america

ജസ്റ്റിസ് കുര്യൻ ജോസഫ് സീറോ മലബാർ ദേശീയ കൺവൻഷനിൽ പങ്കെടുക്കും

Tiju Kannampally  ,  2019-05-31 04:33:45amm മാർട്ടിൻ വിലങ്ങോലിൽ

 

ജസ്റ്റിസ് കുര്യൻ ജോസഫ്  സീറോ മലബാർ ദേശീയ കൺവൻഷനിൽ പങ്കെടുക്കും 
മാർട്ടിൻ വിലങ്ങോലിൽ 
ഹൂസ്റ്റൺ : ഹൂസ്റ്റണിൽ ആഗസ്റ്റ് 1 മുതൽ 4 വരെ നടക്കുന്ന സീറോ മലബാർ ദേശീയ കൺവൻഷനിൽ
ജസ്റ്റിസ് കുര്യൻ ജോസഫ് പങ്കെടുക്കും.  സുപ്രീം കോടതിയിലും ഹൈക്കോടതികളിലുമായി 18 വർഷത്തിലേറെ ജഡ്ജിയായി  ജസ്റ്റിസ് കുര്യൻ ജോസഫ് സേവനം  അനുഷ്ഠിച്ചിട്ടുണ്ട്.  കൺവൻഷനിൽ ക്രമീകരിച്ചിരിക്കുന്ന  വിവിധ പ്രോഗ്രാമുകളിൽ അദ്ദേഹം  പ്രഭാഷണങ്ങൾ  നയിക്കും.
അമേരിക്കയിലെ  സിറോ മലബാര്‍ വിശ്വാസികളുടെ ആത്മീയ ഉണര്‍വും, കൂട്ടായ്മയും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഹൂസ്റ്റണ്‍ സെന്റ് ജോസഫ് സീറോ മലബാര്‍ ഫൊറോനയുടെ  ആതിഥേയത്വത്തിൽ  നടക്കുന്ന  സീറോ മലബാർ സംഗമം ഹൂസ്റ്റണിലെ  ഹില്‍ട്ടണ്‍ അമേരിക്കാസ് കണ്‍വന്‍ഷന്‍ നഗറിലാണ് ക്രമീകരിക്കപ്പെടുന്നത്. 
കണ്‍വന്‍ഷനില്‍  കുട്ടികള്‍ക്കും യുവജങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കുമായിപ്രത്യേകം സെമിനാറുകള്‍ ഉള്‍പ്പെടെ വിവിധ പ്രോഗ്രാമുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെയും അമേരിക്കയിലെയും അറിയപ്പെടുന്ന സാമൂഹ്യ - ആത്മീയ പ്രഭാഷകര്‍ കണ്‍വന്‍ഷന്‍ വേദികളില്‍ ഉണര്‍വിന്റെ സന്ദേശം പകരും
ദേശീയ കണ്‍വന്‍ഷന്റെ രക്ഷാധികാരി ഷിക്കാഗോ സീറോ മലബാര്‍ രൂപതാ മെത്രാന്‍ മാര്‍  ജേക്കബ് അങ്ങാടിയത്താണ്. രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് ജനറല്‍ കണ്‍വീനറായും, ഫൊറോനാ വികാരി ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍ കോ കണ്‍വീനറായും വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിക്കുന്നു.  ലോകം മുഴുവനുമുള്ള വിശ്വാസി സമൂഹം ഉറ്റു നോക്കുന്ന കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ വിജയകരമായി പുരോഗമിക്കുന്നുവെന്നു കൺവൻഷൻ ചെയർമാൻ  അലക്സ് കുടക്കച്ചിറ, വൈസ് ചെയർമാൻ ബാബു മാത്യു പുല്ലാട്ട്, ജോസ് മണക്കളം എന്നിവർ അറിയിച്ചു.

ഹൂസ്റ്റൺ : ഹൂസ്റ്റണിൽ ആഗസ്റ്റ് 1 മുതൽ 4 വരെ നടക്കുന്ന സീറോ മലബാർ ദേശീയ കൺവൻഷനിൽ ജസ്റ്റിസ് കുര്യൻ ജോസഫ് പങ്കെടുക്കും.  സുപ്രീം കോടതിയിലും ഹൈക്കോടതികളിലുമായി 18 വർഷത്തിലേറെ ജഡ്ജിയായി  ജസ്റ്റിസ് കുര്യൻ ജോസഫ് സേവനം  അനുഷ്ഠിച്ചിട്ടുണ്ട്.  കൺവൻഷനിൽ ക്രമീകരിച്ചിരിക്കുന്ന  വിവിധ പ്രോഗ്രാമുകളിൽ അദ്ദേഹം  പ്രഭാഷണങ്ങൾ  നയിക്കും.

അമേരിക്കയിലെ  സിറോ മലബാര്‍ വിശ്വാസികളുടെ ആത്മീയ ഉണര്‍വും, കൂട്ടായ്മയും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഹൂസ്റ്റണ്‍ സെന്റ് ജോസഫ് സീറോ മലബാര്‍ ഫൊറോനയുടെ  ആതിഥേയത്വത്തിൽ  നടക്കുന്ന  സീറോ മലബാർ സംഗമം ഹൂസ്റ്റണിലെ  ഹില്‍ട്ടണ്‍ അമേരിക്കാസ് കണ്‍വന്‍ഷന്‍ നഗറിലാണ് ക്രമീകരിക്കപ്പെടുന്നത്. 

കണ്‍വന്‍ഷനില്‍  കുട്ടികള്‍ക്കും യുവജങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കുമായിപ്രത്യേകം സെമിനാറുകള്‍ ഉള്‍പ്പെടെ വിവിധ പ്രോഗ്രാമുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെയും അമേരിക്കയിലെയും അറിയപ്പെടുന്ന സാമൂഹ്യ - ആത്മീയ പ്രഭാഷകര്‍ കണ്‍വന്‍ഷന്‍ വേദികളില്‍ ഉണര്‍വിന്റെ സന്ദേശം പകരും

ദേശീയ കണ്‍വന്‍ഷന്റെ രക്ഷാധികാരി ഷിക്കാഗോ സീറോ മലബാര്‍ രൂപതാ മെത്രാന്‍ മാര്‍  ജേക്കബ് അങ്ങാടിയത്താണ്. രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് ജനറല്‍ കണ്‍വീനറായും, ഫൊറോനാ വികാരി ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍ കോ കണ്‍വീനറായും വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിക്കുന്നു.  ലോകം മുഴുവനുമുള്ള വിശ്വാസി സമൂഹം ഉറ്റു നോക്കുന്ന കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ വിജയകരമായി പുരോഗമിക്കുന്നുവെന്നു കൺവൻഷൻ ചെയർമാൻ  അലക്സ് കുടക്കച്ചിറ, വൈസ് ചെയർമാൻ ബാബു മാത്യു പുല്ലാട്ട്, ജോസ് മണക്കളം എന്നിവർ അറിയിച്ചു.

 



Latest

Copyrights@2016.