india

ക്‌നാനായ സമുദായ വളര്‍ച്ചയ്ക്ക് അതിരൂപത സ്വീകരിക്കുന്ന നിലപാടുകള്‍ക്ക് പരിപൂര്‍ണ്ണ പിന്തുണയുമായി വൈദിക സമ്മേളനം

Tiju Kannampally  ,  2018-08-04 04:17:45amm

ക്‌നാനായ സമുദായ വളര്‍ച്ചയ്ക്ക് അതിരൂപത സ്വീകരിക്കുന്ന               നിലപാടുകള്‍ക്ക് പരിപൂര്‍ണ്ണ പിന്തുണയുമായി വൈദിക സമ്മേളനം
കോട്ടയം: ക്‌നാനായ സമുദായ വളര്‍ച്ചയ്ക്ക് അതിരൂപത സ്വീകരിക്കുന്ന നിലപാടുകള്‍ക്ക് പരിപൂര്‍ണ്ണ പിന്തുണയുമായി വൈദിക സമ്മേളനം. കോതനല്ലൂര്‍ തൂവാനിസാ പ്രാര്‍ത്ഥനാലയത്തില്‍ ചേര്‍ന്ന അതിരൂപതയില്‍ ശുശ്രൂഷ ചെയ്യുന്ന എല്ലാ വൈദികരുടെയും സമ്മേളനമായ പ്രസ്ബിറ്റേറിയം അതിരൂപതയുടെയും ക്‌നാനായ സമുദായത്തിന്റെയും വളര്‍ച്ചയ്ക്കായി കാലാകാലങ്ങളില്‍ അതിരൂപതാ നേതൃത്വം സ്വീകരിച്ചുകൊണ്ടിരുന്ന നിലപാടുകളെയും നടപടിക്രമങ്ങളെയും സമഗ്രമായ വിലയിരുത്തുകയും നിലവില്‍ അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് പിതാവിന്റെ നേതൃത്വത്തില്‍ അതിരൂപത സ്വീകരിച്ചുകൊണ്ടിരിക്കുന്ന എല്ലാ നടപടിക്രമങ്ങളിലും സംതൃപ്തി രേഖപ്പെടുത്തുകയും പ്രസ്തുത നിലപാടുകളിലുറച്ചു നിന്ന് മുന്‍പോട്ട്  പോകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. 
കുട്ടികളിലും യുവജനങ്ങളിലും സമുദായ അവബോധം കൂടുതല്‍ വളര്‍ത്തിയെടുത്ത്  സ്വവംശവിവാഹനിഷ്ഠയിലൂടെ സമുദായത്തിന്റെ ഭാവി ശോഭനമാക്കുവാന്‍ ക്‌നാനായക്കാര്‍ കുടിയേറിയ പ്രവാസി സമൂഹങ്ങളിലെല്ലാം സഭാസംവിധാനങ്ങള്‍ ഉണ്ടാകേണ്ടത് അനിവാര്യമാണെന്ന് യോഗം വിലയിരുത്തി. തെറ്റായ പ്രചരണങ്ങളും ഭിന്നത ഉളവാക്കുന്ന പ്രവര്‍ത്തനങ്ങളും സമുദായ വളര്‍ച്ചയ്ക്ക് വിഘാതം സൃഷ്ടിക്കുമെന്ന തിരിച്ചറിവ് എല്ലാ ക്‌നാനായക്കാരിലും ഉണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു. സമുദായത്തെ ഐക്യത്തോടെ മുന്‍പോട്ടു കൊണ്ടുപോകുവാന്‍ ദൈവത്തില്‍ ആശ്രയിച്ചുകൊണ്ട് ഏകമനസ്സോടെ തുടര്‍ന്നും പരിശ്രമിക്കുവാനും യോഗത്തില്‍ തീരുമാനമായി. 
അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്, സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, പ്രൊ-പ്രോട്ടോസിഞ്ചലൂസ് ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, മലങ്കര റീജിയണ്‍ വികാരി ജനറാള്‍ ഫാ. തോമസ് കൈതാരം, വൈദിക സമിതി സെക്രട്ടറി ഫാ. തോമസ് അനിമൂട്ടില്‍ തുടങ്ങി അതിരൂപതയിലെ 104 വൈദികര്‍ അതിരൂപതാ പ്രസ്ബിറ്റേറിയത്തില്‍ പങ്കെടുത്തു. 

Latest

Copyrights@2016.