india

കനത്ത മഴയില്‍ കേരളത്തിലെ ഏറ്റവും വലിയ നടപ്പാലം ഒലിച്ചുപോയി

Tiju Kannampally  ,  2019-08-09 02:09:19amm

 

കാസര്‍കോട്:(www.kasargodvartha.com 09/08/2019) കനത്ത മഴയില്‍ കേരളത്തിലെ ഏറ്റവും വലിയ നടപ്പാലം ഒലിച്ചുപോയി. കേരളത്തിലെ ഏറ്റവും വലിയ നടപ്പാലമായ കാസര്‍കോട് അച്ചാംതുരുത്തി-കോട്ടപ്പുറം നടപ്പാലമാണ് വെള്ളപാച്ചിലില്‍ ഒലിച്ചു പോയത്. നീലേശ്വരം നഗരസഭയെയും ചെറുവത്തൂര്‍ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പാലമാണിത്.
അച്ചാംതുരുത്തി ദ്വീപിലെ ജനങ്ങളുടെ യാത്രാ ദുരിതത്തിന് പരിഹാരമെന്ന നിലയില്‍ നിര്‍മിച്ച പാലമാണിത് . 400 മീറ്റര്‍ നീളത്തിലാണ് ഇതിന്റെ നിര്‍മാണം. എന്നാല്‍ ഏത് സമയത്തും ഒലിച്ചുപോകും എന്ന അവസ്ഥയിലായിരുന്നു നടപാലം ഉണ്ടായിരുന്നത്.

കാസര്‍കോട് : കനത്ത മഴയില്‍ കേരളത്തിലെ ഏറ്റവും വലിയ നടപ്പാലം ഒലിച്ചുപോയി. കേരളത്തിലെ ഏറ്റവും വലിയ നടപ്പാലമായ കാസര്‍കോട് അച്ചാംതുരുത്തി-കോട്ടപ്പുറം നടപ്പാലമാണ് വെള്ളപാച്ചിലില്‍ ഒലിച്ചു പോയത്. നീലേശ്വരം നഗരസഭയെയും ചെറുവത്തൂര്‍ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പാലമാണിത്.

അച്ചാംതുരുത്തി ദ്വീപിലെ ജനങ്ങളുടെ യാത്രാ ദുരിതത്തിന് പരിഹാരമെന്ന നിലയില്‍ നിര്‍മിച്ച പാലമാണിത് . 400 മീറ്റര്‍ നീളത്തിലാണ് ഇതിന്റെ നിര്‍മാണം. എന്നാല്‍ ഏത് സമയത്തും ഒലിച്ചുപോകും എന്ന അവസ്ഥയിലായിരുന്നു നടപാലം ഉണ്ടായിരുന്നത്.

 



Latest

Copyrights@2016.