gulf

ലുലു എക്സ്ചേഞ്ച് പത്താം വാർഷികം അൽ വഹ്ദ മാളിൽ ആഘോഷിച്ചു

Tiju Kannampally  ,  2019-09-02 10:06:31pmm

 

അബുദാബി ∙ ആദ്യ ശാഖ തുറന്ന അൽ വഹ്ദ മാളിൽ ലുലു എക്സ്ചേഞ്ച് പത്താം 
വാർഷികം ആഘോഷിച്ചു. ഇടപാടുകാർക്ക് സൗജന്യ ആരോഗ്യപരിശോധനയും 
സമ്മാനങ്ങളും നൽകിയായിരുന്നു ആഘോഷം. പ്രധാന നാഴികക്കല്ലാണ് 
പിന്നിട്ടതെന്നും കുറഞ്ഞ നാളുകൾകൊണ്ട് മികച്ച വളർച്ച കൈവരിക്കാൻ സഹായിച്ച 
ഉപഭോക്താക്കൾക്കും പങ്കാളികൾക്കും നന്ദി രേഖപ്പെടുത്തുന്നതായും ലുലു
എക്സ്ചേഞ്ച് എംഡി അദീബ് അഹമ്മദ് പറഞ്ഞു.
10 വർഷത്തിനകം യുഎഇയിൽ 73 ശാഖകളും ആഗോള തലത്തിൽ 185 ശാഖകളും
തുറക്കാൻ ലുലു എക്സ്ചേഞ്ചിനു സാധിച്ചു. പണമിടപാട് മാത്രമല്ല അബുദാബി 
ജലവൈദ്യുതി ബിൽ, ഇത്തിസ‌ലാത്ത്, ഡിങ് ഈസ്ടോപ്, വാറ്റ് തുടങ്ങിയ 
സേവനങ്ങളും ലുലു എക്സ്ചേഞ്ചിലൂടെ ലഭ്യമാകും. മൊബൈൽ ആപ്ലിക്കേഷനിലൂടെ 
പണമിടപാട് സാധ്യമാകുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്.

അബുദാബി : ആദ്യ ശാഖ തുറന്ന അൽ വഹ്ദ മാളിൽ ലുലു എക്സ്ചേഞ്ച് പത്താം വാർഷികം ആഘോഷിച്ചു. ഇടപാടുകാർക്ക് സൗജന്യ ആരോഗ്യപരിശോധനയും സമ്മാനങ്ങളും നൽകിയായിരുന്നു ആഘോഷം. പ്രധാന നാഴികക്കല്ലാണ് പിന്നിട്ടതെന്നും കുറഞ്ഞ നാളുകൾകൊണ്ട് മികച്ച വളർച്ച കൈവരിക്കാൻ സഹായിച്ച ഉപഭോക്താക്കൾക്കും പങ്കാളികൾക്കും നന്ദി രേഖപ്പെടുത്തുന്നതായും ലുലു എക്സ്ചേഞ്ച് എംഡി അദീബ് അഹമ്മദ് പറഞ്ഞു.

10 വർഷത്തിനകം യുഎഇയിൽ 73 ശാഖകളും ആഗോള തലത്തിൽ 185 ശാഖകളും തുറക്കാൻ ലുലു എക്സ്ചേഞ്ചിനു സാധിച്ചു. പണമിടപാട് മാത്രമല്ല അബുദാബി ജലവൈദ്യുതി ബിൽ, ഇത്തിസ‌ലാത്ത്, ഡിങ് ഈസ്ടോപ്, വാറ്റ് തുടങ്ങിയ സേവനങ്ങളും ലുലു എക്സ്ചേഞ്ചിലൂടെ ലഭ്യമാകും. മൊബൈൽ ആപ്ലിക്കേഷനിലൂടെ പണമിടപാട് സാധ്യമാകുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്.

 



Latest

Copyrights@2016.