india

സാങ്കേതിക തകരാര്‍ മൂലം വിമാനം ടേക്ക് ഓഫ് റദ്ദാക്കി

Tiju Kannampally  ,  2019-08-12 10:54:16pmm

 

ന്യൂഡല്‍ഹി: നാഗ്പൂരില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിന്റെ ടേക്ക് ഓഫ് അവസാന നിമിഷം സാങ്കേതിക തകരാറിനെ തുടര്‍ന്ന് റദ്ദാക്കി.
റണ്‍വേയില്‍ കയറിയ ശേഷമാണ് പൈലറ്റ് ഗുരുതരമായ തകരാര്‍ കണ്ടെത്തിയത്. അതോടെ ടേക്ക് ഓഫ് അവസാന നിമിഷം റദ്ദാക്കി ടാക്‌സി വേയിലേക്ക് വിമാനം മാറ്റുകയായിരുന്നു.
കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും ഈ വിമാനത്തിലുണ്ടായിരുന്നു. എല്ലാ യാത്രക്കാരേയും വിമാനത്തില്‍ നിന്ന് പുറത്തെത്തിച്ചു. ഇന്‍ഡിഗോയുടെ 6 ഇ 636 വിമാനമാണ് അവസാന നിമിഷം ടേക്ക് ഓഫ് റദ്ദാക്കിയത്.

ന്യൂഡല്‍ഹി : നാഗ്പൂരില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിന്റെ ടേക്ക് ഓഫ് അവസാന നിമിഷം സാങ്കേതിക തകരാറിനെ തുടര്‍ന്ന് റദ്ദാക്കി. റണ്‍വേയില്‍ കയറിയ ശേഷമാണ് പൈലറ്റ് ഗുരുതരമായ തകരാര്‍ കണ്ടെത്തിയത്. അതോടെ ടേക്ക് ഓഫ് അവസാന നിമിഷം റദ്ദാക്കി ടാക്‌സി വേയിലേക്ക് വിമാനം മാറ്റുകയായിരുന്നു.

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും ഈ വിമാനത്തിലുണ്ടായിരുന്നു. എല്ലാ യാത്രക്കാരേയും വിമാനത്തില്‍ നിന്ന് പുറത്തെത്തിച്ചു. ഇന്‍ഡിഗോയുടെ 6 ഇ 636 വിമാനമാണ് അവസാന നിമിഷം ടേക്ക് ഓഫ് റദ്ദാക്കിയത്.

 



Latest

Copyrights@2016.