india

വിധവകള്‍ക്ക് ആട് വളര്‍ത്തല്‍ പദ്ധതിയുമായി കെ.എസ്.എസ്.എസ്

Tiju Kannampally  ,  2019-03-11 06:48:30amm

വിധവകള്‍ക്ക് ആട് വളര്‍ത്തല്‍ പദ്ധതിയുമായി
കെ.എസ്.എസ്.എസ്
കോട്ടയം: വിധവകളും കുടുംബഭാരം പേറുന്ന സ്ത്രീകളുടെയും സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന നവോമി ഗ്രൂപ്പിലെ അംഗങ്ങള്‍ക്കായി നടപ്പിലാക്കുന്ന ആട് വളര്‍ത്തല്‍ പദ്ധതിയ്ക്ക് തുടക്കമായി. കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറത്തിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേരിക്കുട്ടി സെബാസ്റ്റ്യന്‍ നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് അസി. സെക്രട്ടറി ഫാ. റോയി കാഞ്ഞിരത്തുംമൂട്ടില്‍, കേരളാ സോഷ്യല്‍ സര്‍വ്വീസ് ഫോറം ടീം ലീഡര്‍ ജോബി മാത്യു, കെ.എസ്.എസ്.എസ് കോര്‍ഡിനേറ്റര്‍ ബെസ്സി ജോസ്, ജിജി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.എസ്.എസ്.എസിന്റെ പ്രവര്‍ത്തന ഗ്രാമങ്ങളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട വിധവകള്‍ക്കാണ് ആട് വളര്‍ത്തല്‍ പദ്ധതിയ്ക്ക് ധനസഹായം ലഭ്യമാക്കിയത്. 

Latest

Copyrights@2016.