെയ്തു. തുടർന്നു നടന്ന മത്സരങ്ങൾക്കൊടുവിൽ ഓഖ്‌ല എസ്രാ ഒന്നാം സ്ഥാനവും മയൂർവിഹാർ സ്‌റ്റെഫൻ സ്‌ട്രൈക്കേഴ്‌സ് രണ്ടാം സമ്മാനം M P സൈമൺ മുളവേലിപ്പുറം മെമ്മോറിയൽ എവർറോളിങ് ട്രോഫി ഉം 2500 രൂപ ക്യാഷ് പ്രൈസ് ഉം കരസ്ഥമാക്കി. മത്സരങ്ങളിൽ നിന്നും തെരഞ്ഞെടുത്ത ഏറ്റവും നല്ല പ്ലയെർ നു ശ്രീ ജോയി M M മായാപുരി സ്പോൺസർ ചെയ്ത 1500 ക്യാഷ് പ്രൈസ് ഉം ട്രോഫി ഉം എബിൻ ജെയിംസ് (പുഷ്പവിഹാർ നടവിളി fc) ഏറ്റവും നല്ല ഗോൾ കീപ്പറിന് ശ്രീ P T മാത്യു ദിൽഷാദ് ഗാർഡൻ സ്പോൺസർ ചെയ്ത 1000 രൂപ ക്യാഷ് പ്രൈസ് ഉം ട്രോഫി ഉം അലെൻ (മായാപുരി ലെജൻഡറി ബ്ലാസ്റ്റേഴ്‌സ് ) എന്നിവർ കരസ്ഥമാക്കി. ശ്രീ ബേബി മുളവേലിപ്പുറം(AICU പ്രധിനിധി, KCC അതിരൂപത സമിതി) മുഖ്യാതിഥി ആയിരുന്ന സമ്മാനദാന ചടങ്ങിൽ ബഹു. വൈദികർ,DKCM, KCC, KCYL ഭാരവാഹികൾ സന്നിഹിതരായിരുന്നു.

ന്യൂഡൽഹി:ഡൽഹി "ക്നാനായ സോക്കർ ലീഗ്2018" ക്നാനായ യുവജനങ്ങൾക്കായി കെ.സി.വൈ.എല്‍ ഡൽഹി റീജിയൻ അണിയിച്ചൊരുക്കി. കഴിഞ്ഞ ദിവസം നടന്ന ഫുട്ബോൾ മാമാങ്കത്തിന് തിരശീല വീണപ്പോൾ നിലവിലെ ജേതാക്കളായ മയൂർവിഹാർ സ്റ്റെഫാൻ സ്‌ട്രൈക്കേഴ്‌സ് നെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിക്കൊണ്ടു ഓഖ്‌ല എസ്രാ FC ഡൽഹി KCC സ്പോൺസർ ചെയ്യുന്ന എവർറോളിങ് ട്രോഫിയും 5001 രൂപ ക്യാഷ് പ്രൈസും കരസ്ഥമാക്കി. ആവേശോജ്വലമായിരുന്ന മത്സരങ്ങൾ DKCM പ്രസിഡന്റ്‌ ശ്രീ K C ജോസഫ് ബോൾ കിക്ക് ചെയ്തു ഉത്‌ഘാടനം ചെയ്തു. തുടർന്നു നടന്ന മത്സരങ്ങൾക്കൊടുവിൽ ഓഖ്‌ല എസ്രാ ഒന്നാം സ്ഥാനവും മയൂർവിഹാർ സ്‌റ്റെഫൻ സ്‌ട്രൈക്കേഴ്‌സ് രണ്ടാം സമ്മാനം M P സൈമൺ മുളവേലിപ്പുറം മെമ്മോറിയൽ എവർറോളിങ് ട്രോഫി ഉം 2500 രൂപ ക്യാഷ് പ്രൈസ് ഉം കരസ്ഥമാക്കി. മത്സരങ്ങളിൽ നിന്നും തെരഞ്ഞെടുത്ത ഏറ്റവും നല്ല പ്ലയെർ നു ശ്രീ ജോയി M M മായാപുരി സ്പോൺസർ ചെയ്ത 1500 ക്യാഷ് പ്രൈസ് ഉം ട്രോഫി ഉം എബിൻ ജെയിംസ് (പുഷ്പവിഹാർ നടവിളി fc) ഏറ്റവും നല്ല ഗോൾ കീപ്പറിന് ശ്രീ P T മാത്യു ദിൽഷാദ് ഗാർഡൻ സ്പോൺസർ ചെയ്ത 1000 രൂപ ക്യാഷ് പ്രൈസ് ഉം ട്രോഫി ഉം അലെൻ (മായാപുരി ലെജൻഡറി ബ്ലാസ്റ്റേഴ്‌സ് ) എന്നിവർ കരസ്ഥമാക്കി. ശ്രീ ബേബി മുളവേലിപ്പുറം(AICU പ്രധിനിധി, KCC അതിരൂപത സമിതി) മുഖ്യാതിഥി ആയിരുന്ന സമ്മാനദാന ചടങ്ങിൽ ബഹു. വൈദികർ,DKCM, KCC, KCYL ഭാരവാഹികൾ സന്നിഹിതരായിരുന്നു.

Read more

വ്യത്യസ്തമായ പരേത സ്മരണയുമായി മണക്കാട് കെ.സി.വൈ.എല്‍

*വ്യത്യസ്തമായ പരേത സ്മരണയുമായി മണക്കാട് kcyl *. 
മണക്കാട് :മണക്കാട് സെന്റ്‌.ജോസഫ് ക്നാനായ കത്തോലിക്ക ഇടവകയിൽ നിന്നും ദൈവവിളി സ്വീകരിച്ച് ക്രിസ്തുവിനു സജീവ സാക്ഷ്യം വഹിച്ച് മരണം മൂലം ഇഹലോകത്തുനിന്നും പറന്നകന്നവർക്കും മണക്കാട് ഇടവകയിൽ സേവനമനുഷ്ഠിച്ച പരേതരായ മുൻ വൈദികർക്കും വേണ്ടി  ഒരു ദിവസം മാറ്റി വച്ചുകൊട്  സമുദായത്തിനും സഭക്കു തന്നെയും മാതൃക ആയിരിക്കുകയാണ് മണക്കാട്ടെ യുവജനങ്ങൾ.
6-10-2018 ശനിയാഴ്ച . 5. 30 pm  ഇടവകയിൽനിന്നും പരേതരായ വൈദികർക്കും സന്യസ്തർക്കും ഇടവകയിൽ സേവനമനുഷ്ഠിച്ച പരേതരായ മുൻ വൈദികർക്കും വേണ്ടി    കുർബാന അർപ്പിക്കുകയും,  ഒപ്പീസും അനുസ്മരണ പ്രാര്‍ത്ഥനയും നടത്തുകയും  ചെയ്തു.മണക്കാട്ടെ മുൻ വികാരിമാരായ ഫാ.ജേക്കബ് കളപ്പുരക്കൽ, ഫാ സജി ചാഴിശ്ശേരിൽ എന്നിവർ ഇടവക വികാരിയായ പൂത്തറ ഷാജി അച്ഛനോടൊപ്പം   സന്നിഹിതരായിരുന്നു.
തുടര്‍ന്നു റവ. ഫാ. ഷാജി പൂ ത്തറ അദ്ധ്യക്ഷനായിരുന്ന അനുസ്മരണ സമ്മേളനം മുന്‍ വികാരി റവ. ഫാ. ജേക്കബ് കളപ്പുരയില്‍ ഉത്ഘാടനം ചെയ്തു.  യൂണിറ്റ് ഡയറക്ടര്‍ ശ്രീ. സാന്റി കുന്നുംചിറ ആമുഖ സന്ദേശം നല്കി. ഒരു കത്തോലിക്കാ വിശ്വാസിയുടെ ജീവിതം ഇടവകയില്‍ സേവനം ചെയ്യുന്ന വൈദികരോട് എത്രമാത്രം ചേര്‍ന്നിരിയ്ക്കേണ്ടതാണെന്ന് ഹൃദ്യമായി അദ്ദേഹം അവതരിപ്പിച്ചു.  മണക്കാട് ഇടവകയുടെ പ്രാരംഭകാലം മുതല്‍ സേവനം ചെയ്തവൈദികരേയും അവരുടെ സംഭാവനകളേയും കൃത്യതയോടെ അവതരിപ്പിച്ചത് പുതിയ തലമുറയ്ക്കു ഏറെ ബോധ്യങ്ങള്‍ നല്കി.  റവ. ഫാ. സജി ചാഴിശ്ശേരി, റവ. സി. പൗളിന്‍,  SVM, റവ. സി.ഏഞ്ജല്‍ SVM, ശ്രീ ജോസ് മഠത്തില്‍, ശ്രീ ജയിംസ് പുത്തന്‍പുരയ്ക്കല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.  പരേതരായ  ഫാ. ജോസഫ് മഠത്തിൽ, സി. ടെസ്സി svm, എന്നിവരുടെ സ്മരണയ്ക്കായി  ന്റുകള്‍ ചെയ്തു കുടുംബാംഗങ്ങൾ ഏര്‍പ്പെടുത്തിയ എൻഡോവ്മെന്റുകള് ‍ഫാ.  സജി ചാഴിശ്ശേരിൽ ഉത്ഘാടനം ചെയ്തു. എന്ഡോമെന്റിലൂടെ സമാഹരിയ്ക്കുന്ന തുക നിർധനരായ രോഗികൾക് ചികിത്സ സഹായം നല്കുന്നതിനായി വിനയോഗിക്കുവാനും തീരുമാനിക്കുകയുണ്ടായി.യൂണിറ്റ് പ്രസിഡന്റ് മിലു മഠത്തില്‍ സ്വാഗതവും സെക്രട്ടറി ബിബി മഠത്തില്‍ നന്ദിയും പറഞ്ഞുഇടവകയില്‍ നിന്നുള്ള സമര്‍പ്പിതരും ഇടവകാംഗങ്ങളുമായ പ്രൗഢമായ സദസ്സ് മാറുന്ന കാലഘട്ടത്തിലും സഭയോടൊത്തു ജീവിയ്ക്കാനുള്ള പുത്തന്‍ തീരുമാനങ്ങളുമായി ദൈവാലയം വിട്ടു. എന്നും വേറിട്ട പരിപാടികളുമായി അതിരൂപതയില്‍ നിറഞ്ഞു നില്ക്കുന്ന മണക്കാട് കെസിവൈഎലിന്റെ ഈ സംരംഭവും മറ്റിടവകകള്‍ക്ക് മാതൃക ആകട്ടെയെന്നു പ്രാര്‍ത്ഥിയ്ക്കുന്നു

മണക്കാട്:മണക്കാട് സെന്റ്‌.ജോസഫ് ക്നാനായ കത്തോലിക്ക ഇടവകയിൽ നിന്നും ദൈവവിളി സ്വീകരിച്ച് ക്രിസ്തുവിനു സജീവ സാക്ഷ്യം വഹിച്ച് മരണം മൂലം ഇഹലോകത്തുനിന്നും പറന്നകന്നവർക്കും മണക്കാട് ഇടവകയിൽ സേവനമനുഷ്ഠിച്ച പരേതരായ മുൻ വൈദികർക്കും വേണ്ടി  ഒരു ദിവസം മാറ്റി വച്ചുകൊട്  സമുദായത്തിനും സഭക്കു തന്നെയും മാതൃക ആയിരിക്കുകയാണ് മണക്കാട്ടെ യുവജനങ്ങൾ.6-10-2018 ശനിയാഴ്ച . 5. 30 pm  ഇടവകയിൽനിന്നും പരേതരായ വൈദികർക്കും സന്യസ്തർക്കും ഇടവകയിൽ സേവനമനുഷ്ഠിച്ച പരേതരായ മുൻ വൈദികർക്കും വേണ്ടി    കുർബാന അർപ്പിക്കുകയും,  ഒപ്പീസും അനുസ്മരണ പ്രാര്‍ത്ഥനയും നടത്തുകയും  ചെയ്തു.മണക്കാട്ടെ മുൻ വികാരിമാരായ ഫാ.ജേക്കബ് കളപ്പുരക്കൽ, ഫാ സജി ചാഴിശ്ശേരിൽ എന്നിവർ ഇടവക വികാരിയായ പൂത്തറ ഷാജി അച്ഛനോടൊപ്പം   സന്നിഹിതരായിരുന്നു.

തുടര്‍ന്നു റവ. ഫാ. ഷാജി പൂത്തറ അദ്ധ്യക്ഷനായിരുന്ന അനുസ്മരണ സമ്മേളനം മുന്‍ വികാരി റവ. ഫാ. ജേക്കബ് കളപ്പുരയില്‍ ഉത്ഘാടനം ചെയ്തു.  യൂണിറ്റ് ഡയറക്ടര്‍ ശ്രീ. സാന്റി കുന്നുംചിറ ആമുഖ സന്ദേശം നല്കി. ഒരു കത്തോലിക്കാ വിശ്വാസിയുടെ ജീവിതം ഇടവകയില്‍ സേവനം ചെയ്യുന്ന വൈദികരോട് എത്രമാത്രം ചേര്‍ന്നിരിയ്ക്കേണ്ടതാണെന്ന് ഹൃദ്യമായി അദ്ദേഹം അവതരിപ്പിച്ചു.  മണക്കാട് ഇടവകയുടെ പ്രാരംഭകാലം മുതല്‍ സേവനം ചെയ്തവൈദികരേയും അവരുടെ സംഭാവനകളേയും കൃത്യതയോടെ അവതരിപ്പിച്ചത് പുതിയ തലമുറയ്ക്കു ഏറെ ബോധ്യങ്ങള്‍ നല്കി.  റവ. ഫാ. സജി ചാഴിശ്ശേരി, റവ. സി. പൗളിന്‍,  SVM, റവ. സി.ഏഞ്ജല്‍ SVM, ശ്രീ ജോസ് മഠത്തില്‍, ശ്രീ ജയിംസ് പുത്തന്‍പുരയ്ക്കല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.  പരേതരായ  ഫാ. ജോസഫ് മഠത്തിൽ, സി. ടെസ്സി svm, എന്നിവരുടെ സ്മരണയ്ക്കായി  ന്റുകള്‍ ചെയ്തു കുടുംബാംഗങ്ങൾ ഏര്‍പ്പെടുത്തിയ എൻഡോവ്മെന്റുകള് ‍ഫാ.  സജി ചാഴിശ്ശേരിൽ ഉത്ഘാടനം ചെയ്തു. എന്ഡോമെന്റിലൂടെ സമാഹരിയ്ക്കുന്ന തുക നിർധനരായ രോഗികൾക് ചികിത്സ സഹായം നല്കുന്നതിനായി വിനയോഗിക്കുവാനും തീരുമാനിക്കുകയുണ്ടായി.യൂണിറ്റ് പ്രസിഡന്റ് മിലു മഠത്തില്‍ സ്വാഗതവും സെക്രട്ടറി ബിബി മഠത്തില്‍ നന്ദിയും പറഞ്ഞുഇടവകയില്‍ നിന്നുള്ള സമര്‍പ്പിതരും ഇടവകാംഗങ്ങളുമായ പ്രൗഢമായ സദസ്സ് മാറുന്ന കാലഘട്ടത്തിലും സഭയോടൊത്തു ജീവിയ്ക്കാനുള്ള പുത്തന്‍ തീരുമാനങ്ങളുമായി ദൈവാലയം വിട്ടു. എന്നും വേറിട്ട പരിപാടികളുമായി അതിരൂപതയില്‍ നിറഞ്ഞു നില്ക്കുന്ന മണക്കാട് കെസിവൈഎലിന്റെ ഈ സംരംഭവും മറ്റിടവകകള്‍ക്ക് മാതൃക ആകട്ടെയെന്നു പ്രാര്‍ത്ഥിയ്ക്കുന്നു.

Read more

മടമ്പം വിസിറ്റേഷൻ സന്യാസിനി സമൂഹത്തിന്റെ പുതിയ കെട്ടിടം വെഞ്ചരിച്ചു.

മടമ്പം വിസിറ്റേഷൻ കോൺവെൻറ് കോട്ടയം അതിരൂപതാ മെത്രാൻ മാർ. മാത്യു മൂലക്കാട്ട് വെഞ്ചരിച്ചു
മടമ്പം:മടമ്പം കുടിയേറ്റമക്കളുടെ പ്രഥമ ആരോഗ്യ കേന്ദ്രമായും, പൊതുസമൂഹത്തിന് എന്നും താങ്ങും തണലുമായിരുന്ന മടമ്പം വിസിറ്റേഷൻ സന്യാസിനി സമൂഹത്തിനായി പണിത പുതിയ കെട്ടിടത്തിന്റെ വെഞ്ചരിപ്പ് കർമ്മം രാവിലെ കോട്ടയം അതിരൂപതാ മെത്രാൻ മാർ. മാത്യു മൂലക്കാട്ട് നിർവ്വഹിച്ചു. ഫാ.ജോർജ്ജ് കപ്പുകാല, ഫാ. റെജി പുല്ലുവട്ടം,ഫാ.ലൂക്ക് പൂത്യക്കയിൽ എന്നിവർ സഹകാർമ്മികരായി. ഫൊറോനയിലെ മറ്റ് വൈദികർ, സിസ്റ്റേഴ്സ് മടമ്പം ഇടവക സമൂഹം എന്നിവർ വെഞ്ചരിപ്പിൽ പങ്കെടുത്തു. തുടർന്ന് സ്നേഹ വിരുന്നും വിതരണം ചെയ്തു.ഇടവക വികാരി ഫാ.ലൂക്ക് പൂത്യക്കയിൽ സ്വാഗതവും, വിസിറ്റേഷൻ മദർ ജനറാൾ എല്ലാവർക്കും നന്ദിയും പറഞ്ഞു

മടമ്പം:മടമ്പം കുടിയേറ്റമക്കളുടെ പ്രഥമ ആരോഗ്യ കേന്ദ്രമായും, പൊതുസമൂഹത്തിന് എന്നും താങ്ങും തണലുമായിരുന്ന മടമ്പം വിസിറ്റേഷൻ സന്യാസിനി സമൂഹത്തിനായി പണിത പുതിയ കെട്ടിടത്തിന്റെ വെഞ്ചരിപ്പ് കർമ്മം കോട്ടയം അതിരൂപതാ മെത്രാൻ മാർ. മാത്യു മൂലക്കാട്ട് നിർവ്വഹിച്ചു. ഫാ.ജോർജ്ജ് കപ്പുകാല, ഫാ. റെജി പുല്ലുവട്ടം,ഫാ.ലൂക്ക് പൂത്യക്കയിൽ എന്നിവർ സഹകാർമ്മികരായി. ഫൊറോനയിലെ മറ്റ് വൈദികർ, സിസ്റ്റേഴ്സ് മടമ്പം ഇടവക സമൂഹം എന്നിവർ വെഞ്ചരിപ്പിൽ പങ്കെടുത്തു. തുടർന്ന് സ്നേഹ വിരുന്നും വിതരണം ചെയ്തു.ഇടവക വികാരി ഫാ.ലൂക്ക് പൂത്യക്കയിൽ സ്വാഗതവും, വിസിറ്റേഷൻ മദർ ജനറാൾ എല്ലാവർക്കും നന്ദിയും പറഞ്ഞു.

Read more

കൈപ്പുഴ സെന്റ് ജോർജ് ഫൊറോനാ പളളിയില്‍ നാൽപ്പതു മണി ആരാധനയ്ക്ക് ഇന്ന്(8/10/2018) തുടക്കം.

കൈപ്പുഴ സെന്റ് ജോർജ് ഫൊറോനാ ദേവാലയത്തിൽ നാൽപ്പതു മണി ആരാധനയ്ക്ക് നാളെ തുടക്കം 
- - - - - - - - - - - - - - - - - - - - - - - - - - - - - - 
8/10/2018 ( തിങ്കൾ )
- - - - - - - - - - - - - - - - - -
6. 00 am : കൊന്തനമസ്കാരം
6. 30 am : വി. കുർബാന, ആരാധന
5. 00 Pm : ആരാധനാ സമാപനം
9/10/2018 ( ചൊവ്വാ )
- - - - - - - - - - - - - - - - - -
6. 00 am : കൊന്തനമസ്കാരം
6. 30 am : വി.കുർബാന, ആരാധന
5. 00 Pm : ആരാധനാ സമാപനം
10/10/2018 ( ബുധൻ )
- - - - - - - - - - - - - - - - - - -
6. 00 am : കൊന്തനമസ്കാരം
6. 30 Pm : വി.കുർബാന, ആരാധന
11. 30 am : ദിവ്യാകാരുണ്യ പ്രദക്ഷിണം, ആരാധനയുടെ സമാപനം

കൈപ്പുഴ സെന്റ് ജോർജ് ഫൊറോനാ പളളിയില്‍ നാൽപ്പതു മണി ആരാധനയ്ക്ക് ഇന്ന്  തുടക്കം. 

(8/10/2018) ( തിങ്കൾ )

6. 00 am : കൊന്തനമസ്കാരം

6. 30 am : വി. കുർബാന, ആരാധന

5. 00 Pm : ആരാധനാ സമാപനം

9/10/2018 ( ചൊവ്വാ ).

6. 00 am : കൊന്തനമസ്കാരം

6. 30 am : വി.കുർബാന, ആരാധന

5. 00 Pm : ആരാധനാ സമാപനം

10/10/2018 ( ബുധൻ )

6. 00 am : കൊന്തനമസ്കാരം

6. 30 Pm : വി.കുർബാന, ആരാധന

11. 30 am : ദിവ്യാകാരുണ്യ പ്രദക്ഷിണം, ആരാധനയുടെ സമാപനം

Read more

പിറവം വാർഷിക സംഗമം ഒക്ടോബർ 13 ന്

പിറവം വാർഷിക സംഗമം ഒക്ടോബർ 13 ന് 
===========================================
ജോസ് കാടാപുറം :
---------------------------
ന്യൂയോർക് :പിറവത്തും പരിസരത്തുമുള്ള വടക്കേ അമേരിക്കയിലെ നിവാസികൾ ഒത്തുകൂടുന്നു .1995-ല്‍ ബിനോയ് തെന്നശ്ശേരിയുടെ ഭവനത്തില്‍ കൂടിയ പിറവം നിവാസികളുടെ ആദ്യയോഗം മുതല്‍ 23വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ വടക്കേ അമേരിക്കയിലെ പിറവം നിവാസികളുടെ കൂട്ടായ്മ വര്‍ഷത്തില്‍ ഒരിക്കലുള്ള ഒരു സൗഹൃദസംഗമമായിരുന്നു. പിറവത്ത് പല തരത്തിലുള്ള സാമ്പത്തിക സഹായങ്ങള്‍  എത്തിക്കാന്‍  ഇക്കാലയളവില്‍ പിറവം സംഗമത്തിന് കഴിഞ്ഞു. പിറവം നേറ്റീവ് അസോസിയേഷന്റെ ഈ വർഷത്തെ വാർഷിക സംഗമം യോങ്കേഴ്സിലുള്ള മുംബൈ സ്പൈസസ്‌ റെസ്റ്റോറന്റ് ( 1727 Central Park Ave, Yonkers, NY 10710) വച്ച് ഒക്ടോബർ 13 ന് ശനിയാഴ്ച 6  പിഎം ന്   വിവിധ പരിപാടികളോടെ  ആഘോഷിക്കുന്നു.  .ഇക്കാലയളവിൽ സ്കൂൾ, കോളേജു കളിൽ ഗ്രാഡ്യൂയറ്റ് ചെയിത കുട്ടികളെ ആദരിക്കുന്ന ചടങ്ങു നടക്കും , കലാപരിപാടികൾക്ക് പുറമെ സ്‌നേഹവിരുന്നോടെ പരിപാടികൾ സമാപിക്കും.കൂടുതൽ വിവരങ്ങൾക്ക് പ്രെസിഡെന്റ് ഷെൽബി ഐസക് 914 345 2003 റെഞ്ചു   അബ്രാഹം  718 578 5515 renchuabraham @gmail.com

ന്യൂയോർക് :പിറവത്തും പരിസരത്തുമുള്ള വടക്കേ അമേരിക്കയിലെ നിവാസികൾ ഒത്തുകൂടുന്നു .1995-ല്‍ ബിനോയ് തെന്നശ്ശേരിയുടെ ഭവനത്തില്‍ കൂടിയ പിറവം നിവാസികളുടെ ആദ്യയോഗം മുതല്‍ 23വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ വടക്കേ അമേരിക്കയിലെ പിറവം നിവാസികളുടെ കൂട്ടായ്മ വര്‍ഷത്തില്‍ ഒരിക്കലുള്ള ഒരു സൗഹൃദസംഗമമായിരുന്നു. പിറവത്ത് പല തരത്തിലുള്ള സാമ്പത്തിക സഹായങ്ങള്‍  എത്തിക്കാന്‍  ഇക്കാലയളവില്‍ പിറവം സംഗമത്തിന് കഴിഞ്ഞു. പിറവം നേറ്റീവ് അസോസിയേഷന്റെ ഈ വർഷത്തെ വാർഷിക സംഗമം യോങ്കേഴ്സിലുള്ള മുംബൈ സ്പൈസസ്‌ റെസ്റ്റോറന്റ് ( 1727 Central Park Ave, Yonkers, NY 10710) വച്ച് ഒക്ടോബർ 13 ന് ശനിയാഴ്ച 6  പിഎം ന്   വിവിധ പരിപാടികളോടെ  ആഘോഷിക്കുന്നു.  .ഇക്കാലയളവിൽ സ്കൂൾ, കോളേജു കളിൽ ഗ്രാഡ്യൂയറ്റ് ചെയിത കുട്ടികളെ ആദരിക്കുന്ന ചടങ്ങു നടക്കും , കലാപരിപാടികൾക്ക് പുറമെ സ്‌നേഹവിരുന്നോടെ പരിപാടികൾ സമാപിക്കും.കൂടുതൽ വിവരങ്ങൾക്ക് പ്രെസിഡെന്റ് ഷെൽബി ഐസക് 914 345 2003 റെഞ്ചു   അബ്രാഹം  718 578 5515 renchuabraham @gmail.com.

Read more

മോർട്ടൺഗ്രോവ് സെ.മേരിസ് ഇടവകയിലെ മെൻസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ‘വിസ്കോ ദർശൻ’ വിനോദയാത്ര ഉല്ലാസപ്രദമായി.

മോർട്ടൺഗ്രോവ് സെ.മേരിസ് ഇടവകയിലെ മെൻസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ‘വിസ്കോ ദർശൻ’ വിനോദയാത്ര ഉല്ലാസപ്രദമായി.
വിസ്കോൺസിൻ സ്റ്റേറ്റിലെ ഡെവിൾസ് ലേയ്ക്കിലേക്കായിരുന്നു യാത്ര സംഘടിപ്പിച്ചത്. ഒക്ടോബർ 6 ശനിയാഴ്ച രാവിലെ 7.30 ന് ഇടവക വികാരി മോൺ. തോമസ് മുളവനാലിന്റെ കാർമികത്വത്തിൽ നടത്തിയ വിശുദ്ധ കുർബാനയ്ക്കുശേഷം പുറപ്പെട്ട യാത്രയിൽ 43 പേർ പങ്കെടുത്തു. ആഡംബര വാഹനത്തിൽ നടത്തിയ വിനോദയാത്ര കളിചിരി തമാശകൾ കൊണ്ട് ആനന്ദവും ആഹ്ലാദപ്രദവുമാക്കി. ഉച്ചഭക്ഷണത്തിനായി യാത്രാസംഘം പ്രശസ്തമായ ഡെവിൾസ് നദീതടകതീരത്ത് ഒരുമിക്കുകയും ഗൃഹാതുരസ്മരണകൾ വിളിച്ചോതുന്നവിധത്തിൽ പൊതിച്ചോറ് ക്രമീകരിച്ചത് ആസ്വദിക്കുകയും ചെയ്യതു. തുടർന്നു പ്രകൃതിരമണീയമായ വഴിയോരക്കാഴ്ചകൾ കണ്ടുകൊണ്ടുള്ള നദീതീര നടയാത്ര, കല്ലിടുക്കുകൾ നിറഞ്ഞ ഉയർന്ന മലമുകളിലേക്കുള്ള സാഹസികയാത്ര തുടങ്ങിയ വിനോദങ്ങളിൽ പങ്കെടുത്തുകൊണ്ട് സമയം ചിലവഴിച്ചു.
ഭാവിയിൽ ഉചിതമായ അവസരങ്ങളിൽ ഇനിയും ഉല്ലാസയാത്രകൾ സംഘടിപ്പിക്കണമെന്ന് യാത്രയിൽ പങ്കെടുത്തവർ സംഘാടകരോട് ആവശ്യപ്പെടുകയും അതനുസരിച്ച് ക്രമീകരണങ്ങൾ ഒരുക്കുമെന്നവർ ഉറപ്പുനൽകുകയും ചെയ്തു. ടിറ്റോ കണ്ടാരപ്പള്ളിൽ, പോൾസൺ കുളങ്ങര, സിബി കൈതക്ക തൊട്ടിയിൽ, ജോൺ പാട്ടപൊതിയിൽ, സാബു നടുവീട്ടിൽ എന്നിവർ "വിസ്കോദർശൻ"വിനോദ യാത്രയ്ക്ക് വേണ്ട ക്രമീകരണങ്ങൾ ഒരുക്കി. 

മോർട്ടൺഗ്രോവ് സെ.മേരിസ് ഇടവകയിലെ മെൻസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ‘വിസ്കോ ദർശൻ’ വിനോദയാത്ര ഉല്ലാസപ്രദമായി.വിസ്കോൺസിൻ സ്റ്റേറ്റിലെ ഡെവിൾസ് ലേയ്ക്കിലേക്കായിരുന്നു യാത്ര സംഘടിപ്പിച്ചത്. ഒക്ടോബർ 6 ശനിയാഴ്ച രാവിലെ 7.30 ന് ഇടവക വികാരി മോൺ. തോമസ് മുളവനാലിന്റെ കാർമികത്വത്തിൽ നടത്തിയ വിശുദ്ധ കുർബാനയ്ക്കുശേഷം പുറപ്പെട്ട യാത്രയിൽ 43 പേർ പങ്കെടുത്തു. ആഡംബര വാഹനത്തിൽ നടത്തിയ വിനോദയാത്ര കളിചിരി തമാശകൾ കൊണ്ട് ആനന്ദവും ആഹ്ലാദപ്രദവുമാക്കി. ഉച്ചഭക്ഷണത്തിനായി യാത്രാസംഘം പ്രശസ്തമായ ഡെവിൾസ് നദീതടകതീരത്ത് ഒരുമിക്കുകയും ഗൃഹാതുരസ്മരണകൾ വിളിച്ചോതുന്നവിധത്തിൽ പൊതിച്ചോറ് ക്രമീകരിച്ചത് ആസ്വദിക്കുകയും ചെയ്യതു. തുടർന്നു പ്രകൃതിരമണീയമായ വഴിയോരക്കാഴ്ചകൾ കണ്ടുകൊണ്ടുള്ള നദീതീര നടയാത്ര, കല്ലിടുക്കുകൾ നിറഞ്ഞ ഉയർന്ന മലമുകളിലേക്കുള്ള സാഹസികയാത്ര തുടങ്ങിയ വിനോദങ്ങളിൽ പങ്കെടുത്തുകൊണ്ട് സമയം ചിലവഴിച്ചു.

ഭാവിയിൽ ഉചിതമായ അവസരങ്ങളിൽ ഇനിയും ഉല്ലാസയാത്രകൾ സംഘടിപ്പിക്കണമെന്ന് യാത്രയിൽ പങ്കെടുത്തവർ സംഘാടകരോട് ആവശ്യപ്പെടുകയും അതനുസരിച്ച് ക്രമീകരണങ്ങൾ ഒരുക്കുമെന്നവർ ഉറപ്പുനൽകുകയും ചെയ്തു. ടിറ്റോ കണ്ടാരപ്പള്ളിൽ, പോൾസൺ കുളങ്ങര, സിബി കൈതക്ക തൊട്ടിയിൽ, ജോൺ പാട്ടപൊതിയിൽ, സാബു നടുവീട്ടിൽ എന്നിവർ "വിസ്കോദർശൻ"വിനോദ യാത്രയ്ക്ക് വേണ്ട ക്രമീകരണങ്ങൾ ഒരുക്കി. 

Read more

മോർട്ടൺഗ്രോവ് സെ. മേരീസിൽ വിശുദ്ധ കന്തീശങ്ങളുടെ തിരുനാളും ഇരട്ട സംഗമവും സംയുക്തമായി ആഘോഷിച്ചു.

മോർട്ടൺഗ്രോവ് സെ. മേരീസിൽ വിശുദ്ധ
കന്തീശങ്ങളുടെ തിരുനാളും ഇരട്ട സംഗമവും സംയുക്തമായി ആഘോഷിച്ചു.
ചിക്കാഗോ: മോർട്ടൺഗ്രോവ് സെ.മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ
ഇരട്ട സഹോദരങ്ങളായ വിശുദ്ധ ഗർവ്വാസീസന്റെയും വി. പ്രോത്താസീസന്റെയും
തിരുനാളും ഇരട്ട സംഗമവും സംയുക്തമായി ആഘോഷിച്ചു. ഒക്ടോബർ ഏഴാം തീയതി
ഞായറാഴ്ച രാവിലെ 10 മണിക്ക് നടന്ന വിശുദ്ധ ബലിയോടെയാണ് തിരുനാൾ
ആഘോഷവും അതിനോടനുബന്ധിച്ച് ഇരട്ട സംഗമവും സംഘടിപ്പിച്ചത്. ഇടവക വികാരി റവ.ഫാ. തോമസ് മുളവനാൽ വിശുദ്ധ ബലിയിലും തുടർന്ന് നടന്ന തിരുകർമ്മങ്ങളിലും
മുഖ്യകാർമികനായിരുന്നു. ഇടവക ദേവാലയത്തിലെ ഇരുപത്തിയൊന്ന് ഇരട്ട
സഹോദരങ്ങൾ സംഗമത്തിൽ പങ്കെടുത്തു . രാവിലെ 9.45ന് ആരംഭിച്ച പ്രൊസഷനിൽ വർണപ്പകിട്ടാർന്ന ഒരെ ജോഡി വസ്ത്രങ്ങൾ അണിഞ്ഞ് ഇരുനിരയായി അണിനിരന്ന
ഇരട്ട സഹോദരങ്ങൾ കാഴ്ച വസ്തുക്കൾ അടങ്ങിയ താലവുമേന്തി
ബലിപീഠത്തിനരികെയെത്തി കാഴ്ചവസ്തുക്കൾ സമർപ്പിച്ചു. പുതുമയാർന്ന ഒരുക്കത്തോടെ ആദ്യമായി സെ.മേരീസ് ദേവാലയത്തിൽ നടത്തിയ ഇരട്ടസംഗമം ഇടവക ജനങ്ങൾക്കിതൊരു നവ്യാനുഭവമായിരുന്നു. സംഗമത്തിൽ പങ്കെടുത്ത എല്ലാ ഇരട്ട സഹോദരങ്ങൾക്കും സമ്മാനങ്ങൾ നൽകി ഇടവക ഇവരെ ആദരിച്ചു.
സ്റ്റീഫൻ  ചൊള്ളംമ്പേൽ( പി. ആർ.ഒ)

ചിക്കാഗോ: മോർട്ടൺഗ്രോവ് സെ.മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ ഇരട്ട സഹോദരങ്ങളായ വിശുദ്ധ ഗർവ്വാസീസന്റെയും വി. പ്രോത്താസീസന്റെയും തിരുനാളും ഇരട്ട സംഗമവും സംയുക്തമായി ആഘോഷിച്ചു. ഒക്ടോബർ ഏഴാം തീയതി ഞായറാഴ്ച രാവിലെ 10 മണിക്ക് നടന്ന വിശുദ്ധ ബലിയോടെയാണ് തിരുനാൾ ആഘോഷവും അതിനോടനുബന്ധിച്ച് ഇരട്ട സംഗമവും സംഘടിപ്പിച്ചത്. ഇടവക വികാരി റവ.ഫാ. തോമസ് മുളവനാൽ വിശുദ്ധ ബലിയിലും തുടർന്ന് നടന്ന തിരുകർമ്മങ്ങളിലും മുഖ്യകാർമികനായിരുന്നു. ഇടവക ദേവാലയത്തിലെ ഇരുപത്തിയൊന്ന് ഇരട്ട സഹോദരങ്ങൾ സംഗമത്തിൽ പങ്കെടുത്തു . രാവിലെ 9.45ന് ആരംഭിച്ച പ്രൊസഷനിൽ വർണപ്പകിട്ടാർന്ന ഒരെ ജോഡി വസ്ത്രങ്ങൾ അണിഞ്ഞ് ഇരുനിരയായി അണിനിരന്ന ഇരട്ട സഹോദരങ്ങൾ കാഴ്ച വസ്തുക്കൾ അടങ്ങിയ താലവുമേന്തി ബലിപീഠത്തിനരികെയെത്തി കാഴ്ചവസ്തുക്കൾ സമർപ്പിച്ചു. പുതുമയാർന്ന ഒരുക്കത്തോടെ ആദ്യമായി സെ.മേരീസ് ദേവാലയത്തിൽ നടത്തിയ ഇരട്ടസംഗമം ഇടവക ജനങ്ങൾക്കിതൊരു നവ്യാനുഭവമായിരുന്നു. സംഗമത്തിൽ പങ്കെടുത്ത എല്ലാ ഇരട്ട സഹോദരങ്ങൾക്കും സമ്മാനങ്ങൾ നൽകി ഇടവക ഇവരെ ആദരിച്ചു.

Read more

പ്രളയബാധിത മേഖലകളില്‍ പോര്‍ട്ടബിള്‍ ഹൈടെക് കുടിവെള്ള ശുചീകരണ യൂണിറ്റുകള്‍ ലഭ്യമാക്കി.

പോര്‍ട്ടബിള്‍ ഹൈടെക് കുടിവെള്ള 
ശുചീകരണ യൂണിറ്റുകള്‍ ലഭ്യമാക്കി
കോട്ടയം: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പ്രളയബാധിത മേഖലകളില്‍ പോര്‍ട്ടബിള്‍ ഹൈടെക് കുടിവെള്ള ശുചീകരണ യൂണിറ്റുകള്‍ ലഭ്യമാക്കി.  ജെര്‍മന്‍ മെഡിക്കല്‍ എയ്ഡ് ഓര്‍ഗനൈസേഷന്റെയും അന്തേരി ഹില്‍ഫെ ബോണിന്റെയും സഹകരണത്തോടെ കോട്ടയം ജില്ലയിലെ കുമരകം, ഒളശ്ശ, പേരൂര്‍, കിഴക്കേ നട്ടാശ്ശേരി ആലപ്പുഴ ജില്ലയിലെ വെളിയനാട്, കണ്ണംങ്കര എന്നിവടങ്ങളിലാണ് പോര്‍ട്ടബിള്‍ ഹൈടെക് കുടിവെള്ള ശുചീകരണ യൂണിറ്റുകള്‍ ലഭ്യമാക്കിയത്. യൂണിറ്റുകളുടെ വിതരണോദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലിത്തായും കെ.എസ്.എസ്.എസ് രക്ഷാധികാരിയുമായ മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് സെക്രട്ടറി ഫാ. സുനില്‍ പെരുമാനൂര്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീനാ ബിനു, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ജോയി ഊന്നുകല്ലേല്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. വെള്ളത്തിലെ ബാക്ടീരിയകളെ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതോടൊപ്പം വൈദ്യുതിയുടെയോ കെമിക്കല്‍സിന്റെയോ ആവശ്യമില്ലാതെ പ്രതിദിനം 1200 ലിറ്റര്‍ വെള്ളം ശുചീകരിക്കാവുന്ന പോര്‍ട്ടബിള്‍ യൂണിറ്റുകളാണ് കെ.എസ്.എസ്.എസ് സൗജന്യമായി ലഭ്യമാക്കിയത്. കൂടാതെ വീടുകളിലേയ്ക്കായുള്ള മൈക്രോ ഫില്‍റ്റര്‍ യൂണിറ്റുകളും കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ ലഭ്യമാക്കി.
 
യുവജനങ്ങള്‍ക്കുവേണ്ടിയുള്ള മെത്രാന്‍ സിനഡില്‍ സംബന്ധിക്കുന്നത്‌ 346 പേര്‍.

റോം: യുവജനങ്ങള്‍ക്കുവേണ്ടിയുള്ള 15-ാമത്‌ മെത്രാന്‍ സിനഡില്‍ സംബന്ധിക്കുന്നത്‌ 346 പേര്‍. ഇതില്‍ 264 ബിഷപ്പുമാരെ കൂടാതെ വൈദികരുടെയും സന്യസ്‌തരുടെയും യുവജനങ്ങളുടെയും പ്രതിനിധികള്‍ ഉള്‍പ്പെടുന്നു. യുവജനങ്ങളുടെ പ്രതിനിധികള്‍ 34 പേരാണ്‌. പോള്‍ ആറാമന്‍ ഹാളില്‍ നടക്കുന്ന സിനഡില്‍ ഫ്രാന്‍സിസ്‌ മാര്‍പാപ്പ മുഴുവന്‍ സമയവും സംബന്ധിച്ചുവരുന്നു. വിഷയ അവതരണ രേഖയിലുള്ള ഏതെങ്കിലും വിഷയത്തെ സംബന്ധിച്ച്‌ ഓരോ സിനഡ്‌ പിതാക്കന്മാര്‍ക്കും നാല്‌ മിനിറ്റ്‌ സമയം അവതരണം നടത്താനുള്ള അവസരമുണ്ട്‌. ഇംഗ്ലീഷ്‌ ഉള്‍പ്പെടെയുള്ള പ്രധാന ഭാഷകളില്‍ കേള്‍ക്കുന്നതിനുമുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്‌. ഭാഷാ അടിസ്ഥാനത്തിലുള്ള ചെറിയ ഗ്രൂപ്പ്‌ ചര്‍ച്ചകളും യുജവനങ്ങളോടൊത്തുള്ള സംവാദങ്ങളും നടക്കുന്നു.യുവജനങ്ങള്‍ വിശ്വാസവും വിളിയും സംബന്ധമായ വിവേചിച്ചറിയലും എന്ന വിഷയത്തിന്മേലാണ്‌ ഈ മാസം 28 വരെ സിനഡ്‌ നടക്കുന്നത്‌. ഇന്‍ഡ്യയില്‍ നിന്ന്‌ ഒന്‍പത്‌ അംഗപിതാക്കന്മാരുടെ സംഘമാണ്‌ സിനഡില്‍ സംബന്ധിക്കുന്നത്‌. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി, മാര്‍ ജോസഫ്‌ പണ്ടാരശ്ശേരില്‍, മാര്‍ ജോസഫ്‌ പാംബ്ലാനി തുടങ്ങിയവരാണ്‌ സീറോ മലബാര്‍ സഭയില്‍ നിന്ന്‌ സംബന്ധിക്കുന്ന പിതാക്കന്മാര്‍.

Read more

ക്‌നാനായ കാത്തലിക്‌ വിമണ്‍സ്‌ അസോസിയേഷന്‍ ഇടയ്‌ക്കാട്‌ ഫൊറോന നേതൃസംഗമം കുമരകത്ത്‌ സംഘടിപ്പിച്ചു.

കോട്ടയം: ക്‌നാനായ കാത്തലിക്‌ വിമണ്‍സ്‌ അസോസിയേഷന്റെ ഫൊറോനതല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും നൂതന കര്‍മ്മപദ്ധതികള്‍ക്ക്‌ രൂപം നല്‍കുന്നതിനുമായി ഇടയ്‌ക്കാട്‌ മേഖലാ നേതൃസംഗമം കുമരകത്ത്‌ സംഘടിപ്പിച്ചു. കോട്ടയം അതിരൂപതാ വികാരി ജനറാളും കെ.സി.ഡബ്ല്യു. എ ചാപ്ലെയിനുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്‌ ഉദ്‌ഘാടനം നിര്‍വ്വഹിച്ചു. ഇടയ്‌ക്കാട്‌ ഫൊറോന പ്രസിഡന്റ്‌ സിന്‍സി പാറേല്‍ അദ്ധ്യക്ഷത വഹിച്ചു. ഇടയ്‌ക്കാട്‌ ഫൊറോന ചാപ്ലെയിന്‍ ഫാ. തോമസ്‌ കീന്തനാനിക്കല്‍ ആമുഖസന്ദേശം നല്‍കി. കുമരകം യൂണിറ്റ്‌ ചാപ്ലെയിന്‍ ഫാ. ജയിംസ്‌ പൊങ്ങാനയില്‍, കെ.സി.ഡബ്ല്യു.എ പ്രസിഡന്റ്‌ മേഴ്‌സി ജോണ്‍, വൈസ്‌ പ്രസിഡന്റ്‌ ജെസ്സി ചെറുപറമ്പില്‍, ജോയിന്റ്‌ സെക്രട്ടറി മേഴ്‌സി വെട്ടുകുഴിയില്‍, ട്രഷറര്‍ ബീന മാക്കില്‍, സാലമ്മ മാത്യു, ലിറ്റി ജിബു എന്നിവര്‍ പ്രസംഗിച്ചു. സംഗമത്തോടനുബന്ധിച്ച്‌ ഇടയ്‌ക്കാട്‌ ഫൊറോനയിലെ കെ.സി.വൈ.എല്‍ അംഗങ്ങളെ ഉള്‍പ്പെടുത്തി അമ്മയെ അറിയാന്‍ എന്ന വിഷയത്തില്‍ സംവാദവും സംഘടിപ്പിച്ചു. ഇടയ്‌ക്കാട്‌ ഫൊറോനയിലെ വിവിധ യൂണിറ്റുകളില്‍ നിന്നുള്ള കെ.സി.ഡബ്ല്യു.എ ഭാരവാഹികള്‍ സംഗമത്തില്‍ പങ്കെടുത്തു.

അസോസിയേഷന്‍
Read more

Copyrights@2016.