obituarylive Broadcasting

ഡിട്രോയിറ്റ്: ഊരിയപടിക്കല്‍ ഒ.സി. കോശി

Tiju Kannampally  ,  2019-09-05 12:04:45amm

 

ഊരിയപടിക്കല്‍ കുടുംബാംഗമായ ഒ.സി. കോശി (91) ഡിട്രോയിറ്റില്‍ നിര്യാതനായി. ശവസംസ്‌കാര ശുശ്രൂഷകള്‍ സെപ്തംബര്‍ ആറാം തീയതി വെള്ളിയാഴ്ച രാവിലെ 8 മണി മുതല്‍ ഡിട്രോയിറ്റ് മാര്‍ത്തോമ പള്ളിയില്‍ നടത്തപ്പെടും. മാര്‍ത്തോമ സഭയുടെ നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന അധ്യക്ഷന്‍ ഡോ. ഐസക്ക് മാര്‍ ഫിലക്‌സിനോസ് ശവസംസ്‌ക്കാര ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.
1949-ല്‍ മദ്രാസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നും എയറോനോട്ടിക്കല്‍ എന്‍ജിനിയറിംഗില്‍ ബിരുദം നേടിയ ഒ.സി. കോശി തുടര്‍ന്ന് ഒഹായോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി, വെസ്റ്റ് വെര്‍ജീനിയ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്നും ബിരുദാനന്തര ബിരുദം നേടി. നാലു പതിറ്റാണ്ടിലധികം ഇന്ത്യ, ഇംഗ്ലണ്ട്, അമേരിക്ക എന്നീ രാജ്യങ്ങളില്‍ വ്യോമയാന രംഗത്ത് വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുകയും ഗവേഷണം നടത്തുകയും ചെയ്തു. അമേരിക്കയില്‍ രാഷ്ട്രീയ സാമൂഹ്യ സാമുദായിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കാന്‍ കഴിഞ്ഞ ചുരുക്കം ചില മലയാളികളില്‍ ഒരാളാണ് ഒ.സി. കോശി. ഇരുപതു വര്‍ഷത്തോളം ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ പ്രിസിങ്റ്റ് കമ്മറ്റി ഓഫീസര്‍, സെന്‍ട്രല്‍ കമ്മിറ്റി മെംബര്‍, നാഷണല്‍ കണ്‍വന്‍ഷന്‍ ഡെലിഗേറ്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. മാര്‍ത്തോമ സഭയുടെ സിയാറ്റില്‍ പള്ളിയുടെ സ്ഥാപകരില്‍ ഒരാളായ കോശി, മാര്‍ത്തോമ സഭാ കൗണ്‍സില്‍, ഭദ്രാസന കൗണ്‍സില്‍, സഭാ മണ്ഡലം, അസംബ്ലി എന്നിവയിലും അംഗമായിരുന്നു. കായികരംഗത്ത് തന്റെ കഴിവ് തെളിയിച്ച് ഫുട്‌ബോള്‍, ടെന്നീസ് എന്നിവയില്‍ യൂണിവേഴ്‌സിറ്റി താരവുമായിരുന്നു.
ഔദ്യോഗിക ചുമതലയില്‍ നിന്നും വിരമിച്ച് മിഷിഗണിലെ മിലാന്‍ എന്ന സ്ഥലത്ത് വിശ്രമജീവിതം നയിക്കുകയായിരുന്നു. ഭാര്യ ഡോ. സാറാ കോശി. മക്കള്‍: ഡോ. സൂസന്‍ കോശി, മരുമകന്‍: ഡോ. ഡാന്‍ ഈസ്റ്റ്മാന്‍. കൊച്ചുമക്കള്‍: സാറ, മാത്യു, എമിലി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡോ. സാറാ കോശി 734-483-1492ഡിട്രോയിറ്റ്ഊരിയപടിക്കല്‍ കുടുംബാംഗമായ ഒ.സി. കോശി (91) ഡിട്രോയിറ്റില്‍ നിര്യാതനായി. ശവസംസ്‌കാര ശുശ്രൂഷകള്‍ സെപ്തംബര്‍ ആറാം തീയതി വെള്ളിയാഴ്ച രാവിലെ 8 മണി മുതല്‍ ഡിട്രോയിറ്റ് മാര്‍ത്തോമ പള്ളിയില്‍ നടത്തപ്പെടും. മാര്‍ത്തോമ സഭയുടെ നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന അധ്യക്ഷന്‍ ഡോ. ഐസക്ക് മാര്‍ ഫിലക്‌സിനോസ് ശവസംസ്‌ക്കാര ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

ഡിട്രോയിറ്റ്: ഊരിയപടിക്കല്‍ കുടുംബാംഗമായ ഒ.സി. കോശി (91) ഡിട്രോയിറ്റില്‍ നിര്യാതനായി. ശവസംസ്‌കാര ശുശ്രൂഷകള്‍ സെപ്തംബര്‍ ആറാം തീയതി വെള്ളിയാഴ്ച രാവിലെ 8 മണി മുതല്‍ ഡിട്രോയിറ്റ് മാര്‍ത്തോമ പള്ളിയില്‍ നടത്തപ്പെടും. മാര്‍ത്തോമ സഭയുടെ നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന അധ്യക്ഷന്‍ ഡോ. ഐസക്ക് മാര്‍ ഫിലക്‌സിനോസ് ശവസംസ്‌ക്കാര ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

1949-ല്‍ മദ്രാസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നും എയറോനോട്ടിക്കല്‍ എന്‍ജിനിയറിംഗില്‍ ബിരുദം നേടിയ ഒ.സി. കോശി തുടര്‍ന്ന് ഒഹായോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി, വെസ്റ്റ് വെര്‍ജീനിയ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്നും ബിരുദാനന്തര ബിരുദം നേടി. നാലു പതിറ്റാണ്ടിലധികം ഇന്ത്യ, ഇംഗ്ലണ്ട്, അമേരിക്ക എന്നീ രാജ്യങ്ങളില്‍ വ്യോമയാന രംഗത്ത് വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുകയും ഗവേഷണം നടത്തുകയും ചെയ്തു. അമേരിക്കയില്‍ രാഷ്ട്രീയ സാമൂഹ്യ സാമുദായിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കാന്‍ കഴിഞ്ഞ ചുരുക്കം ചില മലയാളികളില്‍ ഒരാളാണ് ഒ.സി. കോശി. ഇരുപതു വര്‍ഷത്തോളം ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ പ്രിസിങ്റ്റ് കമ്മറ്റി ഓഫീസര്‍, സെന്‍ട്രല്‍ കമ്മിറ്റി മെംബര്‍, നാഷണല്‍ കണ്‍വന്‍ഷന്‍ ഡെലിഗേറ്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. മാര്‍ത്തോമ സഭയുടെ സിയാറ്റില്‍ പള്ളിയുടെ സ്ഥാപകരില്‍ ഒരാളായ കോശി, മാര്‍ത്തോമ സഭാ കൗണ്‍സില്‍, ഭദ്രാസന കൗണ്‍സില്‍, സഭാ മണ്ഡലം, അസംബ്ലി എന്നിവയിലും അംഗമായിരുന്നു. കായികരംഗത്ത് തന്റെ കഴിവ് തെളിയിച്ച് ഫുട്‌ബോള്‍, ടെന്നീസ് എന്നിവയില്‍ യൂണിവേഴ്‌സിറ്റി താരവുമായിരുന്നു.

ഔദ്യോഗിക ചുമതലയില്‍ നിന്നും വിരമിച്ച് മിഷിഗണിലെ മിലാന്‍ എന്ന സ്ഥലത്ത് വിശ്രമജീവിതം നയിക്കുകയായിരുന്നു. ഭാര്യ ഡോ. സാറാ കോശി. മക്കള്‍: ഡോ. സൂസന്‍ കോശി, മരുമകന്‍: ഡോ. ഡാന്‍ ഈസ്റ്റ്മാന്‍. കൊച്ചുമക്കള്‍: സാറ, മാത്യു, എമിലി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡോ. സാറാ കോശി 734-483-1492

 



Latest

Copyrights@2016.