india

മുട്ടക്കോഴിയും ഹൈടെക് കൂടും വിതരണം നടത്തി

Tiju Kannampally  ,  2018-09-24 05:06:33amm

മുട്ടക്കോഴിയും  ഹൈടെക് കൂടും വിതരണം നടത്തി
കോട്ടയം: ഭക്ഷ്യസുരക്ഷ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മുട്ടക്കോഴിയും ഹൈടെക് കൂടും വിതരണം നടത്തി. കെ.എസ്.എസ്.എസ് പ്രവര്‍ത്തന ഗ്രാമങ്ങളിലെ സ്വാശ്രയസംഘാംഗങ്ങള്‍ക്കായി നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി ബിവി 380 ഇനത്തില്‍പ്പെട്ട അമ്പത് ദിവസം പ്രായമുള്ള 25 കോഴികളും അമ്പത് കിലോഗ്രാം കോഴിത്തീറ്റയും മരുന്നും ഹൈടെക് കൂടുമാണ് ലഭ്യമാക്കിയത്.. കിടങ്ങൂര്‍, കൈപ്പുഴ, ഉഴവൂര്‍, ഇടയ്ക്കാട്, മലങ്കര, ചുങ്കം എന്നീ മേഖലകളിലാണ് കോഴിയും കൂടുമടങ്ങുന്ന 52 യൂണിറ്റുകള്‍ ലഭ്യമാക്കിയത്. മേല്‍ക്കൂര ഉള്ളതും ഇല്ലാത്തതുമായ കൂടുകള്‍ സബ്‌സിഡി നിരക്കിലാണ് ലഭ്യമാക്കിയത്. കെ.എസ്.എസ്.എസ് സെക്രട്ടറി ഫാ. സുനില്‍ പെരുമാനൂര്‍ പദ്ധതിയുടെ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. കോര്‍ഡിനേറ്റേഴ്‌സ് ,അനിമേറ്റേഴ്‌സ് എന്നിവര്‍ നേതൃത്വം നല്‍കി.

Latest

Copyrights@2016.