india

ശക്തമായ മഴയെ തുടർന്ന് മധ്യ പ്രദേശിൽ മൂന്നു മരണം

Tiju Kannampally  ,  2019-09-09 12:19:55amm

 

ഭോപ്പാല്‍: മധ്യപ്രദേശില്‍ മഴ ശക്തമായതിനെ തുടര്‍ന്ന്​ ഭോപ്പാല്‍, സേഹോര്‍ ജില്ലകളിലെ വിദ്യാലയങ്ങള്‍ക്ക്​ അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ 32 ജില്ലകളില്‍ അതിശക്തമായ മഴയാണ്​ അനുഭവപ്പെടുന്നത്​.
ഭോപ്പാലിലെ ഫാന്‍ഡ മേഖലയില്‍ ഓവുചാലില്‍ വീണ്​ രണ്ടു വയസുകാരി മരിച്ചു. സിയോണിയില്‍ വൈഗംഗ നദിയില്‍ മൂന്ന്​പേര്‍ ഒഴുക്കില്‍പെട്ടു. ഒരാളെ പരിക്കുകളോടെ രക്ഷപ്പെടുത്തി. മറ്റുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്​.
ജലപരിധി ഉയര്‍ന്നതിനെ തുടര്‍ന്ന്​ കാളിയസോട്ട്​ ഡാമി​​െന്‍റ 13 ഷട്ടറുകളില്‍ അ​ഞ്ചെണ്ണം ഉയര്‍ത്തി.
ശനിയാഴ്​ച മുതല്‍ മധ്യപ്രദേശില്‍ കനത്ത മഴ തുടരുകയാണ്​. ഭോപ്പാല്‍ നഗരത്തിലെ താഴ്​ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്.

ഭോപ്പാല്‍ : മധ്യപ്രദേശില്‍ മഴ ശക്തമായതിനെ തുടര്‍ന്ന്​ ഭോപ്പാല്‍, സേഹോര്‍ ജില്ലകളിലെ വിദ്യാലയങ്ങള്‍ക്ക്​ അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ 32 ജില്ലകളില്‍ അതിശക്തമായ മഴയാണ്​ അനുഭവപ്പെടുന്നത്​. ഭോപ്പാലിലെ ഫാന്‍ഡ മേഖലയില്‍ ഓവുചാലില്‍ വീണ്​ രണ്ടു വയസുകാരി മരിച്ചു. സിയോണിയില്‍ വൈഗംഗ നദിയില്‍ മൂന്ന്​പേര്‍ ഒഴുക്കില്‍പെട്ടു. ഒരാളെ പരിക്കുകളോടെ രക്ഷപ്പെടുത്തി. മറ്റുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്​. ജലപരിധി ഉയര്‍ന്നതിനെ തുടര്‍ന്ന്​ കാളിയസോട്ട്​ ഡാമി​​െന്‍റ 13 ഷട്ടറുകളില്‍ അ​ഞ്ചെണ്ണം ഉയര്‍ത്തി. ശനിയാഴ്​ച മുതല്‍ മധ്യപ്രദേശില്‍ കനത്ത മഴ തുടരുകയാണ്​. ഭോപ്പാല്‍ നഗരത്തിലെ താഴ്​ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്.

 



Latest

Copyrights@2016.