pravasi

തിരുവചന വിരുന്നുമായി പറന്നെത്തി സെ.മേരിസ് ‘ബട്ടർഫ്ലൈസ്’ കുരുന്നുകൾ

Tiju Kannampally  ,  2018-07-09 10:05:33pmm

 

തിരുവചന വിരുന്നുമായി പറന്നെത്തി സെ.മേരിസ് ‘ബട്ടർഫ്ലൈസ്’ കുരുന്നുകൾ
ചിക്കാഗോ: മോർട്ടൺ ഗ്രോവ് സെ.മേരീസ് ക്നാനായ ദേവാലയത്തിൽ 4 ആഴ്ചയായി തുടർന്നു കൊണ്ടിരിക്കുന്ന ‘ബട്ടർഫ്ലൈ’ സമ്മർ ക്യാമ്പിലെ കുട്ടികൾ ജൂലൈ എട്ടാം തീയതി ഞായറാഴ്ച രാവിലെ നടന്ന വിശുദ്ധ കുർബാനക്കു ശേഷം ഒരുക്കിയ വചനവിരുന്ന് ജനഹൃദയങ്ങളിൽ ആത്മീയചിന്ത ഉണർത്തി. 
തിരുവചന വാക്യങ്ങൾ പ്രിൻറ് ചെയ്ത ചെറിയ കാർഡുമായി കുട്ടികൾ ഏവരുടെയും മുന്നിലെത്തി വിതരണം ചെയ്തുകൊണ്ടായിരുന്നു വചന വിരുന്ന് ഒരുക്കൽ പ്രക്രിയ ക്രമീകരിച്ചത്.പതിനഞ്ചോളം കുട്ടികൾ തിരുവചന പട്ടിക കൈകളിലേന്തി ‘ഇത് ദൈവത്തിൻറെ വചനം ആകുന്നു’ എന്ന് ഉരുവിട്ടുകൊണ്ട് വിതരണം ചെയ്തത് ഏവരുടെയും പ്രശംസ ഏറ്റുവാങ്ങി.കുട്ടികളിൽ തിരുവചന പഠനത്തെയും, ബൈബിൾ പരായാണത്തെയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തിയ
വചനവിരുന്നിന്റെ ഉൽഘാടനം കടുത്തുരുത്തി എം.എൽ.എ മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു. ഫാ. ബിൻസ് ചേത്തലിൽ, ബ്രദർ സന്തോഷ്, PV മേരിക്കുട്ടി ടീച്ചർ
എന്നിവർ കുട്ടികൾക്ക് വേണ്ട നേതൃത്വം നൽകി.
സ്റ്റീഫൻ ചൊള്ളമ്പേൽ (പി.ആർ.ഒ)

ചിക്കാഗോ: മോർട്ടൺ ഗ്രോവ് സെ.മേരീസ് ക്നാനായ ദേവാലയത്തിൽ 4 ആഴ്ചയായി തുടർന്നു കൊണ്ടിരിക്കുന്ന ‘ബട്ടർഫ്ലൈ’ സമ്മർ ക്യാമ്പിലെ കുട്ടികൾ ജൂലൈ എട്ടാം തീയതി ഞായറാഴ്ച രാവിലെ നടന്ന വിശുദ്ധ കുർബാനക്കു ശേഷം ഒരുക്കിയ വചനവിരുന്ന് ജനഹൃദയങ്ങളിൽ ആത്മീയചിന്ത ഉണർത്തി. തിരുവചന വാക്യങ്ങൾ പ്രിൻറ് ചെയ്ത ചെറിയ കാർഡുമായി കുട്ടികൾ ഏവരുടെയും മുന്നിലെത്തി വിതരണം ചെയ്തുകൊണ്ടായിരുന്നു വചന വിരുന്ന് ഒരുക്കൽ പ്രക്രിയ ക്രമീകരിച്ചത്.പതിനഞ്ചോളം കുട്ടികൾ തിരുവചന പട്ടിക കൈകളിലേന്തി ‘ഇത് ദൈവത്തിൻറെ വചനം ആകുന്നു’ എന്ന് ഉരുവിട്ടുകൊണ്ട് വിതരണം ചെയ്തത് ഏവരുടെയും പ്രശംസ ഏറ്റുവാങ്ങി.കുട്ടികളിൽ തിരുവചന പഠനത്തെയും, ബൈബിൾ പരായാണത്തെയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തിയവചനവിരുന്നിന്റെ ഉൽഘാടനം കടുത്തുരുത്തി എം.എൽ.എ മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു. ഫാ. ബിൻസ് ചേത്തലിൽ, ബ്രദർ സന്തോഷ്, PV മേരിക്കുട്ടി ടീച്ചർ എന്നിവർ കുട്ടികൾക്ക് വേണ്ട നേതൃത്വം നൽകി.

 

 

 



Latest

Copyrights@2016.