pravasi

സ്വാശ്രയസംഘങ്ങളിലൂടെ സുസ്ഥിര സാമൂഹ്യ പുരോഗതി സാധ്യമാകും - മന്ത്രി അഡ്വ. കെ. രാജു

Tiju Kannampally  ,  2018-07-11 05:05:51amm

സ്വാശ്രയസംഘങ്ങളിലൂടെ സുസ്ഥിര സാമൂഹ്യ പുരോഗതി സാധ്യമാകും - മന്ത്രി അഡ്വ. കെ. രാജു
കോട്ടയം: സ്വാശ്രയസംഘങ്ങളിലൂടെ സുസ്ഥിര സാമൂഹ്യ പുരോഗതി സാധ്യമാകുമെന്ന് വന-ക്ഷീര വികസന വകുപ്പ് മന്ത്രി അഡ്വ. കെ. രാജു. കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച സ്വാശ്രയ നേതൃസംഗമത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂല്യാധിഷ്ഠിത ജീവിത ദര്‍ശനങ്ങളും സമഗ്രവികസന കാഴ്ച്ചപാടുകളും സ്വയംതൊഴില്‍ സംരംഭക സാധ്യതകളും സാധാരണക്കാരായ ആളുകള്‍ക്ക് തുറന്നുകൊടുക്കുവാന്‍ സ്വാശ്രയ സംഘങ്ങളിലൂടെ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം അതിരൂപത മെത്രാപ്പോലിത്തയും കെ.എസ്.എസ്.എസ് രക്ഷാധികാരിയുമായ മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.  പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗത്തിന്റെ മുഖ്യധാരാവത്ക്കരണത്തോടൊപ്പം സുസ്തിര ക്ഷേമ പ്രവര്‍ത്തനങ്ങളും വിഭാവനം ചെയ്ത് നടപ്പിലാക്കുവാന്‍ സ്വയം സഹായ സംഘങ്ങള്‍ വഴിയൊരുക്കുന്നുണ്ടെന്ന് അദ്ദേഹം അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. കോട്ടയം ഡിവൈഎസ്പി അഡ്മിനിസ്‌ട്രേഷന്‍ വിനോദ് പിള്ളയ് മുഖ്യാതിഥിയായി പങ്കെടുത്തു.  കെ.എസ്.എസ്.എസ് സെക്രട്ടറി ഫാ. സുനില്‍ പെരുമാനൂര്‍, അസി. സെക്രട്ടറി ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീനാ ബിനു, കെ.എസ്.എസ്.എസ് കൈപ്പുഴ മേഖല ഫെഡറേഷന്‍ പ്രസിഡന്റ് ലിസി ലൂക്കോസ്, ചിന്നമ്മ രാജന്‍ എന്നിവര്‍ പ്രസംഗിച്ചു. സംഗമത്തോടനുബന്ധിച്ച് നടത്തപ്പെട്ട സെമിനാറിന്  കോട്ടയം ബി.സി.എം കോളേജ് റിട്ട. പ്രൊഫസര്‍ സെലിനാമ്മ ജോസഫ് നേതൃത്വം നല്‍കി.  കോട്ടയം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഗ്രൂപ്പുകളില്‍ നിന്നും 250തോളം ഭാരവാഹികള്‍ സംഗമത്തില്‍ പങ്കെടുത്തു.

Latest

Copyrights@2016.