gulf

ലോകകപ്പ് ആരാധകർക്കായി വാതിൽ തുറന്ന് ഖത്തർ

Editor  ,  2019-09-05 03:20:38amm

ദോഹ : 2022 ഖത്തർ ലോകകപ്പിന് ദോഹയിലെത്തുന്ന ഫുട്‌ബോൾ ആരാധകർക്ക് രാജ്യത്തെ സാംസ്‌കാരിക, വിനോദ കേന്ദ്രങ്ങളും പ്രയോജനപ്പെടുത്താമെന്ന് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി. കാണികൾക്ക് ആസ്വാദനം ഉറപ്പാക്കുന്ന ഏറ്റവും മികച്ച 10 കേന്ദ്രങ്ങളെക്കുറിച്ചും സുപ്രീം കമ്മിറ്റി വിവരണം നൽകി. ആരാധകർക്ക് ദോഹ കോർണിഷിന്റെ മനോഹാരിത ആവോളം നുകരാം. നടത്തം, സൈക്കിൾ സവാരി, സ്‌കേറ്റിങ്, ജോഗിങ് തുടങ്ങി എല്ലാ വ്യായാമ പരിശീലന സൗകര്യങ്ങളുമുള്ള 7 കിലോമീറ്റർ സ്ഥലമാണ് കടലിനോട് ചേർന്ന് ദോഹ കോർണിഷിലുള്ളത്. പരമ്പരാഗത പായ്ക്കപ്പൽ യാത്രയും നടത്താനും സൗകര്യമുണ്ട്. രാജ്യത്തിന്റെ പ്രധാന വിനോദ കേന്ദ്രവും പരമ്പരാഗത വ്യാപാര കേന്ദ്രവുമായ സൂഖ് വാഖിഫാണ് രണ്ടാമത്തെ ആകർഷണം.

 

വൈവിധ്യമാർന്ന പൗരാണിക സാധന സാമഗ്രികളുടെ വിൽപനശാലകളും സുഗന്ധ ദ്രവ്യങ്ങളുടെ ചന്തകളും വ്യത്യസ്ത രുചിക്കൂട്ടുകളുമായി ഹോട്ടലുകളും ഉൾപ്പെടുന്ന തിരക്കേറിയ ഇടമാണ് സൂഖ് വാഖിഫ്. ആധുനികതയും പാരമ്പര്യവും കോർത്തിണക്കിയുള്ള രാജ്യത്തെ സുപ്രധാന ഇടമാണ് സൂഖ് വാഖിഫ്

 



Latest

Copyrights@2016.