gulf

തുഷാർ വെള്ളാപ്പള്ളിയുടെ കേസ് തള്ളി

Editor  ,  2019-09-09 04:30:00amm

 

ദുബായ്: ബി.ഡി.ജെ.എസ്. നേതാവ് തുഷാർ വെള്ളാപ്പള്ളിയുെട പേരിലുള്ള ചെക്ക് കേസ് അജ്മാൻ കോടതി തള്ളി. ജാമ്യമായി കോടതിയിൽ സമർപ്പിച്ച പാസ്‌പോർട്ടും തിരിച്ചുനൽകി. പരാതിക്കാരനായ നാസിൽ അബ്ദുള്ളയ്ക്ക് കേസ് തെളിയിക്കാനുള്ള കൃത്യമായ രേഖകൾ സമർപ്പിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് തള്ളിയത്.
തനിക്കുകിട്ടാനുള്ള ഒമ്പത് ദശലക്ഷം ദിർഹം ഈടാക്കിത്തരണമെന്ന് ആവശ്യപ്പെട്ടാണ് തൃശ്ശൂർ മതിലകം സ്വദേശി നാസിൽ അബ്ദുള്ള അജ്മാൻ പോലീസിൽ പരാതിനൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ഓഗസ്റ്റ് 20-നാണ് തുഷാർ അറസ്റ്റിലായത്. രണ്ടാംദിവസം ജാമ്യത്തിലിറങ്ങിയ തുഷാറിന്റെ കേസ് ഞായറാഴ്ച വീണ്ടും വിചാരണയ്ക്കുവന്നപ്പോഴാണ് മതിയായ രേഖകളില്ല എന്ന കാരണത്താൽ കോടതി തള്ളിയത്.

ദുബായ് : ബി.ഡി.ജെ.എസ്. നേതാവ് തുഷാർ വെള്ളാപ്പള്ളിയുടെ പേരിലുള്ള ചെക്ക് കേസ് അജ്മാൻ കോടതി തള്ളി. ജാമ്യമായി കോടതിയിൽ സമർപ്പിച്ച പാസ്‌പോർട്ടും തിരിച്ചുനൽകി. പരാതിക്കാരനായ നാസിൽ അബ്ദുള്ളയ്ക്ക് കേസ് തെളിയിക്കാനുള്ള കൃത്യമായ രേഖകൾ സമർപ്പിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് തള്ളിയത്.

തനിക്കുകിട്ടാനുള്ള ഒമ്പത് ദശലക്ഷം ദിർഹം ഈടാക്കിത്തരണമെന്ന് ആവശ്യപ്പെട്ടാണ് തൃശ്ശൂർ മതിലകം സ്വദേശി നാസിൽ അബ്ദുള്ള അജ്മാൻ പോലീസിൽ പരാതിനൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ഓഗസ്റ്റ് 20-നാണ് തുഷാർ അറസ്റ്റിലായത്. രണ്ടാംദിവസം ജാമ്യത്തിലിറങ്ങിയ തുഷാറിന്റെ കേസ് ഞായറാഴ്ച വീണ്ടും വിചാരണയ്ക്കുവന്നപ്പോഴാണ് മതിയായ രേഖകളില്ല എന്ന കാരണത്താൽ കോടതി തള്ളിയത്.

 



Latest

Copyrights@2016.