india

രാജ്യത്ത് കൂടുതല്‍ ചെറു ബാങ്കുകള്‍ക്ക് അനുമതി നല്‍കാന്‍ ഒരുങ്ങി റിസര്‍വ് ബാങ്ക്

Tiju Kannampally  ,  2019-09-06 11:20:38pmm

 

ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളില്‍ കൂടുതല്‍ ചെറു ബാങ്കുകള്‍ക്ക് (സ്‌മാള്‍ ഫിനാന്‍സ് ബാങ്ക്) അനുമതി നല്‍കാന്‍ റിസര്‍വ് ബാങ്ക് പദ്ധതി ഇടുന്നു.
പേമെന്റ്‌സ് ബാങ്കുകള്‍ ചെറു ബാങ്കുകളായി മാറിയാല്‍ ഉപഭോക്താക്കള്‍ക്ക് ചെറുകിട വായ്‌പ ഉള്‍പ്പെടെ ഒട്ടേറെ സേവനങ്ങള്‍ നല്‍കാന്‍ കഴിയും. ഇതോടൊപ്പം, നിലവില്‍ പേമെന്റ്‌സ് ബാങ്കിംഗ് ലൈസന്‍സുള്ള കമ്ബനികള്‍ക്ക് ചെറു ബാങ്കുകളായി മാറാനുള്ള അനുവാദവും നല്‍കിയേക്കുമെന്നാണ് സൂചന.
പേമെന്റ്‌സ് ബാങ്കുകള്‍ക്ക് വായ്‌പ നല്‍കാനോ ക്രെഡിറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്യാനോ അനുമതിയില്ല. എന്നാല്‍, ഒരുലക്ഷം രൂപവരെ നിക്ഷേപം സ്വീകരിക്കാം. ഡെബിറ്റ്/എ.ടി.എം കാ‌ര്‍ഡുകളും വിതരണം ചെയ്യാം.എന്നാല്‍, തുടക്കകാലം മുതല്‍ ഉപഭോക്താക്കളില്‍ നിന്ന് തണുപ്പന്‍ പ്രതികരണമാണ് പേമെന്റ്‌സ് ബാങ്കുകള്‍ക്ക് ലഭിച്ചത്.
ചെറു ബാങ്കുകള്‍ക്ക് നിക്ഷേപം സ്വീകരിക്കാനും വായ്പകള്‍ നല്‍കാനും അനുമതിയുണ്ട്. ചെറുകിട സംരംഭക (എം.എസ്.എം.ഇ) വായ്‌പകള്‍, കാര്‍ഷിക വായ്‌പകള്‍ തുടങ്ങിയവ അനുവദിക്കാം. എവിടെയും ശാഖകളും തുറക്കാം. കേരളത്തില്‍ നിന്നുള്ള ഇസാഫ് അടക്കം പത്ത് കമ്ബനികള്‍ക്കാണ് റിസര്‍വ് ബാങ്ക് ചെറു ബാങ്കിംഗ് ലൈസന്‍സ് നല്‍കിയത്. പുതുതായി ലൈസന്‍സ് അനുവദിക്കുന്ന നടപടികള്‍ക്ക് എന്നു തുടക്കമാകുമെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടില്ല.

ന്യൂഡല്‍ഹി : വിവിധ സംസ്ഥാനങ്ങളില്‍ കൂടുതല്‍ ചെറു ബാങ്കുകള്‍ക്ക് (സ്‌മാള്‍ ഫിനാന്‍സ് ബാങ്ക്) അനുമതി നല്‍കാന്‍ റിസര്‍വ് ബാങ്ക് പദ്ധതി ഇടുന്നു. പേമെന്റ്‌സ് ബാങ്കുകള്‍ ചെറു ബാങ്കുകളായി മാറിയാല്‍ ഉപഭോക്താക്കള്‍ക്ക് ചെറുകിട വായ്‌പ ഉള്‍പ്പെടെ ഒട്ടേറെ സേവനങ്ങള്‍ നല്‍കാന്‍ കഴിയും. ഇതോടൊപ്പം, നിലവില്‍ പേമെന്റ്‌സ് ബാങ്കിംഗ് ലൈസന്‍സുള്ള കമ്ബനികള്‍ക്ക് ചെറു ബാങ്കുകളായി മാറാനുള്ള അനുവാദവും നല്‍കിയേക്കുമെന്നാണ് സൂചന. പേമെന്റ്‌സ് ബാങ്കുകള്‍ക്ക് വായ്‌പ നല്‍കാനോ ക്രെഡിറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്യാനോ അനുമതിയില്ല. എന്നാല്‍, ഒരുലക്ഷം രൂപവരെ നിക്ഷേപം സ്വീകരിക്കാം. ഡെബിറ്റ്/എ.ടി.എം കാ‌ര്‍ഡുകളും വിതരണം ചെയ്യാം.എന്നാല്‍, തുടക്കകാലം മുതല്‍ ഉപഭോക്താക്കളില്‍ നിന്ന് തണുപ്പന്‍ പ്രതികരണമാണ് പേമെന്റ്‌സ് ബാങ്കുകള്‍ക്ക് ലഭിച്ചത്.

ചെറു ബാങ്കുകള്‍ക്ക് നിക്ഷേപം സ്വീകരിക്കാനും വായ്പകള്‍ നല്‍കാനും അനുമതിയുണ്ട്. ചെറുകിട സംരംഭക (എം.എസ്.എം.ഇ) വായ്‌പകള്‍, കാര്‍ഷിക വായ്‌പകള്‍ തുടങ്ങിയവ അനുവദിക്കാം. എവിടെയും ശാഖകളും തുറക്കാം. കേരളത്തില്‍ നിന്നുള്ള ഇസാഫ് അടക്കം പത്ത് കമ്ബനികള്‍ക്കാണ് റിസര്‍വ് ബാങ്ക് ചെറു ബാങ്കിംഗ് ലൈസന്‍സ് നല്‍കിയത്. പുതുതായി ലൈസന്‍സ് അനുവദിക്കുന്ന നടപടികള്‍ക്ക് എന്നു തുടക്കമാകുമെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടില്ല.

 



Latest

Copyrights@2016.