india

കര്‍ണാടകത്തില്‍ 11 ഭരണകക്ഷി എം.എല്‍.എമാര്‍ രാജിവെച്ചു.

Tiju Kannampally  ,  2019-07-06 05:12:12amm

ബെംഗളൂരു: കര്‍ണാടകത്തില്‍ 11 കോണ്‍ഗ്രസ്-ജെ.ഡി.എസ് എം.എല്‍.എമാര്‍ രാജിക്കത്ത് നല്‍കി. സ്പീക്കറുടെ ഓഫീസിലെത്തിയാണ് രാജി. 11 പേര്‍ രാജിവെച്ചെന്ന് സ്പീക്കര്‍ രമേഷ് കുമാര്‍ തന്നെയാണ് സ്ഥിരീകരിച്ചത്. നാളെ അവധിയായതിനാല്‍ തിങ്കളാഴ്ച രാജിവെച്ചവരെ കാണുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ബി.സി പാട്ടീല്‍, എച്ച്. വിശ്വനാഥ്, നാരായണ്‍ ഗൗഡ, ശിവറാം ഹെബ്ബാര്‍, മഹേഷ് കുമതല്ലി, രമേശ് ജാര്‍ക്കിഹോളി, പ്രതാപ് ഗൗഡ പാട്ടീല്‍ എന്നിവരാണ് സ്പീക്കറുടെ സെക്രട്ടറിക്കു രാജിക്കത്ത് നല്‍കിയത്. സ്പീക്കറെ ഏറെനേരം കാത്തിരുന്നെങ്കിലും കാണാനാകാത്തതിനാലാണ് രാജി നല്‍കിയത്. തന്റെ നിര്‍ദേശപ്രകാരമാണ് സെക്രട്ടറി രാജിക്കത്ത് വാങ്ങിയതെന്ന് സ്പീക്കര്‍ വ്യക്തമാക്കി.
11 എം.എല്‍.എമാര്‍ രാജിവെച്ചതോടെ നിയമസഭയില്‍ കുമാരസ്വാമി നേതൃത്വം നല്‍കുന്ന സര്‍ക്കാരിന് ഭൂരിപക്ഷം പോകുമെന്നുറപ്പാണ്. ഇതോടെ പുതിയ എം.എല്‍.എമാരെ ഒപ്പംചേര്‍ത്ത് 105 അംഗങ്ങളുള്ള ബി.ജെ.പി ഭരണത്തിലേറാന്‍ സാധ്യതയുണ്ട്. എന്നാല്‍ അവര്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. നേരത്തേ കോണ്‍ഗ്രസ് എം.എല്‍.എ ആനന്ദ് സിങ് രാജിവെച്ചിരുന്നു.
അതിനിടെ, പ്രതിസന്ധിയില്‍ നിന്നു കരകയറാന്‍ കോണ്‍ഗ്രസ് കിണഞ്ഞുശ്രമിക്കുകയാണ്. രാജി സമര്‍പ്പിക്കാനെത്തിയ എം.എല്‍.എമാരില്‍ മൂന്നുപേരെ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി.കെ ശിവകുമാര്‍ എത്തി അനുനയിപ്പിച്ച് തിരികെക്കൊണ്ടുപോയി.
ഉപമുഖ്യമന്ത്രി ജി. പരമേശ്വര, ഡി.കെ ശിവകുമാര്‍ എന്നിവര്‍ കോണ്‍ഗ്രസ് എം.എല്‍.എമാരുടെയും നേതാക്കളുടെയും യോഗം വിളിച്ചുചേര്‍ത്തു. മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി ഇതുവരെ പ്രതികരിച്ചിട്ടില്ല.
നിലവില്‍ 225 അംഗ സഭയില്‍ കോണ്‍ഗ്രസിന് 68 അംഗങ്ങളും ജെ.ഡി.എസിന് 35 അംഗങ്ങളുമാണുള്ളത്. ബി.എസ്.പി, കെ.പി.ജെ.പി, ഒരു സ്വതന്ത്രന്‍ എന്നിവരടക്കം സര്‍ക്കാരിന് 108 അംഗങ്ങളാണുള്ളത്. എന്നാല്‍ 106 അംഗങ്ങളുള്ള പ്രതിപക്ഷത്തിന് ഇപ്പോള്‍ രാജി നടന്നാല്‍ സര്‍ക്കാരിനെ താഴെയിറക്കാനാകും.

Latest

Copyrights@2016.