gulf

എമിറേറ്റിൽ റോഡപകടങ്ങൾ കുറയ്ക്കാൻ 3ഡി സീബ്ര ക്രോസിങ്ങുകൾ

Tiju Kannampally  ,  2019-09-06 03:03:13amm

 

റാസൽഖൈമ ∙ എമിറേറ്റിൽ റോഡപകടങ്ങൾ കുറയ്ക്കാൻ ഇനി 3ഡി സീബ്ര
ക്രോസിങ്ങുകൾ. ഷെയ്ഖ് മുഹമ്മദ് ബിൻ സാലിം റോഡിൽ ഇത്തരത്തിലുള്ള ആദ്യ
ക്രോസിങ് നിലവിൽ വന്നു. ഘട്ടംഘട്ടമായി മറ്റിടങ്ങളിലും നടപ്പാക്കും.
കാൽനടയാത്രക്കാർക്കുള്ള ക്രോസിങ് റോഡിൽ നിന്ന് ഉയർന്നു നിൽക്കുന്ന പ്രതീതി
സൃഷ്ടിക്കുന്നതിനാൽ പെട്ടെന്നു ഡ്രൈവർമാരുെട ശ്രദ്ധയിൽ പെടുമെന്നതാണ്
ഇതിന്റെ നേട്ടം. 
പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ പദ്ധതി വൻ വിജയമായതായി റാസൽഖൈമ
പൊലീസിലെ ട്രാഫിക് ആൻഡ് ആൻഡ് പട്രോളിങ് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ
അഹമ്മദ് അൽ നഖ്ബി പറഞ്ഞു. ഇതു കാൽനടയാത്രക്കാരുടെ സുരക്ഷ
വർധിപ്പിക്കുന്നു. കാൽനടയാത്രക്കാർക്കു പരിഗണന നൽകാത്ത ഡ്രൈവർമാർക്ക് 500
ദിർഹവും ലൈസൻസിൽ ആറു ബ്ലാക് പോയിന്റുമാണ് ശിക്ഷയെന്നും വ്യക്തമാക്കി.

റാസൽഖൈമ : എമിറേറ്റിൽ റോഡപകടങ്ങൾ കുറയ്ക്കാൻ ഇനി 3ഡി സീബ്ര ക്രോസിങ്ങുകൾ. ഷെയ്ഖ് മുഹമ്മദ് ബിൻ സാലിം റോഡിൽ ഇത്തരത്തിലുള്ള ആദ്യ ക്രോസിങ് നിലവിൽ വന്നു. ഘട്ടംഘട്ടമായി മറ്റിടങ്ങളിലും നടപ്പാക്കും. കാൽനടയാത്രക്കാർക്കുള്ള ക്രോസിങ് റോഡിൽ നിന്ന് ഉയർന്നു നിൽക്കുന്ന പ്രതീതി സൃഷ്ടിക്കുന്നതിനാൽ പെട്ടെന്നു ഡ്രൈവർമാരുെട ശ്രദ്ധയിൽ പെടുമെന്നതാണ് ഇതിന്റെ നേട്ടം. 

പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ പദ്ധതി വൻ വിജയമായതായി റാസൽഖൈമ പൊലീസിലെ ട്രാഫിക് ആൻഡ് ആൻഡ് പട്രോളിങ് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ അഹമ്മദ് അൽ നഖ്ബി പറഞ്ഞു. ഇതു കാൽനടയാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കുന്നു. കാൽനടയാത്രക്കാർക്കു പരിഗണന നൽകാത്ത ഡ്രൈവർമാർക്ക് 500 ദിർഹവും ലൈസൻസിൽ ആറു ബ്ലാക് പോയിന്റുമാണ് ശിക്ഷയെന്നും വ്യക്തമാക്കി.

 



Latest

Copyrights@2016.