india

തീവണ്ടി ഗതാഗതം പൂര്‍ണമായി നിലച്ചതോടെ കെഎസ്‌ആര്‍ടിസി പ്രത്യേക സര്‍വീസുകള്‍ ആരംഭിച്ചു

Tiju Kannampally  ,  2019-08-09 05:26:47amm

തിരുവനന്തപുരം : കനത്ത പേമാരിയെ തുടര്‍ന്ന് സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതം പൂര്‍ണമായി നിലച്ചു. ഷൊര്‍ണ്ണൂര്‍-പാലക്കാട്, ഷൊര്‍ണ്ണൂര്‍-കോഴിക്കോട് പാതകളില്‍ വെള്ളം കയറുകയും ഷൊര്‍ണൂരില്‍ മണ്ണിടിച്ചിലും മൂലം കൊങ്കണ്‍,കോയമ്ബത്തൂര്‍ ഭാഗത്തേയ്ക്കുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ആലപ്പുഴ വഴിയും ട്രെയിന്‍ ഗതാഗതമില്ല. ആലപ്പുഴ പാതയില്‍ പലയിടത്തും മരങ്ങള്‍ വീണതോടെ ഇതുവഴിയുള്ള ഗതാഗതം രാവിലെ തന്നെ നിര്‍ത്തിയിരുന്നു.

 

ആലപ്പുഴ വഴിയുള്ള ട്രെയിന്‍ ഗതാഗതം നിലച്ചതോടെ ദീര്‍ഘദൂര ട്രെയിനുകള്‍ കോട്ടയം വഴി തിരിച്ചുവിട്ടു. സംസ്ഥാനത്ത് തീവണ്ടി ഗതാഗതം പൂര്‍ണമായി നിലച്ചതോടെ കെഎസ്‌ആര്‍ടിസി പ്രത്യേക സര്‍വീസുകള്‍ ആരംഭിച്ചു. ഇതേതുടര്‍ന്ന് സഹായത്തിനായി 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക കണ്‍ട്രോള്‍ റും കെഎസ്‌ആര്‍ടിസി തുറന്നിട്ടുണ്ട്.

നെടുമ്ബാശേരി വിമാനം അടച്ചതിനാല്‍ വഴി തിരിച്ചുവിടുന്ന കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ നിന്ന് കെഎസ്‌ആര്‍ടിസി അധിക സര്‍വീസുകള്‍ ക്രമീകരിച്ചു. എല്ലാ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തു നിന്നും സര്‍വീസ് ഉണ്ടായിരിക്കുമെന്നും കെഎസ്‌ആര്‍ടിസി തങ്ങളുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലുടെ അറിയിച്ചിട്ടുണ്ട്.



Latest

Copyrights@2016.