america

നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍.

Tiju Kannampally  ,  2019-07-08 10:27:06pmm

 

വാഷിങ്ടണ്‍ ഡിസി: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍ എത്തുന്നു. കോണ്‍ഫറന്‍സിനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ തയാറായതായി കോ ഓര്‍ഡിനേറ്റര്‍ ചെറിയാന്‍ പെരുമാള്‍ അറിയിച്ചു.
കോണ്‍ഫറന്‍സിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്ന വിവിധ കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിച്ചുകൊണ്ട് മുന്നോട്ടു കൊണ്ടുപോകുന്നതിനാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ മുന്‍തൂക്കം നല്‍കുന്നത്. കോണ്‍ഫറന്‍സിന്റെ എല്ലാ വിവരങ്ങളും ആപ്പില്‍ ലഭിക്കും. ഈ വിവരങ്ങള്‍ സോഷ്യല്‍മീഡിയായില്‍ പങ്ക് വയ്ക്കാനുള്ള സൗകര്യവും ആപ്പിലുണ്ട്.
കോണ്‍ഫറന്‍സുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍, കോണ്‍ഫന്‍സ് ന്യൂസ് ലെറ്ററായ ക്രോണിക്കിള്‍, കോണ്‍ഫറന്‍സില്‍ പ്രസിദ്ധീകരിക്കുന്ന ബിസിനസ് സുവനീര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുമായി നേരിട്ട് ബന്ധപ്പെടാനുള്ള സൗകര്യങ്ങള്‍ ഇവയെല്ലാം ആപ്പില്‍ ലഭ്യമാണ്.
മലയാളം ബൈബിള്‍ , ആത്മീയഗാനങ്ങള്‍ എന്നിവ ഡൗണ്‍ലോഡ് ചെയ്യുവാനുള്ള സൗകര്യവും ആപ്പില്‍ ലഭിക്കും.
ആപ്പിള്‍ സ്റ്റോറിലും ആന്‍ഡ്രോയിഡ് പ്ലേ സ്റ്റോറിലും ആപ്പ് ലഭ്യമാണ്. https://my.YAPP.US/FYC19 എന്ന ലിങ്കില്‍ ഡൗണ്‍ ലോഡ് ചെയ്യാവുന്നതാണ്. കോണ്‍ഫറന്‍സില്‍ റജിസ്റ്റര്‍ ചെയ്ത അംഗങ്ങള്‍ക്കെല്ലാം ലിങ്ക് ഈ മെയില്‍ വഴി അയച്ചു കൊടുക്കാനുള്ള തീരുമാനം കോണ്‍ഫറന്‍സ് കമ്മിറ്റി എടുത്തിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ ആപ്പിനെക്കുറിച്ച് അറിയണമെങ്കില്‍ ആപ്പ് ക്രിയേറ്ററായ ചെറിയാന്‍ പെരുമാളുമായി ബന്ധപ്പെടുക. ഫോണ്‍ :516 439 9087
കോണ്‍ഫറന്‍സുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങള്‍ക്ക് കോ ഓര്‍ഡിനേറ്റര്‍ ഫാ. സണ്ണി ജോസഫ്, ജനറല്‍ സെക്രട്ടറി ജോബി ജോണ്‍, ട്രഷറര്‍ മാത്യു വര്‍ഗീസ് എന്നിവരുമായി ബന്ധപ്പെടുക. ഫോണ്‍ : 718 608 5583 , 201 321 0045, 631 891 8184

വാഷിങ്ടണ്‍ ഡിസി: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍ എത്തുന്നു. കോണ്‍ഫറന്‍സിനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ തയാറായതായി കോ ഓര്‍ഡിനേറ്റര്‍ ചെറിയാന്‍ പെരുമാള്‍ അറിയിച്ചു. കോണ്‍ഫറന്‍സിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്ന വിവിധ കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിച്ചുകൊണ്ട് മുന്നോട്ടു കൊണ്ടുപോകുന്നതിനാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ മുന്‍തൂക്കം നല്‍കുന്നത്. കോണ്‍ഫറന്‍സിന്റെ എല്ലാ വിവരങ്ങളും ആപ്പില്‍ ലഭിക്കും. ഈ വിവരങ്ങള്‍ സോഷ്യല്‍മീഡിയായില്‍ പങ്ക് വയ്ക്കാനുള്ള സൗകര്യവും ആപ്പിലുണ്ട്.

കോണ്‍ഫറന്‍സുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍, കോണ്‍ഫന്‍സ് ന്യൂസ് ലെറ്ററായ ക്രോണിക്കിള്‍, കോണ്‍ഫറന്‍സില്‍ പ്രസിദ്ധീകരിക്കുന്ന ബിസിനസ് സുവനീര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുമായി നേരിട്ട് ബന്ധപ്പെടാനുള്ള സൗകര്യങ്ങള്‍ ഇവയെല്ലാം ആപ്പില്‍ ലഭ്യമാണ്. മലയാളം ബൈബിള്‍ , ആത്മീയഗാനങ്ങള്‍ എന്നിവ ഡൗണ്‍ലോഡ് ചെയ്യുവാനുള്ള സൗകര്യവും ആപ്പില്‍ ലഭിക്കും. ആപ്പിള്‍ സ്റ്റോറിലും ആന്‍ഡ്രോയിഡ് പ്ലേ സ്റ്റോറിലും ആപ്പ് ലഭ്യമാണ്. https://my.YAPP.US/FYC19 എന്ന ലിങ്കില്‍ ഡൗണ്‍ ലോഡ് ചെയ്യാവുന്നതാണ്. കോണ്‍ഫറന്‍സില്‍ റജിസ്റ്റര്‍ ചെയ്ത അംഗങ്ങള്‍ക്കെല്ലാം ലിങ്ക് ഈ മെയില്‍ വഴി അയച്ചു കൊടുക്കാനുള്ള തീരുമാനം കോണ്‍ഫറന്‍സ് കമ്മിറ്റി എടുത്തിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ ആപ്പിനെക്കുറിച്ച് അറിയണമെങ്കില്‍ ആപ്പ് ക്രിയേറ്ററായ ചെറിയാന്‍ പെരുമാളുമായി ബന്ധപ്പെടുക. ഫോണ്‍ :516 439 9087 കോണ്‍ഫറന്‍സുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങള്‍ക്ക് കോ ഓര്‍ഡിനേറ്റര്‍ ഫാ. സണ്ണി ജോസഫ്, ജനറല്‍ സെക്രട്ടറി ജോബി ജോണ്‍, ട്രഷറര്‍ മാത്യു വര്‍ഗീസ് എന്നിവരുമായി ബന്ധപ്പെടുക. ഫോണ്‍ : 718 608 5583 , 201 321 0045, 631 891 8184

 



Latest

Copyrights@2016.