india

പാലക്കാട് ജില്ലയില്‍ കനത്ത മഴ നാളെ മലമ്പുഴ ഡാം തുറക്കുമെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു

Tiju Kannampally  ,  2019-08-09 04:39:43amm

 

പാലക്കാട്: പാലക്കാട് ജില്ലയില്‍ കനത്ത മഴ തുടരുകയും മലമ്ബുഴ അണക്കെട്ടിലേക്കുള്ള ജലനിരപ്പ് 112 .95 മീറ്ററിലെത്തുകയും ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ നാളെ മലമ്ബുഴ ഡാം തുറക്കുമെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
മലമ്ബുഴ അണക്കെട്ടിലെ വെള്ളം എത്തുന്ന മുക്കൈപുഴ, കല്‍പ്പാത്തിപ്പുഴ, ഭാരതപ്പുഴ പ്രദേശത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശമുണ്ട്. അണക്കെട്ടില്‍ ഇന്ന് രാവിലെ 10 വരെ 109. 23 മീറ്റര്‍ ജലനിരപ്പാണുള്ളത്.
മലമ്ബുഴ അണക്കെട്ട് തുറന്നപ്പോഴാണ് കഴിഞ്ഞ വര്‍ഷം പ്രളയം ഉണ്ടായത്. മംഗലം ഡാമും ഏത് നിമിഷവും തുറന്നേക്കും എന്ന അവസ്ഥയിലാണ്. അങ്ങനെ എങ്കില്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വെള്ളം കയറാനിടയുണ്ട്.

പാലക്കാട് : പാലക്കാട് ജില്ലയില്‍ കനത്ത മഴ തുടരുകയും മലമ്പുഴ അണക്കെട്ടിലേക്കുള്ള ജലനിരപ്പ് 112 .95 മീറ്ററിലെത്തുകയും ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ നാളെ മലമ്പുഴ ഡാം തുറക്കുമെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. മലമ്പുഴ അണക്കെട്ടിലെ വെള്ളം എത്തുന്ന മുക്കൈപുഴ, കല്‍പ്പാത്തിപ്പുഴ, ഭാരതപ്പുഴ പ്രദേശത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശമുണ്ട്. അണക്കെട്ടില്‍ ഇന്ന് രാവിലെ 10 വരെ 109. 23 മീറ്റര്‍ ജലനിരപ്പാണുള്ളത്.

മലമ്പുഴ അണക്കെട്ട് തുറന്നപ്പോഴാണ് കഴിഞ്ഞ വര്‍ഷം പ്രളയം ഉണ്ടായത്. മംഗലം ഡാമും ഏത് നിമിഷവും തുറന്നേക്കും എന്ന അവസ്ഥയിലാണ്. അങ്ങനെ എങ്കില്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വെള്ളം കയറാനിടയുണ്ട്.

 



Latest

Copyrights@2016.