india

കെ സി വൈ എൽ -തലമുറകളുടെ സംഗമം - കോട്ടയത്ത്

Saju Kannampally  ,  2019-06-19 10:24:30amm

കെ സി വൈ എൽ " തലമുറകളുടെ സംഗമം കോട്ടയത്ത് 
കോട്ടയം : ക്നാനായ കാത്തലിക് യൂത്ത് ലീഗ് (KCYL) 50 ന്റെ  നിറവിൽ, കോട്ടയം അതിരൂപതയുടെ യുവജന പ്രസ്ഥാനമായ കെ സി വൈ ൽ സ്ഥാപിതമായിട്ട് നവംബർ 16ന് 50 വർഷം തികയുന്നു. സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന കെ സി വൈ ൽ സംഘടനയുടെ വളർച്ചയിൽ പങ്കാളികളായ,  50 വര്ഷം സംഘടനയെ നയിച്ച രൂപതാ, ഫൊറോനാ , യുണിറ്റ് ഭാരവാഹികളുടെ കൂട്ടായ്‌മ ജൂബിലി സമാപനത്തിന്  മുൻപായി കോട്ടയത്ത് മുൻകാല കെ സി വൈ എൽ ഭാരവാഹികളുടെ നേത്രത്വത്തിൽ സംഘടിപ്പിക്കുന്നു. .  KCYL കോട്ടയം അതിരൂപതാ ജൂബിലി കമ്മറ്റിയുമായി കൈകോർത്ത്  നടത്തുന്ന "തലമുറകളുടെ സംഗമം" എന്ന ഈ മഹാസംഗമം കെ സി വൈ എൽ ചരിത്ര ത്തിലെ തന്നെ പല  കാലഘട്ടങ്ങളിലെ തലമുറകളുടെ  കണ്ടുമുട്ടലായി മാറുമെന്ന് സംഘാടകർ വിലയിരുത്തുന്നു. കെ സി വൈ എൽ അതിരൂപതാ സമിതിയും ലോകം മുഴുവൻ വിവിധ തലങ്ങളിൽ എത്തിപ്പെട്ടിരിക്കുന്ന മുൻകാല അതിരൂപതാ ഭാരവാഹികളും ഈ മഹാ സംഗമത്തിന് ചുക്കാൻ പിടിക്കും. 
ഈ സംഗമം കെ സി വൈ എൽ സംഘടനക്ക് പുത്തൻ ദിശാബോധം ഉണർത്തുവാനായി ലോകം മുഴുവനുമുള്ള സംഘാടനയെ സ്നേഹിക്കുന്ന , കെ സി വൈ ൽ ന് താങ്ങും തണലും ഏകിയ മുഴുവൻ സമുദായ സ്നേഹികളെയും  നവംബർ 15 ന് കോട്ടയത്തേക്ക് ക്ഷണിക്കുന്നു. 
ഏതെങ്കിലും ഒരു പ്രവർത്തന കാല ഘട്ടത്തിൽ സംഘടനയുടെ യൂണിറ്റ് തലം മുതൽ ഏതെങ്കിലും വിധത്തിൽ പ്രവർത്തിച്ച എല്ലാ ആളുകളെയും ഈ സംഗമത്തിലേക്ക് പ്രതീക്ഷിക്കുന്നു
ഏവരുടെയും സഹകരണം ഈ സംഗമത്തിൽ ഉണ്ടാകണം എന്ന് സംഘാടകർ അറിയിക്കുന്നു.

Latest

Copyrights@2016.