america

അമേരിക്കന്‍ മലങ്കര അതിഭദ്രാസനം ഐക്യദാര്‍ഢ്യം പ്രഖാപിച്ചു.

Tiju Kannampally  ,  2019-08-03 07:03:16amm

 

അമേരിക്കന്‍ മലങ്കര അതിഭദ്രാസന 33-മത് യൂത്ത് ആന്റ് ഫാമിലി കോണ്‍ഫറന്‍സ്, കേരളത്തില്‍ മലങ്കര യാക്കോബായ സുറിയാനി സഭ ഇന്നഭിമുഖീകരിക്കുന്ന പ്രതിസന്ധികളില്‍  ശക്തമായ ഉല്‍കണ്ഠ രേഖപ്പെടുത്തി.
ഡാളസ് ഷെരാട്ടന്‍ ഹോട്ടലില്‍ വെച്ച് ജൂലായ് 25 മുതല്‍ 28 വരെ നടത്തപ്പെട്ട കോണ്‍ഫറന്‍സിന്, ഭദ്രാസനാധിപന്‍ അഭിവന്ദ്യ യല്‍ദൊ മോര്‍ തീത്തോസ്, അഭിവന്ദ്യ ഏലിയാസ് മോര്‍ യൂലിയോസ്, അഭിവന്ദ്യ ഗീവര്‍ഗീസ് മോര്‍ കൂറിലോസ് എന്നീ മെത്രാപോലീത്താമാര്‍ നേതൃത്വം നല്‍കി.
കോണ്‍ഫറന്‍സിനോടനുബന്ധിച്ച്, മലങ്കര സഭ ഇന്ന് അനുഭവിക്കുന്ന രൂക്ഷമായ പ്രശ്‌നങ്ങളെ കുറിച്ചും, സഭാംഗങ്ങള്‍ക്ക് നേരിടേണ്ടിവരുന്ന കഷ്ടതകളെകുറിച്ചും, അഭിവന്ദ്യ മെത്രാപോലീത്താമാരുടെ സാന്നിദ്ധ്യത്തില്‍ വിശദമായ ചര്‍ച്ച നടത്തി. അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് അഭിവന്ദ്യ പിതാക്കന്മാര്‍ മറുപടി നല്‍കി. കട്ടച്ചിറ, കോതമംഗലം, പിറവം തുടങ്ങിയ വിവിധ ദേവാലയങ്ങളിലെ ഇപ്പോഴത്തെ പ്രതിസന്ധികളെ കുറിച്ച് അഭിവന്ദ്യ ഗീവര്‍ഗീസ് മോര്‍ കുറിലോസ് മെത്രാപോലീത്താ യോഗത്തെ ധരിപ്പിച്ചു.
മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവായോടും, മലങ്കര സഭയുടെ ശ്രേഷ്ഠ കാതോലിക്കാ, ആബൂന്‍മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവായോടും, മലങ്കര സഭയിലെ എല്ലാ മെത്രാപോലീത്താമാരോടും അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിനുള്ള കൂറും ഭക്തിയും യോഗം ആവര്‍ത്തിച്ച് പ്രഖ്യാപിച്ചു. മലങ്കരയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന നീതി നിഷേധത്തിനെതിരെയും, ശവസംസ്‌ക്കാരം പോലുള്ള, പൗരന്റെ അടിസ്ഥാന മൗലീകാവകാശ ധ്വംസനത്തിനെതിരെയും, യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സത്യവിശ്വാസ സംരക്ഷണത്തിനും, അര്‍ഹമായ നീതിലഭ്യമാക്കുന്നതിനും, ശാശ്വതമായ പ്രശ്‌നപരിഹാരത്തിനുമായി മലങ്കര സഭ  സ്വീകരിക്കുന്ന ഏതു മേല്‍ നടപടികള്‍ക്കും അമേരിക്കന്‍ മലങ്കര അതിഭദ്രാസനം സര്‍വ്വവിധമായ പിന്തുണ വാഗ്ദാനം ചെയ്യുന്നതായി ഐക്യകണ്‌ഠേന പ്രഖ്യാപിക്കുകയും ഉചിതമായ നടപടികള്‍ സ്വീകരിക്കുന്നതിനായി സഭാ ഭരണ സമിതിയെ യോഗം ചുമതലപ്പെടുത്തുകയും ചെയ്തു. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഓ. കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

അമേരിക്കന്‍ മലങ്കര അതിഭദ്രാസന 33-മത് യൂത്ത് ആന്റ് ഫാമിലി കോണ്‍ഫറന്‍സ്, കേരളത്തില്‍ മലങ്കര യാക്കോബായ സുറിയാനി സഭ ഇന്നഭിമുഖീകരിക്കുന്ന പ്രതിസന്ധികളില്‍  ശക്തമായ ഉല്‍കണ്ഠ രേഖപ്പെടുത്തി.ഡാളസ് ഷെരാട്ടന്‍ ഹോട്ടലില്‍ വെച്ച് ജൂലായ് 25 മുതല്‍ 28 വരെ നടത്തപ്പെട്ട കോണ്‍ഫറന്‍സിന്, ഭദ്രാസനാധിപന്‍ അഭിവന്ദ്യ യല്‍ദൊ മോര്‍ തീത്തോസ്, അഭിവന്ദ്യ ഏലിയാസ് മോര്‍ യൂലിയോസ്, അഭിവന്ദ്യ ഗീവര്‍ഗീസ് മോര്‍ കൂറിലോസ് എന്നീ മെത്രാപോലീത്താമാര്‍ നേതൃത്വം നല്‍കി.

 

കോണ്‍ഫറന്‍സിനോടനുബന്ധിച്ച്, മലങ്കര സഭ ഇന്ന് അനുഭവിക്കുന്ന രൂക്ഷമായ പ്രശ്‌നങ്ങളെ കുറിച്ചും, സഭാംഗങ്ങള്‍ക്ക് നേരിടേണ്ടിവരുന്ന കഷ്ടതകളെകുറിച്ചും, അഭിവന്ദ്യ മെത്രാപോലീത്താമാരുടെ സാന്നിദ്ധ്യത്തില്‍ വിശദമായ ചര്‍ച്ച നടത്തി. അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് അഭിവന്ദ്യ പിതാക്കന്മാര്‍ മറുപടി നല്‍കി. കട്ടച്ചിറ, കോതമംഗലം, പിറവം തുടങ്ങിയ വിവിധ ദേവാലയങ്ങളിലെ ഇപ്പോഴത്തെ പ്രതിസന്ധികളെ കുറിച്ച് അഭിവന്ദ്യ ഗീവര്‍ഗീസ് മോര്‍ കുറിലോസ് മെത്രാപോലീത്താ യോഗത്തെ ധരിപ്പിച്ചു.

 

മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവായോടും, മലങ്കര സഭയുടെ ശ്രേഷ്ഠ കാതോലിക്കാ, ആബൂന്‍മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവായോടും, മലങ്കര സഭയിലെ എല്ലാ മെത്രാപോലീത്താമാരോടും അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിനുള്ള കൂറും ഭക്തിയും യോഗം ആവര്‍ത്തിച്ച് പ്രഖ്യാപിച്ചു. മലങ്കരയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന നീതി നിഷേധത്തിനെതിരെയും, ശവസംസ്‌ക്കാരം പോലുള്ള, പൗരന്റെ അടിസ്ഥാന മൗലീകാവകാശ ധ്വംസനത്തിനെതിരെയും, യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സത്യവിശ്വാസ സംരക്ഷണത്തിനും, അര്‍ഹമായ നീതിലഭ്യമാക്കുന്നതിനും, ശാശ്വതമായ പ്രശ്‌നപരിഹാരത്തിനുമായി മലങ്കര സഭ  സ്വീകരിക്കുന്ന ഏതു മേല്‍ നടപടികള്‍ക്കും അമേരിക്കന്‍ മലങ്കര അതിഭദ്രാസനം സര്‍വ്വവിധമായ പിന്തുണ വാഗ്ദാനം ചെയ്യുന്നതായി ഐക്യകണ്‌ഠേന പ്രഖ്യാപിക്കുകയും ഉചിതമായ നടപടികള്‍ സ്വീകരിക്കുന്നതിനായി സഭാ ഭരണ സമിതിയെ യോഗം ചുമതലപ്പെടുത്തുകയും ചെയ്തു. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഓ. കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

 

 



Latest

Copyrights@2016.