india
സഹായഹസ്തവുമായി വീണ്ടും കെ സി വൈ എം പുലിക്കുരുമ്പ
Tiju Kannampally , 2018-08-09 03:31:12amm

സഹായഹസ്തവുമായി വീണ്ടും കെ സി വൈ എം പുലിക്കുരുംമ്പ
പുലിക്കുരുമ്പ: സഹായത്തിൻ കൈത്താങ്ങുമായി പുലിക്കുരുമ്പയിലെ കെ സി വൈ എം അംഗങ്ങൾ വീണ്ടും മാതൃകയായി. മലയോര മേഖലകളിൽ പെയ്തുകൊണ്ടിരിക്കുന്ന കനത്ത മഴമൂലം പുലിക്കുരുമ്പ, വേങ്കുന്ന് ഭാഗങ്ങളിൽ വീടുകളിൽ വെള്ളം കയറുകയും , തോടുകൾ കവിഞ്ഞൊഴുകി റോഡിൽ കല്ലും ചെളിയും നിറയുകയും ചെയ്തിരുന്നു. ഈ വിവരം അറിഞ്ഞപ്പോൾ തന്നെ ബഹു. വികാരിയച്ചന്റെ നേതൃത്വത്തിൽ യുവജനങ്ങൾ സഹായവുമായി രംഗത്തിറങ്ങി. കനത്ത മഴയെ വകവയ്ക്കാതെ രാവിലെ മുതൽ വികാരിയച്ചൻ, സിസ്റ്റേഴ്സ്, കൈക്കാരൻമാർ എന്നിവരോടൊപ്പം ഇരുപത്തിയഞ്ചോളം കെ സി വൈ എം അംഗങ്ങൾ വെള്ളം കയറിയ വീടുകളിൽ പോയി കാന നിർമ്മിച്ചും കല്ലും ചെളിയും കോരി മാറ്റുകയും, അതോടൊപ്പം റോസിൽ തങ്ങിയ കല്ലും ചെളിയും നീക്കം ചെയ്യുകയും ചെയ്തു. ഫാ. നോബിൾ ഓണംകുളം, സി. സെലിൻ, സുരേഷ് കാക്കനാട്ട്, ജിബിൻ തുണ്ടത്തിൽ എന്നിവർ നേതൃത്വം നൽകി.