india

കെ സി വൈ എൽ സുവർണജൂബിലിയോട് അനുബന്ധിച്ചുള്ള സെനറ്റ്‌ നടത്തപ്പെട്ടു .

Tiju Kannampally  ,  2019-02-17 10:02:34pmm

 

അതിരൂപതാ സെനറ്റ്‌ നടത്തപ്പെട്ടു 
 
കോട്ടയം :കെ സി വൈ എൽ സുവർണജൂബിലിയോട് അനുബന്ധിച്ചുള്ള സെനറ്റ്‌ ചൈതന്യ പാസ്റ്ററൽ സെന്ററിൽ വച്ചു നടത്തപ്പെട്ടു. അതിരൂപതാ പ്രസിഡന്റ്‌ ബിബീഷ് ഓലിക്കമുറിയിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അഭിവന്ദ്യ സഹായമെത്രാൻ മാർ. ജോസഫ് പണ്ടാരശ്ശേരിൽ ഉൽഘാടനകർമം നിർവഹിച്ചു. യുവജനങ്ങൾ സഭയ്ക്കും സമുദായത്തിനും ഒപ്പം ആത്മീയപരമായ മേഖലകളിലും ശ്രെദ്ധ പതിപ്പിക്കണം എന്ന് പിതാവ് ആഹ്വാനം ചെയ്തു. 
ശേഷം ഔദ്യോഗികമായ സെനറ്റ്‌ നടപടികൾ ആരംഭിച്ചു. 95 ൽ പരം യുവജനങ്ങൾ പങ്കെടുത്ത സെനറ്റ്‌ മീറ്റിംഗിൽ ബൈ ലോ സംബന്ധമായ ഭേദഗതികളും നിർദ്ദേശങ്ങളും ഏറെ ചർച്ചകൾക്കൊടുവിൽ തീരുമാനിക്കപ്പെട്ടു. ജുബിലീ വർഷ പരിപാടികളും സെനറ്റ്‌ അംഗങ്ങൾക്ക് മുൻപിൽ അവതരിപ്പിച്ചു. 5.30 നു സെനറ്റ്‌ അവസാനിച്ചു.അതിരൂപതാ ചാപ്ലയിൻ ഫാ. സന്തോഷ്‌ മുല്ലമംഗലത്തു, മലബാർ റീജിയൻ ചാപ്ലയിൻ ഫാ. ബിബിൻ കണ്ടോത്ത്, അതിരൂപതാ ഡയറക്ടർ ഷെല്ലി ആലപ്പാട്ട്, സിസ്റ്റർ അഡ്വൈസർ സി. ലേഖ, ഭാരവാഹികളായ ബിബീഷ് ഓലിക്കമുറിയിൽ,  ജോമി കൈപ്പാറേട്ട്, സ്റ്റെഫി കപ്ലങ്ങാട്ട്, ആൽബർട്ട്,  ജിനി ജിജോ തുടങ്ങിയവർ നേതൃത്വം നൽകി.

കോട്ടയം :കെ സി വൈ എൽ സുവർണജൂബിലിയോട് അനുബന്ധിച്ചുള്ള സെനറ്റ്‌ ചൈതന്യ പാസ്റ്ററൽ സെന്ററിൽ വച്ചു നടത്തപ്പെട്ടു. അതിരൂപതാ പ്രസിഡന്റ്‌ ബിബീഷ് ഓലിക്കമുറിയിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അഭിവന്ദ്യ സഹായമെത്രാൻ മാർ. ജോസഫ് പണ്ടാരശ്ശേരിൽ ഉൽഘാടനകർമം നിർവഹിച്ചു. യുവജനങ്ങൾ സഭയ്ക്കും സമുദായത്തിനും ഒപ്പം ആത്മീയപരമായ മേഖലകളിലും ശ്രെദ്ധ പതിപ്പിക്കണം എന്ന് പിതാവ് ആഹ്വാനം ചെയ്തു. ശേഷം ഔദ്യോഗികമായ സെനറ്റ്‌ നടപടികൾ ആരംഭിച്ചു. 95 ൽ പരം യുവജനങ്ങൾ പങ്കെടുത്ത സെനറ്റ്‌ മീറ്റിംഗിൽ ബൈ ലോ സംബന്ധമായ ഭേദഗതികളും നിർദ്ദേശങ്ങളും ഏറെ ചർച്ചകൾക്കൊടുവിൽ തീരുമാനിക്കപ്പെട്ടു. ജുബിലീ വർഷ പരിപാടികളും സെനറ്റ്‌ അംഗങ്ങൾക്ക് മുൻപിൽ അവതരിപ്പിച്ചു. 5.30 നു സെനറ്റ്‌ അവസാനിച്ചു.അതിരൂപതാ ചാപ്ലയിൻ ഫാ. സന്തോഷ്‌ മുല്ലമംഗലത്തു, മലബാർ റീജിയൻ ചാപ്ലയിൻ ഫാ. ബിബിൻ കണ്ടോത്ത്, അതിരൂപതാ ഡയറക്ടർ ഷെല്ലി ആലപ്പാട്ട്, സിസ്റ്റർ അഡ്വൈസർ സി. ലേഖ, ഭാരവാഹികളായ ബിബീഷ് ഓലിക്കമുറിയിൽ,  ജോമി കൈപ്പാറേട്ട്, സ്റ്റെഫി കപ്ലങ്ങാട്ട്, ആൽബർട്ട്,  ജിനി ജിജോ തുടങ്ങിയവർ നേതൃത്വം നൽകി.

 



Latest

Copyrights@2016.