india

പാലാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ്‌ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജോസ്‌ ടോമിന്‌ ചിഹ്നം "കൈതച്ചക്ക"

Tiju Kannampally  ,  2019-09-07 05:34:11amm

 

പാലാ: പാലാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ്‌ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജോസ്‌ ടോമിന്‌ "കൈതച്ചക്ക" ചിഹ്നം. തിരഞ്ഞെടുപ്പ്‌ അങ്കത്തില്‍ ആകെ 13 സ്ഥാനാര്‍ത്ഥികളാണ്‌ മത്സരരംഗത്തുള്ളത്‌. വോട്ടിങ്ങ്‌ മെഷീനില്‍ ജോസ്‌ ടോമിന്റെ പേര്‌ ഏഴാമതാണ്‌.
ചിഹ്നം ഏതായാലും ജയം ഉറപ്പാണെന്ന്‌ ജോസ്‌ ടോം പ്രതികരിച്ചു. പാര്‍ട്ടിയും സ്ഥാനാര്‍ത്ഥിയും നോക്കിയാണ്‌ ജനം വോട്ടു ചെയ്യുന്നത്‌, കെഎം മാണിയുടെ പിന്‍ഗാമിയായാണ്‌ താന്‍ മത്സരിക്കുന്നത്‌, കൈതച്ചക്ക മധുരമുള്ളതാണെന്നും ജോസ്‌ ടോം പ്രതികരിച്ചു.
32 വര്‍ഷത്തിനിടെ ഇതാദ്യമായാണ്‌ പാലായില്‍ രണ്ടില ചിഹ്നത്തിലല്ലാതെ യുഷിഎഫ്‌ സഥാനാര്‍ത്ഥി മത്സരിക്കുന്നത്‌. കേരള കോണ്‍ഗ്രസില്‍ ജോസഫ്‌- ജോസ്‌ പോരിനെ തുടര്‍ന്നാണ്‌ ജോസ്‌ ടോമിന്‌ രണ്ടില ചിഹ്നം നഷ്ടമായത്‌. 
പാര്‍ട്ടി ചെയര്‍മാനായി അംംീകരിക്കാതെ, ചിഹ്നം വിട്ടുതരില്ലെന്ന്‌ പി.ജെ.ജോസഫ്‌ നിലപാടെടുക്കുകയായിരുന്നു.

പാലാ: പാലാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ്‌ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജോസ്‌ ടോമിന്‌ "കൈതച്ചക്ക" ചിഹ്നം. തിരഞ്ഞെടുപ്പ്‌ അങ്കത്തില്‍ ആകെ 13 സ്ഥാനാര്‍ത്ഥികളാണ്‌ മത്സരരംഗത്തുള്ളത്‌. വോട്ടിങ്ങ്‌ മെഷീനില്‍ ജോസ്‌ ടോമിന്റെ പേര്‌ ഏഴാമതാണ്‌. ചിഹ്നം ഏതായാലും ജയം ഉറപ്പാണെന്ന്‌ ജോസ്‌ ടോം പ്രതികരിച്ചു. പാര്‍ട്ടിയും സ്ഥാനാര്‍ത്ഥിയും നോക്കിയാണ്‌ ജനം വോട്ടു ചെയ്യുന്നത്‌, കെഎം മാണിയുടെ പിന്‍ഗാമിയായാണ്‌ താന്‍ മത്സരിക്കുന്നത്‌, കൈതച്ചക്ക മധുരമുള്ളതാണെന്നും ജോസ്‌ ടോം പ്രതികരിച്ചു. 32 വര്‍ഷത്തിനിടെ ഇതാദ്യമായാണ്‌ പാലായില്‍ രണ്ടില ചിഹ്നത്തിലല്ലാതെ യുഷിഎഫ്‌ സഥാനാര്‍ത്ഥി മത്സരിക്കുന്നത്‌. കേരള കോണ്‍ഗ്രസില്‍ ജോസഫ്‌- ജോസ്‌ പോരിനെ തുടര്‍ന്നാണ്‌ ജോസ്‌ ടോമിന്‌ രണ്ടില ചിഹ്നം നഷ്ടമായത്‌. 

 

 

 



Latest

Copyrights@2016.