india

കോട്ടയം : " ആത്മ സിംഫണി 2019 " ലോകസംഗീതദിനാഘോഷം | കേരളവോയ്‌സിലും KVTV-യിലും തത്സമയം.

Tiju Kannampally  ,  2019-06-20 04:25:34amm

കോട്ടയം: ലോകസംഗീതദിനത്തില്‍ കലയുടെ അഭിവൃദ്ധിക്കും കലാകാരന്മാരുടെ ക്ഷേമത്തിനുമായി കോട്ടയം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സാംസ്‌കാരിക സംഘടനയായാ ആത്മ (ആര്‍ട്ടിസ്റ്റ് അസ്സോസിയേഷന്‍ ഫോര്‍ തീയേറ്റര്‍ മ്യൂസിക് ആന്റ് ആര്‍ട്‌സ്) കോട്ടയം സി.എം.എസ് കോളേജുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ആത്മസിംഫണി 2019 ജൂണ്‍ 21 വെളളിയാഴ്ച വൈകുന്നേരം സി.എം.എസ് കോളേജ് ഗ്രേറ്റ് ഹാളില്‍ വച്ച് നടത്തപ്പെടുന്നു. ഈ വര്‍ഷത്തെ ലോകസംഗീതദിന പരിപാടിയില്‍ കോട്ടയത്തിന്റെ അഭിമാനമായ വിശ്രുത സംഗീതജ്ഞന്‍ പത്മശ്രീ കെ.ജി ജയനെ ആദരിക്കുന്നു. ചടങ്ങില്‍ കേരളത്തിലെ കലാസാംസ്‌കാരിക സാഹിത്യ രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖ വ്യക്തികള്‍ പങ്കെടുക്കുന്നു. കൂടാതെ സംഗീതം, അഭിനയം, ചിത്രകല, എന്നീരംഗങ്ങളില്‍ കഴിവ് തെളിയിച്ച മൂന്ന് പ്രതിഭകള്‍ക്ക് ആത്മ അവാര്‍ഡ് നല്‍കുന്നു. തുടര്‍ന്ന് കോട്ടയംകാര്‍ക്ക് ആദ്യമായി സിംഫണി മ്യൂസിക് അനുഭവവേദ്യമാക്കിയ സുറിയാനി സംഗീതത്തില്‍ ഡോക്ടറേറ്റ് നേടിയ പ്രശസ്ത സംഗീതജ്ഞന്‍ റവ.ഡോ.എം.പി ജോര്‍ജ് അവതരിപ്പിക്കുന്ന സംഗീത വിസ്മയം- മ്യൂസിക്കല്‍ ഫ്യൂഷന്‍.
കോട്ടയം: ആത്മസിംഫണി - ലോകസംഗീതദിനാഘോഷം | കേരളവോയ്‌സിലും KVTV-യിലും തത്സമയം

Latest

Copyrights@2016.