india

കാരിത്താസ്‌ മേഴ്‌സി ഹോസ്‌പിറ്റലില്‍ സൗജന്യ ജനറല്‍ സര്‍ജറി രോഗനിര്‍ണയക്യാമ്പ്‌ സംഘടിപ്പിച്ചു.

Tiju Kannampally  ,  2018-11-01 11:04:29pmm

പയ്യാവൂര്‍: കാരിത്താസ്‌ മേഴ്‌സി ഹോസ്‌പിറ്റലില്‍ ജനറല്‍ സര്‍ജറി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ ജനറല്‍ സര്‍ജറി രോഗനിര്‍ണയക്യാമ്പ്‌ സംഘടിപ്പിച്ചു. ആശുപത്രി ജോയിന്റ്‌ ഡയറക്‌ടര്‍ ഫാ. ജോണ്‍ പൂച്ചക്കാട്ടിലിന്റെ അധ്യക്ഷതയില്‍ കൂടിയ ക്യാമ്പ്‌, ഡയറക്‌ടര്‍ ഫാ. തോമസ്‌ ആനിമൂട്ടില്‍ ഉദ്‌ഘാടനം ചെയ്‌തു. ഫാ. ജോഷി കൂട്ടുങ്കല്‍, ഡോ. ഗജാനന്‍ ശങ്കര്‍ സാഗരേ, നഴ്‌സിംഗ്‌ സൂപ്രണ്ട്‌ ഏലിയാമ്മ അബ്രഹാം, പി.ആര്‍.ഒ. ജിജോ ജോര്‍ജ്‌ എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സര്‍ജന്‍ ഡോ. ജിനുമോന്‍ കെ.വി. ക്ലാസ്‌ നയിച്ചു. 110 പേര്‍ക്ക്‌ സൗജന്യമായി വെരിക്കോസ്‌ വെയിന്‍, ഹെര്‍ണിയ, അപ്പന്‍റ്റിക്‌സ്‌, പൈല്‍സ്‌, തൈറോയ്‌ഡ്‌, ശരീരത്തിലെ വിവിധതരം മുഴകള്‍, സ്‌തനാര്‍ബുദം, ഫിഷര്‍ എന്നിവ പരിശോധിക്കുകയും ആരോഗ്യകരമായ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക്‌ ഇളവോടുകൂടി വേണ്ട വിദഗ്‌ധ ചികിത്സ സാധ്യമാക്കുകയും ചെയ്‌തു.



Latest

Copyrights@2016.