gulf

(ഐഎഎഫ്) ലോക ചാംപ്യൻഷിപ്പിനുള്ള അവസാനവട്ട ഒരുക്കങ്ങൾ പുരോഗമിക്കുന്നു

Tiju Kannampally  ,  2019-09-02 10:37:07pmm

 

ദോഹ ∙ഇന്റർനാഷനൽ അസോസിയേഷൻ ഓഫ് അത്‌ലറ്റിക്‌സ് ഫെഡറേഷന്റെ
(ഐഎഎഫ്) ലോക ചാംപ്യൻഷിപ്പിനുള്ള അവസാനവട്ട ഒരുക്കങ്ങൾ
പുരോഗമിക്കുന്നു. ഖലീഫ രാജ്യാന്തര സ്റ്റേഡിയമാണു മത്സര വേദി. കോർണിഷ്, 
കത്താറ എന്നിവിടങ്ങളിലെല്ലാം ചാംപ്യൻഷിപ്പിന്റെ ബ്രാൻഡിങ്ങിന് ഭീമൻ
സ്റ്റാൻഡുകൾ ഉയർന്നു കഴിഞ്ഞു.
കോർണിഷ് മുതൽ ഖലീഫ സ്റ്റേഡിയം വരെയുള്ള റോഡുകളും അലങ്കരിച്ചു കഴിഞ്ഞു. 
ഈ മാസം 27ന് മത്സരങ്ങൾക്ക് തുടക്കമാകും. ഒക്‌ടോബർ 6 വരെ നീളുന്ന മത്സരത്തിൽ
203 രാജ്യങ്ങളിൽ നിന്നുള്ള 3,500  അത്‌ലിറ്റുകളെത്തും. 200ലേറെ രാജ്യങ്ങളിൽ 
മത്സരങ്ങളുടെ തൽസമയ സംപ്രേഷണമുണ്ട്. ഇന്ത്യയിൽ നിന്നുൾപ്പെടെ ലോകോത്തര
അത്‌ലീറ്റുകളാണ് മത്സരിക്കുന്നത്.കളിയാവേശവുമായി ഔദ്യോഗിക ചിഹ്നമായ 
ഫലേഹ് ഫാൽക്കനും പര്യടനം തുടങ്ങി.
ഖത്തർ ഫൗണ്ടേഷൻ, ഖത്തർ സർവകലാശാല, ഉറീഡു, തുടങ്ങി പ്രധാന
കേന്ദ്രങ്ങളിലും ഷോപ്പിങ് മാളുകളിലുമെല്ലാം ഫലേഹ് പര്യടനം പൂർത്തിയാക്കി. 
പുലർച്ചെ മുതൽ അർധരാത്രിവരെ നീളും പര്യടനം. ഫലേഹിനൊപ്പം 
സെൽഫിയെടുക്കാനുള്ള തിരക്കിലാണ് ജനം. മികച്ച സംഘാടനവുമായി 
അവിസ്മരണീയമായ ചാംപ്യൻഷിപ്പ് ഒരുക്കാനുള്ള തയാറെടുപ്പിലാണ് ഖത്തറും. 
ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ കായിക മാമാങ്കത്തിന് മധ്യപൂർവ ദേശം
ഇതാദ്യമായാണ് വേദിയാകുന്നത്.

ദോഹ : ഇന്റർനാഷനൽ അസോസിയേഷൻ ഓഫ് അത്‌ലറ്റിക്‌സ് ഫെഡറേഷന്റെ (ഐഎഎഫ്) ലോക ചാംപ്യൻഷിപ്പിനുള്ള അവസാനവട്ട ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ഖലീഫ രാജ്യാന്തര സ്റ്റേഡിയമാണു മത്സര വേദി. കോർണിഷ്, കത്താറ എന്നിവിടങ്ങളിലെല്ലാം ചാംപ്യൻഷിപ്പിന്റെ ബ്രാൻഡിങ്ങിന് ഭീമൻ സ്റ്റാൻഡുകൾ ഉയർന്നു കഴിഞ്ഞു. കോർണിഷ് മുതൽ ഖലീഫ സ്റ്റേഡിയം വരെയുള്ള റോഡുകളും അലങ്കരിച്ചു കഴിഞ്ഞു. ഈ മാസം 27ന് മത്സരങ്ങൾക്ക് തുടക്കമാകും. ഒക്‌ടോബർ 6 വരെ നീളുന്ന മത്സരത്തിൽ 203 രാജ്യങ്ങളിൽ നിന്നുള്ള 3,500  അത്‌ലിറ്റുകളെത്തും. 200ലേറെ രാജ്യങ്ങളിൽ മത്സരങ്ങളുടെ തൽസമയ സംപ്രേഷണമുണ്ട്. ഇന്ത്യയിൽ നിന്നുൾപ്പെടെ ലോകോത്തരഅത്‌ലീറ്റുകളാണ് മത്സരിക്കുന്നത്.കളിയാവേശവുമായി ഔദ്യോഗിക ചിഹ്നമായ ഫലേഹ് ഫാൽക്കനും പര്യടനം തുടങ്ങി.

ഖത്തർ ഫൗണ്ടേഷൻ, ഖത്തർ സർവകലാശാല, ഉറീഡു, തുടങ്ങി പ്രധാന കേന്ദ്രങ്ങളിലും ഷോപ്പിങ് മാളുകളിലുമെല്ലാം ഫലേഹ് പര്യടനം പൂർത്തിയാക്കി. പുലർച്ചെ മുതൽ അർധരാത്രിവരെ നീളും പര്യടനം. ഫലേഹിനൊപ്പം സെൽഫിയെടുക്കാനുള്ള തിരക്കിലാണ് ജനം. മികച്ച സംഘാടനവുമായി അവിസ്മരണീയമായ ചാംപ്യൻഷിപ്പ് ഒരുക്കാനുള്ള തയാറെടുപ്പിലാണ് ഖത്തറും. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ കായിക മാമാങ്കത്തിന് മധ്യപൂർവ ദേശം ഇതാദ്യമായാണ് വേദിയാകുന്നത്.

 

 



Latest

Copyrights@2016.