gulf

അൽഐൻ ആശുപത്രിയുടെ നിർമാണം 89 ശതമാനം പൂർത്തിയായതായി

Tiju Kannampally  ,  2019-08-29 11:33:47pmm

 

അൽഐൻ ∙ പുതിയ അൽഐൻ ആശുപത്രിയുടെ നിർമാണം 89 ശതമാനം 
പൂർത്തിയായതായി അബുദാബിയുടെ പൊതുസേവന കമ്പനിയായ മുസാനദ 
അറിയിച്ചു. 3.47 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ 440 കോടി ദിർഹം
ചെലവിലാണ് ആശുപത്രി നിർമിക്കുന്നത്. അബുദാബിയുടെ ആരോഗ്യസേവന
കമ്പനിയായ സേവയുടെ സഹകരണത്തടെയാണ് പദ്ധതി. 719 കിടക്കകളുള്ള
ആശുപത്രിയിലെ 510 കിടക്കകൾ ജനറൽ മെഡിസിൻ, സർജറി, കുട്ടികളുടെ വാർഡ്,
പ്രസവ വാർഡ്, റോയൽ സ്യൂട്ട് എന്നിവയ്ക്കായി മാറ്റിവയ്ക്കും.
67 കിടക്ക തീവ്ര പരിചരണ വിഭാഗത്തിനായിരിക്കും. 2 ഭൂഗർഭ നിലകളിലായി 1573 
വാഹനങ്ങൾക്കു പാർക്ക് ചെയ്യാൻ സൗകര്യമുണ്ടാകും. കൂടാതെ ഭരണ നിർവഹണം, 
സെൻട്രൽ മോർച്ചറി, ലോജിസ്റ്റിക്സ്, സബ്സ്റ്റേഷൻ എന്നീ കെട്ടിടങ്ങളും
അനുബന്ധമായി നിർമിക്കുന്നുണ്ട്. 97 ശതമാനവും പൂർത്തിയാക്കിയ കെട്ടിടത്തിൽ 
ഇലക്ട്രിക്കൽ ജോലികൾ പുരോഗമിക്കുകയാണ്. 2014ൽ ആരംഭിച്ച നിർമാണത്തിൽ 6 
കരാറുകാരിലായി 3100 തൊഴിലാളികൾ ജോലി ചെയ്തുവരുന്നു. പദ്ധതി 
യാഥാർഥ്യമാകുന്നതോടെ നൂതന സൗകര്യങ്ങളുള്ള അൽഐനിലെ ഏറ്റവും വലിയ 
ആശുപത്രിയാകും ഇത്.

അൽഐൻ : പുതിയ അൽഐൻ ആശുപത്രിയുടെ നിർമാണം 89 ശതമാനം പൂർത്തിയായതായി അബുദാബിയുടെ പൊതുസേവന കമ്പനിയായ മുസാനദ അറിയിച്ചു. 3.47 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ 440 കോടി ദിർഹം ചെലവിലാണ് ആശുപത്രി നിർമിക്കുന്നത്. അബുദാബിയുടെ ആരോഗ്യസേവന കമ്പനിയായ സേവയുടെ സഹകരണത്തടെയാണ് പദ്ധതി. 719 കിടക്കകളുള്ള ആശുപത്രിയിലെ 510 കിടക്കകൾ ജനറൽ മെഡിസിൻ, സർജറി, കുട്ടികളുടെ വാർഡ്, പ്രസവ വാർഡ്, റോയൽ സ്യൂട്ട് എന്നിവയ്ക്കായി മാറ്റിവയ്ക്കും.

67 കിടക്ക തീവ്ര പരിചരണ വിഭാഗത്തിനായിരിക്കും. 2 ഭൂഗർഭ നിലകളിലായി 1573 വാഹനങ്ങൾക്കു പാർക്ക് ചെയ്യാൻ സൗകര്യമുണ്ടാകും. കൂടാതെ ഭരണ നിർവഹണം, സെൻട്രൽ മോർച്ചറി, ലോജിസ്റ്റിക്സ്, സബ്സ്റ്റേഷൻ എന്നീ കെട്ടിടങ്ങളും അനുബന്ധമായി നിർമിക്കുന്നുണ്ട്. 97 ശതമാനവും പൂർത്തിയാക്കിയ കെട്ടിടത്തിൽ ഇലക്ട്രിക്കൽ ജോലികൾ പുരോഗമിക്കുകയാണ്. 2014ൽ ആരംഭിച്ച നിർമാണത്തിൽ 6 കരാറുകാരിലായി 3100 തൊഴിലാളികൾ ജോലി ചെയ്തുവരുന്നു. പദ്ധതി യാഥാർഥ്യമാകുന്നതോടെ നൂതന സൗകര്യങ്ങളുള്ള അൽഐനിലെ ഏറ്റവും വലിയ ആശുപത്രിയാകും ഇത്.

 

 

 

 

 

 



Latest

Copyrights@2016.