america

മാരാമൺ കൺവൻഷൻ 2020–ൽ പ്രസിദ്ധീകരിക്കുന്നതിനുള്ള ഗാനങ്ങൾ ക്ഷണിക്കുന്നു

Tiju Kannampally  ,  2019-08-05 10:05:35pmm

 

ന്യൂയോർക്ക് ∙ നോർത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസനം ഉൾപ്പെടെ മർത്തോമ
സഭയുടെ വിവിധ ഭദ്രാസനങ്ങളിലുള്ള ഗാന രചയിതാക്കളിൽ നിന്നും  മാരാമൺ 
കൺവൻഷൻ 2020–ൽ പ്രസിദ്ധീകരിക്കുന്നതിനുള്ള ഗാനങ്ങൾ ക്ഷണിക്കുന്നു.
ഹൃദ്യമായ ആത്മീയ അനുഭവവും സുവിശേഷ ദർശനവും സാമൂഹ്യ അവബോധവും
സാഹിത്യ സംഗീതമൂല്യവും വിശ്വാസികൾക്ക് ചേർന്ന് പാടുവാൻ
സഹായിക്കുന്നതുമായ ഗാനങ്ങളാണ് രചിയിതാക്കളിൽ നിന്നും പ്രതീക്ഷിക്കുന്നത്. 
ഗാനങ്ങളുടെ ഈണം സിഡിയിൽ റെക്കാർഡ് ചെയ്തും വരികൾ എഴുതിയും
സമർപ്പിക്കേണ്ടതാണ്. ഗാനങ്ങൾ കീബോർഡിന്റെ പശ്ചാത്തല സംഗീതം പരമാവധി
കുറച്ച് മാത്രം ഉപയോഗിച്ച് റിക്കാർഡ് ചെയ്യേണ്ടതാണ്. രചന, സംഗീതം എന്നിവ
നിർവഹിച്ചവരുടെ പേരു വിവരങ്ങൾ, മേൽവിലാസം, ഈമെയിൽ എന്നിവ ഉൾപ്പെടുത്തി 
കവറിനു പുറത്ത് മാരാമൺ കൺവൻഷൻ ഗാനങ്ങൾ‍–2020 എന്ന്
എഴുതിയിരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
ഗാനങ്ങൾ സെപ്റ്റംബർ 28 ന് മുമ്പ് റവ. ആശിഷ് തോമസ് ജോർജ്, ഡയറക്ടർ
ഡിഎസ്എംസി , എസ്‌സിഎസ് ക്യാംപസ്  തിരുവല്ലാ എന്ന വിലാസത്തിൽ
ലഭിച്ചിരിക്കേണ്ടതാണ്.

ന്യൂയോർക്ക് : നോർത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസനം ഉൾപ്പെടെ മർത്തോമ സഭയുടെ വിവിധ ഭദ്രാസനങ്ങളിലുള്ള ഗാന രചയിതാക്കളിൽ നിന്നും  മാരാമൺ കൺവൻഷൻ 2020–ൽ പ്രസിദ്ധീകരിക്കുന്നതിനുള്ള ഗാനങ്ങൾ ക്ഷണിക്കുന്നു. ഹൃദ്യമായ ആത്മീയ അനുഭവവും സുവിശേഷ ദർശനവും സാമൂഹ്യ അവബോധവും സാഹിത്യ സംഗീതമൂല്യവും വിശ്വാസികൾക്ക് ചേർന്ന് പാടുവാൻ സഹായിക്കുന്നതുമായ ഗാനങ്ങളാണ് രചിയിതാക്കളിൽ നിന്നും പ്രതീക്ഷിക്കുന്നത്. 

ഗാനങ്ങളുടെ ഈണം സിഡിയിൽ റെക്കാർഡ് ചെയ്തും വരികൾ എഴുതിയും സമർപ്പിക്കേണ്ടതാണ്. ഗാനങ്ങൾ കീബോർഡിന്റെ പശ്ചാത്തല സംഗീതം പരമാവധി കുറച്ച് മാത്രം ഉപയോഗിച്ച് റിക്കാർഡ് ചെയ്യേണ്ടതാണ്. രചന, സംഗീതം എന്നിവ നിർവഹിച്ചവരുടെ പേരു വിവരങ്ങൾ, മേൽവിലാസം, ഈമെയിൽ എന്നിവ ഉൾപ്പെടുത്തി കവറിനു പുറത്ത് മാരാമൺ കൺവൻഷൻ ഗാനങ്ങൾ‍–2020 എന്ന് എഴുതിയിരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

ഗാനങ്ങൾ സെപ്റ്റംബർ 28 ന് മുമ്പ് റവ. ആശിഷ് തോമസ് ജോർജ്, ഡയറക്ടർ ഡിഎസ്എംസി , എസ്‌സിഎസ് ക്യാംപസ്  തിരുവല്ലാ എന്ന വിലാസത്തിൽ ലഭിച്ചിരിക്കേണ്ടതാണ്.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 



Latest

Copyrights@2016.