india

മുൻ കേന്ദ്രമന്ത്രി റാം ജഠ്മലാനി അന്തരിച്ചു

Editor  ,  2019-09-07 09:33:25pmm

ഡൽഹി : മുതിർന്ന അഭിഭാഷകനും നിയമജ്‍ഞനും കേന്ദ്രമന്ത്രിയുമായ റാം ജഠ്മലാനി (95) അന്തരിച്ചു‍‌. രാവിലെ ഡൽഹിയിലെ വസതിയിലായിരുന്നു അന്ത്യം. 1996, 1999 വാജ്‌പേയ് മന്ത്രിസഭകളിൽ അംഗമായിരുന്ന ജഠ്മലാനി, രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന അഭിഭാഷനായിരുന്നു. ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി വധക്കേസുകളിൽ പ്രതികളുടെ അഭിഭാഷകനായും ശ്രദ്ധ നേടി. ബാർ കൗൺസിൽ ഓഫ് ഇന്ത്യ അധ്യക്ഷനായും രാജ്യാന്തര ബാർ അസോസിയേഷൻ അംഗമായും പ്രവർത്തിച്ചു. നിയമരംഗത്ത് നിരവധി പുരസ്‌കാരങ്ങൾ നേടിയ അദ്ദേഹം 2017 സെപ്റ്റംബറിൽ അഭിഭാഷകവൃത്തിയിൽനിന്നു വിരമിച്ചു.



Latest

Copyrights@2016.