india

മൂവാറ്റുപുഴ: സ്കൂള്‍ വളപ്പില്‍ നിയന്ത്രണം വിട്ട കാറിടിച്ച് അധ്യാപിക മരിച്ചു.

Tiju Kannampally  ,  2019-06-25 02:15:36amm

മൂവാറ്റുപുഴ: യോഗാ ദിനാചരണത്തിനുള്ള ഒരുക്കത്തിനിടെ സ്കൂള്‍ വളപ്പില്‍ നിയന്ത്രണം വിട്ട കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. സ്കൂളിലെ മലയാളം അധ്യാപിക അരിക്കുഴ പാലക്കാട്ട് പുത്തന്‍പുര ദീപുവിന്റെ ഭാര്യ രേവതി(26) ആണ് മരിച്ചത്.
 
കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ തിങ്കളാഴ്ച വൈകീട്ട് 7 മണിയോടെയായിരുന്നു മരണം. നട്ടെല്ലിനും ചെവിക്കും പരിക്കേറ്റ് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു ടീച്ചര്‍. കഴിഞ്ഞ ജൂണ്‍ 21ന് രാവിലെ 8.30ഓടെ വിവേകാനന്ദ വിദ്യാലയത്തിന്റെ മുറ്റത്ത് യോഗാ ദിനാചരണത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുമ്പോഴായിരുന്നു അപകടം.
 
സമ്മേളനം നടക്കുന്ന വെള്ളൂര്‍ക്കുന്നം ക്ഷേത്ര ഓഡിറ്റോറിയത്തിലേക്ക് റണ്‍ ഫോര്‍ യോഗ കൂട്ട ഓട്ടത്തിനായി കുട്ടികളെ വരി നിര്‍ത്തുകയായിരുന്നു ടീച്ചര്‍. ഇതിനിടയിലാണ് അക്കാദമിക ഡയറക്ടര്‍ ആര്‍. കൃഷ്ണകുമാര്‍ വര്‍മയുടെ കാര്‍ സ്കൂള്‍ മുറ്റത്തേക്ക് വന്നതും നിയന്ത്രണം വിട്ട് ടീച്ചറെയും കുട്ടികളെയും ഇടിച്ചുവീഴ്ത്തിയതും. കുട്ടികളെ പിടിച്ചുമാറ്റാനുള്ള ശ്രമത്തിനിടെ ഇടിയുടെ നേരിട്ടുള്ള ആഘാതം ഏറ്റത് ടീച്ചര്‍ക്കാണ്. നിലത്തേക്ക് തലയിടിച്ച് ചെരിഞ്ഞ് വീണുപോയ ഇവരുടെ കഴുത്തിന്റെ ഭാഗത്ത് നട്ടെല്ലിന് സാരമായ പരിക്കേറ്റു. വീണുപോയ ഇവരെ കാര്‍ കുറച്ചു ദൂരം നിരക്കിക്കൊണ്ടുപോയി. കാര്‍ അടുത്തുള്ള സ്കൂള്‍ വാഹനത്തില്‍ മുട്ടിയാണ് നിന്നത്. പതിനൊന്നു കുട്ടികള്‍ക്കും അപകടത്തില്‍ പരിക്കേറ്റു. കാറിനു വേഗം കുറവായതിനാലാണ് വലിയ ദുരന്തം ഒഴിവായത്.
 
കാറിനടുത്തേക്കു വന്ന കുട്ടിയുടെ ദേഹത്ത് മുട്ടാതിരിക്കാന്‍ പെട്ടെന്ന് കാര്‍ നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ േബ്രയ്ക്കിനു പകരം ആക്‌സിലറേറ്ററില്‍ ചവിട്ടിയതാവാം അപകടത്തിനു കാരണമായതെന്നാണ് കരുതുന്നത്. കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലും ചികിത്സയിലും ആയിരുന്ന ടീച്ചര്‍ സംസാരിക്കുകയും വിവരങ്ങള്‍ തിരക്കുകയും ചെയ്തിരുന്നു. സ്ഥിതി മെച്ചപ്പെട്ടുവരുന്നു എന്ന പ്രതീക്ഷയ്ക്കിടെ തിങ്കളാഴ്ച ഉച്ചയ്ക്ക് ശ്വാസംമുട്ടനുഭവപ്പെട്ടതിനെത്തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും വൈകീട്ട് 7 മണിയോടെ ടീച്ചര്‍ വിടപറഞ്ഞു. ഈ അക്കാദമിക വര്‍ഷത്തിലാണ് രേവതി വിവേകാനന്ദ വിദ്യാലയത്തില്‍ അധ്യാപികയായി ചേര്‍ന്നത്.
 
പിറവം കരിങ്കല്‍ചിറ മമ്പുറം ഭാഗത്ത് മമ്പുറം വീട്ടില്‍ വിജയന്റെയും ഗിരിജയുടെയും മകളാണ് രേവതി. ഭര്‍ത്താവ് ദീപു (ഹോട്ടല്‍ മാനേജ്‌മെന്റ്). ഏക മകള്‍: അദ്വൈത ദീപു (3). രേവതിയുടെ സഹോദരി: അശ്വതി. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പോലീസ് സര്‍ജന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച മൃതദേഹ പരിശോധന നടത്തും. തുടര്‍ന്ന് 11 മണിയോടെ സ്കൂളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും.

Latest

Copyrights@2016.