gulf

ദുബായ് മെട്രോ വികസനത്തിന് വഴിയൊരുക്കി ഷെയ്ഖ് മുഹമ്മദ്

Tiju Kannampally  ,  2019-09-10 02:30:20amm

 

ദുബായ് ∙ ഗതാഗത മേഖലയിൽ 10 വർഷത്തിനിടെ 10,000 കോടി ദിർഹത്തിന്റെ
നിക്ഷേപം നടത്തിയതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ്
ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.
വികസനത്തിലേക്കുള്ള മുന്നേറ്റത്തിന് വഴിയൊരുക്കിയ സുപ്രധാന പദ്ധതിയാണ്.
ദുബായ് മെട്രോ.
10 വർഷംകൊണ്ട് ഗതാഗത രംഗത്ത് വലിയ മാറ്റമുണ്ടാക്കാൻ കഴിഞ്ഞതായും
ചൂണ്ടിക്കാട്ടി. ഇതുവരെ 150 കോടി യാത്രക്കാർ മെട്രോയിൽ യാത്ര ചെയ്തതായാണു
കണക്ക്. ദിവസവും പതിനായിരങ്ങൾ യാത്ര ചെയ്യുന്നു. 
2009 സെപ്റ്റംബർ 9 നാണ് ദുബായ് മെട്രോ ഓട്ടം തുടങ്ങിയത്.  49
സ്റ്റേഷനുകളാണുള്ളത്. റെഡ് ലൈൻ 29, ഗ്രീൻ ലൈൻ 20. എക്സ്പോ
വേദിയിലേക്കുള്ള റൂട്ട് 2020 ൽ 7 സ്റ്റേഷനുകൾ ഉണ്ടാകും.

ദുബായ് : ഗതാഗത മേഖലയിൽ 10 വർഷത്തിനിടെ 10,000 കോടി ദിർഹത്തിന്റെ നിക്ഷേപം നടത്തിയതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. വികസനത്തിലേക്കുള്ള മുന്നേറ്റത്തിന് വഴിയൊരുക്കിയ സുപ്രധാന പദ്ധതിയാണ്. ദുബായ് മെട്രോ. 10 വർഷംകൊണ്ട് ഗതാഗത രംഗത്ത് വലിയ മാറ്റമുണ്ടാക്കാൻ കഴിഞ്ഞതായും ചൂണ്ടിക്കാട്ടി. ഇതുവരെ 150 കോടി യാത്രക്കാർ മെട്രോയിൽ യാത്ര ചെയ്തതായാണു കണക്ക്. ദിവസവും പതിനായിരങ്ങൾ യാത്ര ചെയ്യുന്നു. 2009 സെപ്റ്റംബർ 9 നാണ് ദുബായ് മെട്രോ ഓട്ടം തുടങ്ങിയത്.  49 സ്റ്റേഷനുകളാണുള്ളത്. റെഡ് ലൈൻ 29, ഗ്രീൻ ലൈൻ 20. എക്സ്പോ വേദിയിലേക്കുള്ള റൂട്ട് 2020 ൽ 7 സ്റ്റേഷനുകൾ ഉണ്ടാകും.

 

 

 



Latest

Copyrights@2016.