india

ബി.സി.എം. കോളജിന്റെ ഗണിതശാസ്‌ത്രവിഭാഗം പൂര്‍വ്വവിദ്യാര്‍ത്ഥിസംഗമം സംഘടിപ്പിച്ചു.

Tiju Kannampally  ,  2018-09-24 06:19:27amm

കോട്ടയം: വജ്രജൂബിലി നിറവില്‍ നിന്നുകൊണ്ട്‌ കോട്ടയം, ബി.സി.എം. കോളജിന്റെ ഗണിതശാസ്‌ത്രവിഭാഗം കഴിഞ്ഞ 60 വര്‍ഷം പഠിച്ച പൂര്‍വ്വവിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട്‌ ANKORA 2K18 എന്ന പേരില്‍ പൂര്‍വ്വവിദ്യാര്‍ത്ഥിസംഗമം സംഘടിപ്പിച്ചു. ഗണിതശാസ്‌ത്രവിഭാഗം മേധാവി പ്രൊഫസര്‍ ശോശാമ്മ മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പൂര്‍വ അധ്യാപകരായിരുന്ന ലീലാമ്മ ഫിലിപ്പ്‌, വല്‍സമ്മ വി. സാമുവല്‍, ജോര്‍ജ്‌ മാത്യു എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ അവരെ ആദരിക്കുകയും ചെയ്‌തു. അസോസിയേറ്റ്‌ പ്രൊഫസര്‍ സല്‍മ്മ നന്ദി പറഞ്ഞു



Latest

Copyrights@2016.