gulf

മുഹറഖ് കെട്ടിട നവീകരണ പദ്ധതിക്ക്​ ആഗോള പുരസ്​ക്കാരം

Tiju Kannampally  ,  2019-08-30 01:55:46amm

 

മനാമ: മുഹറഖ് നവീകരണ പദ്ധതിക്ക്​ ആഗോള അംഗീകാരം. ആഗാഖാന്‍ 
ആര്‍ക്കിടെക് അവാര്‍ഡ് 2019 ആണ്​ പവിഴദ്വീപിലെ പൈതൃക നഗരമായ
മുഹറഖിലെ പദ്ധതിക്ക്​ ലഭിച്ചിരിക്കുന്നത്​. റഷ്യയിലെ കസാനിൽ ഇന്ന
ലെയാണ്​ അവാർഡ്​ വിവരം പ്രഖ്യാപിച്ചത്​. ബംഗ്ലാദേശ്, പലസ്തീൻ, റഷ്യ, 
സെനഗൽ, യു.എ.ഇ എന്നിവയാണ്​ അവാർഡ്​ നേടിയ മറ്റ്​ രാജ്യങ്ങൾ.
മൂന്നുവർഷത്തിലൊരിക്കലാണ്​ ആഗാഖാന്‍ ആര്‍ക്കിടെക് അവാര്‍ഡ് നൽ
കുന്നത്​. ലോക ​പൈതൃക സംരക്ഷണത്തിനായി ശ്രദ്ധയൂന്നിയുള്ള നവീകര
ണ പ്രവർത്തനങ്ങളാണ്​ മുഹറഖിനെ അവാർഡിന്​ അർഹമാക്കിയതെന്ന്​ 
വിധികർത്താക്കൾ പറഞ്ഞു.  ബഹ്റൈൻ പാരമ്പര്യവും സംസ്കാരവും
പേറുന്ന മുഹറഖിലെ പഴയ കെട്ടിടങ്ങള്‍ തനിമ നഷ്​ടപ്പെടാതെ അതേ പടി
പുനരുദ്ധരിക്കുന്നതിൽ വിജയിച്ചതാണ്​ അവാർഡ്​ ലഭിക്കുന്നതിന്​ പ്രധാന
ഘടകമായത്.
ജനസംഖ്യാപരമായ സന്തുലിതാവസ്ഥ കണക്കിലെടുത്ത്​ പൊതുജനത്തിന്​
ആവശ്യമായ ഇടങ്ങൾ സൃഷ്​ടിക്കുന്നതിനൊപ്പം  സമൂഹങ്ങൾക്കും അ
തിനൊപ്പം സാംസ്​ക്കാരിക പരിപാടികൾക്കും ആവശ്യമായ വേദികൾ നൽ
കുകയും ചെയ്​തിരിക്കുന്നു. പരിസ്ഥിതിയെ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യ
ത്തോടെയ​ുമുള്ള സമഗ്ര പദ്ധതിയായി നവീകരണ പദ്ധതി വികസിപ്പിക്കപ്പെട്ട
തായി പദ്ധതിയുടെ ആർക്​ടെക്​റ്റർ വിലയിരുത്തി. ബഹ്റൈന്‍ 
സാംസ്കാരിക^പൈതൃക അതോറിറ്റിയുടെ നേതൃത്വത്തിലായിരുന്നു മുഹറ
ഖ് പട്ടണത്തി​​െൻറ നവീകരണ പദ്ധതി നടപ്പാക്കുന്നത്. മുഹറഖ്​ ഒരിക്കൽ
ക്കൂടി  മാനവികവും നാഗരികവുമായ നേട്ടങ്ങളുമായി അട​​ുത്ത ബന്​ധ
മുണ്ടെന്ന്​ തെളിയിച്ചിരിക്കുകയാണെന്ന്​ ബഹ്​റൈൻ സാംസ്കാരിക-.
പൈതൃക കേന്ദ്രം ചെയര്‍പേഴ്സണ്‍ ശൈഖ മായ്​ ബിന്‍ത് മുഹമ്മദ് ആല്‍ 
ഖലീഫ  പറഞ്ഞു.
ബഹ്​റൈ​​െൻറ നഗരങ്ങൾ ആഗോള ആദരവ്​ ലഭിക്കുന്നത്​ രാജാവ്​ ഹമദ്​ 
ബിൻ ഇൗസ ആൽ ഖലീഫയുടെ  നേതൃത്വത്തിലുള്ള പിന്തുണയെ പ്രതിഫ
ലിപ്പിക്കുന്നതാണ്​. ഹമദ്​ രാജാവി​​െൻറ നേതൃത്വത്തിലുള്ള രാജ്യത്തെ 
സംസ്​ക്കാരത്തിനും പൈതൃകത്തിനും വേണ്ടിയുള്ള സംരക്ഷണപ്രവർത്ത
നങ്ങൾ ശ്രദ്ധേയമാണ്​. ശൈഖ്​ ഇബ്രാഹീം ബിൻ മുഹമ്മദ്​ ആൽ ഖലീഫ സ
െൻറർ ഫോർ കൾചറൽ ആൻറ്​ റിസർച്ച്​ പ്രതിനിധീകരിക്കുന്ന സിവിൽ 
സ്ഥാപനങ്ങളും ബഹ്‌റൈൻ അതോറിറ്റി ഫോർ കൾചറൽ  ആൻറ്​ ആൻ
റിക്വിറ്റീസ് പ്രതിനിധീകരിക്കുന്ന ഒൗദ്യോഗിക ഗവർമ​െൻറ്​ സ്ഥാപനങ്ങളും
തമ്മിലുള്ള നിരന്തര പ്രവർത്തനവും അട​ുത്ത സഹകരണവും  വിജയത്തെ
പ്രതിഫലിപ്പിക്കുന്നതായും അവർ പറഞ്ഞു.

മനാമ : മുഹറഖ് നവീകരണ പദ്ധതിക്ക്​ ആഗോള അംഗീകാരം.ആഗാഖാന്‍ ആര്‍ക്കിടെക് അവാര്‍ഡ് 2019 ആണ്​ പവിഴദ്വീപിലെ പൈതൃക നഗരമായ മുഹറഖിലെ പദ്ധതിക്ക്​ ലഭിച്ചിരിക്കുന്നത്​. റഷ്യയിലെ കസാനിൽ ഇന്നലെയാണ്​ അവാർഡ്​ വിവരം പ്രഖ്യാപിച്ചത്​. ബംഗ്ലാദേശ്, പലസ്തീൻ, റഷ്യ, സെനഗൽ, യു.എ.ഇ എന്നിവയാണ്​ അവാർഡ്​ നേടിയ മറ്റ്​ രാജ്യങ്ങൾ. മൂന്നുവർഷത്തിലൊരിക്കലാണ്​ ആഗാഖാന്‍ ആര്‍ക്കിടെക് അവാര്‍ഡ് നൽകുന്നത്​. ലോക ​പൈതൃക സംരക്ഷണത്തിനായി ശ്രദ്ധയൂന്നിയുള്ള നവീകരണ പ്രവർത്തനങ്ങളാണ്​ മുഹറഖിനെ അവാർഡിന്​ അർഹമാക്കിയതെന്ന്​ വിധികർത്താക്കൾ പറഞ്ഞു.  ബഹ്റൈൻ പാരമ്പര്യവും സംസ്കാരവും പേറുന്ന മുഹറഖിലെ പഴയ കെട്ടിടങ്ങള്‍ തനിമ നഷ്​ടപ്പെടാതെ അതേ പടി പുനരുദ്ധരിക്കുന്നതിൽ വിജയിച്ചതാണ്​ അവാർഡ്​ ലഭിക്കുന്നതിന്​ പ്രധാനഘടകമായത്.

ജനസംഖ്യാപരമായ സന്തുലിതാവസ്ഥ കണക്കിലെടുത്ത്​ പൊതുജനത്തിന്​ ആവശ്യമായ ഇടങ്ങൾ സൃഷ്​ടിക്കുന്നതിനൊപ്പം  സമൂഹങ്ങൾക്കും അതിനൊപ്പം സാംസ്​ക്കാരിക പരിപാടികൾക്കും ആവശ്യമായ വേദികൾ നൽകുകയും ചെയ്​തിരിക്കുന്നു. പരിസ്ഥിതിയെ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയ​ുമുള്ള സമഗ്ര പദ്ധതിയായി നവീകരണ പദ്ധതി വികസിപ്പിക്കപ്പെട്ടതായി പദ്ധതിയുടെ ആർക്​ടെക്​റ്റർ വിലയിരുത്തി. ബഹ്റൈന്‍ സാംസ്കാരിക^പൈതൃക അതോറിറ്റിയുടെ നേതൃത്വത്തിലായിരുന്നു മുഹറഖ് പട്ടണത്തി​​െൻറ നവീകരണ പദ്ധതി നടപ്പാക്കുന്നത്. മുഹറഖ്​ ഒരിക്കൽക്കൂടി  മാനവികവും നാഗരികവുമായ നേട്ടങ്ങളുമായി അട​​ുത്ത ബന്​ധമുണ്ടെന്ന്​ തെളിയിച്ചിരിക്കുകയാണെന്ന്​ ബഹ്​റൈൻ സാംസ്കാരിക-.പൈതൃക കേന്ദ്രം ചെയര്‍പേഴ്സണ്‍ ശൈഖ മായ്​ ബിന്‍ത് മുഹമ്മദ് ആല്‍ ഖലീഫ  പറഞ്ഞു.

ബഹ്​റൈ​​െൻറ നഗരങ്ങൾ ആഗോള ആദരവ്​ ലഭിക്കുന്നത്​ രാജാവ്​ ഹമദ്​ ബിൻ ഇൗസ ആൽ ഖലീഫയുടെ  നേതൃത്വത്തിലുള്ള പിന്തുണയെ പ്രതിഫലിപ്പിക്കുന്നതാണ്​. ഹമദ്​ രാജാവി​​െൻറ നേതൃത്വത്തിലുള്ള രാജ്യത്തെ സംസ്​ക്കാരത്തിനും പൈതൃകത്തിനും വേണ്ടിയുള്ള സംരക്ഷണപ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്​. ശൈഖ്​ ഇബ്രാഹീം ബിൻ മുഹമ്മദ്​ ആൽ ഖലീഫ സെൻറർ ഫോർ കൾചറൽ ആൻറ്​ റിസർച്ച്​ പ്രതിനിധീകരിക്കുന്ന സിവിൽ സ്ഥാപനങ്ങളും ബഹ്‌റൈൻ അതോറിറ്റി ഫോർ കൾചറൽ  ആൻറ്​ ആൻറിക്വിറ്റീസ് പ്രതിനിധീകരിക്കുന്ന ഒൗദ്യോഗിക ഗവർമ​െൻറ്​ സ്ഥാപനങ്ങളും തമ്മിലുള്ള നിരന്തര പ്രവർത്തനവും അട​ുത്ത സഹകരണവും  വിജയത്തെ പ്രതിഫലിപ്പിക്കുന്നതായും അവർ പറഞ്ഞു.

 

 

 



Latest

Copyrights@2016.