india

നിസ്വാര്‍ത്ഥതയും അര്‍പ്പണ മനോഭാവവും സാമൂഹ്യ ശുശ്രൂഷകരുടെ മുഖമുദ്ര: ജസ്റ്റീസ് എബ്രാഹം മാത്യു.

Tiju Kannampally  ,  2018-08-11 04:22:15amm

നിസ്വാര്‍ത്ഥതയും അര്‍പ്പണ മനോഭാവവും സാമൂഹ്യ ശുശ്രൂഷകരുടെ മുഖമുദ്ര: ജസ്റ്റീസ് എബ്രാഹം മാത്യു
കൊച്ചി: നിസ്വാര്‍ത്ഥതയും അര്‍പ്പണ മനോഭാവവും സാമൂഹ്യ ശുശ്രൂഷകരുടെ മുഖമുദ്രയാകണമെന്ന് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് എബ്രാഹം മാത്യു. സീറോ മലബാര്‍ സഭയിലെ സാമൂഹ്യശുശ്രൂഷകരുടെ ദേശീയ നേതൃസംഗമം കൊച്ചി പാസ്റ്ററല്‍ ഓറിയന്റേഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യ സേവന മേഖലയില്‍ കാലാകാലങ്ങളില്‍ സീറോ മലബാര്‍ സഭ നല്‍കിയ സംഭാവനകള്‍ മഹത്തരമാണെന്നും കാലാനുസൃതമായ മാറ്റങ്ങള്‍ തിരിച്ചറിഞ്ഞ് ഉള്‍ക്കാഴ്ചയോടെ പ്രവര്‍ത്തിക്കാന്‍ സാമൂഹ്യ പ്രവര്‍ത്തകര്‍ക്ക് കഴിയണമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. പ്രതിഫലം പ്രതീക്ഷിക്കാതെ ശുശ്രൂഷ ചെയ്യാനുള്ള മനോഭാവമാണ് സാമൂഹ്യ ശുശ്രൂഷകര്‍ക്ക് ഉണ്ടായിരിക്കേണ്ടതെന്നും പ്രവര്‍ത്തനങ്ങളിലെ സുതാര്യതയും എല്ലാവിഭാഗം ജനങ്ങളെയും പ്രത്യേകിച്ച് പിന്നോക്കാവസ്ഥയിലുള്ളവരെ ഉള്‍ക്കൊള്ളാനുള്ള മനോഭാവം കൂടുതലായി വളര്‍ത്തിയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സീറോ മലബാര്‍ സഭ സോഷ്യല്‍ ഡെവലപ്പ്‌മെന്റ് നെറ്റ്‌വര്‍ക്ക് സിനഡല്‍ കമ്മിറ്റി ചെയര്‍മാന്‍ മാര്‍ മാത്യു അറയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ചു. സിനഡ് സെക്രട്ടറി മാര്‍ ആന്റണി കരിയില്‍ മുഖ്യപ്രഭാഷണം നടത്തി.  ഫാ. ആന്റണി കൊല്ലന്നൂര്‍, സിസ്റ്റര്‍ ആലിസ് ലൂക്കോസ്, ഫാ. ജേക്കബ്ബ് മാവുങ്കല്‍, ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു. സീറോ മലബാര്‍ സഭയിലെ ഉപവി-സാമൂഹ്യ വികസന പ്രവര്‍ത്തനങ്ങള്‍ കോര്‍ഡിനേറ്റ് ചെയ്യുന്നതിനായി സിനഡ് രൂപം നല്‍കിയിരിക്കുന്ന സീറോ മലബാര്‍ സോഷ്യല്‍ ഡെവലപ്പ്‌മെന്റ് നെറ്റ്‌വര്‍ക്ക് (സ്പന്ദന്‍)ന്റെ നേതൃത്വത്തിലാണ് ഏകദിന നേതൃസംഗമം സംഘടിപ്പിച്ചത്. 
സംഗമത്തോടനുബന്ധിച്ച് സീറോ മലബാര്‍ സഭയുടെ പ്രേഷിത ആഭിമുഖ്യം സാമൂഹിക ശുശ്രൂഷാ രംഗത്ത് - സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തില്‍ കാരിത്താസ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. പോള്‍ മൂഞ്ഞേലി വിഷയാവതരണം നടത്തി. ഫാ. തോമസ് നടക്കാലന്‍, ഡി.സി.എം.എസ് സംസ്ഥാന പ്രസിഡന്റ് ജെയിംസ് ഇലവുങ്കല്‍, സിസ്റ്റര്‍ ജാസിന സി.എം.സി, സിജോ പൈനാടത്ത് എന്നിവര്‍ പ്രതികരണങ്ങളും പ്രവര്‍ത്തനസാധ്യതകളുടെ അവതരണവും നടത്തി. ഉച്ചകഴിഞ്ഞ് നടത്തപ്പെട്ട സ്പന്ദന്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗം സ്പന്ദന്‍ സിനഡല്‍ കമ്മിറ്റി അംഗം മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്  മോഡറേറ്റ് ചെയ്തു. സീറോ മലബാര്‍ സഭയുടെ സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെ നെറ്റ്‌വര്‍ക്കിംഗിനും ഏകോപനത്തിനും വിപുലീകരണത്തിനുമായി രൂപീകൃതമായിരിക്കുന്ന "സ്പന്ദന്‍" ന്റെ പ്രവര്‍ത്തനറിപ്പോര്‍ട്ട് ചീഫ് കോര്‍ഡിനേറ്റര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് ചര്‍ച്ചയും ഭാവി പ്രവര്‍ത്തനങ്ങളുടെ ആസൂത്രണവും നടത്തപ്പെട്ടു. വടക്കേ ഇന്‍ഡ്യയിലെ മിഷനറി പ്രദേശങ്ങളില്‍ ശുശ്രൂഷ ചെയ്യുന്ന രൂപതകളുടെയും സന്യാസ സമൂഹങ്ങളുടെയും പ്രവര്‍ത്തനാഭിമുഖ്യങ്ങള്‍ യോഗത്തില്‍ പ്രത്യേകം ചര്‍ച്ച ചെയ്തു. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി സമാപന സന്ദേശം നല്‍കി. സ്പന്ദന്‍ സീറോ മലബാര്‍ സിനഡല്‍ കമ്മിറ്റി അംഗങ്ങളായ മെത്രാന്മാരും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ഭാരതത്തിലെ സീറോ മലബാര്‍ രൂപതകളിലെ സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ബഹു. വൈദികരും സീറോ മലബാര്‍ സഭയിലെ സമര്‍പ്പിത സമൂഹങ്ങളിലെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരും സന്നദ്ധ സംഘടനകളുടെ പ്രതിനിധികളും യോഗത്തില്‍  പങ്കെടുത്തു. 

Latest

Copyrights@2016.