മടമ്പം പികെഎം ബിഎഡ് കോളജിൽ ഓസോൺ ദിനാചരണം നടത്തി
Tiju Kannampally , 2018-09-17 11:29:47pmm
മടമ്പം പികെഎം ബിഎഡ് കോളജിൽ ഓസോൺ
ദിനാചരണം നടത്തി
മടമ്പം : മടമ്പം പികെഎം ബിഎഡ് കോളജിൽ ഓസോൺ ദിനാചരണം നടത്തി. ചെമ്പേരി വിമൽജ്യോതി എൻജിനിയറിംഗ് കോളജ് അസി. പ്രഫ. സുനിൽ പോൾ ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ ഡോ. കെ.ആർ. രേഖ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് കെ.ജെ. ചാക്കോ കൊന്നയ്ക്കൽ, പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. പ്രശാന്ത് മാത്യു, റിയ റോസ് മാത്യു, അദിയ ജോസ് എന്നിവർ പ്രസംഗിച്ചു. ആദ്യ സെഷനിൽ എത്യോപ്യയിലെ വെള്ളേവ യൂണിവേഴ്സിറ്റി പ്രഫ. ഡോ. എം.കെ. സതീഷ്കുമാർ ക്ലാസ് നയിച്ചു. ആര്യ പ്രേമൻ, സരിക ചാക്കോ എന്നിവർ പ്രസംഗിച്ചു. രണ്ടാം സെഷനിൽ ഡോ. എം.പി. ബിന്ദു ക്ലാസെടുത്തു. കെ.സി. അഞ്ജന, അപർണ ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു. ഉച്ചകഴിഞ്ഞ് ഹയർ സെക്കൻഡറി കുട്ടികൾക്കായി അന്തർദേശീയ പേപ്പർ അവതരണ മത്സരം നടത്തി. കെ.എം.പി. റിഷാന, സുനീഷ് കൊളങ്ങരോത്ത് എന്നിവർ നേതൃത്വം നൽകി. ഹൈസ്കൂൾ വിദ്യാർഥികളുടെ വ്യക്തിഗത മത്സരത്തിന് ഷൈമോൾ മാത്യുവും നീതു മധുസൂദനനും നേതൃത്വം നൽകി. ഹൈസ്കൂൾ കുട്ടികളുടെ ടീം മത്സരത്തിന് പ്രിയങ്ക തളിയിൽ നേതൃത്വം നൽകി. സമാപന സമ്മേളനത്തിൽ കോളജ് മാനേജർ ഫാ. ലൂക്ക് പുതൃക്കയിൽ അധ്യക്ഷത വഹിച്ചു. റിയ റോസ് മാത്യു റിപ്പോർട്ട് അവതരിപ്പിച്ചു. നിതിൻ ജോസ്, കെ.സി. അഞ്ജന എന്നിവർ പ്രസംഗിച്ചു.