europe

ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ഇന്ത്യന്‍ കമ്യൂണിറ്റിയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് കൊളോണില്‍ തുടക്കമായി.

Tiju Kannampally  ,  2019-07-10 04:35:18amm

 

കൊളോണ്‍ : ജര്‍മനിയിലെ കൊളോണ്‍ ആസ്ഥാനമായുള്ള ഇന്ത്യന്‍ കമ്യൂണിറ്റിയുടെ 
ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് കൊളോണില്‍ 
തുടക്കമായി. കൊളോണ്‍ അതിരൂപതാ സഹായ മെത്രാന്‍ ഡോ. ഡൊമിനിക്കുസ് 
ഷ്വാഡെര്‍ലാപ്പ്  ഉദ്ഘാടനം ചെയ്തു. 
ഇന്ത്യന്‍ കമ്യൂണിറ്റി ചാപ്ളെയിന്‍ ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ സ്വാഗതം 
ആശംസിച്ചു. യൂറോപ്പിന്‍റെ അപ്പസ്തോലിക് വിസിറ്റേറ്ററും ബിഷപ്പുമായ മാര്‍ സ്റ്റീഫന്‍ 
ചിറപ്പണത്ത് ആശംസകള്‍ നേര്‍ന്നു. പരിപാടികളുടെ അവതാരകയായ ലീബ ചിറയത്ത് 
കമ്യൂണിറ്റിയുടെ നാളിതുവരെയുള്ള ചരിത്രം ഹ്രസ്വമായി അവതരിപ്പിച്ചു. കമ്യൂണിറ്റി 
കോ ഓര്‍ഡിനേഷന്‍ കമ്മറ്റി കണ്‍വീനര്‍ ഡേവീസ് വടക്കുംചേരി കമ്യൂണിറ്റിയുടെ 
പ്രവര്‍ത്തനങ്ങള്‍ സംക്ഷിപ്തമായി വിവരിച്ചു. 
കമ്യൂണിറ്റിയുടെ മുദ്ര ആലേഖനം ചെയ്ത കത്തിച്ച മെഴുതിരികള്‍ പിതാവില്‍ നിന്നും 
സ്വീകരിച്ചതോടെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങള്‍ സമാരംഭിച്ചു. 
വൈവിധ്യങ്ങളായ  കലാപരിപാടികളും അരങ്ങേറി.
യൂറോപ്പിലെ ആദ്യത്തെ മലയാളി കമ്യൂണിറ്റിയെന്നു വിശേഷിപ്പിയ്ക്കുന്ന  പരിശുദ്ധ 
ദൈവമാതാവിന്‍റെ നാമധേയത്തിലുള്ള കൊളോണിലെ ഇന്‍ഡ്യന്‍ 
കമ്യൂണിറ്റിസ്ഥാപിതമായിട്ട് അഞ്ചു പതിറ്റാണ്ടുകള്‍ പിന്നിടുകയാണ്.
ഏതാണ്ട് അറുപതുകളുടെ തുടക്കത്തിലാണ് കേരളത്തില്‍ നിന്നും ആദ്യമായി 
നഴ്സുമാര്‍ ജര്‍മനിയില്‍ എത്തിത്തുടങ്ങിയത്. ഒപ്പം വിവിധ സഭയിലെ കന്യാസ്ത്രീകളും 
ഇവിടേയ്ക്ക് എത്തി. താമസിയാതെ  കൊളോണ്‍ അതിരൂപത കര്‍ദ്ദിനാള്‍ ജോസഫ് 
ഫ്രിംഗ്സ് ഇവര്‍ക്കായി പ്രത്യേക ഇടയ പരിചരണത്തിന്‍റെ ആവശ്യകത തിരിച്ചറിഞ്ഞു. 
1950 കളുടെ അവസാനം മുതല്‍ കൊളോണില്‍ താമസിച്ചിരുന്ന ഫാ. വെര്‍ണര്‍ 
ചക്കാലക്കല്‍ സി.എം.ഐയെ നഴ്സ്മാര്‍ക്കും കന്യാസ്ത്രീകള്‍ക്കുമുള്ള ആത്മീയ
വഴികാട്ടിയായി അനൗദ്യോഗികമായി അദ്ദേഹം നിയമിയ്ക്കുകയും ചെയ്തു.
മാസത്തിലെ മൂന്നാം ഞായറാഴ്ച വൈകുന്നേരം കൊളോണില്‍ സിറോ മലബാര്‍ 
റീത്തില്‍ ദിവ്യബലിയും നടക്കുന്നു. കുട്ടികളുടെ വേദപാഠം മാസത്തിലെ ഒന്നും മൂന്നും 
ഞായറാഴ്ചകളിലും നടക്കുന്നു. 
യൂത്ത് കൊയര്‍, മുതിര്‍ന്നവരുടെ ഗെസാങ് ഗ്രൂപ്പ്, ഫ്രൈസൈറ്റ് ഗ്രൂപ്പ്, വനിതാ 
കൂട്ടായ്മ, യുവ ഫാമിലി കൂട്ടായ്മ, നാലു പ്രെയര്‍ ഗ്രൂപ്പുകള്‍ തുടങ്ങിയവയുടെ 
പ്രവര്‍ത്തനവും സജീവമാണ്. നോമ്പുകാലങ്ങളില്‍ ധ്യാനങ്ങളും നടത്തിവരുന്നു. 
ചാപ്ളെയിനെ സഹായിക്കാനായി 2004 മുതല്‍ ഒന്‍പതുപേരടങ്ങുന്ന ഒരു 
കോഓര്‍ഡിനേഷന്‍ കമ്മറ്റിയും പ്രവര്‍ത്തിയ്ക്കുന്നു.  സന്ദേശം എന്ന പേരില്‍ ഒരു 
ബുക്ക്‌ലറ്റ് വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം തയാറാക്കി എല്ലാ കുടുംബങ്ങള്‍ക്കും 
അയച്ചുകൊടുക്കുന്നു. 
ആദ്യകാലങ്ങളില്‍ ജര്‍മനിയിലെ കൊളോണും പ്രാന്തപ്രദേശങ്ങളും കേന്ദ്രീകരിച്ച് 
കുടിയേറിയ മലയാളികളെ സംബന്ധിച്ചിടത്തോളം കൊളോണിലെ ഇന്ത്യന്‍ കമ്യൂണിറ്റി 
ഏറെ പ്രധാനമാണ്. പുതുതലമുറയ്ക്ക്  ജര്‍മനിയുടെ മണ്ണില്‍ മാര്‍ത്തോമാ വിശ്വാസ 
പൈതൃകം പകര്‍ന്നു നല്‍കാന്‍ സാധിക്കുന്നു.
കൊളോണ്‍ അതിരൂപതയുടെ രാജ്യാന്തര കത്തോലിക്കാ പാസ്റ്ററല്‍ കെയറിന്‍റെ 
ഭാഗമായി നിലകൊള്ളുന്ന ഇന്ത്യന്‍ സമൂഹത്തിന്‍റെ എല്ലാ പ്രവര്‍ത്തങ്ങള്‍ക്കും 
സാമ്പത്തിക സഹായവും മറ്റു മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുന്നതും കൊളോണ്‍ 
അതിരൂപതയും കര്‍ദ്ദിനാള്‍ റൈനര്‍ മരിയ വോള്‍ക്കിയുമാണ്.

കൊളോണ്‍ : ജര്‍മനിയിലെ കൊളോണ്‍ ആസ്ഥാനമായുള്ള ഇന്ത്യന്‍ കമ്യൂണിറ്റിയുടെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് കൊളോണില്‍ തുടക്കമായി. കൊളോണ്‍ അതിരൂപതാ സഹായ മെത്രാന്‍ ഡോ. ഡൊമിനിക്കുസ് ഷ്വാഡെര്‍ലാപ്പ്  ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ കമ്യൂണിറ്റി ചാപ്ളെയിന്‍ ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ സ്വാഗതം ആശംസിച്ചു. യൂറോപ്പിന്‍റെ അപ്പസ്തോലിക് വിസിറ്റേറ്ററും ബിഷപ്പുമായ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് ആശംസകള്‍ നേര്‍ന്നു. പരിപാടികളുടെ അവതാരകയായ ലീബ ചിറയത്ത് കമ്യൂണിറ്റിയുടെ നാളിതുവരെയുള്ള ചരിത്രം ഹ്രസ്വമായി അവതരിപ്പിച്ചു. കമ്യൂണിറ്റി കോ ഓര്‍ഡിനേഷന്‍ കമ്മറ്റി കണ്‍വീനര്‍ ഡേവീസ് വടക്കുംചേരി കമ്യൂണിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ സംക്ഷിപ്തമായി വിവരിച്ചു. കമ്യൂണിറ്റിയുടെ മുദ്ര ആലേഖനം ചെയ്ത കത്തിച്ച മെഴുതിരികള്‍ പിതാവില്‍ നിന്നും സ്വീകരിച്ചതോടെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങള്‍ സമാരംഭിച്ചു. വൈവിധ്യങ്ങളായ  കലാപരിപാടികളും അരങ്ങേറി.യൂറോപ്പിലെ ആദ്യത്തെ മലയാളി കമ്യൂണിറ്റിയെന്നു വിശേഷിപ്പിയ്ക്കുന്ന  പരിശുദ്ധ ദൈവമാതാവിന്‍റെ നാമധേയത്തിലുള്ള കൊളോണിലെ ഇന്‍ഡ്യന്‍ കമ്യൂണിറ്റിസ്ഥാപിതമായിട്ട് അഞ്ചു പതിറ്റാണ്ടുകള്‍ പിന്നിടുകയാണ്.

ഏതാണ്ട് അറുപതുകളുടെ തുടക്കത്തിലാണ് കേരളത്തില്‍ നിന്നും ആദ്യമായി നഴ്സുമാര്‍ ജര്‍മനിയില്‍ എത്തിത്തുടങ്ങിയത്. ഒപ്പം വിവിധ സഭയിലെ കന്യാസ്ത്രീകളും ഇവിടേയ്ക്ക് എത്തി. താമസിയാതെ  കൊളോണ്‍ അതിരൂപത കര്‍ദ്ദിനാള്‍ ജോസഫ് ഫ്രിംഗ്സ് ഇവര്‍ക്കായി പ്രത്യേക ഇടയ പരിചരണത്തിന്‍റെ ആവശ്യകത തിരിച്ചറിഞ്ഞു. 1950 കളുടെ അവസാനം മുതല്‍ കൊളോണില്‍ താമസിച്ചിരുന്ന ഫാ. വെര്‍ണര്‍ ചക്കാലക്കല്‍ സി.എം.ഐയെ നഴ്സ്മാര്‍ക്കും കന്യാസ്ത്രീകള്‍ക്കുമുള്ള ആത്മീയവഴികാട്ടിയായി അനൗദ്യോഗികമായി അദ്ദേഹം നിയമിയ്ക്കുകയും ചെയ്തു. മാസത്തിലെ മൂന്നാം ഞായറാഴ്ച വൈകുന്നേരം കൊളോണില്‍ സിറോ മലബാര്‍ റീത്തില്‍ ദിവ്യബലിയും നടക്കുന്നു. കുട്ടികളുടെ വേദപാഠം മാസത്തിലെ ഒന്നും മൂന്നും ഞായറാഴ്ചകളിലും നടക്കുന്നു. യൂത്ത് കൊയര്‍, മുതിര്‍ന്നവരുടെ ഗെസാങ് ഗ്രൂപ്പ്, ഫ്രൈസൈറ്റ് ഗ്രൂപ്പ്, വനിതാ കൂട്ടായ്മ, യുവ ഫാമിലി കൂട്ടായ്മ, നാലു പ്രെയര്‍ ഗ്രൂപ്പുകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനവും സജീവമാണ്. നോമ്പുകാലങ്ങളില്‍ ധ്യാനങ്ങളും നടത്തിവരുന്നു. ചാപ്ളെയിനെ സഹായിക്കാനായി 2004 മുതല്‍ ഒന്‍പതുപേരടങ്ങുന്ന ഒരു കോഓര്‍ഡിനേഷന്‍ കമ്മറ്റിയും പ്രവര്‍ത്തിയ്ക്കുന്നു.  സന്ദേശം എന്ന പേരില്‍ ഒരു ബുക്ക്‌ലറ്റ് വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം തയാറാക്കി എല്ലാ കുടുംബങ്ങള്‍ക്കും അയച്ചുകൊടുക്കുന്നു. ആദ്യകാലങ്ങളില്‍ ജര്‍മനിയിലെ കൊളോണും പ്രാന്തപ്രദേശങ്ങളും കേന്ദ്രീകരിച്ച് കുടിയേറിയ മലയാളികളെ സംബന്ധിച്ചിടത്തോളം കൊളോണിലെ ഇന്ത്യന്‍ കമ്യൂണിറ്റി ഏറെ പ്രധാനമാണ്. പുതുതലമുറയ്ക്ക്  ജര്‍മനിയുടെ മണ്ണില്‍ മാര്‍ത്തോമാ വിശ്വാസ പൈതൃകം പകര്‍ന്നു നല്‍കാന്‍ സാധിക്കുന്നു.കൊളോണ്‍ അതിരൂപതയുടെ രാജ്യാന്തര കത്തോലിക്കാ പാസ്റ്ററല്‍ കെയറിന്‍റെ ഭാഗമായി നിലകൊള്ളുന്ന ഇന്ത്യന്‍ സമൂഹത്തിന്‍റെ എല്ലാ പ്രവര്‍ത്തങ്ങള്‍ക്കും സാമ്പത്തിക സഹായവും മറ്റു മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുന്നതും കൊളോണ്‍ അതിരൂപതയും കര്‍ദ്ദിനാള്‍ റൈനര്‍ മരിയ വോള്‍ക്കിയുമാണ്.

 Latest

Copyrights@2016.