pravasi live Broadcasting

കാരുണ്യ ഹസ്തമേകി ലിവർപൂളിലെ ക്നാനായ മക്കൾ.

കാരുണ്യ ഹസ്തമേകി ലിവർപൂളിലെ ക്നാനായ മക്കൾ.
ലിവർപൂൾ: ജന്മനാട്ടിലെ പ്രളയക്കെടുതിയിൽ കഷ്ടതയനുഭവിയ്ക്കുന്ന സഹോദരങ്ങൾക്ക് സഹായഹസ്തമേകുന്നതിനു വേണ്ടി മാതൃസംഘടനയായ യു കെ കെ സി എ യുടെ ദുരിതാശ്വാസ നിധിയിലേക്ക് 2645 പൗണ്ട് കൈമാറി ലിവർപൂൾ യൂണിറ്റ് മാതൃകയായി.
അതിവിപുലമായി നടത്തുവാനിരുന്ന ഓണാഘോഷം വേണ്ടന്നു വച്ച് ആഘോഷത്തിനു വേണ്ടി ഓരോ കുടുംബങ്ങളും മാറ്റിവച്ച തുക സമാഹരിച്ചാണ് ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറിയത്.
ലിവർപൂൾ യൂണിറ്റ് പ്രസിഡന്റ് തോമസ് ജോൺ വാരികാട്ടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന എക്സിക്യൂട്ടീവ് കമ്മറ്റി മീറ്റിംഗിൽ യു കെ കെ സി എ ജനറൽ സെക്രട്ടറി സാജു പാണപറമ്പിൽ യൂണിറ്റ് ഭാരവാഹികളിൽ നിന്നും ചെക്ക് ഏറ്റുവാങ്ങി. യോഗത്തിൽ യൂണിറ്റ് സെക്രട്ടറി ജോബി നാരകത്തിനാംകുന്നേൽ സ്വാഗതവും, ട്രഷറാർ ബിജു നമ്പാനത്തേൽ നന്ദിയും രേഖപ്പെടുത്തി.

ലിവർപൂൾ: ജന്മനാട്ടിലെ പ്രളയക്കെടുതിയിൽ കഷ്ടതയനുഭവിയ്ക്കുന്ന സഹോദരങ്ങൾക്ക് സഹായഹസ്തമേകുന്നതിനു വേണ്ടി മാതൃസംഘടനയായ യു കെ കെ സി എ യുടെ ദുരിതാശ്വാസ നിധിയിലേക്ക് 2645 പൗണ്ട് കൈമാറി ലിവർപൂൾ യൂണിറ്റ് മാതൃകയായി.അതിവിപുലമായി നടത്തുവാനിരുന്ന ഓണാഘോഷം വേണ്ടന്നു വച്ച് ആഘോഷത്തിനു വേണ്ടി ഓരോ കുടുംബങ്ങളും മാറ്റിവച്ച തുക സമാഹരിച്ചാണ് ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറിയത്.

ലിവർപൂൾ യൂണിറ്റ് പ്രസിഡന്റ് തോമസ് ജോൺ വാരികാട്ടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന എക്സിക്യൂട്ടീവ് കമ്മറ്റി മീറ്റിംഗിൽ യു കെ കെ സി എ ജനറൽ സെക്രട്ടറി സാജു പാണപറമ്പിൽ യൂണിറ്റ് ഭാരവാഹികളിൽ നിന്നും ചെക്ക് ഏറ്റുവാങ്ങി. യോഗത്തിൽ യൂണിറ്റ് സെക്രട്ടറി ജോബി നാരകത്തിനാംകുന്നേൽ സ്വാഗതവും, ട്രഷറാർ ബിജു നമ്പാനത്തേൽ നന്ദിയും രേഖപ്പെടുത്തി.

Read more

പ്രളയദുരിതത്തില്‍പ്പെട്ട വെളിയനാട് സെന്‍റ് മൈക്കിള്‍സ് സ്‌കൂളിന് മടമ്പം പി.കെ.എം കോളേജിന്റെ ധനസഹായം

മടമ്പം: പ്രളയദുരിതത്തില്‍പ്പെട്ട വെളിയനാട് സെന്‍റ് മൈക്കിള്‍സ് എല്‍.പി സ്കൂളിന്‍െറ പുനരുദ്ധാരണത്തിനു പഠനോപകരണങ്ങളും ഭാതിക സാഹചര്യങ്ങളും ഒരുക്കുന്നതിന് പി.കെ.എം കോളജ് അധ്യാപകരില്‍ നിന്നും കുട്ടികളില്‍ നിന്നും ശേഖരിച്ച തുക മാനേജര്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ കോര്‍ഡിനേറ്റര്‍ ഡോ. സിനോജ് കാരുപ്ളാക്കലിന് കൈമാറി.ചടങ്ങില്‍ പ്രോ മാനേജര്‍ ഫാ. ജോസ് നെടുങ്ങാട്ട്, ലോക്കല്‍ മാനേജര്‍ ഫാ.ലൂക്ക് പൂതൃക്കയില്‍,പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് കെ.ആര്‍ രേഖ തുടങ്ങിയവര്‍ സംബന്ധിച്ചു.

സ്‌കൂളിന് കോളേജിന്റെ  ധനസഹായം
Read more

കണ്ണങ്കര:സെന്റ്‌ തെരേസിനാസ്‌ L.P സ്‌കൂളിന്‌ ക്‌നാനായ മള്‍ട്ടി സ്റ്റേറ്റ്‌ കോപ്പറേറ്റീവ്‌ ക്രെഡിറ്റ്‌ സൊസൈറ്റി കമ്പ്യൂട്ടര്‍ നല്‍കി.

കണ്ണങ്കര:സെന്റ്‌ തെരേസിനാസ്‌ L.P സ്‌കൂളിന്‌ ക്‌നാനായ മള്‍ട്ടി സ്റ്റേറ്റ്‌ കോപ്പറേറ്റീവ്‌ ക്രെഡിറ്റ്‌ സൊസൈറ്റി കമ്പ്യൂട്ടര്‍ നല്‍കി. സ്‌കൂള്‍ മാനേജര്‍ ഫാ. റെജി കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സൊസൈറ്റി ചെയര്‍മാന്‍ സ്റ്റീഫന്‍ ജോര്‍ജ്‌ കമ്പ്യൂട്ടറിന്റെ സ്വിച്ച്‌ ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. ചടങ്ങില്‍ ഡയറക്‌ടര്‍ ബോര്‍ഡ്‌ അംഗങ്ങളായ തോമസ്‌ പീടികയില്‍, സൈമണ്‍ മണപ്പള്ളിയില്‍, ബേബി മുളവേലിപ്പുറം, സാബു കൂവക്കാട്ടില്‍, തോമസ്‌ ഇലക്കാട്ട്‌, മാനേജിംഗ്‌ ഡയറക്‌ടര്‍ ബാബു പന്നിവേലില്‍, ഹെഡ്‌മാസ്റ്റര്‍ തോമസ്‌ ആനിമൂട്ടില്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Read more

മാൾട്ടയിൽ കെ.സി.വൈ.എല്‍ രൂപീകൃതമായി

യൂറോപ്യന്‍ രാജ്യങ്ങളില്‍ ഒന്നായ മാള്‍ട്ടയില്‍ കെ.സി.വൈ.എല്‍ പുതിയ യൂണിറ്റ് രുപികരിച്ചു. 40 ഓളം വരുന്ന യുവജനങ്ങള്‍ പങ്കടെുത്ത യോഗം മാള്‍ട്ട ക്നാനായ അസോസിയേഷന്‍ വൈസ് പ്രസിഡന്‍്റ് മരിയ തോമസ് ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി പ്രസിഡന്‍്റ് :പ്രിന്‍സ് ജോര്‍ജ് കുളങ്ങാരാത്ത് മാറിക ,വൈസ് പ്രസിഡന്‍്റ് : ജീന ജോര്‍ജ് താന്നിമൂട്ടില്‍ മോനിപ്പള്ളി ,സെക്രട്ടറി : ജെയിന്‍ തോമസ് മരങ്ങാട്ടില്‍ പെരിക്കല്ലൂര്‍ , ജോയിന്‍്റ് സെക്രട്ടറി : സിനു തോമസ് വഞ്ചിപുരക്കല്‍ ഉഴവൂര്‍, ട്രഷറര്‍: സുബിന്‍ ചാക്കോ തൊഴുത്തുകര മാലക്കല്ല് ,ഉപദേശകസമിതി: ജെയിന്‍ ജോസഫ് വേണ്ടാത്തുശേരിയില്‍ ,കുമരകം ,ലിദിയ ബിനോയ് കടിയംപള്ളി രാജപുരം, പ്രാഗ്രാം കോര്‍ഡിനേറ്റര്‍ : അജീഷ് സണ്ണി പഴയംപള്ളില്‍ മാലക്കല്ല് . എക്സിക്യൂട്ടീവ് അംഗങ്ങള്‍: രാജപുരം :ഡിബിന്‍ ജെയ്സ് പുത്തന്‍പുരയില്‍ചുള്ളിക്കര , മടമ്പം : അഖില്‍ ജോണി കീരിമുകളേല്‍, പെരിക്കല്ലൂര്‍ : സാനു സണ്ണി കല്ലുവാലില്‍ കാപ്പിസെറ്റ് , ഉഴവൂര്‍ : ചിസിന്‍. എം. മാത്യു മഴുപ്പേല്‍ മോനിപ്പള്ളി ,കിടങ്ങൂര്‍ : അരുണ്‍ മാത്യു ചത്തേലില്‍ കൂടല്ലൂര്‍, ഇടയ്ക്കാട്ട് : നീപിന്‍ ജോസഫ് പുത്തന്‍പുരക്കല്‍ കുമരകം ,കടുത്തുരുത്തി : മനു ബാബു പാലയില്‍ കടുത്തുരുത്തി , പിറവം : ദിലു സ്റ്റീഫന്‍ ചമ്പത്തില്‍ വെള്ളൂര്‍,കൈപ്പുഴ : ജോമിഷ് ജോയ് പറമല നീണ്ടൂര്‍, കിരണ്‍ ആന്‍ ജോസ് ഞാറോത്ത് കരിപ്പാടം.

മാൾട്ടയിൽ KCYL രൂപീകൃതമായി
മാൾട്ട :യൂറോപ്യൻ യൂണിയനിലെ ടൂറിസ്റ്റ് രാജ്യമായ മാൾട്ടയിൽ KCYL രൂപീകൃതമായി. ഏകദേശം 40 ഓളം വരുന്ന യുവജനങ്ങൾ പങ്കെടുത്ത മീറ്ററിംഗിൽ മാൾട്ട ക്നാനായ അസോസിയേഷൻ വൈസ് പ്രസിഡന്റ്‌ ശ്രീമതി മാരിയ തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു.
മാൾട്ട KCYL ന്റെ നവസാരഥികൾ :
പ്രസിഡന്റ്‌ :പ്രിൻസ് ജോർജ് കുളങ്ങാരാത്ത്‌ മാറിക ഇടവക,
വൈസ് പ്രസിഡന്റ്‌ : ജീന ജോർജ് താന്നിമൂട്ടിൽ മോനിപ്പള്ളി ഇടവക
സെക്രട്ടറി : ജെയിൻ തോമസ് മരങ്ങാട്ടിൽ പെരിക്കല്ലൂർ ഇടവക
ജോയിന്റ് സെക്രട്ടറി : സിനു തോമസ്‌ വഞ്ചിപുരക്കൽ ഉഴവൂർ ഇടവക
ട്രെഷർ: സുബിൻ ചാക്കോ തൊഴുത്തുകര മാലക്കല്ല് ഇടവക
---അഡ്‌വൈസേഴ്സ് ---
ജെയിൻ ജോസഫ് വേണ്ടാത്തുശേരിയിൽ 
കുമരകം ഇടവക
ലിദിയ ബിനോയ്‌ കടിയംപള്ളി രാജപുരം ഇടവക
പ്രോഗ്രാം കോർഡിനേറ്റർ : അജീഷ് സണ്ണി പഴയംപള്ളിൽ മാലക്കല്ല് ഇടവക
KCYL 
--- എക്സിക്യൂട്ടീവ് അംഗങ്ങൾ---
ഡിബിൻ ജെയ്സ് പുത്തൻപുരയിൽ, ചുള്ളിക്കര ,രാജപുരം
അഖിൽ ജോണി കീരിമുകളേൽ, മടമ്പം
സാനു സണ്ണി കല്ലുവാലിൽ കാപ്പിസെറ്റ്, പെരിക്കല്ലൂർ
ചിസിൻ. എം. മാത്യു മഴുപ്പേൽ മോനിപ്പള്ളി , ഉഴവൂർ
അരുൺ മാത്യു ചേത്തലിൽ കൂടല്ലൂർ, കിടങ്ങൂർ
നീപിൻ ജോസഫ് പുത്തൻപുരക്കൽ കുമരകം , എടക്കാട്ട്
മനു ബാബു പാലെയിൽ കടുത്തുരുത്തി , കടുത്തുരുത്തി
ദിലു സ്റ്റീഫൻ ചമ്പത്തിൽ വെള്ളൂർ, പിറവം
ജോമിഷ് ജോയ് പറമല നീണ്ടൂർ, കൈപ്പുഴ
കിരൺ ആൻ ജോസ് ഞാറോത്ത്‌ കരിപ്പാടം
എന്നിവരെ മാൾട്ട KCYL നേതൃത്തത്തിലേക് തിരഞ്ഞെടുത്തു
Read more

ബിജു ഉതുപ്പ് കേസില്‍ ഹൈകോടതി വിധി സുപ്രീംകോടതി ഇന്ന് (1/10/2018) റദ്ദാക്കി.

ഡല്‍ഹി: ബിജു ഉതുപ്പ് കേസില്‍ ഹൈകോടതി വിധി സുപ്രികോടതിയുടെ ഡിവിഷന്‍ബഞ്ച് റദ്ദാക്കി.ബിജു ഉതുപ്പും കുടുംബവും ക്നാനായക്കാര്‍ ആണന്നായിരുന്നു ഹൈകോടതി വിധിച്ചത്. ഈ വിധിയാണ്  ജസ്റ്റീസ് ദീപ മിശ്ര, ജസ്റ്റീസ് വിനീത് ശര്‍മ്മ എന്നിവരടങ്ങിയ ഡിവഷന്‍ബഞ്ച് റദ്ദാക്കിയത്. തിങ്കളാഴ്ച രാവിലെയായിരുന്നു വിധി. കേസില്‍ വിശദവാദം കേള്‍ക്കാന്‍ ഹൈകോടതിയാട് സുപ്രിംകോടതി നിര്‍ദേശിച്ചു. ഹൈകോടതിയില്‍ അതിരൂപതനല്‍കിയ റിവ്യൂഹര്‍ജി വേണ്ട വിധം കേള്‍ക്കാതിരുന്നതിനാല്‍ വിധി റദ്ദാക്കണമെന്നായിരുന്നു അതിരൂപത കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്. കേസില്‍ കെ.സി.സി അതിരൂപത സമിതിയും കക്ഷി ചേര്‍ന്നിരുന്നു. അതിരൂപതയ്ക്കു വേണ്ടി സീനീയര്‍ അഭിഭാഷകരായ അഡ്വ. എഫ്.എസ് നരിമാന്‍, അഡ്വ.വിശ്വനാഥന്‍ എന്നിവര്‍ ഹാജരയി.

റിവ്യൂഹര്‍ജി കോടതിയില്‍
Read more

കാരിത്താസ് സെക്കൂലര്‍ ഇന്‍സ്റ്റിറ്റ്യുട്ടിന്‍റെ സഹായത്തോടെ രാജപുരം മടമ്പം ഫൊറോനകളില്‍ തിരുഹൃദയ സ്നേഹതിര്‍ത്ഥീ പദ്ധതിക്ക് തുടക്കമായി

കാരിത്താസ് സെക്കൂലര്‍ ഇന്‍സ്റ്റിറ്റ്യുട്ടിന്‍റെ സഹായത്തോടെ രാജപുരം മടമ്പം ഫോറൊനകളില്‍ തിരുഹൃദയ സ്നേഹതിര്‍ത്ഥീ പദ്ധതിക്ക് തുടക്കമായി
മടമ്പം; MASSന്‍റെ നേതൃത്വത്തില്‍ കാരിത്താസ് സെക്കൂലര്‍ ഇന്‍സ്റ്റിറ്റ്യുട്ടിന്‍റെ സഹായത്തോടെ രാജപുരം മടമ്പം ഫോറൊനകളില്‍ വരുന്ന 5 വര്‍ഷത്തെക്കു നടത്തുന്ന പ്രവര്‍ത്തനമാണിത്. അരോഗ്യ-സാമുഹിക – വിദ്യഭ്യാസ മേഘലയിലെ ഉന്നമനമാണ് ഈ പദ്ധതിയുടെ ലക്ഷ്യം. കാരിത്താസ് സിസ്സ്റ്റേഴ്സ് 45 ലക്ഷം രുപയാണ് 5 വര്‍ഷത്തെക്ക് ഈ പദ്ധതിക്കായി നല്കുന്നത്. ഇന്ന് മാടമ്പം ഫൊറൊനയിലെ വിവിധ ഇടവകളില്‍പ്പെട്ട ഉന്നത വിദ്യഭ്യാസത്തിനു പോകുന്ന 18 കുട്ടികള്‍ ക്കാണ് വിദ്യഭ്യാസ സഹായം നല്‍കിയത്. ചടങ്ങില്‍ ചെക്ക് വിതരണോത്ഘാടനം ഫാ. ലൂക്ക് പൂതൃക്കയില്‍ നിര്‍വ്വഹിച്ചു. സി.ലിസ്സി കാരിത്താസ് അദ്ധ്യക്ഷത വഹിച്ചു. സി. സോണിയ, ഫാ.ബിബിന്‍ കണ്ടൊത്ത് മാസ്സ് സ്റ്റാഫ് റെനി എന്നിവര്‍ സന്നിഹിതരായിരുന്നു.

*കളിച്ചെപ്പ്* ദ്വവാരിക കെ.സി.വൈ.എൽ ചെറുകര യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സൗജന്യമായി വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു.

മാതൃവിദ്യാലയത്തിന് സ്നേഹ സമ്മാനവുമായി കെ.സി.വൈ.എൽ ചെറുകര
ചെറുകര: “പള്ളിക്കൂടത്തിനൊപ്പം പള്ളിയും അതിനൊപ്പം യുവജനങ്ങളും " എന്ന ആശയം മുൻനിർത്തി ചെറുകര പള്ളിയുടെ വിദ്യാഭ്യാസ സ്ഥാപനമായ സെന്റ്.ആന്റണീസ് യു.പി. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും അവരുടെ സങ്കുചിതമായ സർഗ്ഗഭാവനെയെ വളർത്തിയെടുക്കുവാൻ ഈ അർദ്ധവാർഷികത്തിലേക്ക് 10000 രൂപയുടെ മംഗളം പ്രസിദ്ധീകരണമായ *കളിച്ചെപ്പ്* എന്ന ദ്വവാരിക കെ.സി.വൈ.എൽ ചെറുകര യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സൗജന്യമായി വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു.
രാവിലെ ചെറുകര സ്കൂളിൽ PTA പ്രസിഡന്റ് ശ്രി.ബേബി ഇടയാടിയിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ മാനേജർ ഫാ.സുനോജ് കുടിലിൽ പരിപാടി ഔദ്യോധികമായി ഉദ്ഘാടനം ചെയ്തു. ശേഷം കളിച്ചെപ്പ് എന്ന വാരികയുടെ ആദ്യ പകർപ്പ് സ്കൂൾ മാനേജർ ഫാ.സുനോജ് കുടിലിലും കെ.സി.വൈ.എൽ ചെറുകര യൂണിറ്റ് പ്രസിഡന്റ് ലിബിൻ ജോസ് പാറയിലും ചേർന്ന് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.സ്റ്റീഫൻ ന് കൈമാറി. സ്കൂളിലെ വിദ്യാർത്ഥികൾ,അധ്യാപകർ, അനധ്യാപകർ, മംഗളം മാനേജ്മെന്റ് പ്രതിനിധികൾ, കെ.സി.വൈ.എൽ അംഗങ്ങൾ എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു.
അതോടൊപ്പം സാമൂഹ്യ പ്രതിബന്ധതയുള്ള യുവജനങ്ങളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ കെ.സി.വൈ.എൽ ചെറുകര യൂണിറ്റ് തുsങ്ങി വെച്ച *YOUTH FOR NATURE*. എന്ന പദ്ധതിയുടെ തുടർച്ചയായി യുവജനങ്ങളും, വിദ്യാർത്ഥികളും ചേർന്ന് സ്കൂളും പരിസരങ്ങളും വൃത്തിയാക്കുകയും, മരതൈകളും, പച്ചക്കറികളും വച്ചു പിടിപ്പിക്കുകയും ചെയ്തു.
പരിപാടികൾക്ക് യുണിറ്റ് പ്രസിഡന്റ് ലിബിൻ ജോസ് പാറയിൽ, ഫിലിപ്സൻ സിബി തറപ്പുതൊട്ടിയിൽ, ബിനു ബേബി തെക്കേ നീറുങ്കൽ, നിജിത ജോസ് ആത്മതടത്തിൽ, ഡോണാ ജോസ് പുഞ്ചാൽ, സി.റോജിൻ SJC, സജി ഓലിക്കര എന്നിവർ നേതൃത്വം നൽകി.

ക്നാനായ റീജിയൻ പ്രതിനിധി സമ്മേളനത്തിന് തിരിതെളിഞ്ഞു.

ക്നാനായ റീജിയൻ പ്രതിനിധി സമ്മേളനത്തിന്
തിരിതെളിഞ്ഞു. സ്റ്റീഫൻ ചൊള്ളമ്പേൽ. (പി.ആർ.ഒ) ചിക്കാഗോ:
മോർട്ടൺഗ്രോവ് സെ.മേരിസ് ക്നാനായ പള്ളിയിൽ വച്ച് ചിക്കാഗോ രൂപത
ക്നാനായ റീജിയന്റെ നേതൃത്വത്തിൽ നടന്ന പ്രതിനിധി സമ്മേളനത്തിന്
തിരിതെളിയിച്ചു. റീജിയന്റെ എല്ലാ ഇടവകയിലെയും മിഷനിലെയും വൈദികർ,
സന്യസ്തർ, കൈക്കാരന്മാർ, പാരിഷ് കൗൺസിൽ പ്രതിനിധികൾ, ഡി.ആർ.ഇ
തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. സെപ്തംബർ 28 വെള്ളിയാഴ്ച രാവിലെ 9
മണിക്ക് റീജിയണിലെ എല്ലാ വൈദികരും ചേർന്നു അർപ്പിച്ച സമൂഹബലിയിൽ
സെ.മേരിസ് ഇടവക വികാരിയും ക്നാനായ റീജിയൻ ഡയറക്ടറുമായ മോൺസിഞ്ഞോർ
തോമസ് മുളവനാൽ മുഖ്യകാർമികത്വം വഹിച്ചു. തുടന്ന് നടന്ന പ്രതിനിധി
സമ്മേളനം മോൺ. തോമസ് മുളവനാൽ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.
നിലവിലുള്ള വിവിധ കമ്മീഷനുകളുടെ പ്രവർത്തനങ്ങൾ, ഭാവി കർമപരിപാടികൾ
തുടങ്ങി ക്നനായ സമുഹം നേരിടുന്ന വിവിധ വിഷയങ്ങളെക്കുറിച്ചും യോഗത്തിൽ
ചർച്ച ചെയ്യപ്പെട്ടു. ചിക്കാഗോ സീറോ മലബാർ രൂപതാ മെത്രാൻ അഭിവന്ദൃ മാർ
ജേക്കബ് അങ്ങാടിയത്ത് മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുക്കുകയും
ആശംസപ്രസംഗം നടത്തുകയും ചെയ്യതു. ക്നാനായ റീജിയന്റെ പ്രവർത്തനങ്ങൾ ഏറെ
പ്രശംസനീയമാണെന്നും വളർച്ചയ്ക്കായി നാം പ്രാർത്ഥനയോടെ കാത്തിരിക്കയും
ഊർജ്ജസ്വലമായി പ്രവർത്തിക്കുകയും ചെയ്യണമെന്ന് അദ്ദേഹം തന്റെ
ആശംസാപ്രസംഗത്തിൽ ഓർമിപ്പിച്ചു. ക്നാനായ റീജിയണിലെ എല്ലാ ഇടവകകളിൽ
നിന്നുമായി 68 ഓളം പ്രതിനിധികൾ ഈ ഏകദിന സമ്മേളനത്തിൽ പങ്കെടുത്തു.
.

ചിക്കാഗോ:മോർട്ടൺഗ്രോവ് സെ.മേരിസ് ക്നാനായ പള്ളിയിൽ വച്ച് ചിക്കാഗോ രൂപത ക്നാനായ റീജിയന്റെ നേതൃത്വത്തിൽ നടന്ന പ്രതിനിധി സമ്മേളനത്തിന് തിരിതെളിയിച്ചു. റീജിയന്റെ എല്ലാ ഇടവകയിലെയും മിഷനിലെയും വൈദികർ, സന്യസ്തർ, കൈക്കാരന്മാർ, പാരിഷ് കൗൺസിൽ പ്രതിനിധികൾ, ഡി.ആർ.ഇ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. സെപ്തംബർ 28 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് റീജിയണിലെ എല്ലാ വൈദികരും ചേർന്നു അർപ്പിച്ച സമൂഹബലിയിൽ സെ.മേരിസ് ഇടവക വികാരിയും ക്നാനായ റീജിയൻ ഡയറക്ടറുമായ മോൺസിഞ്ഞോർ തോമസ് മുളവനാൽ മുഖ്യകാർമികത്വം വഹിച്ചു. തുടന്ന് നടന്ന പ്രതിനിധി സമ്മേളനം മോൺ. തോമസ് മുളവനാൽ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.നിലവിലുള്ള വിവിധ കമ്മീഷനുകളുടെ പ്രവർത്തനങ്ങൾ, ഭാവി കർമപരിപാടികൾ തുടങ്ങി ക്നനായ സമുഹം നേരിടുന്ന വിവിധ വിഷയങ്ങളെക്കുറിച്ചും യോഗത്തിൽ ചർച്ച ചെയ്യപ്പെട്ടു. ചിക്കാഗോ സീറോ മലബാർ രൂപതാ മെത്രാൻ അഭിവന്ദൃ മാർ ജേക്കബ് അങ്ങാടിയത്ത് മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുക്കുകയും ആശംസപ്രസംഗം നടത്തുകയും ചെയ്യതു. ക്നാനായ റീജിയന്റെ പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണെന്നും വളർച്ചയ്ക്കായി നാം പ്രാർത്ഥനയോടെ കാത്തിരിക്കയും ഊർജ്ജസ്വലമായി പ്രവർത്തിക്കുകയും ചെയ്യണമെന്ന് അദ്ദേഹം തന്റെ ആശംസാപ്രസംഗത്തിൽ ഓർമിപ്പിച്ചു. ക്നാനായ റീജിയണിലെ എല്ലാ ഇടവകകളിൽ നിന്നുമായി 68 ഓളം പ്രതിനിധികൾ ഈ ഏകദിന സമ്മേളനത്തിൽ പങ്കെടുത്തു.

.

Read more

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ മെരിറ്റ് ഡേ ആഘോഷിച്ചു.

മെരിറ്റ് ഡേ ആഘോഷിച്ചു
ഉഴവൂര്‍: ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ മെരിറ്റ് ഡേ-2018 അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. മാനേജര്‍ റവ.ഫാ. അലക്‌സ് ആക്കപ്പറമ്പിലിന്റെ അധ്യക്ഷതയില്‍ സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണര്‍ ശ്രീ. വിന്‍സന്‍ എം. പോള്‍ ഐ.പി.എസ് മുഖ്യപ്രഭാഷണം നടത്തി, പ്രിന്‍സിപ്പല്‍ ഡോ. ഷൈനി ബേബി 
ചടങ്ങില്‍ സ്വാഗതം ആശംസിച്ചു. എം.ജി. യൂണിവേഴ്‌സിറ്റി ബിരുദതലത്തില്‍ ബി.എ. ഇംഗ്ലീഷ് വൊക്കേഷണല്‍ വിഭാഗത്തില്‍ ഓം റാങ്ക് ജേതാവായ റോഷ ബി. റോയിക്ക് പി.റ്റി.എ. സ്‌പോസര്‍ ചെയ്ത ഗോള്‍ഡ് മെഡലും മാനേജ്‌മെന്റ് വക പ്രത്യേക 
പുരസ്‌കാരവും നല്‍കി അനുമോദിച്ചു. വിവിധ ഡിഗ്രിപ്രോഗ്രാമുകളില്‍ എ പ്ലസ്, 
എ ഗ്രേഡ് കരസ്ഥമാക്കിയവരെ പ്രത്യേക പുരസ്‌കാരങ്ങള്‍ നല്‍കി അനുമോദിച്ചു. കൂടാതെ വിവിധ ഡിപ്പാര്‍"ുമെന്റുകള്‍ ഏര്‍പ്പെടുത്തിയി"ുള്ള ക്യാഷ് അവാര്‍ഡുകളും 
ചടങ്ങില്‍ വിതരണം ചെയ്തു. സ്‌പോര്‍ട്‌സ്, എന്‍.സി.സി., എന്‍. എസ്. എസ്. മേഖലകളില്‍ മികച്ച പ്രവര്‍ത്തനെ കാഴ്ചവച്ചവര്‍ക്കും പുരസ്‌കാരങ്ങള്‍ നല്‍കി. യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ മികച്ച റാങ്കുകള്‍ കരസ്ഥമാക്കിയവരെയും നിലവാരമുളള പ്രൊജക്ടുകള്‍ സമര്‍പ്പിച്ചവരെയും പി.റ്റി.എ. പ്രത്യേകം അനുമോദിച്ചു. എന്‍ഡോവ്‌മെന്റ് കവീനറും വൈസ്പ്രിന്‍സിപ്പലുമായ പ്രൊഫ. ജോസ് തോമസ് പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ബര്‍സാര്‍ ഫാ. സന്തോഷ് മുല്ലമംഗലത്ത്, പി.റ്റി.എ. വൈസ് പ്രസിഡന്റ് ശ്രീ. ജോയി ഫിലിപ്പോസ്, സ്റ്റുഡന്‍സ് കൗസില്‍ ചെയര്‍മാന്‍ ശ്രീ. അതുല്‍ എം ബിജു എിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. റാങ്ക് ജേതാവായ 
റോഷ ബി. റോയ് കോളേജിലെ അനുഭവങ്ങള്‍ പങ്കുവെച്ചു. ചടങ്ങിന് വൈസ് 
പ്രിന്‍സിപ്പല്‍ ഡോ. ബെി കുര്യാക്കോസ് നന്ദി പ്രകാശിപ്പിച്ചു. പരിപാടികള്‍ക്ക് 
ശ്രീ. ജയിസ് കുര്യന്‍, ശ്രീ. രഞ്ജിത്ത് റ്റി. കോര, ശ്രീമതി അമ്പിളി കാതറിന്‍ തോമസ്, ശ്രീമതി റ്റിന ജോസ്, ശ്രീമതി ശ്രുതി എല്‍സ ജോസ് എിവര്‍ നേതൃത്വം നല്‍കി.

ഉഴവൂര്‍: ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ മെരിറ്റ് ഡേ-2018 അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. മാനേജര്‍ റവ.ഫാ. അലക്‌സ് ആക്കപ്പറമ്പിലിന്റെ അധ്യക്ഷതയില്‍ സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണര്‍ ശ്രീ. വിന്‍സന്‍ എം. പോള്‍ ഐ.പി.എസ് മുഖ്യപ്രഭാഷണം നടത്തി, പ്രിന്‍സിപ്പല്‍ ഡോ. ഷൈനി ബേബി ചടങ്ങില്‍ സ്വാഗതം ആശംസിച്ചു. എം.ജി. യൂണിവേഴ്‌സിറ്റി ബിരുദതലത്തില്‍ ബി.എ. ഇംഗ്ലീഷ് വൊക്കേഷണല്‍ വിഭാഗത്തില്‍ ഒന്നാം റാങ്ക് ജേതാവായ റോഷ ബി. റോയിക്ക് പി.റ്റി.എ. സ്‌പോസര്‍ ചെയ്ത ഗോള്‍ഡ് മെഡലും മാനേജ്‌മെന്റ് വക പ്രത്യേക പുരസ്‌കാരവും നല്‍കി അനുമോദിച്ചു. വിവിധ ഡിഗ്രിപ്രോഗ്രാമുകളില്‍ എ പ്ലസ്, എ ഗ്രേഡ് കരസ്ഥമാക്കിയവരെ പ്രത്യേക പുരസ്‌കാരങ്ങള്‍ നല്‍കി അനുമോദിച്ചു. കൂടാതെ വിവിധ ഡിപ്പാര്‍ട്ടുമെന്റുകള്‍ ഏര്‍പ്പെടുത്തിയി"ുള്ള ക്യാഷ് അവാര്‍ഡുകളും ചടങ്ങില്‍ വിതരണം ചെയ്തു. സ്‌പോര്‍ട്‌സ്, എന്‍.സി.സി., എന്‍. എസ്. എസ്. മേഖലകളില്‍ മികച്ച പ്രവര്‍ത്തനെ കാഴ്ചവച്ചവര്‍ക്കും പുരസ്‌കാരങ്ങള്‍ നല്‍കി. യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ മികച്ച റാങ്കുകള്‍ കരസ്ഥമാക്കിയവരെയും നിലവാരമുളള പ്രൊജക്ടുകള്‍ സമര്‍പ്പിച്ചവരെയും പി.റ്റി.എ. പ്രത്യേകം അനുമോദിച്ചു. എന്‍ഡോവ്‌മെന്റ് കവീനറും വൈസ്പ്രിന്‍സിപ്പലുമായ പ്രൊഫ. ജോസ് തോമസ് പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ബര്‍സാര്‍ ഫാ. സന്തോഷ് മുല്ലമംഗലത്ത്, പി.റ്റി.എ. വൈസ് പ്രസിഡന്റ് ശ്രീ. ജോയി ഫിലിപ്പോസ്, സ്റ്റുഡന്‍സ് കൗസില്‍ ചെയര്‍മാന്‍ ശ്രീ. അതുല്‍ എം ബിജു എിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. റാങ്ക് ജേതാവായ റോഷ ബി. റോയ് കോളേജിലെ അനുഭവങ്ങള്‍ പങ്കുവെച്ചു. ചടങ്ങിന് വൈസ് പ്രിന്‍സിപ്പല്‍ ഡോ. ബെി കുര്യാക്കോസ് നന്ദി പ്രകാശിപ്പിച്ചു. പരിപാടികള്‍ക്ക് ശ്രീ. ജയിസ് കുര്യന്‍, ശ്രീ. രഞ്ജിത്ത് റ്റി. കോര, ശ്രീമതി അമ്പിളി കാതറിന്‍ തോമസ്, ശ്രീമതി റ്റിന ജോസ്, ശ്രീമതി ശ്രുതി എല്‍സ ജോസ് എന്നിവര്‍ നേതൃത്വം നല്‍കി.

Read more

കല്ലറ സെൻറ് തോമസ് ഹൈസ്കൂളിൽ സ്കൂൾ കായിക മത്സരം തുടങ്ങി

കല്ലറ സെൻറ് തോമസ് ഹൈസ്കൂളിൽ സ്കൂൾ കായിക മത്സരം തുടങ്ങി
കല്ലറ: കല്ലറ സെൻറ് തോമസ് ഹൈസ്കൂളിൽ സ്കൂൾ കായിക മത്സരത്തിന് തുടക്കമായി. ഫാദർ ജിബിൻ മണലോടിയിൽ ചടങ്ങിൽ അധ്യക്ഷനായിരുന്നു. സംസ്ഥാനതലത്തിൽ ഏറ്റവും നല്ല അദ്ധ്യാപകനുള്ള അവാർഡ് നേടിയ ശ്രീ. ഫ്രാൻസിസ് സാർ കായികമേള ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വെച്ച് ശ്രീ ഫ്രാൻസിസ് സാറിനെ momento നൽകി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ വിൻസെന്റ് സാർ അനുമോദിച്ചു. സർക്കിൾ ഇൻസ്പെക്ടർ ശ്രീ കെ എസ് ജയൻ മുഖ്യപ്രഭാഷണം നടത്തി. പി ടി എ പ്രസിഡണ്ട് ശ്രീ ത്രിഗുനേശൻ ആശംസയർപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ . ആർ സി വിൻസൻറ് സാർ സ്വാഗതവും, പി ഇ റ്റി ശ്രീ. സിബി തോമസ് നന്ദിയും പറഞ്ഞു

കല്ലറ: കല്ലറ സെൻറ് തോമസ് ഹൈസ്കൂളിൽ സ്കൂൾ കായിക മത്സരത്തിന് തുടക്കമായി. ഫാദർ ജിബിൻ മണലോടിയിൽ ചടങ്ങിൽ അധ്യക്ഷനായിരുന്നു. സംസ്ഥാനതലത്തിൽ ഏറ്റവും നല്ല അദ്ധ്യാപകനുള്ള അവാർഡ് നേടിയ ശ്രീ. ഫ്രാൻസിസ് സാർ കായികമേള ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വെച്ച് ശ്രീ ഫ്രാൻസിസ് സാറിനെ momento നൽകി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ വിൻസെന്റ് സാർ അനുമോദിച്ചു. സർക്കിൾ ഇൻസ്പെക്ടർ ശ്രീ കെ എസ് ജയൻ മുഖ്യപ്രഭാഷണം നടത്തി. പി ടി എ പ്രസിഡണ്ട് ശ്രീ ത്രിഗുനേശൻ ആശംസയർപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ . ആർ സി വിൻസൻറ് സാർ സ്വാഗതവും, പി ഇ റ്റി ശ്രീ. സിബി തോമസ് നന്ദിയും പറഞ്ഞു.

Read more

കുട്ടനാടിന്റെ അതിജീവനത്തിന് കൈത്താങ്ങൊരുക്കി കെ.എസ്.എസ്.എസ്

കുട്ടനാടിന്റെ അതിജീവനത്തിന് കൈത്താങ്ങൊരുക്കി കെ.എസ്.എസ്.എസ്
* 50 കുടുംബങ്ങള്‍ക്ക് പതിനായിരം രൂപ വീതം ഭവന പുനരുദ്ധാരണത്തിന് ധന സഹായം നല്‍കി
കോട്ടയം: പ്രളയം വിഴുങ്ങിയ കുട്ടാനാടിന്റെ അതിജീവനത്തിന് സഹയഹസ്തമൊരുക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി. തമിഴ്‌നാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്ലസ് എന്ന സംഘടനയുമായി സഹകരിച്ച് ആലപ്പുഴ ജില്ലയിലെ വെളിയനാട് പ്രദേശത്തെ 50 കുടുംബങ്ങള്‍ക്ക് ഭവന പുനരുദ്ധാരണത്തിനായി പതിനായിരം രൂപാ വിതം കെ.എസ്.എസ്.എസ് ലഭ്യമാക്കി. കെ.എസ്.എസ്.എസ് സെക്രട്ടറി ഫാ. സുനില്‍ പെരുമാനൂര്‍, വെളിയനാട് സെന്റ് മൈക്കിള്‍സ് ചര്‍ച്ച് വികാരി ഫാ. മാത്യു കണ്ണാല, ബ്ലസ് സംഘടനാ   ഭാരവാഹികളായ ബ്ലസ് ആന്റണി, നരസിംഹ റെഡി, അരുള്‍ ജോ, സാമൂഹ്യ പ്രവര്‍ത്തകരായ ആനി തോമസ്, ലീന സിബിച്ചന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

കോട്ടയം; 50 കുടുംബങ്ങള്‍ക്ക് പതിനായിരം രൂപ വീതം ഭവന പുനരുദ്ധാരണത്തിന് ധന സഹായം നല്‍കി.  പ്രളയം വിഴുങ്ങിയ കുട്ടാനാടിന്റെ അതിജീവനത്തിന് സഹയഹസ്തമൊരുക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി. തമിഴ്‌നാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്ലസ് എന്ന സംഘടനയുമായി സഹകരിച്ച് ആലപ്പുഴ ജില്ലയിലെ വെളിയനാട് പ്രദേശത്തെ 50 കുടുംബങ്ങള്‍ക്ക് ഭവന പുനരുദ്ധാരണത്തിനായി പതിനായിരം രൂപാ വിതം കെ.എസ്.എസ്.എസ് ലഭ്യമാക്കി. കെ.എസ്.എസ്.എസ് സെക്രട്ടറി ഫാ. സുനില്‍ പെരുമാനൂര്‍, വെളിയനാട് സെന്റ് മൈക്കിള്‍സ് ചര്‍ച്ച് വികാരി ഫാ. മാത്യു കണ്ണാല, ബ്ലസ് സംഘടനാ   ഭാരവാഹികളായ ബ്ലസ് ആന്റണി, നരസിംഹ റെഡി, അരുള്‍ ജോ, സാമൂഹ്യ പ്രവര്‍ത്തകരായ ആനി തോമസ്, ലീന സിബിച്ചന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Read more

ഗ്രാമീണ സമ്പത്‌വ്യവസ്ഥയെ കുറിച്ച് പ്രഭാഷണം നടത്തി

ഗ്രാമീണ സമ്പത്‌വ്യവസ്ഥയെ കുറിച്ച് പ്രഭാഷണം നടത്തി
ഉഴവൂര്‍: സെന്റ് സ്റ്റീഫന്‍സ് കോളേജിലെ സാമ്പത്തികശാസ്ത്ര വിഭാഗത്തിന്റെ 2018-19 പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനം വൈസ്പ്രിന്‍സിപ്പല്‍ ഡോ. ബെന്നി കുര്യാക്കോസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ യോഗത്തില്‍ NABARD ന്റെ അസിസ്റ്റന്റ് ജനറല്‍ മാനേജരും മലപ്പുറം കോഴിക്കോട് ജില്ലകളുടെ ഡി.ഡി.എം. ഉം ആയ ശ്രീ. ജയിംസ് പി ജോര്‍ജ് നിര്‍വ്വഹിച്ചു. തുടര്‍് നബാര്‍ഡും ഗ്രാമീണ സമ്പത്‌വ്യവസ്ഥയും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. യോഗത്തില്‍ വകുപ്പു മേധാവി ശ്രീ തോമസ് കെ.സി, അസ്സോസിയേഷന്‍ സെക്ര"റി ശ്രീ. വിഷ്ണു മനോജ് എിവര്‍ പ്രസംഗിച്ചു.

ഭിന്നശേഷിയുള്ളവര്‍ക്കായുള്ള സഹായ ഉപകരണങ്ങളുടെ വിതരണവും വിവരശേഖരണവും നടത്തി

`n¶-ti-jn-bp-Å-hÀ¡m-bpÅ klmb D]-I-c-W-§-fpsS hnX-c-Whpw hnh-c-ti-J-c-Whpw \S¯n
tIm-«bw: {]f-b-sI-SpXn t\cn-tS­n h¶ `n¶-ti-jn-bpÅ hyàn-IÄ¡pw htbm-P-\-§Ä¡p-ambn tIm«bw AXn-cq-]-X-bpsS kmaqly tkh\ hn`m-K-amb tIm«bw tkmjy kÀÆokv skmssk-än-bpsS t\Xr-Xz-¯n klmb D]-I-c-W-§Ä hnX-cWw sNbvXp. `n¶-ti-jn-bp-Å-h-cpsS ka{K D¶-a\w e£y-am¡n {]hÀ¯n-¡p¶ sam_n-enän C³Uy-bp-ambn kl-I-cn¨v tIm«bw PnÃ-bnse `n¶tijnbpÅ hyànIÄ¡pw htbmP\§Ä¡pambmWv klmb D]-I-c-W-§Ä hnX-cWw sNbvX-Xv. sh¨qÀ, Ipa-c-Iw, ssNX\y, tNÀ¸p¦Â F¶n-hn-S-§-fn-embn kwL-Sn-¸n¨ Iym¼p-I-tfm-S-\p-_-Ôn-¨mWv klmb D]-I-c-W-§Ä hnX-cWw sNbvXXv. hoÂsN-bÀ, hm¡À, Du¶p-hSn-IÄ, Itk-c-IÄ, {I¨kv F¶n-h-bmWv hnX-cWw sNbvX-Xv. Iym¼p-I-tfm-S-\p-_-Ôn¨v `n¶tijnbpÅ hyànIfpsS kmaqly t£aw ap³\nÀ¯nbpÅ hnh-c-ti-J-c-Whpw \S-¯n.  sI.Fkv.Fkv.Fkv sk{I«dn ^m. kp\n s]cpam\qÀ, kvs]jy FPyqt¡tägvkmb knÌÀ knan, knÌÀ \nJne Fkv.sP.kn, sam_nenän C³Uy {]Xn\n[nIfmb ka cmPp, ^nen¸v, dnjmZv, kp¡qÀ F¶nhÀ t\XrXzw \ÂIn. 140 t]À Iym¼p-I-fn ]s¦-Sp-¯p. 

കോട്ടയം: പ്രളയകെടുതി നേരിടേണ്ടി വന്ന ഭിന്നശേഷിയുള്ള വ്യക്തികള്‍ക്കും വയോജനങ്ങള്‍ക്കുമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന മൊബിലിറ്റി ഇന്‍ഡ്യയുമായി സഹകരിച്ച് കോട്ടയം ജില്ലയിലെ ഭിന്നശേഷിയുള്ള വ്യക്തികള്‍ക്കും വയോജനങ്ങള്‍ക്കുമായാണ് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തത്. വെച്ചൂര്‍, കുമരകം, ചൈതന്യ, ചേര്‍പ്പുങ്കല്‍ എന്നിവിടങ്ങളിലായി സംഘടിപ്പിച്ച ക്യാമ്പുകളോടനുബന്ധിച്ചാണ് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തത്. വീല്‍ചെയര്‍, വാക്കര്‍, ഊന്നുവടികള്‍, കസേരകള്‍, ക്രച്ചസ് എന്നിവയാണ് വിതരണം ചെയ്തത്. ക്യാമ്പുകളോടനുബന്ധിച്ച് ഭിന്നശേഷിയുള്ള വ്യക്തികളുടെ സാമൂഹ്യ ക്ഷേമം മുന്‍നിര്‍ത്തിയുള്ള വിവരശേഖരണവും നടത്തി.  കെ.എസ്.എസ്.എസ് സെക്രട്ടറി ഫാ. സുനില്‍ പെരുമാനൂര്‍, സ്‌പെഷ്യല്‍ എജ്യൂക്കേറ്റേഴ്‌സായ സിസ്റ്റര്‍ സിമി, സിസ്റ്റര്‍ നിഖില എസ്.ജെ.സി, മൊബിലിറ്റി ഇന്‍ഡ്യ പ്രതിനിധികളായ സമ രാജു, ഫിലിപ്പ്, റിഷാദ്, സുക്കൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. 140 പേര്‍ ക്യാമ്പുകളില്‍ പങ്കെടുത്തു. 

Read more

ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് കിറ്റുകള്‍ വിതരണം ചെയ്തു

ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക്
കിറ്റുകള്‍ വിതരണം ചെയ്തു 
കോട്ടയം: പ്രളയ ദുരന്തമനുഭവിച്ച  ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍  ഹാബിറ്റാറ്റ് ഫോര്‍ ഹ്യുമാനിറ്റിയുടെ സഹകരണത്തോടെ കിറ്റുകള്‍ വിതരണം ചെയ്തു. കോട്ടയം ജില്ലയിലെ കുമരകത്തെ ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായാണ് കിറ്റുകള്‍ വിതരണം ചെയ്തത്. വസ്ത്രങ്ങള്‍, ശുചീകരണ വസ്തുക്കള്‍, ബിസ്‌ക്കറ്റ്, സോപ്പ്, ബ്രഷ്, പേസ്റ്റ്, പൗഡര്‍ എന്നിവയടങ്ങുന്ന കിറ്റുകളാണ് വിതരണം ചെയ്തത്. കെ.എസ്.എസ്.എസ് സെക്രട്ടറി ഫാ. സുനില്‍ പെരുമാനൂര്‍, കെ.എസ്.എസ്.എസ് അനിമേറ്റേഴ്‌സ്, കോര്‍ഡിനേറ്റേഴ്‌സ്, സ്വാശ്രയ സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ നേതൃത്വം നല്‍കി

മെത്രാൻ സിനഡിലേക്ക് ഭാരതത്തിൽ നിന്ന് പതിനാലംഗ സംഘം

മെത്രാൻ സിനഡിലേക്ക് ഭാരതത്തിൽ നിന്ന് പതിനാലംഗ സംഘം
ന്യൂഡൽഹി: “യുവജനവും വിശ്വാസവും ദൈവവിളി വിവേചിച്ചറിയലും” എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി വത്തിക്കാനിൽ അടുത്ത മാസം ആരംഭിക്കുന്ന മെത്രാൻ സിനഡിലേക്ക് ഭാരതത്തിൽ നിന്നും പതിനാലംഗ സംഘം. ഭാരതത്തിലെ മൂന്ന് കർദ്ദിനാൾമാർ, രണ്ട് ആർച്ച് ബിഷപ്പുമാർ, അഞ്ച് മെത്രാന്മാർ, രണ്ട് വൈദികർ, ഒരു യുവാവും യുവതിയും എന്നിങ്ങനെ പതിനാല് പേരടങ്ങുന്നതാണ് സിനഡിൽ പങ്കെടുക്കുന്ന സംഘം.
ദേശീയ കത്തോലിക്ക മെത്രാൻ സമിതി അദ്ധ്യക്ഷനും ബോംബെ ആർച്ച് ബിഷപ്പുമായ കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്, സീറോ മലബാർ മേജര്‍ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി, സീറോ മലങ്കര മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്ക ബാവ എന്നിവരാണ് ഭാരത സംഘത്തിലെ കര്‍ദ്ദിനാളുമാര്‍. ഒഡീഷ ആർച്ച് ബിഷപ്പ് ജോൺ ബർവ, മദ്രാസ്- മൈലാപ്പൂര്‍ ആര്‍ച്ച് ബിഷപ്പ് ആന്റണി അന്തോണി സ്വാമി, ആന്ധ്രപ്രദേശിലെ എലൂര്‍ രൂപത അധ്യക്ഷന്‍ ബിഷപ്പ് ജയ റാവു പോളിമെറ, വിജയപുരം ബിഷപ്പ് സെബാസ്റ്റ്യ തെക്കേത്ച്ചേരിൽ, ബെല്ലാരി ബിഷപ്പ് ഹെൻറി ഡിസൂസ, കോട്ടയം സഹായ മെത്രാന്‍ ബിഷപ്പ് ജോസഫ് പണ്ടാരശ്ശേരിൽ, തലശ്ശേരി സഹായ മെത്രാൻ ജോസഫ് പാംപ്ലാനി തുടങ്ങിയവരാണ് മെത്രാന്‍ സംഘത്തില്‍ ഉള്ളത്.
യുവജനങ്ങളെ പ്രതിനിധീകരിച്ച് ഇന്ത്യൻ കത്തോലിക്ക യൂത്ത് മൂവ്മെന്റ് പ്രസിഡൻറ് പെർസിവൽ ഹോൾട്ടും, ഫോക്ക്ലോർ മൂവ്മെൻറ് അംഗം ചെർലിൻ മെനെസസും സാന്നിധ്യം അറിയിക്കും. മലയാളി വൈദികരായ ഫാ.ജോസഫ് കൊച്ചാപ്പിള്ളിൽ, ഫാ.തോമസ് കള്ളിക്കാട്ട് ( കർണ്ണാടക) എന്നിവരാണ് പ്രതിനിധി സംഘത്തിലെ വൈദികര്‍. വത്തിക്കാനിൽ ഒക്ടോബർ മൂന്നിന് ആരംഭിക്കുന്ന സിനഡ് ഇരുപത്തിയെട്ട് വരെ നീളും.

റോമില്‍ യുവജനങ്ങള്‍ക്കായുളള മെത്രാന്‍മാരുടെ സിനഡില്‍ മാര്‍. ജോസഫ് പണ്ടാരശേരിയും പങ്കെടുക്കും.

കോട്ടയം; റോമില്‍ ഒക്ടോബര്‍ 3 മുതല്‍ 28 വരെ യുവജനങ്ങള്‍ക്കായി നടത്തപ്പെടുന്ന സിനഡില്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരിയും പങ്കെടുക്കും. മാര്‍പാപ്പയുടെ പ്രത്യേക താല്‍പര്യത്തോടെ നടത്തുന്ന 15-ാം മത് സിനഡാണിത്. "യുവജനങ്ങള്‍ വിശ്വാസവും വിളിസംബന്ധമായ വിവേചിച്ചറിയലും" എന്നതാണ് വിഷയം. മാര്‍ ജോസഫ് പണ്ടാരശേരിലിനെ കൂടാതെ സീറോ മലബാര്‍ സഭയില്‍ നിന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മാര്‍ ജോസഫ് പ്ലാപ്‌ളാനി, എന്നിവരും മലങ്കര സഭയില്‍ നിന്ന് കര്‍ദ്ദിനാള്‍ ബസേലിയൂസ് ക്‌ളിമീസ് കാതോലിക്കബാവയും ലത്തീന്‍ സഭയില്‍ നിന്ന് ബോംബെ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ഓസ്വാള്‍സ് ഗ്രേഷ്യസ്, ആര്‍ച്ച് ബിഷപ്പ് ഡോ.ജോര്‍ജ് അന്തോണി സ്വാമി, ആര്‍ച്ച് ബിഷപ്പ് ഡോ.ജോണ്‍ ബര്‍വ, ബിഷപ്പ് ഡോ.സെബാസ്റ്റിയന്‍ തെക്കേത്തെച്ചേരില്‍, ബിഷപ്പ് ഡോ. ഹെന്‍ട്രി ഡിസൂസ എന്നിവരുള്‍പ്പെടെ ഒന്‍പതു പേരാണ് സംബന്ധിക്കുന്നത്.
യുവജനങ്ങള്‍ക്കായുളള മെത്രാന്‍മാരുടെ  

കെ.സി.ഡബ്‌ള്യൂ.എ കിടങ്ങൂര്‍ ഫൊറോനാ കൗണ്‍സില്‍ മറ്റക്കരയില്‍ നടത്തി.

കോട്ടയം: കോട്ടയം അതിരൂപതയിലെ വനിതാ അല്‍മായ സംഘടനയായ ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്റെ ഫൊറോനതല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും നൂതന കര്‍മ്മപദ്ധതികള്‍ക്ക് രൂപം നല്‍കുന്നതിനുമായി കിടങ്ങൂര്‍ ഫൊറോന നേതൃസംഗമം മറ്റക്കര സെന്റ് ജോര്‍ജ്ജ് ചര്‍ച്ച് പാരിഷ് ഹാളില്‍ സംഘടിപ്പിച്ചു.  കോട്ടയം അതിരൂപതാ വികാരി ജനറാളും കെ.സി.ഡബ്ല്യു. എ ചാപ്ലെയിനുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് സംഗമം ഉദ്ഘാടനം ചെയ്തു. ഫൊറോന പ്രഡിന്റ് ജിജി ഷാജി അദ്ധ്യക്ഷത വഹിച്ചു. കെ.സി.ഡബ്ല്യു.എ ഫൊറോന ചാപ്ലെയിന്‍ ഫാ. ജോസഫ് കീഴങ്ങാട്ട് ആമുഖസന്ദേശം നല്‍കി.  മറ്റക്കര യൂണിറ്റ് ചാപ്ലെയിന്‍ ഫാ. ഫിലിപ്പ് കരിശ്ശേരിക്കല്‍, അതിരൂപതാ സെക്രട്ടറി സിന്‍സി പാറേല്‍, വൈസ് പ്രസിഡന്റ് ജെസ്സി ചെറുപറമ്പില്‍, ട്രഷറര്‍ ബീന നെടുംചിറ, സിസ്റ്റര്‍ ബെല്ല എസ്.വി.എം, ഫൊറോന സെക്രട്ടറി ഷീബ എന്നിവര്‍ പ്രസംഗിച്ചു. കിടങ്ങൂര്‍ ഫൊറോനയിലെ വിവിധ യൂണിറ്റുകളില്‍ നിന്നുള്ള കെ.സി.ഡബ്ല്യു.എ ഭാരവാഹികള്‍ സംഗമത്തില്‍ പങ്കെടുത്തു.  

മറ്റക്കര; കെ.സി.ഡബ്‌ള്യൂ.എ കിടങ്ങൂര്‍ ഫൊറോനാ കൗണ്‍സില്‍ മറ്റക്കരയില്‍ നടത്തി. അതിരൂപതാ ചാപ്‌ളയിന്‍ ഫാ.മൈക്കിള്‍ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു.
Read more

പയ്യാവൂർ സെന്റ് ആൻസ് ദേവാലയത്തിൽ സഖറിയാസ് ത്രിദിന കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.

സഖറിയാസ് ത്രിദിന കൺവെൻഷൻ ഉദ്ഘാടനം ചെയ്തു
പയ്യാവൂർ: മലബാർ ക്രിസ്റ്റീൻ മിനിസ്ടിയുടെ ആഭിമുഖ്യത്തിൽ 60 വയസ് കഴിഞ്ഞ മാതാ പിതാക്കൾക്കായി നടത്തി വരുന്ന സഖറിയാസ് കൺവെൻഷന്റെ മടമ്പം, പൈസക്കരി ഫൊറോനതല കൺവെൻഷൻ പയ്യാവൂർ സെന്റ് ആൻസ് ദേവാലയത്തിൽ മടമ്പം ലൂർദ് മാതാ ഫൊറോന വികാരി ഫാ.ലൂക് പുതൃക്കയിൽ ഉദ്ഘാടനം ചെയ്തു. തലശേരി അതിരൂപത ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ ഇട്ടിയപ്പാറ വിശുദ്ധ കുർബാന അർപ്പിച്ച് വചന സന്ദേശം നൽകി. തുടർന്ന് ക്രിസ്റ്റീൻ സ്ഥാപക ഡയറക്ടർ പി.വി. മേരിക്കുട്ടി, ജോയിസ് കുരുവിത്താനം, തങ്കച്ചൻ ചെരുചെരുപ്പിൽ, സിസ്റ്റർ ആൻസി, സിസ്റ്റർ ആൽഫീന എന്നിവർ ക്ലാസെടുത്തു. ആയിരത്തോളം മാതാപിതാക്കൾ കൺ വെൻഷനിൽ പങ്കെടുക്കുന്നു.നാളെ തലശേരി അതിരൂപത ആർച്ച് ബിഷപ്പ് എമരിറ്റസ് മാർ :ജോർജ് വലിയമറ്റം ദിവ്യബലി അർപ്പിച്ച് വചന സന്ദേശം നൽകും.രാവിലെ 8.30 മുതൽ വൈകുന്നേരം 5.30വരെ നടക്കുന്ന ത്രിദിന കൺവെൻഷൻ വെള്ളിയാഴ്ച സമാപിക്കും

പയ്യാവൂർ: മലബാർ ക്രിസ്റ്റീൻ മിനിസ്ടിയുടെ ആഭിമുഖ്യത്തിൽ 60 വയസ് കഴിഞ്ഞ മാതാ പിതാക്കൾക്കായി നടത്തി വരുന്ന സഖറിയാസ് കൺവെൻഷന്റെ മടമ്പം, പൈസക്കരി ഫൊറോനതല കൺവെൻഷൻ പയ്യാവൂർ സെന്റ് ആൻസ് ദേവാലയത്തിൽ മടമ്പം ലൂർദ് മാതാ ഫൊറോന വികാരി ഫാ.ലൂക് പുതൃക്കയിൽ ഉദ്ഘാടനം ചെയ്തു. തലശേരി അതിരൂപത ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ ഇട്ടിയപ്പാറ വിശുദ്ധ കുർബാന അർപ്പിച്ച് വചന സന്ദേശം നൽകി. തുടർന്ന് ക്രിസ്റ്റീൻ സ്ഥാപക ഡയറക്ടർ പി.വി. മേരിക്കുട്ടി, ജോയിസ് കുരുവിത്താനം, തങ്കച്ചൻ ചെരുചെരുപ്പിൽ, സിസ്റ്റർ ആൻസി, സിസ്റ്റർ ആൽഫീന എന്നിവർ ക്ലാസെടുത്തു. ആയിരത്തോളം മാതാപിതാക്കൾ കൺ വെൻഷനിൽ പങ്കെടുക്കുന്നു.നാളെ തലശേരി അതിരൂപത ആർച്ച് ബിഷപ്പ് എമരിറ്റസ് മാർ :ജോർജ് വലിയമറ്റം ദിവ്യബലി അർപ്പിച്ച് വചന സന്ദേശം നൽകും.രാവിലെ 8.30 മുതൽ വൈകുന്നേരം 5.30വരെ നടക്കുന്ന ത്രിദിന കൺവെൻഷൻ വെള്ളിയാഴ്ച സമാപിക്കും.

Read more

മാഞ്ചസ്റ്റർ സെന്റ് മേരീസ് ക്നാനായ മിഷ്യനിൽ പരിശുദ്ധ അമ്മയുടെ തിരുന്നാൾ ഒക്ടോബർ 6ന്.

മാഞ്ചസ്റ്റർ:- യൂറോപ്പിലെ ആദ്യത്തെ ക്നാനായ മിഷനായ സെന്റ്.മേരീസ് ക്നാനായ ഇടവകയിൽ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാൾ ഒക്ടോബർ 6 ശനിയാഴ്ച കൊണ്ടാടും.കേരളത്തിലെ പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ തിരുനാളാഘോഷങ്ങൾ ഏറ്റവും ലളിതമായും ചിലവ് ചുരുക്കിയുമാണ് നടത്തുന്നത്. മാതാവിന്റെ വിമല ഹൃദയത്തിൽ പ്രത്യേകം പ്രതിഷ്ടിച്ചിരിക്കുന്ന മാഞ്ചസ്റ്റർ ക്‌നാനായ ചാപ്ലിയൻസി രൂപീകൃതമായതിന് ശേഷം നടക്കുന്ന മൂന്നാമത്തെ തിരുനാളാഘോഷമാണ് ഒക്ടോബർ ആറിന് നടക്കുന്നത്. ഇത്തവണത്തെ തിരുനാളാഘോഷങ്ങൾ ചിലവ് ചുരുക്കി ലഭിക്കുന്ന തുക കേരളത്തിലെ പ്രളയ ദുരിത ബാധിതരെ സഹായിക്കാനാണ് ഇടവക പൊതുയോഗം തീരുമാനിച്ചിരിക്കുന്നത്.

രാവിലെ 10 മണിക്ക് വിഥിൻഷോ സെന്റ്. ആന്റണീസ് ദേവാലയത്തിൽ പ്രസുദേന്തി വാഴ്ചയോടെ തിരുനാളിന് തുടക്കമാകും. തുടർന്ന് വിശ്വാസികൾ പ്രദക്ഷിണമായി വൈദികരെ സ്വീകരിച്ചാനയിച്ച് ദേവാലയത്തിലേക്ക്  പ്രവേശിക്കുന്നതോടെ തിരുനാൾ റാസക്ക്  തുടക്കമാകും. ഇടവക വികാരിയും ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ വികാരി ജനറാളുമായ മോൺസിഞ്ഞോർ. സജി മലയിൽ പുത്തൻപുരയിൽ എല്ലാവരേയും സ്വാഗതം ചെയ്യും. തുടർന്ന് റവ. ഫാ.സെബാസ്റ്റ്യൻ ചാമക്കാലയുടെ മുഖ്യ കാർമികത്വത്തിൽ ഭക്തിപൂർവ്വമായ തിരുനാൾ പാട്ട് കുർബ്ബാനയിൽ ഫാ.ജോസ് അഞ്ചാനിക്കൽ, ഫാ.നിക്ക് കേൻ, ഫാ.സജി തോട്ടത്തിൽ, ഫാ.ബേബി കട്ടിയാങ്കൽ, ഫാ.ഫിലിപ്പ്, ഫാ.ജോസ് തേക്കുനില്‍ക്കുന്നതില്‍, ഫാ.ജസ്റ്റിൻ കാരക്കാട്ട്, ഫാ.ഷൻജു കൊച്ചുപറമ്പിൽ ഉൾപ്പെടെ നിരവധി വൈദികർ സഹകാർമികരാകും. ജോസ് പടപുരയ്ക്കലിന്റെയും, റോയ് മാത്യുവിന്റേയും നേതൃത്വത്തിലുള്ള ഗായക സംഘം ദിവ്യബലിയിൽ ഗാനങ്ങൾ ആലപിക്കും.തിരുനാൾ കുർബാനക്ക് ശേഷം പ്രദക്ഷിണവും ഉണ്ടായിരിക്കും. തിരുനാൾ ദിവസം കഴുന്ന് എടുക്കുന്നതിനും, അടിമ വയ്ക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്. പാച്ചോർ നേർച്ചയോട് കൂടി തിരുനാളാഘോഷങ്ങൾ സമാപിക്കും.

കഴിഞ്ഞ ദിവസം കൂടിയ ഇടവക പൊതുയോഗം തിരുനാളിന്റെ ഒരുക്കങ്ങൾ വിലയിരുത്തി. തിരുനാൾ കമ്മിറ്റി ജനറൾ കൺവീനറായി റെജി മടത്തിലേട്ടിനെ തിരഞ്ഞെടുത്തു. ട്രസ്റ്റിമാരായ ജോസ് അത്തിമറ്റം, ജോസ് കുന്നശ്ശേരി, പുന്നൂസ് കുട്ടി ചാക്കോ എന്നിവരുടേയും നേതൃത്വത്തിൽ   തിരുനാളിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികൾ പ്രവർത്തിച്ച് വരുന്നു. ജയ്മോൻ തോമസിന്റെ നേതൃത്വത്തിലുള്ള ലിറ്റർജി കമ്മിറ്റി കുർബ്ബാനയ്ക്ക് വേണ്ട ഒരുക്കങ്ങളും അൾത്താര ശുശ്രൂഷികളുടെയും കാര്യങ്ങളുടെ ചുമതല വഹിക്കുന്നു. മതബോധന അദ്ധ്യാപകരും കൂടാരയോഗം ഭാരവാഹികളും ഉൾപ്പെടെ മുഴുവൻ ഇടവകാംഗങ്ങളുടെയും ഒത്തൊരുമിച്ച പ്രവർത്തനമാണ് തിരുനാളിന്റെ വിജയത്തിനായി നടന്നു വരുന്നത്. തിരുനാളാഘോഷങ്ങളിൽ ഭക്തിപൂർവ്വം പങ്ക് ചേർന്ന് ദൈവാനുഗ്രഹവും പരിശുദ്ധ അമ്മയുടെ പ്രത്യേക അനുഗ്രഹവും പ്രാപിക്കുവാൻ ഏവരേയും ഫാ.സജി മലയിൽ പുത്തൻപുരയിൽ സ്വാഗതം ചെയ്യുന്നു.

മൂന്നാം വർഷവും തുടർച്ചയായി മാഞ്ചസ്റ്റർ സെന്റ് മേരീസ് ക്നാനായ മിഷ്യനിൽ പരിശുദ്ധ അമ്മയുടെ തിരുന്നാൾ ഒക്ടോബർ ആറിന് ഭക്തിയോടെ കൊണ്ടാടുന്നു. 
യുകെയിലെ ആദ്യത്തെയും പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിൽ പ്രിതിഷ്ഠിച്ചിരിക്കുന്നതുമായ  മാഞ്ചസ്റ്ററിലെ സെന്റ് മേരീസ് ക്‌നാനായ മിഷനിൽ മൂന്നാം വർഷവും ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ അമ്മയുടെ തിരുന്നാൾ ഒക്ടോബർ മാസം ആറാം തിയതി കൊണ്ടാടുവാൻ ഉള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. 
വർഷങ്ങളായി പരിശുദ്ധ അമ്മയുടെ ശക്തമായ മാദ്ധ്യസ്ഥം നിരന്തരം ചൊരിഞ്ഞു കൊണ്ടിരിക്കുന്ന സെൻറ്മേരീസ് ക്‌നാനായ മിഷനിലേക്കും അമ്മയുടെ തിരുന്നാളിലേക്കും ഏവരേയും ഹൃദയപൂർവ്വം സ്നേഹത്തോടെ സ്വാഗതം ചെയ്യുകയും ക്ഷണിക്കുകയും ചെയ്യുന്നു. 
പരിശുദ്ധ അമ്മയുടെ ശക്തമായ മാദ്ധ്വസ്ഥം  വഴിയായി നമ്മുടെ അർഥനകൾ ദൈവസന്നിധിയിലേക്ക് നമ്മുക്ക് സമർപ്പിക്കാം.     
വിഥിൻഷോയിലെ സെന്റ് ആന്റണീസ് ദേവാലയത്തിൽ രാവിലെ 10ന് പ്രസുദേന്തി വാഴ്ചയോടെ  തിരുന്നാൾ കർമ്മങ്ങൾ ആരംഭിക്കുന്നതും നമ്മുടെ ക്നാനായ പാരബര്യങ്ങളെ അനുസ്മരിക്കും വിധം വിശുദ്ധ കുർബാനയും(റാസ) പ്രതിക്ഷണവും  തിരുന്നാൾ വാഴ്‌വും ഉണ്ടായിരിക്കും.
 കേരളത്തിലെ പ്രകൃതി ദുരന്തത്തിൽ കഷ്ടത അനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങൾക്ക് സാന്ത്വാനമേകുവാൻ വേണ്ടി, ബാഹ്യമായ എല്ലാ ആഘോഷങ്ങളും മാറ്റി വച്ചു കൊണ്ട് മിച്ചം വരുന്ന തുക നമ്മുടെ സഹോദങ്ങളുടെ പുനരധിവാസത്തിനായി വിനിയോഗിക്കുവാനാണ് ഇടവകയുടെ കൂട്ടായ തീരുമാനും. ആയതിനാൽ എല്ലാവരും തങ്ങളാൽ കഴിയുന്ന സഹകരങ്ങൾ നല്കണം എന്നു കൂടി ഓർമ്മിപ്പിക്കുന്നു.                   എല്ലാവരേയും ഒരിക്കൽ കൂടി ഒക്ടോബർ 6 ലെ ഇടവക തിരുന്നാളിലേക്ക് സ്നേഹത്തോടെ ക്ഷണിക്കുന്നു.                    തിരുന്നാൾ കമ്മിറ്റിക്കു വേണ്ടി                  വികാരി Fr. Saji Malayil Puthenpurayil.
Read more

കളളാര്‍ തിരുഹൃദയ ധ്യാനാശ്രമത്തില്‍ പരിശുദ്ധാത്മാഭിഷേക ധ്യാനം സെപ്തംബര്‍ 30 മുതല്‍ ഒക്‌ടോബര്‍ 4 വരെ

കളളാര്‍ തിരുഹൃദയ ധ്യാനാശ്രമത്തില്‍ പരിശുദ്ധാത്മാഭിഷേക ധ്യാനം സെപ്തംബര്‍ 30 മുതല്‍ ഒക്‌ടോബര്‍ 4 വരെ
കളളാര്‍: കളളാര്‍ തിരുഹൃദയ ധ്യാനാശ്രമത്തില്‍ 2018 സെപ്തംബര്‍ 30-ാം തീയതി മുതല്‍ ഒക്‌ടോബര്‍ 4-ാം തീയതി വരെ പരിശുദ്ധാത്മാഭിഷേക ധ്യാനം നടത്തപ്പെടുന്നു. അനുഗ്രഹീത വചന പ്രഘോഷകനായ ബ്രദര്‍ ജെയിംസ് ഫെര്‍ണാണ്ടസിന്റെ (കോല്ലം) നേതൃത്വത്തില്‍ കളളാര്‍ തുരുഹ്യദയ ടീമാണ് ധ്യാനശുശ്രൂഷകള്‍ നയിക്കുന്നത്. (ധ്യാനം ബുക്ക് ചെയ്യുവാന്‍ ബന്ധപ്പെടുക. ഫോണ്‍: 0467 2225650, 9447397695, 7025220571, 9633349909)

Copyrights@2016.