india

KSSS യിന്റെ നേതൃത്വത്തില്‍ കുടിവെള്ള ശുചീകരണ യൂണിറ്റുകള്‍ വിതരണം ചെയ്തു.

Tiju Kannampally  ,  2018-09-25 02:52:46amm

കോട്ടയം: അതിരൂക്ഷമായ പ്രളയത്തെ തുടര്‍ന്ന് ശുദ്ധജല ദൗര്‍ലഭ്യത നേരിടുന്ന പ്രദേശത്തെ ആളുകള്‍ക്ക് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കുടിവെള്ള ശുചീകരണ യൂണിറ്റുകള്‍ വിതരണം ചെയ്തു. കോട്ടയം ജില്ലയിലെ ഒളശ്ശ ഗ്രാമത്തില്‍ 15 ഓളം കുടിവെള്ള ശുചീകരണ യൂണിറ്റുകളാണ് ലഭ്യമാക്കിയത്. യൂണിറ്റുകളുടെ വിതരണം കെ.എസ്.എസ്.എസ് സെക്രട്ടറി ഫാ. സുനില്‍ പെരുമാനൂര്‍ നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് അനിമേറ്റേഴ്‌സ്, കോര്‍ഡിനേറ്റേഴ്‌സ്, സ്വാശ്രയ സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

KSSS യിന്റെ

 

 



Latest

Copyrights@2016.