india

നടുഭാഗം ചുണ്ടന് കിരീടം; ഇഞ്ചോടിഞ്ച് പോരാടി കുമരകത്തിന്റെ ദേവസും വീയപുരവും

Editor  ,  2019-09-07 10:10:31pmm

കോട്ടയം: മീനച്ചിലാറിനെ പുളകമണിയിച്ച്, ഇഞ്ചോടിഞ്ച് പോരാടി പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ നടുഭാഗം ചുണ്ടൻ (ട്രോപ്പിക്കൽ ടൈറ്റൻസ്) താഴത്തങ്ങാടി വള്ളംകളിയിൽ വിജയകിരീടമണിഞ്ഞു. ഒന്നാം ട്രാക്കിൽ നടുഭാഗവും രണ്ടാം ട്രാക്കിൽ ദേവസ് ചുണ്ടനും (മൈറ്റി ഓർസ്) മൂന്നാം ട്രാക്കിൽ വീയപുരം ചുണ്ടനുമാണ് (പ്രൈഡ് ചേസേഴ്‌സ്) വാശിയേറിയ ഫൈനൽ മത്സരമത്സരത്തിൽ തുഴയെറിഞ്ഞത്. കാണികളെ ആവേശം കൊള്ളിച്ച് കുമരകം എൻ.സി.ഡി.സി ബോട്ട് ക്ലബിന്റെ ദേവസ് ചുണ്ടൻ രണ്ടാം സ്ഥാനവും കുമരകം വേമ്പനാട് ബോട്ട് ക്ലബിന്റെ വീയപുരം ചുണ്ടൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി
ചുണ്ടൻവള്ളങ്ങളുടെ രണ്ടാം ലൂസേഴ്‌സ് ഫൈനലിൽ റേജിംങ് റോവേഴ്‌സ് (കാരിച്ചാൽ ചുണ്ടൻ, പോലീസ് ബോട്ട് ക്ലബ്) നാലാം സ്ഥാനം കരസ്ഥമാക്കി. കോസ്റ്റ് ഡോമിനേറ്റേഴ്‌സ് അഞ്ചും കെ.ബി.സി.എസ്.എഫ്.ബി.സി. കുമരകം തണ്ടർ ഓർസ് ആറാം സ്ഥാനത്തുമെത്തി.
12 മത്സരങ്ങളിലെ ആകെ പോയിന്റ് നിലയിൽ ഒന്നാമതെത്തുന്ന ടീമിന് 25 ലക്ഷം രൂപയാണ് സമ്മാനത്തുക. രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 15, 10 ലക്ഷം രൂപ ലക്ഷം രൂപ വീതമാണ് സമ്മാനം.

Latest

Copyrights@2016.