india

സേനാ ക്യാംപുകളി‍ൽ സുരക്ഷാ വീഴ്ച.

Tiju Kannampally  ,  2019-06-22 03:32:05amm

 

ന്യൂഡൽഹി ∙ ഭീകരാക്രമണം നേരിട്ട കരസേനാ ക്യാംപുകളുടെ നേതൃത്വം 
വഹിച്ചിരുന്ന കമാൻഡർമാരെ നിർബന്ധിതമായി വിരമിപ്പിക്കാൻ കേന്ദ്രസർക്കാർ നീക്കം. 
ജമ്മു കശ്മീരിലെ ഉറി, നഗ്രോട്ട, സുൻജ്വാൻ ക്യാംപുകൾക്കു നേരെയുണ്ടായ 
ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണു കർശന അച്ചടക്ക നടപടി 
പരിഗണിക്കുന്നത്.
പ്രാഥമിക നിർദേശം സേനാ നേതൃത്വത്തിനു സർക്കാർ കൈമാറിയെന്നാണു സൂചന. 
ഉറിയിലും നഗ്രോട്ടയിലും 2016 ലും സുൻജ്വാനിൽ കഴിഞ്ഞ വർഷവുമായിരുന്നു 
ആക്രമണം. ക്യാംപുകൾ ആക്രമിക്കപ്പെട്ടതിൽ ഉദ്യോഗസ്ഥർക്ക് 
ഉത്തരവാദിത്തമുണ്ടെന്നാണു സർക്കാർ നിലപാട്. ഭീകരർക്കു നുഴഞ്ഞുകയറാൻ
കഴിയുംവിധം ക്യാംപുകളിൽ സുരക്ഷാ വീഴ്ചയുണ്ടായതായി അന്വേഷണ 
റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയിരുന്നു.
പല തലങ്ങളിലുള്ള സുരക്ഷ മറികടന്ന് ഭീകരർ ക്യാംപിനുള്ളിൽ കടന്നതു ഗുരുതര
പിഴവാണെന്നും റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. വിരമിച്ചാലും ഉദ്യോഗസ്ഥർക്ക് 
ആനുകൂല്യങ്ങൾ ലഭിക്കും. എന്നാൽ, ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം 
കമാൻഡർക്കുമേൽ കെട്ടിവയ്ക്കുന്നതു തങ്ങളുടെ മനോവീര്യം കെടുത്തുമെന്നാണ് 
സേനയുടെ നിലപാട്.

ന്യൂഡൽഹി : ഭീകരാക്രമണം നേരിട്ട കരസേനാ ക്യാംപുകളുടെ നേതൃത്വം വഹിച്ചിരുന്ന കമാൻഡർമാരെ നിർബന്ധിതമായി വിരമിപ്പിക്കാൻ കേന്ദ്രസർക്കാർ നീക്കം. ജമ്മു കശ്മീരിലെ ഉറി, നഗ്രോട്ട, സുൻജ്വാൻ ക്യാംപുകൾക്കു നേരെയുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണു കർശന അച്ചടക്ക നടപടി പരിഗണിക്കുന്നത്. പ്രാഥമിക നിർദേശം സേനാ നേതൃത്വത്തിനു സർക്കാർ കൈമാറിയെന്നാണു സൂചന. ഉറിയിലും നഗ്രോട്ടയിലും 2016 ലും സുൻജ്വാനിൽ കഴിഞ്ഞ വർഷവുമായിരുന്നു ആക്രമണം. ക്യാംപുകൾ ആക്രമിക്കപ്പെട്ടതിൽ ഉദ്യോഗസ്ഥർക്ക് ഉത്തരവാദിത്തമുണ്ടെന്നാണു സർക്കാർ നിലപാട്. ഭീകരർക്കു നുഴഞ്ഞുകയറാൻ കഴിയുംവിധം ക്യാംപുകളിൽ സുരക്ഷാ വീഴ്ചയുണ്ടായതായി അന്വേഷണ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയിരുന്നു. പല തലങ്ങളിലുള്ള സുരക്ഷ മറികടന്ന് ഭീകരർ ക്യാംപിനുള്ളിൽ കടന്നതു ഗുരുതര പിഴവാണെന്നും റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. വിരമിച്ചാലും ഉദ്യോഗസ്ഥർക്ക് ആനുകൂല്യങ്ങൾ ലഭിക്കും. എന്നാൽ, ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം കമാൻഡർക്കുമേൽ കെട്ടിവയ്ക്കുന്നതു തങ്ങളുടെ മനോവീര്യം കെടുത്തുമെന്നാണ് സേനയുടെ നിലപാട്.

 

 



Latest

Copyrights@2016.