europe

നോർത്തേൺ അയർലൻഡ് ക്നാനായ കുടുംബയോഗത്തിന്റെ (NIKKY) ക്രിസ്റ്റൽ ജൂബിലിയും, ക്രിസ്മസ് ന്യൂ ഇയർ ആഘോഷവും ഡിസംബർ 15 ന്‌.

Tiju Kannampally  ,  2018-12-13 03:33:17amm

നോർത്തേൺ അയർലൻഡ് ക്നാനായ കുടുംബയോഗത്തിന്റെ (NIKKY) ക്രിസ്റ്റൽ ജൂബിലിയും, ക്രിസ്മസ് ന്യൂ ഇയർ ആഘോഷവും ഡിസംബർ 15 ന്‌.
ബെൽഫാസ്റ്റ്: നോർത്തേൺ അയർലൻഡ് ക്നാനായ കുടുംബയോഗത്തിന്റെ ക്രിസ്റ്റൽ ജൂബിലിയും, ക്രിസ്മസ് ന്യൂഇയർ ആഘോഷവും ഡിസംബർ പതിനഞ്ചാം തീയതി ബെൽഫാസ്റ്റ് സെൻറ് ആൻസ് പാരിഷ് ഹാളിൽ വച്ച് നടത്തുന്നു. 2003ൽ നോർത്തേൺ അയർലണ്ടിന്റെ വിവിധഭാഗങ്ങളിൽ ചിതറി കിടന്നിരുന്ന ക്നാനായ കുടുംബങ്ങൾ ഒരുമിച്ച് ചേർന്ന് 6 യൂണിറ്റുകളായി തുടങ്ങിയ ക്നാനായ കുടുംബയോഗം ഇന്ന് അടിയുറച്ച ദൈവവിശ്വാസത്തിലും അചഞ്ചലമായ ക്നാനായ പൈതൃകത്തിലും വളർന്ന് പ്രവാസ ജീവിതത്തിന്റെ ബാലാരിഷ്ടതകൾ തരണം ചെയ്തു യൗവ്വന ത്തിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്ന ഈ സംഘടന ഇന്ന് നൂറിൽപരം കുടുംബങ്ങൾ ആയി വളർന്നു പന്തലിച്ച് നിൽക്കുന്നു.
ഡിസംബർ പതിനഞ്ചാം തീയതി രാവിലെ 10:30ന് ഫാദർ ബിജു മാളിയേക്കലിന്റെ കാർമ്മികത്തിൽ നടക്കുന്ന ദിവ്യബലിയോടെ കൂടി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നു. തുടർന്ന് പൊതുസമ്മേളനവും, നാറ്റിവിറ്റി - "ലോക രക്ഷകനും അവന് വഴിയൊരുക്കിയവനും.", കുടുംബയോഗത്തിലെ 6 ക്നാനായ യൂണിറ്റുകളും പങ്കെടുക്കുന്ന ക്രിസ്മസ് കരോൾ ഗാന മത്സരവും കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും, ലിസ്ബൺ യൂണിറ്റ് അവതരിപ്പിക്കുന്ന നാടകം, "കുന്നത്തങ്ങാടിയിലെ കലാസന്ധ്യ” ക്രിസ്റ്റൽ ജൂബിലിക്ക് മാറ്റുകൂട്ടും.ഏകദേശം എട്ടുമണിയോടു കൂടി ആഘോഷങ്ങൾ പര്യവസാനിക്കും.
ആഘോഷങ്ങൾക്ക് നിറം പകരാൻ ക്നാനായ കൂടുംബയോഗത്തിന്റെ ഭാരവാഹികൾ അക്ഷീണം പ്രയത്നിക്കുന്നു. ഈ ആഘോഷ വേദിയിലേക്ക് നോർത്തേൻ അയർലണ്ടിലെ എല്ലാ കനാനായ കുടുംബാംഗങ്ങളെയും കമ്മിറ്റിക്ക് കാർക്കുവേണ്ടി NIKKY യുടെ പ്രസിഡണ്ട് ക്ഷണിക്കുന്നു.

Latest

Copyrights@2016.