gulf

യൂണിവേഴ്സല്‍ ഹോസ്പിറ്റല്‍ സാമ്പത്തിക പ്രതിസന്ധി മൂലം അടച്ചു പൂട്ടി

Tiju Kannampally  ,  2019-09-06 10:50:28pmm

 

അബുദാബി: അബുദാബിയിലെ പ്രമുഖ ആശുപത്രിയായ യൂണിവേഴ്സല്‍ ഹോസ്പിറ്റല്‍ സാമ്ബത്തിക പ്രതിസന്ധികാരണം അടച്ചു പൂട്ടി. മലയാളിയായ ഡോ. ഷബീര്‍ നെല്ലിക്കോടിന്റേതാണ് ആശുപത്രി. തന്നെ അപകീര്‍ത്തിപ്പെടുത്താനായി മനഃപൂര്‍വം കെട്ടിച്ചമച്ച ഗൂഢാലോചനയാണ് ആശുപത്രിയുടെ അടച്ചു പൂട്ടലിലേക്കു നയിച്ചതെന്ന് ഇദ്ദേഹം പറഞ്ഞു.
"ഇന്ത്യയില്‍ നിന്ന് തനിക്ക് ഒരു ഭീഷണിയുണ്ടായിരുന്നു. അയാളാണ് ഇപ്പോഴത്തെ എന്റെ ഈ അവസ്ഥയ്ക്ക് കാരണം"-ഡോ. ഷബീര്‍ വ്യക്തമാക്കി.
"കേരളത്തില്‍ നിന്നുള്ള ഇയാള്‍ തന്നെ 18 തവണ കാണാന്‍ വന്നിട്ടുണ്ട്. ഓരോ തവണയും പറഞ്ഞത് തന്നെ തന്നെയും തന്റെ ആശുപത്രിയെയും ഇല്ലാതാക്കും" എന്നാണ് മലയാളിയായ ഡോ. ഷബീര്‍ നെല്ലിക്കോട് ആരോപണവിധേയനായ വ്യക്തിയുടെ വിവരങ്ങള്‍ വെളിപ്പെടുത്താതെ പറഞ്ഞത്.
നാലു മാസമായി ആശുപത്രിയുടെ ഇന്‍ഷുറന്‍സ് തുക അടയ്ക്കുന്നതില്‍ തടസ്സം നേരിട്ടിരുന്നു. നൂറുദശലക്ഷം ദിര്‍ഹംസ് ആശുപത്രിക്ക് നഷ്ടപ്പെട്ടിരുന്നു. അതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമെന്ന് ഷബീര്‍ പറഞ്ഞു. ഉടമയുടെ ആവശ്യപ്രകാരമാണ് ആശുപത്രി അടച്ചത് എന്നും ആശുപത്രിയിലെ രോഗികളെയെല്ലാം മറ്റു ആശുപത്രികളിലേക്കു മാറ്റിയെന്നും അബുദാബിയിലെ ആരോഗ്യ വകുപ്പ് വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച തൊട്ട് ആശുപത്രിയില്‍ രോഗികളെ അഡ്മിറ്റു ചെയ്തിരുന്നില്ല.
ശമ്ബളം ലഭിക്കാത്തതിനെത്തുടര്‍ന്ന് ജീവനക്കാര്‍ പോലീസിലും മറ്റും പരാതികളും നല്‍കിയിട്ടുണ്ട്. എന്നാല്‍ ശമ്ബള കാര്യത്തില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്തമില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെത്തുടര്‍ന്ന് കഴിഞ്ഞ ഏപ്രിലില്‍ അബുദാബി ആരോഗ്യ വകുപ്പ് ആശുപത്രി താല്‍ക്കാലികമായി അടക്കാന്‍ ഉത്തരവിട്ടിരുന്നു. പിന്നീട് മെയ് 6-ാം തിയതിയാണ് തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചത്.

അബുദാബി : അബുദാബിയിലെ പ്രമുഖ ആശുപത്രിയായ യൂണിവേഴ്സല്‍ ഹോസ്പിറ്റല്‍ സാമ്ബത്തിക പ്രതിസന്ധികാരണം അടച്ചു പൂട്ടി. മലയാളിയായ ഡോ. ഷബീര്‍ നെല്ലിക്കോടിന്റേതാണ് ആശുപത്രി. തന്നെ അപകീര്‍ത്തിപ്പെടുത്താനായി മനഃപൂര്‍വം കെട്ടിച്ചമച്ച ഗൂഢാലോചനയാണ് ആശുപത്രിയുടെ അടച്ചു പൂട്ടലിലേക്കു നയിച്ചതെന്ന് ഇദ്ദേഹം പറഞ്ഞു. "ഇന്ത്യയില്‍ നിന്ന് തനിക്ക് ഒരു ഭീഷണിയുണ്ടായിരുന്നു. അയാളാണ് ഇപ്പോഴത്തെ എന്റെ ഈ അവസ്ഥയ്ക്ക് കാരണം"-ഡോ. ഷബീര്‍ വ്യക്തമാക്കി. "കേരളത്തില്‍ നിന്നുള്ള ഇയാള്‍ തന്നെ 18 തവണ കാണാന്‍ വന്നിട്ടുണ്ട്. ഓരോ തവണയും പറഞ്ഞത് തന്നെ തന്നെയും തന്റെ ആശുപത്രിയെയും ഇല്ലാതാക്കും" എന്നാണ് മലയാളിയായ ഡോ. ഷബീര്‍ നെല്ലിക്കോട് ആരോപണവിധേയനായ വ്യക്തിയുടെ വിവരങ്ങള്‍ വെളിപ്പെടുത്താതെ പറഞ്ഞത്.

നാലു മാസമായി ആശുപത്രിയുടെ ഇന്‍ഷുറന്‍സ് തുക അടയ്ക്കുന്നതില്‍ തടസ്സം നേരിട്ടിരുന്നു. നൂറുദശലക്ഷം ദിര്‍ഹംസ് ആശുപത്രിക്ക് നഷ്ടപ്പെട്ടിരുന്നു. അതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമെന്ന് ഷബീര്‍ പറഞ്ഞു. ഉടമയുടെ ആവശ്യപ്രകാരമാണ് ആശുപത്രി അടച്ചത് എന്നും ആശുപത്രിയിലെ രോഗികളെയെല്ലാം മറ്റു ആശുപത്രികളിലേക്കു മാറ്റിയെന്നും അബുദാബിയിലെ ആരോഗ്യ വകുപ്പ് വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച തൊട്ട് ആശുപത്രിയില്‍ രോഗികളെ അഡ്മിറ്റു ചെയ്തിരുന്നില്ല. ശമ്ബളം ലഭിക്കാത്തതിനെത്തുടര്‍ന്ന് ജീവനക്കാര്‍ പോലീസിലും മറ്റും പരാതികളും നല്‍കിയിട്ടുണ്ട്. എന്നാല്‍ ശമ്ബള കാര്യത്തില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്തമില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെത്തുടര്‍ന്ന് കഴിഞ്ഞ ഏപ്രിലില്‍ അബുദാബി ആരോഗ്യ വകുപ്പ് ആശുപത്രി താല്‍ക്കാലികമായി അടക്കാന്‍ ഉത്തരവിട്ടിരുന്നു. പിന്നീട് മെയ് 6-ാം തിയതിയാണ് തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചത്.

 



Latest

Copyrights@2016.