india

ജമ്മു കശ്‌മീരില്‍ സൈനിക വാഹന വ്യൂഹത്തിന്‌ നേരെ വീണ്ടും ഭീകരാക്രമണം.

Tiju Kannampally  ,  2019-06-17 09:35:31pmm

ശ്രീനഗര്‍ : ജമ്മു കശ്‌മീരിലെ പുല്‍വാമയില്‍ സൈനിക വാഹന വ്യൂഹത്തിന്‌ നേരെ വീണ്ടും ഭീകരാക്രമണം. 44 രാഷ്ട്രീയ റെഫിള്‍സിന്‍റെ വാഹന വ്യൂഹത്തിന്‌ നേരെ ഐഇഡി ഉപയോഗിച്ചുള്ള ആക്രമണമാണ്‌ ഉണ്ടായത്‌. ആക്രമണത്തില്‍ സൈനിക വാഹനം തകര്‍ന്നു. എട്ടു പേര്‍ക്ക്‌ പരിക്കേറ്റുവെന്നും ഇവരുടെ നില അതീവ ഗുരുതരമണെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്‌. സ്‌ഫോടനത്തിനു ശേഷം വാഹനത്തിന്‌ നേരെ തീവ്രവാദികള്‍ വെടിയുതിര്‍ത്തു പ്രദേശത്ത്‌ ഏറ്റുമുട്ടല്‍ തുടരുകയാണ്‌.

 

 



Latest

Copyrights@2016.