america

ചിക്കാഗോ സെന്റ് മേരീസിലെ ആദ്യകുർബാന കുട്ടികളുടെ കാരുണ്യ സ്പർശം ശ്രദ്ധേയമായി.

Editor  ,  2019-06-02 01:47:38pmm സ്റ്റീഫൻ ചൊള്ളംമ്പേൽ (പി.ആർ.ഒ)

 

ചിക്കാഗോ : മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ ദേവാലയത്തിലെ ഈ വർഷത്തെ ആദ്യകുർബാന സ്വീകരിച്ച കുട്ടികൾ തങ്ങളുടെ കൊച്ചു സമ്പാദ്യത്തിൽ നിന്ന് ചെറിയ തുകകൾ നീക്കിവച്ചു കൊണ്ട് ചാരിറ്റി പ്രവർത്തനങ്ങൾക്കായി പ്രയോജനപ്പെടുത്തി . കേരളത്തിലെ അർഹതപ്പെട്ട അഗതിമന്ദിരങ്ങൾക്കു ചാരിറ്റി ഫണ്ട് നൽകുവാൻ തീരുമാനിച്ചു . ഒപ്പം സെന്റ് മേരീസ് ഇടവകയുടെ നിത്യാരാധന ചാപ്പലിലേക്കു സകല വിശുദ്ധരുടെയും ജീവചരിത്രം അടങ്ങിയ ബുക്കുകളും, ബുക്ക് ഷെൽഫും കുട്ടികൾ ആദ്യകുർബാന സ്വീകരണത്തിന്റെ ഓർമക്കായി സംഭാവനയായി നൽകി . ചാരിറ്റി ഫണ്ട് കോട്ടയം അതിരൂപത ആർച് ബിഷപ്പ് മാർ മാത്യു മൂലക്കാടിനെ കുട്ടികൾ ഏല്പിച്ചു .

 



Latest

Copyrights@2016.