india

പ്രശസ്ത സിനിമ നടൻ ക്യാപ്റ്റൻ രാജു അന്തരിച്ചു.

Tiju Kannampally  ,  2018-09-17 05:42:32amm

നടൻ ക്യാപ്റ്റൻ രാജു(68) അന്തരിച്ചു. കൊച്ചിയിലെ വസതിയിലായിരുന്നു അന്ത്യം . സംസ്കാരം പിന്നീട്. മസ്തിഷ്കാഘാതത്തെ തുടർന്ന് ഒമാനിൽ ചികിൽസയിലായിരുന്ന ക്യാപ്റ്റൻ രാജുവിനെ ജൂലൈയിലാണ് തിരികെ കൊച്ചിയിലെത്തിച്ചത്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, മലയാളം സിനിമകളില്‍ അഭിനയിച്ചു. ഇതാ ഒരു സ്നേഹഗാഥ, മിസ്റ്റര്‍ പവനായി എന്നീ സിനിമകള്‍ സംവിധാനം ചെയ്തു. വില്ലനായും സ്വഭാവനടനായും തിളങ്ങി. നാടോടിക്കാറ്റ്, പാവം ക്രൂരന്‍, ഒരു വടക്കന്‍ വീരഗാഥ എന്നിവയാണ് പ്രശസ്ത സിനിമകള്‍. മാസ്റ്റര്‍പീസ് ആണ് അവസാനസിനിമ.



Latest

Copyrights@2016.