india

തൂവാനിസ ബൈബിള്‍ കണ്‍വന്‍ഷന്‍ ഞായറാഴ്ച(23.09.2018) സമാപിക്കും

Tiju Kannampally  ,  2018-09-22 04:19:23amm

തൂവാനിസ ബൈബിള്‍ കണ്‍വന്‍ഷന്‍ ഞായറാഴ്ച(23.09.2018) സമാപിക്കും
കോട്ടയം: കോട്ടയം അതിരൂപതയുടെ പ്രാര്‍ത്ഥനാലയമായ കോതനല്ലൂര്‍ തൂവാനിസയില്‍ നടത്തപ്പെടുന്ന 18-ാമത് ബൈബിള്‍ കണ്‍വന്‍ഷന്‍ ഞായറാഴ്ച(23.09.2018) സമാപിക്കും. സമാപന ദിനമായ ഞായറാഴ്ച രാവിലെ 10 മണിക്ക് കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരിലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് ഫാ. സക്കറിയാസ് എടാട്ട് വചനശുശ്രൂഷ നയിക്കും. കൂടാതെ ജപമാല, വചനപ്രഘോഷണം, ദിവ്യകാരുണ്യാരാധന, അനുരഞ്ജന ശുശ്രൂഷ തുടങ്ങിയവയും ക്രമീകരിച്ചിട്ടുണ്ട്. വൈകുന്നേരം 3.45 ന് ഫാ. മാത്യു കുഴിപ്പള്ളിലിന്റെ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്ന ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ കണ്‍വെന്‍ഷന്‍ സമാപിക്കും രോഗികള്‍ക്കും കുടുംബങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കുമായി പ്രത്യേകം പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ കണ്‍വന്‍ഷനോടനുബന്ധിച്ച് നടത്തപ്പെടും.  

Latest

Copyrights@2016.