india

യുവ വൈദീകന്‍ അള്‍ത്താരയില്‍ കുഴഞ്ഞുവീണ് മരിച്ചു.

Tiju Kannampally  ,  2019-06-22 12:20:12amm

 

തൃശൂര്‍: കല്യാണ്‍ രൂപതാംഗമായ ഡീക്കന്‍ ജെറിന്‍ ജോയ്‌സന്‍ ചിറ്റിലപ്പിള്ളി (27) അള്‍ത്താരയില്‍ കുഴഞ്ഞുവീണു മരിച്ചു. വ്യാഴാഴ്ച രാത്രി വിശുദ്ധ കുര്‍ബാന സ്വീകരണം കഴിഞ്ഞ് തിരുവോസ്തിയടങ്ങിയ കുസ്‌തോതി സക്രാരിയില്‍ വയ്ക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജെറിന്‍ ഡീക്കന്‍ മിനിസ്ട്രി ചെയ്തിരുന്ന കല്യാണ്‍ രൂപതയിലെതന്നെ നെരുള്‍ ലിറ്റില്‍ ഫ്‌ളവര്‍ ഫൊറോനപള്ളിയില്‍വച്ചായിരുന്നു അന്ത്യം. മുംബൈ സാക്കിനാക്ക മേരിമാതാ പള്ളിയില്‍ 25നു സംസ്കാരം നടക്കും. സാക്കിനാക്കയിലെ വസതിയില്‍ ഉച്ചയ്ക്കു 12നു സംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കും.
കല്യാണ്‍ രൂപത ബിഷപ് മാര്‍ തോമസ് ഇലവനാല്‍, ബന്ധുക്കളായ ഷിക്കാഗോ സഹായമെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട്, കാനഡയിലെ മിസിസാഗ രൂപത വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ അരിക്കാട്ട് എന്നിവര്‍ സംസ്കാര ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കും.
1992 ജൂണ്‍ 19നു ജനിച്ച ഡീക്കന്‍ ജെറിന്‍റെ 27ാം ജന്മദിനത്തിനു പിറ്റേന്നായിരുന്നു മരണം. കോട്ടയം വടവാതൂര്‍ സെന്‍റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയില്‍ ഫിലോസഫിയും പൂന പേപ്പല്‍ സെമിനാരിയില്‍ ദൈവശാസ്ത്രപഠനവും പൂര്‍ത്തിയാക്കിയ ജെറിന്‍ വരുന്ന ഡിസംബറില്‍ പൗരോഹിത്യം സ്വീകരിക്കാനുള്ള ഒരുക്കത്തിലായിരുന്നു.
കാട്ടൂര്‍ ഗവ. ആശുപത്രിക്കു സമീപമുള്ള ചിറ്റിലപ്പിള്ളി ഫ്രാന്‍സിസിന്‍റെ പേരക്കുട്ടിയാണ് ഡീക്കന്‍ ജെറിന്‍. പിതാവ് ജോയ്‌സന്‍ വര്‍ഷങ്ങളായി മുംബൈ സാക്കിനാക്കയിലാണ് താമസം. അമ്മ മേരി അധ്യാപികയാണ്. ഒരു സഹോദരിയുണ്ട്.

തൃശൂര്‍: കല്യാണ്‍ രൂപതാംഗമായ ഡീക്കന്‍ ജെറിന്‍ ജോയ്‌സന്‍ ചിറ്റിലപ്പിള്ളി (27) അള്‍ത്താരയില്‍ കുഴഞ്ഞുവീണു മരിച്ചു. വ്യാഴാഴ്ച രാത്രി വിശുദ്ധ കുര്‍ബാന സ്വീകരണം കഴിഞ്ഞ് തിരുവോസ്തിയടങ്ങിയ കുസ്‌തോതി സക്രാരിയില്‍ വയ്ക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജെറിന്‍ ഡീക്കന്‍ മിനിസ്ട്രി ചെയ്തിരുന്ന കല്യാണ്‍ രൂപതയിലെതന്നെ നെരുള്‍ ലിറ്റില്‍ ഫ്‌ളവര്‍ ഫൊറോനപള്ളിയില്‍വച്ചായിരുന്നു അന്ത്യം. മുംബൈ സാക്കിനാക്ക മേരിമാതാ പള്ളിയില്‍ 25നു സംസ്കാരം നടക്കും. സാക്കിനാക്കയിലെ വസതിയില്‍ ഉച്ചയ്ക്കു 12നു സംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കും. കല്യാണ്‍ രൂപത ബിഷപ് മാര്‍ തോമസ് ഇലവനാല്‍, ബന്ധുക്കളായ ഷിക്കാഗോ സഹായമെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട്, കാനഡയിലെ മിസിസാഗ രൂപത വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ അരിക്കാട്ട് എന്നിവര്‍ സംസ്കാര ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കും.

1992 ജൂണ്‍ 19നു ജനിച്ച ഡീക്കന്‍ ജെറിന്‍റെ 27ാം ജന്മദിനത്തിനു പിറ്റേന്നായിരുന്നു മരണം. കോട്ടയം വടവാതൂര്‍ സെന്‍റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയില്‍ ഫിലോസഫിയും പൂന പേപ്പല്‍ സെമിനാരിയില്‍ ദൈവശാസ്ത്രപഠനവും പൂര്‍ത്തിയാക്കിയ ജെറിന്‍ വരുന്ന ഡിസംബറില്‍ പൗരോഹിത്യം സ്വീകരിക്കാനുള്ള ഒരുക്കത്തിലായിരുന്നു. കാട്ടൂര്‍ ഗവ. ആശുപത്രിക്കു സമീപമുള്ള ചിറ്റിലപ്പിള്ളി ഫ്രാന്‍സിസിന്‍റെ പേരക്കുട്ടിയാണ് ഡീക്കന്‍ ജെറിന്‍. പിതാവ് ജോയ്‌സന്‍ വര്‍ഷങ്ങളായി മുംബൈ സാക്കിനാക്കയിലാണ് താമസം. അമ്മ മേരി അധ്യാപികയാണ്. ഒരു സഹോദരിയുണ്ട്.

 



Latest

Copyrights@2016.